Saturday, December 11, 2010

ജോലി തട്ടിപ്പും സര്‍ക്കാരും

കേരളം എന്നും തട്ടിപ്പുകാരുടെ പറുദീസാ ആണ്. എവിടെയും തട്ടിപ്പ് എന്നും തട്ടിപ്പ്. ഓഹരി തട്ടിപ്പ്, വിവാഹ തട്ടിപ്പ്, ലോട്ടറി തട്ടിപ്പ്, തുടങ്ങി എണ്ണിയാല്‍ തീരാത്ത തട്ടിപ്പുകള്‍, അവസാനം ഇതാ ജോലി തട്ടിപ്പും, പറഞ്ഞു വരുമ്പോള്‍ ഇതിലൊന്നും സര്‍ക്കാരിന് ഉത്തരവാദിത്തവും ഇല്ല. ഇപ്പോള്‍ കേട്ടത് ഒരു കമ്പ്യൂട്ടര്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ മുഖേന ആണ് ജോലി കിട്ടിയത് എന്ന്, ഒരു ഡിസൈനര്‍, ഒരു കൂട്ടാളി, രണ്ടു ക്ലെറിക്കല്‍ ജീവനക്കാര്‍, പിന്നെ ഇങ്ങനെ ജോലി കിട്ടിയ മൂന്നോ നാലോ പാവങ്ങള്‍ ഇവരുടെ ഒക്കെ പിരടിയില്‍ ഇത് കെട്ടിവെച്ചു കൈ കഴുകാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമം എന്ന് തോന്നുന്നു.
എന്നാല്‍ എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ടിവിടെ. അതായത് ഒരു ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ചെക്ക് ബുക്കുമായി ബാങ്കില്‍ ചെന്നാല്‍ ഒറിജിനല്‍ ആണെന്ന് തോന്നി മാനേജര്‍ പണം കൊടുക്കുന്നതും അത്തരം ഒരു അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കണ്ടാല്‍ ജോലിക്ക് വെക്കുന്ന മേലുദ്യോഗസ്ഥരും ഒക്കെ ഉണ്ടായേക്കാം. കാരണം നല്ല പോലെ ശ്രദ്ധിച്ചില്ല എങ്കില്‍ വ്യാജന്‍ ആണെന്ന് തിരിച്ചറിയില്ല. എന്നാല്‍ ഒരു ജോലി കിട്ടിയിട്ട് അവര്‍ക്ക് ശമ്പളം കിട്ടിയത് എങ്ങിനെ? ഇതിനൊന്നും ഒരു വകുപ്പും ഇല്ലേ, ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഓര്‍ഡര്‍ പ്രകാരം ഉള്ള ഇന്‍ഫര്‍മേഷന്‍ മുകളില്‍ ഉള്ള ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടര്‍ ഫയലുകള്‍ എന്നിവയില്‍ ഇല്ലെങ്കില്‍ അയാള്‍ക്ക് ശമ്പളം കിട്ടുന്നത് എങ്ങിനെ. എങ്ങിനെയാണ് അതെ വിവരങ്ങള്‍ ശമ്പളം നല്‍കുന്ന വകുപ്പിന്റെ കമ്പ്യൂട്ടര്‍, ഫയലുകള്‍ എന്നിവയില്‍ വന്നത്. പിന്നെ ജോലി തട്ടിപ്പിന്നു ഇരകളായ ഉദ്യോഗര്‍ത്തികള്‍ പ്രതികലകുന്നത് എങ്ങിനെ. അവര്‍ പണം കൊടുത്ത് എന്നതിന് തെളിവ് ഉണ്ടെങ്കില്‍ കൈകൂലിക്കെതിരെ കേസ് എടുക്കാം എന്നല്ലാതെ എങ്ങിനെ തട്ടിപ്പില്‍ പ്രതികളാക്കും. യഥാര്‍ത്തത്തില്‍ അവരല്ലേ ഇതിലെ ഇരകള്‍.അടിയില്‍ നിന്ന് തീ പിടിക്കുമ്പോള്‍ നടുഭാഗം മുറിക്കുന്നത് മുകള്‍ ഭാഗത്തേക്ക് തീ എത്താതിരിക്കാന്‍ ആണ് എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്

Tuesday, November 16, 2010

ബാല വേലയും സര്‍ക്കാരും

ഇന്ത്യ മഹാ രാജ്യം ബാല വേല നിരോധിച്ചു മാതൃക കട്ടി എന്നാണ് നമ്മുടെ അവകാശം. എന്നാല്‍ നമ്മള്‍ ബാലവേല നിരോധിച്ചോ?. പൂര്‍ണമായി നിരോധിച്ചില്ല എന്ന് മാത്രമല്ല പലതിനെയും നമ്മുടെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പത്ര, ദ്രിശ്യ, മാധ്യമങ്ങളും തദൈവ. ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ അന്യ  സംസ്ഥാനങ്ങളിലെ ഹോട്ടെല്‍, കരിങ്കല്‍ ക്വാറികള്‍, അന്യന്റെ തോട്ടങ്ങള്‍, ഇഷ്ടിക കമ്പനികള്‍, തുടങ്ങിയവയില്‍ ജോലിക്കെത്തിയാല്‍ നാം അവര്‍ക്ക് ജോലി കൊടുക്കില്ല. കാരണം പിന്നാലെ പോലീസ് എത്തും. അവസാനം അവന്‍ പട്ടിണി കിടന്നു നരകിക്കുമ്പോള്‍ വല്ലതും മോഷ്ടിച്ചാല്‍ നാം അവനെ പൊതിരെ തല്ലും. പിന്നെ പോലീസ് കൊണ്ട് പോകും. പിന്നെ നല്ല നടപ്പിനു ജുവനൈല്‍ ഹോമില്‍. അവിടെ നിന് അവന്‍ ഒരു നല്ല ഒന്നാംതരം കള്ളന്‍ ആയി പുറത്തു വരും. ഏതെങ്കിലും ഒരു സാധു ഇത്തരം ഒരു കുട്ടിയുടെ ദയനീയത കണ്ടിട്ട് വല്ല ജോലിയും കൊടുത്താലോ അവനു പിന്നെ കോടതിയില്‍ നിന്ന് ഇറങ്ങാന്‍ സമയം ഉണ്ടാവില്ല.എന്നാല്‍ ഒരു നിയമവും സര്‍ക്കാരും എങ്ങിനെ അവന്‍ പണി തേടി നടക്കാന്‍ നിര്‍ബന്ധിതന്‍ ആയി എന്ന് ചിന്തിക്കുകയോ അതിനൊരു പരിഹാരം കാണുകയോ ചെയ്യില്ല. ഇതൊരു വശം. എന്നാല്‍ മറ്റൊരു വശത്ത്‌ കാണുന്നതോ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌ കുട്ടികള്‍. സിനിമകളില്‍ തന്തമാര്‍ ലക്ഷങ്ങളുടെ കരാര്‍ എഴുതി ഒപ്പിട്ടു കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുന്നു. ലക്ഷങ്ങളും ആയിരങ്ങളും വാങ്ങുന്ന ഇതൊന്നും തൊഴിലില്‍ പെടുന്നില്ല. ലക്ഷങ്ങള്‍ വാങ്ങുന്നു എന്ന് മാത്രം അല്ല അതിനൊക്കെ സര്‍ക്കാര്‍ അവാര്‍ഡും കൊടുക്കുന്നു. അത് പോകട്ടെ ഇപ്പോഴിതാ കേരള സര്‍ക്കാരിനെ പുതിയ ഒരു തമാശ. കുട്ടികളെ കന്നു പൂട്ടാനും തോട്ടം കിളക്കാനും ഏല്‍പ്പിക്കുന്നു. ഗ്രൈസ് മാര്‍ക്ക് കൊടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് പറയും എന്ന് കൃഷി വകുപ്പ് മന്ത്രിയുടെ വാഗ്ദാനവും. ഇതൊക്കെ മഹത്തായ കാര്യങ്ങള്‍. എന്ന് വെച്ചാല്‍ പാണന് കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെ. അതുമല്ലെങ്കില്‍ പി ടി ഉഷ ഓടിയാല്‍ കായികം. സാധാരണക്കാരന്‍ ഓടിയാല്‍ മാനസികം.

Monday, November 8, 2010

സായിപ്പിനെ കാണുമ്പോള്‍ കാവാത്തു മറക്കുന്നവര്‍.

അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. ഇന്ത്യക്കാരുടെ ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഇന്നും ഇന്ത്യന്‍ നേതാക്കള്‍ ഇംഗ്ലീഷ് നേതാക്കളെ ഓച്ചാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ നേതാക്കള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിഞ്ഞിട്ടില്ലേ എന്ന് തോന്നും.ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ മുഖ്യ മന്ത്രി അടക്കമുള്ള നേതാക്കളുടെ ഐഡന്റിറ്റി കാര്‍ഡ്‌ ചോദിയ്ക്കാന്‍ മാത്രം അഹങ്കാരം കനിച്ചവര്‍ക്ക് മുന്നില്‍ നാണവും മാനവും ഇല്ലാതെ ഓച്ഛാനിച്ചു നിന്ന് മൊത്തം ഇന്ത്യക്കാരെയും അപമാനിച്ച ഇന്ത്യന്‍ നേതാക്കളാണ് ഇന്ത്യക്കാര്‍ക്ക് ഒബാമയെക്കാള്‍ വലിയ ശത്രുക്കള്‍. ഒബാമയും അമേരിക്കയും അവരുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി അവരുടെ അജയ്യത ഉത്ഗോഷിക്കുമ്പോള്‍ എല്ലാം തമ്പ്രാന്‍ പറയും പോലെ എന്ന് ഏറ്റു വിളിക്കുന്ന നമ്മുടെ നേതാക്കളെ കുറിച്ച് എന്ത് പറയാന്‍. നമ്മുടെ കുറുന്തോട്ടി മുതല്‍ അരിക്ക് വാരെ പാറ്റന്റ് എഴുതി വാങ്ങിയ ഇവര്‍ കാലു കുത്തിയ മുഴുവന്‍ സ്ഥലങ്ങളും കുളം തോന്ടിയെ പോയിട്ടുള്ളൂ എന്ന് നാം ഓര്‍ക്കണം. ഭീകര വിരുദ്ധ മുദ്രാവാക്യവും ആയി രംഗത്തെത്തുന്ന ഇവര്‍ തന്നെയാണ് മുഴുവന്‍ ഭീകര വാദികളെയും ഉണ്ടാക്കിയത് എന്നാ കാര്യം മറക്കരുത്. സാമ്പത്തികമായി വളരെ വേഗം പുരോഗമിക്കുന്ന ഇന്ത്യയെ ഒന്ന് പിടിച്ചു കെട്ടുക എന്ന ഉദ്ദേശം അല്ലാതെ ഒരു സദുദ്ദേശം ഒബാമയുടെ വരവിനു ഉണ്ടാകും എന്ന് ഏതായാലും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ഒക്കെയും അടക്കി വാഴുന്ന ഭീകര വാദം മുഴുവന്‍ അമേരിക്കന്‍ സൃഷ്ടി ആണ് എന്ന കാര്യം മറക്കരുത്. പാകിസ്താനില്‍, ഇറാനില്‍, ഇറാകില്‍, ചൈനയില്‍, അഫ്ഗാനിസ്ഥാനില്‍, ഫലസ്തീനില്‍, തുടങ്ങി എവിടെയൊക്കെ ഭീകരവാദം, നിലവിലുണ്ടോ അതൊക്കെയും അമേരിക്കന്‍ പിന്തുണയോടെ ആണെന്ന് കാണാന്‍ വലിയ ബുദ്ധി ഒന്നും വേണ്ട. താലിബാന്‍, അല്‍-കൈദ, തുടങ്ങിയതൊക്കെ അവരുടെ സൃഷ്ടി. പാകിസ്താനില്‍ മുസ്ലിം ഭീകരവാദം. ഭീകര വാദികള്‍ ബോംബ്‌ വെക്കുന്നത് വെള്ളിയാഴ്ച ജുമുആ സമയത്ത് പള്ളിക്കുള്ളിലും!. പള്ളിക്കുള്ളില്‍ മുസ്ലിമും അമ്പലത്തില്‍ ഹിന്ദുവും ചര്‍ച്ചില്‍ ക്രിസ്ത്യനും ബോംബ്‌ വെച്ച് എന്ന് അമേരിക്ക പറയും. നമ്മള്‍ അത് വിശ്വസിച്ചെക്കണം. മുഴുവന്‍ തെളിവുകളുമായി ഇന്ത്യ ഹെടലി ക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടും അയാളെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കാന്‍ തയ്യാറാവാത്ത അമേരിക്കയാണ് ഇന്ത്യയെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം. അമേരിക്കന്‍ കച്ചവടക്കാരുടെ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള ചന്തയും തേടി നടക്കുന്ന ഒബാമ മറ്റുള്ള സകല രാജ്യക്കാര്‍ക്കും അമേരിക്കയില്‍ ഉണ്ടായിരുന്ന കച്ചവടം ഒക്കെയും പാട്ടയും ഗ്ലാസും എടുത്ത് വെപ്പിച്ചിട്ടാണ് ഇങ്ങോട്ട് കച്ചവടത്തിന് വന്നത് എന്ന് പോലും നമ്മള്‍ ഓര്‍ത്തില്ലല്ലോ. അവരുടെ സാധനങ്ങള്‍ മറ്റുള്ള സകല സ്ഥലങ്ങളിലും വില്‍ക്കണം. അവിടെ ഒന്നും പാടില്ല. എന്റെ മാതാവിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന കാലം അവര്‍ ചില സ്വഭാവക്കാരെ പറ്റി പറയുമായിരുന്നു"എന്റെ ഇണ്ണി എന്നെ കാണാന്‍ വന്നാല്‍ എനിക്കെന്തെങ്കിലും തരിക, ഞാന്‍ എന്റെ ഇണ്ണിയെ കാണാന്‍ ചെന്നാല്‍ എനിക്കെന്തെങ്കിലും തരിക". അതെ അത് തന്നെയാണ് അമേരിക്കയുടെ സ്വഭാവവും.

Friday, November 5, 2010

കോടികള്‍ മറിയുന്ന ജിഹാദ് വിരുദ്ധ യുദ്ധം.

(മുസ്ലിം വിരുദ്ധത പടര്‍ത്തി കോടികള്‍ കൊയ്യുന്ന അമേരിക്കന്‍ N G O കളെ കുറിച്ച് മീഡിയ മാറ്റെഴ്സ് ആക്ഷന്‍ നെറ്റ് വര്കിന്റെ സീനിയര്‍ ഫോറിന്‍ പോളിസി ഫെലോ M J റോസന്‍ ബെര്‍ഗ് അല്‍ ജസീറയില്‍ എഴുതിയ ലേഖനം - ഗള്‍ഫ് മാധ്യമം, നവംബര്‍ o4 2010 .നു പ്രസിദ്ധീകരിച്ചത്.)
അമേരിക്കയിലെ മുസ്ലിം വിരുദ്ധ കുരിശു യുദ്ധം ഒരു റാക്കറ്റ് ആണെന്ന് ഞാന്‍ മുന്‍പേ സംശയിച്ചിരുന്നു. പൊതുവേ ഭയന്ന് ജീവിക്കുന്നവരെ പാട്ടിലാക്കി പണം തട്ടാനുള്ള ഒരു തന്ത്രം. ഞങ്ങളുടെ പോരാട്ടത്തെ പിന്‍ തുണച്ചില്ല എങ്കില്‍ അമേരിക്കയെ അവര്‍ പിഴുതെറിയും എന്നാ ധാരണ പരത്തിയാണ്‌ ഈ പണം പിടുങ്ങല്‍.
വെറുപ്പ്‌, അതെന്നും ലാഭകരമായ വ്യവസായമാണ്‌. മുസ്ലിമ്കള്‍ക്കും അവരുടെ വിശ്വാസത്തിനും എതിരെയാണ് ആ വ്യവസായം ഇന്ന് നിരന്തരം പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.
റാഡിക്കല്‍ ഇസ്ലാമിന്റെ ഭീഷണിയില്‍ നിന്ന് ഇസ്രായേലിനെയും അമേരിക്കയെയും രക്ഷിക്കാന്‍ എന്റെ സംഭാവന ആവശ്യപ്പെടുന്ന അഭ്യര്‍ഥന മെയില്‍ കൈ പറ്റാത്തതായി ഒരു ദിവസം പോലും ഈയിടെ ഉണ്ടായിട്ടില്ല യൂറോപ്പിനെ ആകെ ഈ മത ഭീകരത വിഴുങ്ങി ത്തുടങ്ങി യിരിക്കുന്നതായ വിവരങ്ങള്‍ മെയിലില്‍ ഉണ്ടാകും. ജാഗ്രത പാലിച്ചില്ലെങ്കില്‍ അടുത്തത്‌ അമേരിക്കയാണ് എന്നുള്ള മുന്നറിയിപ്പും. o20 വര്‍ഷത്തിനകം അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ തിരഞ്ഞെടുക്കാനാവും വിധം ഈ നാട്ടില്‍ മുസ്ലിംകള്‍ പെരുകും എന്നും ചെയിന്‍ മൈലുകളിലെ സ്ഥിരം പല്ലവി ആണ്. ഭീതി പരത്തുന്ന മെയില്‍ കളോട് പൊതുവേ എനിക്ക് വെറുപ്പാണ്. എനാല്‍ ഒരു പ്രത്യേക സംഭവത്തെ ചുറ്റി പറ്റി മാത്രം അല്ല ഈ മെയിലുകള്‍ പ്രചരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അവര്‍ വിജയം കൊയ്താല്‍ നമ്മുടെ ഗതി എന്താകും എന്നാ മട്ടില്‍ എഴുതി പിടിപ്പിച്ചാണ്‌ സര്‍കാരില്‍ നിന്നും നികുതി ഇളവു ലഭിക്കുന്ന സംകടനകള്‍ പണം സ്വരൂപിക്കുന്നത്. ഭയ വ്യാപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികളും പിറകിലല്ല. അടിസ്ഥാന പരമായി ഇത് നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ സംകടനകള്‍ക്ക് നികുതി ഇളവു നല്‍കുന്നത് അവരടെ പോക്കെറ്റ് വീര്‍പ്പിക്കാന്‍ അല്ല. എന്തിനു വേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ പിന്‍ തുണക്കുന്ന പ്രവര്‍ത്തനത്തിന് വേണ്ടി ആവണം പണം സ്വരൂപിക്കള്‍ (ഇതില്‍ സംഖടന നില കൊള്ളുന്നത്‌ നല്ല കാര്യത്തിനോ ചീത്ത കാര്യത്തിനോ എന്നതൊന്നും പ്രശ്നമല്ല). എന്നാല്‍ ദക്ഷിണ അമേരിക്ക യിലെ പ്രമുഖ പത്രമായ 'ദി ടെന്നിസിയന്റെ' റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്തെ പ്രധാന ജിഹാദ് വിരുദ്ധ സംകടനയുടെ പണി മുലിം വിരുദ്ധത പടര്ത്തല്‍ മാത്രമല്ല മറിച്ച്‌ ഈ വികാരം വിറ്റ് കച്ചവടം നടത്തുകയാണ് അവര്‍.
അമേരിക്കന്‍ ജീവിതത്തിനു മുസ്ലിംകള്‍ എന്നും ഭീഷണിയാണെന്ന സന്ദേശം പടര്‍ത്താന്‍ ജീവിതം തന്നെ ഉഴിഞ്ഞു വെച്ച സ്റ്റീവ് എമെഴ്സന്‍ ഈ കച്ചവടത്തില്‍ വലിയ ലാഭം ഉണ്ടാക്കിയ ആളാണ് എന്നാണ് പത്രം വ്യക്തമാക്കുന്നത്.
മുസ്ലിം വിരുദ്ധ ധന ശേഖരണത്തില്‍ മിടുക്കനായ എമെഴ്സനെക്കുറിച്ചു ടെന്നിസിയന്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നിന്ന്-
സ്റ്റീവ് എമെഴ്സന്‍ മുസ്ലിംകളെ വെറുക്കാന്‍ o3,390,000, കാരണങ്ങളുണ്ട്. o2008 ല്‍ ഇങ്ങനെ ഒരു മുദ്രാവാക്യവും ആയാണ് എമെഴ്സ്ന്റെ ലാഭ രഹിത സംഘടന എസ് എ ഇ പ്രോടക്ഷന്‍സ് പണം സ്വീകരിച്ചത്.
വാഷിംഗ്ടണ്‍ ആണ് ഇവരുടെ ആസ്ഥാനം. അമേരിക്കന്‍ മുസ്ലിംകളും മറ്റു രാജ്യങ്ങളിലെ ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടു പിടിക്കാന്‍ ആയിരുന്നു പ്രധാനമായും ഈ ധന ശേഖരണം. നിങ്ങളെ മുസ്ലിംകള്‍ നോട്ടമിട്ടിരിക്കുന്നു എന്ന് ഭീഷണി മുഴക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വസ്ടിഗടീവ് പ്രോജെക്റ്റ്‌ ഓണ്‍ ടെററിസം ഫൌണ്ടേഷന്‍ എന്നൊരു സംഘടനയും എമെഴ്സന് ഉണ്ട്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും മുസ്ലിം വിരുദ്ധത പടര്‍ത്തുന്ന സ്വയം പ്രഖ്യാപിത വിദഗ്ധര്‍ നടത്തുന്ന കോടികളുടെ ബിസിനെസ്സിലെ തല എടുപ്പുള്ള മുതിര്‍ന്ന ഈ ആള്‍-
കാര്യം മനസ്സിലായോ? എമെഴ്സന്‍ പിടിച്ചെടുത്ത കോടിക്കണക്കിനു ഡോളര്‍ (ലാഭ രഹിത സംഘടന കള്‍ക്ക് വേണ്ടി) ബിസിനെസ്സിലേക്ക് മറിച്ച് ലാഭ പൂര്‍ണം ആക്കുക ആയിരുന്നു.
സഹായ സംഘടനകളുടെ വിശ്വാസ്യതയെ വിലയിരുത്തുന്നതില്‍ പ്രശസ്തരായ ചാരിറ്റി നവിഗേട്ടെര്‍ ന്റെ അധ്യക്ഷന്‍ 'കെന്‍ ബെര്‍ഗേര്‍' എമെഴ്സന്റെ പ്രവര്‍ത്തനങ്ങളെ അങ്ങേ അറ്റം അവിശ്വസനീയം ആണെന്ന് പറഞ്ഞു. ലാഭ രഹിത സംഘടനയുടെ മറവില്‍ ലാഭ പൂര്‍ണമായ കച്ചവടം ആണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
o90 കള്‍ മുതല്‍ മുസ്ലിംകള്‍ രാജ്യത്തുണ്ടാക്കുന്ന ഭീഷണികളെ കുറിച്ചു സംസാരിച്ചാണ് എമെഴ്സന്‍ പ്രശസ്തന്‍ ആയതു.
തുടര്‍ന്ന് അങ്ങോട്ട്‌ ലാഭ രഹിത സംഘടനകള്‍ വഴി ഒരു യുഉദ്ധം തന്നെ ആയിരുന്നു
എമെഴ്സന്‍ ഉള്‍പ്പടെ നിരവധി പേരാണ് മുസ്ലിം ഭീഷണി യുടെ ഇര മത്സ്യം ഇട്ട ചൂണ്ട എറിഞ്ഞു കോടികള്‍ കരക്കെത്തിച്ചത്. അവരെ സംബന്ധിച്ച് ഈ ഭീഷണി ഒരിക്കലും വിട്ടു മാറില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മികച്ച തുക പ്രതിഫലം ആയി ലഭിക്കുന്നത് നല്ല കാര്യം ആണല്ലോ! ആ ജോലി വിദ്വേഷം പടര്ത്തല്‍ ആണെങ്കിലും.

Tuesday, September 14, 2010

മതങ്ങളെ ഭയപ്പെടുന്ന രാഷ്ട്രീയം

കേരളം മറ്റൊരു തിരഞ്ഞെടുപ്പില്‍. ഇന്ന് പെരുമാറ്റ ചട്ടം നിലവില്‍ വന്നിരിക്കുന്നു. പെരുമാറ്റ ചട്ടങ്ങളുടെ പ്രക്യപനം നടത്തി കൊണ്ട് ഉദ്യോഗസ്ഥന്‍ വിവരിച്ചതില്‍ നിന്നും മതങ്ങളുടെ ശക്തി രാഷ്ട്രീയക്കാര്‍ ഭയക്കുന്നു എന്നും അവര്‍ സ്വതന്ത്ര അധികാരമുള്ള അതോറിറ്റി കളെ പോലും ദുരുപയോഗം ചെയ്യുന്നു എന്നും വ്യക്തമാണ്. മത രംഗങ്ങളില്‍ വോട്ട് ചോദിക്കാനും വോട്ട് ചെയ്യരുത് എന്ന് പറയുവാനും ഒന്നും പാടില്ലത്രേ. ഇത് പറയുന്നവര്‍ ജനാധിപത്യത്തിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരണം. ജനാധിപത്യ സമ്പ്രദായത്തില്‍ തങ്ങളുടെ പിന്തുണ അറിയിക്കാനും പ്രതിഷേധം അറിയിക്കാനും ഉള്ള ഏറ്റവും നല്ല അവസരം ആണ് തിരഞ്ഞെടുപ്പ്. മതങ്ങള്ക്കുള്ള ഈ അവകാശം ആണ് നിഷേധിക്കുന്നത് എന്ന് എല്ലാവരും ഓര്‍ക്കണം. ഉദാഹരണത്തിന് ബാബറിമസ്ജിദ് പൊളിച്ചപ്പോള്‍ അതില്‍ മനം നൊന്ത മുസ്ലിംകള്‍ പ്രതികരിച്ചത് തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അതെ പ്രകാരം പല സന്ദര്‍ഭങ്ങളിലും പല മത സംഘടന കളും ഇതേ രീതിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈ അവകാശം ആണ് ഇല്ലാതാകുന്നത്. അങ്ങിനെ വന്നാല്‍ മതങ്ങള്‍ മറ്റു രീതിയില്‍ പ്രതിഷേധിചെക്കും. അത് നാടിനു ആപത്തായി മാറും. അത് ജനാധിപത്യ ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കും. തങ്ങളുടെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ത്ത നേതാക്കളെ തുറങ്കിലടച്ച സര്‍ക്കാരിനും മറ്റു ഇതര പ്രസ്ഥാനങ്ങള്‍ക്കും എതിരെ മത വിശ്വാസികള്‍ പ്രതികരിച്ചിരുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ആയിരുന്നു. പല മത നേതാക്കളും തിളച്ചു മറിയുന്ന തങ്ങളുടെ അനുയായികളെ അനുനയിപിച്ചിരുന്നതും ഇത് പറഞ്ഞു കൊണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ബഹുമാന്യന്‍ ആയ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നിയന്ത്രിച്ചത് ഈ കാര്യം പറഞ്ഞു കൊണ്ട് ആയിരുന്നു. അത് മുസ്ലിംകള്‍ സ്വീകരിച്ചത് മത നേതാവ് എന്ന നിലയില്‍ ആയിരുന്നു. അല്ലാതെ രാഷ്ട്രീയ നേതാവ് ആയിട്ട് ആയിരുന്നു അദ്ദേഹം പറഞ്ഞത് എങ്കില്‍ മുസ്ലിം ലീഗ് കാര്‍ അല്ലാത്ത ആരും അത് കേള്‍ക്കുക ഇല്ലായിരുന്നു. ഇതേ പ്രകാരം പല സമയത്തും ഹിന്ദുവും ക്രിസ്ത്യനും ഒക്കെ ഈ ചിന്തയില്‍ സമാധാനപ്പെട്ടിട്ടു ഉണ്ട്. എന്നാല്‍ ഇത്തരം അവസരം നഷ്ടപ്പെടുന്നു എന്ന് തോന്നിയാല്‍ അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ ആവില്ല. തങ്ങളുടെ പള്ളി പൊളിച്ച, ക്ഷേത്രം തകര്‍ത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എറിഞ്ഞു ഉടച്ച സര്‍ക്കാരിനും മറ്റു രാഷ്ട്രീയക്കാര്‍ക്കും എതിരെ ഇനി മത സംഘടനകള്‍ എങ്ങിനെ പ്രതിഷേധിക്കണം എന്ന് കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയണം.മറ്റൊരു മഹാ കാര്യം പറഞ്ഞത് ഒരു നിരീശ്വര വാദിക്കും മത്സരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. അത് കൊണ്ട് നിരീശ്വര വാദിക്കു വോട്ടു ചെയ്യരുത് എന്ന് മത നേതാക്കള്‍ പറയരുത് എന്നാണ്. ഇവിടെ മറ്റൊരു ചോദ്യം ഉണ്ട്. ഒരു കോണ്‍ഗ്രസ്‌ കാരന് ഉള്ള പോലെ തന്നെ മത്സരിക്കാന്‍ മാര്‍ക്സിസ്റ്റ്‌ കാരനും ലീഗ് കാരനും ഒക്കെ അവകാശം ഉണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ കാര്‍ കോണ്‍ഗ്രസ്‌നു വോട്ട് കൊടുക്കരുത് എന്നും ബി ജെ പി ക്ക് വോട്ട് കൊടുക്കരുത് എന്നും ലീഗിന് വോട്ട് കൊടുക്കരുത് എന്നും ഒക്കെ പറയാറുണ്ട്. നേരെ തിരിച്ചും ഇതെങ്ങിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കും. ഇത് മാത്രമേ മത സംഘടനകളും ചെയ്യുന്നുള്ളൂ. തങ്ങളുടെ ആദര്‍ശങ്ങള്‍ക്കു എതിരായിട്ടുള്ള ആദര്‍ശത്തിന് വോട്ട് ചെയ്യരുത് എന്ന് പറയുക. അല്ലാതെ ഒരാളുടെയും കയ്യില്‍ കേറി പിടിച്ചു മറ്റൊരാള്‍ക്ക്‌ വോട്ടു ചെയ്യിക്കുന്നില്ല. സ്ഥാനാര്‍ഥിയുടെ ഭാര്യ ബൂത്തില്‍ എത്തുന്നതിനു മുന്പ് അവരുടെ വോട്ട് മറ്റുള്ളവര്‍ ചെയ്തു പോകുന്ന നമ്മുടെ നാട്ടില്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മത നേതാക്കള്‍ ഒരു പ്രസ്താവന നടത്തുന്നതാണ് എല്ലാ ജനാധിപത്യ സംഹിതകളെയും തകര്‍ക്കുന്നത് എന്ന് തോന്നിയാല്‍ എന്ത് ചെയ്യും. ജനാധിപത്യ ഭാരതമേ നിന്റെ വിധി...

Monday, September 13, 2010

ന്യൂ മാന്‍ കോളേജ് അധ്യപകനോട് മുസ്ലിംകള്‍ പൊറുക്കണോ?

ഇസ്ലാമിന്റെ സത്ത തന്നെ പൊറുക്കുകയും ക്ഷമിക്കുകയും ആണ് എന്നത് നേര്. എന്നാല്‍ ഇവിടെ ന്യൂ മാന്‍ കോളേജ് അധ്യാപകന്‍ മാപ്പ് അര്‍ഹിക്കുന്നുവോ എന്ന് ചിന്തിക്കണം. എന്ത് കൊണ്ട് എന്നാല്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവര്‍ക്ക് ഉള്ളതാണ് മാപ്പ്. ഇവിടെ അധ്യപകനോട് മുസ്ലിം നാമധാരികള്‍ ആയ ചിലര്‍ ചെയ്തു എന്ന് പറയപ്പെടുന്ന കൈ വെട്ടു സംഭവം മുഴുവന്‍ മുസ്ലിംകളും അപലപിച്ചതാണ്. എന്നാല്‍ അതിനു ശേഷവും അതിനു മുന്പും ആയി അദ്ദേഹത്തിന്‍റെ മാനേജ്‌മന്റ്‌ അദ്ദേഹത്തിനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്നു മറുപടി നല്‍കിയതില്‍ അദ്ദേഹം പശ്ചാത്തപിക്കുകയല്ല മരിച്ചു തന്റെ തെറ്റുകള്‍ ന്യായീകരിക്കുകയാണ് അയാള്‍ ചെയ്തത് എന്നത് തെറ്റിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തെ താങ്ങിക്കൊണ്ടു നടക്കുന്നവരുടെയും മറുപടിയില്‍ നിന്ന് അത് വ്യക്തമാണ് താനും. അദ്ദേഹം ആവട്ടെ അദ്ദേഹത്തിന്‍റെ സംരക്ഷകര്‍ ആവട്ടെ പറഞ്ഞ ഒരു കാര്യം ഉണ്ട്. മുഹമ്മദ്‌ എന്നത് ഒരു പൊതു നാമം ആണ് അതില്‍ നിന്ന് അദ്ദേഹം നബിയെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് ആവാദം. എന്ന് വെച്ചാല്‍ അദേഹം ഉദ്ദേശിക്കാത്ത വിശദീകരണം നല്‍കി മുസ്ലിംകള്‍ വെറുതെ ക്ഷോപിക്കുകയായിരുന്നു എന്നാ ഒരു ധ്വനി. ഇന്നലെ ഇന്ത്യ വിഷന്‍ നടത്തിയ ഒരു വാര്‍ത്ത‍ സംപ്രേഷണത്തില്‍ ഒരാള്‍ പറയുന്നത് കേട്ടു മുഹമ്മദ്‌ എന്നത് ഒരു പൊതു നാമം അല്ലെ. ഒരു ബ്രന്തുള്ള മുഹമ്മദിനെ ഭ്രാന്തന്‍ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍ സമുദായ ബന്ധം തകരുമോ എന്നൊക്കെഭ്രാന്തന്‍ മുഹമ്മദിനെ ഭ്രാന്തന്‍ എന്ന് വിളിച്ചത് കൊണ്ടും തേവിടിശ്ശി സീതയെ തേവിടിശ്ശി എന്ന് വിളിച്ചത് കൊണ്ടും കള്ളന്‍ അബ്രഹാമിനെ കള്ളന്‍ എന്ന് വിളിച്ചത് കൊണ്ടും ഒന്ന് സമുദായം തകരില്ല. കാരണം അതൊക്കെ ഒരു പൊതു നാമം തന്നെയാണ്. എന്നാല്‍ വിഷ്ണു ഭഗവാനെ കുറിച്ചും കന്യ മറിയത്തെ കുറിച്ചും പ്രവാചകന്‍ മുഹമ്മദിനെ(സ) കുറിച്ചും പറഞ്ഞാല്‍ അത് പ്രശ്നമാകും. ഇവിടെ മുഹമ്മദ്‌ എന്നത് പൊതു നാമം എന്ന് പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണം. മുഹമ്മദ്‌ എന്ന കഥാപാത്രത്തിനെ കൂടാതെ ഇവിടെ മറ്റൊരു കഥാപാത്രം കൂടി യുണ്ട്. ദൈവം അത് പൊതു നാമം അല്ല. മാത്രവും അല്ല ആ ദൈവം മുഹമ്മദിനെ വിളിക്കുന്ന ഒരു ഭാഗം അവിടെ ഉണ്ട്. നായിന്റെ മോനെ എന്ന്. ഈദൈവം മുസ്ലിംകളുടെ ദൈവം ആയ അള്ളാഹു അല്ല എങ്കില്‍ തന്റെ അടിമയെ ഇത്രയും മ്ലേച്ചമായ നാമം കൊണ്ട് അഭിസംഭോധന ചെയ്ത ദൈവം ആരുടെ ദൈവം എന്ന് ഇവര്‍ വിശദീകരിക്കണം. യഥാര്‍ഥത്തില്‍ പൊതു ജന സമൂഹം ന്യൂ മാന്‍ കോളേജ് മാനേജ്‌മന്റ്‌ നെ അനുമോദിക്കുകയാണ്‌ വേണ്ടത്. കാരണം തങ്ങളുടെ സമുദായത്തില്‍ നിന്ന് ഒരാള്‍ മറ്റൊരു സമുദായത്തെ തെറി പറയുമ്പോള്‍ തങ്ങളുടെ സമുദായം തന്നെ ശിക്ഷ നടപടി എടുക്കുമ്പോള്‍ സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസം വര്‍ധിക്കും. എന്നാല്‍ തന്റെ സമുദായം അവരെ രക്ഷിക്കാന്‍ തുനിഞ്ഞാല്‍ അത് വര്‍ഗീയ ശത്രുതക്കും കാരണം ആവും. ഇത് വെച്ച് നോക്കുമ്പോള്‍ ന്യൂ മാന്‍ കല്ലജ് മാനേജ്‌മന്റ്‌ തീര്‍ത്തും മാതൃക പരവും സമുദായ സ്നേഹ ദയകവും ആയ ഒരു ശിക്ഷ നടപടി തന്നെയാണ് മാനേജ്‌മന്റ്‌ സ്വീകരിക്കുന്നത്. എന്നിട്ടും അവര്‍ പറഞ്ഞത് തങ്ങളുടെ സഹോദരങ്ങളായ മുസ്ലിംകള്‍ ക്ഷമിച്ചാല്‍ അവര്‍ ക്ഷമിക്കാം എന്നാണ്. ഇത്രയും മഹാമനസ്കത കാട്ടിയ മാനേജ്‌മന്റ്‌നെ എന്തിനു ക്രൂഷിക്കണം. പിന്നെ മുസ്ലിംകളുടെ മാപ്പ് അത് ആദ്യം പ്രൊഫസര്‍ പശ്ചാത്താപം നടത്തട്ടെ.

Thursday, September 9, 2010

വിഷ മദ്യം കഴിച്ചവര്‍ക്ക് സഹായം നല്‍കരുത്

വീണ്ടും ഒരു വിഷ മദ്യ ദുരന്തം കൂടി കേരളത്തില്‍ ആഘോഷിചിരിക്കുന്നു. പൂര്‍വാധികം ഭംഗിയായി. ഇരുപതു പേര്‍ കാഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ വീണ്ടും വിജയിച്ചിരിക്കുന്നു. തങ്ങളുടെ വിജയ ഗാധയില്‍ തങ്ങള്‍ ഇരുപതു പേര്‍ക്ക് കൂടി 1 ലക്ഷം രൂപ വീതം കൊടുത്തു എന്ന് പൊങ്ങച്ചം പറയാം. അത് മൂലം ജനങ്ങള്‍ മൊത്തം വെറുക്കുകയും മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിക്കുന്നതും ലോകത്ത് മുഴുവനായും കേരളത്തില്‍ പ്രത്യകിച്ചും ശാപമായി മാറുകയും ചെയ്ത ഒരു വിപത്തിനെ പ്രോത്സാഹിപ്പിച്ചു എന്ന് അഭിമാനിക്കാം. അല്ലെങ്കില്‍ ലോകത്ത് എവിടെയെങ്കിലും നിയമം മൂലം നിരോധിച്ച ഒരു കാര്യം ചെയ്തു അപകട പെട്ടതിന്നു സര്‍ക്കാര്‍ ധന സഹായം നല്‍കുമോ. കള്ള് നിരോധിചിട്ടില്ലല്ലോ എന്നായിരിക്കും ഇനി മറുപടി. ചാരായം കുടിച്ചു മരിച്ചതിനും നമ്മള്‍ സഹായം നല്കാുറുണ്ടല്ലോ. ഇവര്‍ മരിച്ചത് അംഗീകരിച്ച ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിട്ടാണ് എങ്കില്‍ കള്ളു മുതലാളിയും കള്ളു ഷാപ്പില്‍ ചെന്ന് ചാരായം ചോദിച്ചു ചാരായം ആണ് എന്ന് അറിഞ്ഞു കുടിച്ചതാണ് എങ്കില്‍ അത് അവരും സഹിക്കട്ടെ. അല്ലാതെ കള്ളിനും മദ്യത്തിനും എതിരെ നില കൊള്ളുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കോടിക്കണക്കിനു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അല്ല ഇത്തരം താന്തോന്നികളുടെ ചികിത്സ നടത്തേണ്ടത് ഇതിനെതിരെ നിയമം നടത്തുകയും മദ്യം നിരോധിക്കുകയും ചെയ്യേണ്ട രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും പറയാന്‍ ഉള്ളത് ചില മുടന്തന്‍ ന്യായങ്ങള്‍ ആണ്. ചില ചോദ്യങ്ങള്‍ ഇതിനെതിരെ ഞാന്‍ അടക്കമുള്ള പൊതു ജനങള്‍ക്ക് ഉണ്ട്. അവയ്ക്ക് സര്‍ക്കാര്‍ മറുപടി തന്നേ തീരൂ. ബഹുമാന്യനായ ശ്രി എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്നതും ഇത് തന്നെയാണ്. അഥവാ മദ്യം നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ കാണുന്ന ബുദ്ധിമുട്ടുകള്‍ ഇവയാണ്. മദ്യം നിരോധിച്ചാല്‍ അത് മൂലം കുറെ പേര്‍ ജോലി ഇല്ലാതെ ആവുമത്രേ. ഞാന്‍ ചോദിക്കുന്നത്തു ഇതാണ് കൊച്ചിയിലും മറ്റിതര സ്ഥലങ്ങളിലും ഇന്ന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കൊട്ടേഷന്‍ സംഘങ്ങളും ഇത് ഒരു ജോലിയായി സ്വീകരിച്ചവര്‍ ആണ് അത് കൊണ്ട് കൊട്ടേഷന്‍ സംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും മറ്റും നല്‍കി സംരക്ഷിക്കുമോ കേരളീയന്‍ അവന്റെ കാശു മുഴുവന്‍ അന്യ സംസ്ഥാന ലോട്ടരിക്കാര്‍ക്ക് നല്‍കുകയാണ് എന്ന് പറഞ്ഞു വിലപിക്കുന്ന മുഖ്യ മന്ത്രിയും കൂട്ടരും കള്ളു ഷാപ്പില്‍ കേരളീയന്‍ നല്‍കുന്ന തുകയുടെ ഒരു കണക്കു കൂടി എടുക്കണം അത് ലോട്ടറി യേക്കാള്‍ വളരെയേറെ ഭയാനകമാണ്. മാത്രവുമല്ല ലോട്ടറി കൊണ്ട് കുടുംബങ്ങള്‍ തകര്‍ന്നു എന്ന് പറയുന്നതിനെക്കാളും നൂറിരട്ടിയെങ്കിലും വരും മദ്യം കൊണ്ട് എന്ന് ആര്‍ക്കാണ് അറിയാത്തത് ചുരുങ്ങിയത് സര്‍ക്കാര്‍ ഒരു കാര്യമെങ്കിലും ചെയ്യണം. എല്ലാം ഭൂരിപക്ഷം നോക്കുന്ന നാടാണല്ലോ നമ്മുടേത്‌. അതിനാല്‍ മദ്യം കൊണ്ട് ഉപജീവനം നടത്തുന്നവരുടെയും മദ്യം മൂലം തകര്ന്നവരുടെയും കണക്കെടുക്കട്ടെ തകര്ന്നവര്‍ ഉപജീവനം നടത്തുന്നവ്രെക്കള്‍ ഭൂരിപക്ഷം വേണ്ട ഇരട്ടിയെങ്കിലും ആണ് എന്ന് സര്‍ക്കാരിനു ബോധ്യമായാല്‍ നിരോധിച്ചു കൂടെ മറ്റൊരു കാര്യം ഇന്ന് കേരളത്തിലുള്ള കേസുകളുടെ കാര്യം എടുത്തു നോക്കണം അതില്‍ മദ്യത്തിന്റെ ആധിപത്യമില്ലാത്തത് ഇരുപത്തഞ്ചു ശതമാനത്തില്‍ കുറവ് മാത്രം ആയിരിക്കും. അപകടങ്ങളിലും മുന്പന്‍ മദ്യത്തിന്റെ ഉപയോഗം എന്നിട്ടും സര്‍ക്കാരിന്നു മദ്യം വേണം കാരണം നമ്മുടെ സാമ്പത്തിക സ്രോതസ്സ് തന്നെ കള്ളല്ലേ. പിന്നെ എന്ത് ചെയ്യാം. എന്നാല്‍ സര്‍ക്കരിലുള്ളവര്‍ അറിയണം ഇതിലും നല്ലത് വേശ്യാലയം തുറന്നു കൊടുക്കലാണ്. അതിലൂടെ ഇതിനെക്കാള്‍ കൊയ്യാനാവും സര്‍ക്കാരിന്റെ കീഴിലുള്ള ഒന്നാംതരം ഒരു പൊതുജന സഹകരണ സംഗം. സര്‍ക്കാരിനു കാശുമാവും മദ്യത്തിനോളം അപകട സാധ്യതയും ഇല്ല. എന്ത് കൊണ്ടെന്നാല്‍ അതിലൊക്കെ പോകുന്നവര്‍ക്കല്ലേ അതിന്റെ എല്ലാ അപകടങ്ങളും ഏല്‍ക്കുകയുള്ളൂ. അല്ലാതെ ഡ്രൈവര്‍ മദ്യപിച്ചാല്‍ യാത്രക്കാരന്‍ മരിക്കുന്ന പോലെ ഒന്നും നടക്കുകയില്ലല്ലോ. സര്‍ക്കാരിനു പിന്നെ നാണം ഇല്ലാത്തത് കൊണ്ട് പ്രശനവും ഇല്ല. മറ്റൊന്ന് അവര്‍ പറയുന്നത് മദ്യം പെട്ടെന്ന് നിരോധിക്കാന്‍ കഴിയില്ല എന്ന്. കാരണം പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ മദ്യപാനികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലത്രേ. ഞാന്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. ഇവിടെ ഒരു പാട് മലയാളികള്‍ ഉണ്ട്. ഇവിടെ മാത്രമല്ല സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഉണ്ട്. നാട്ടില്‍ നന്നായി കുടിച്ചു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യമായി തീര്‍ന്നവര്‍. പൂസായി കൊണ്ടല്ലാതെ നടന്നിട്ടില്ലാത്തവര്‍. ഇവര്‍ക്കാര്‍ക്കും ഇവിടെ മദ്യം കിട്ടാത്തത് കൊണ്ട് നിയന്ത്രണം നഷ്ടമാവുന്നില്ല. എന്ത് കൊണ്ട് നിയന്ത്രണം നശിച്ചാല്‍ ഇവിടത്തെ പോലീസെ നിയന്ത്രണം പഠിപ്പിക്കും അല്ലാതെ വേറെ മരുന്നൊന്നും ഇല്ല. ഈ ബോധ്യം മതി ഏതു മദ്യപാനിക്കും നിയന്ത്രണം വരാന്‍. നിയമമല്ല വേണ്ടത് ഉള്ള നിയമം കൃത്യമായി നടപ്പാക്കുകയാണ്

Thursday, September 2, 2010

വേശ്യയുടെ ചാരിത്ര്യ പ്രസംഗം.

കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറിക്ക്‌ എതിരെ യുള്ള നാടകങ്ങള്‍ കണ്ടപ്പോള്‍ ഈ വചനങ്ങളാണ് ഓര്‍മയില്‍ വന്നത്. അന്യ സംസ്ഥാന ഭാഗ്യക്കുറി കള്‍ക്ക് എതിരെ അച്യുതാനന്ദനും തോമസ്‌ ഐസകും മറ്റു ഏറാന്‍ മൂളികളും നടത്തുന്ന വാചക കസര്‍ത്ത് നോക്കണേ. കേരളത്തിലെ മുഴുവന്‍ മനുഷ്യരും മണ്ടന്മാര്‍ ആണെന്നാണോ ഇവരുടെയൊക്കെ ധാരണ. മാസത്തില്‍ ഒരു വട്ടമോക്കെ ഉണ്ടായിരുന്ന കേരള സംസ്ഥാന ലോട്ടറി കള്‍ ഇന്ന് ആഴ്ചയില്‍ ഒമ്പത് ബമ്പര്‍ വേറെ. അന്യ സംസ്ഥാന ഭാഗ്യക്കുറി വ്യാജനും കേരള സംസ്ഥാന ലോട്ടറി ഒറിജിനലും ആകുന്നതെങ്ങിനെ. പ്രത്യകിച്ചും അന്യ സംസ്ഥാന ലോട്ടറി കള്‍ നിരോധിക്കേണ്ട തിന്റെ കാരണങ്ങള്‍ വെച്ച്. അതോ ഇതൊക്കെ ഒരു നമ്പര്‍ ആണോ. ബഹുമാന്യനായ മുഖ്യ മന്ത്രി ലോട്ടറി യെ കുറിച്ച് പറഞ്ഞ ഒരു കാരണം ഉണ്ട്. കേരളീയന്‍ ജോലി ചെയ്യുന്നത് മുഴുവന്‍ ലോട്ടറി എടുക്കുകയാണെന്ന്. എന്നും കേരള ലോട്ടറി എടുക്കുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ നൂറില്‍ അധികവും പുറമേ ബമ്പര്‍ ടിക്കറ്റ്‌ നു വര്ഷം അറുനൂറും പോവും അഥവാ വര്ഷം അയ്യായിരത്തിന് മുകളില്‍. എന്നാല്‍ ഭൂട്ടാനും പെരിയാറും ഒന്നും അത്ര വരില്ല. കാരണം അവര്‍ക്ക് നൂറിന്റെ ബമ്പര്‍ ഒന്നും ഇല്ലല്ലോ. നമുക്ക് മിണ്ടിയാല്‍ ലോട്ടറി. സ്വാന്തനം ആയിട്ടും തിരുവോണം ആയിട്ടും പൂജയായിട്ടും ക്രിസ്തുമസ് ആയിട്ടും ഒക്കെ. പെന്‍ഷന്‍ അപേക്ഷിക്കാന്‍ ചെന്നാല്‍ അവിടെ സ്വാന്തനം വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും വേണം സ്വാന്തനം. കൃഷി ഓഫീസില്‍ ചെന്നാലും സ്വാന്തനം,എന്നാല്‍ അതൊന്നും പ്രശ്നമല്ല. നമുക്ക് പൈസക്ക് അവശ്യം വന്നാല്‍ നമോക്കൊന്നെ അറിയൂ വഴി. ലോട്ടറി. എന്നാല്‍ ഇതിനെതിരെ ഇവരൊക്കെ വരുന്നത് വെറുതെ ഒന്നുമല്ല. കാരണം അറിയാതെയാണ് എങ്കിലും അവര്‍ തന്നെ പറഞ്ഞു. ലോട്ടറി യുടെ നിയമം ലംഘിച്ചു നാല് നമ്ബെരിന്നു പകരം മൂന്നു നമ്ബെരിന്നു സമ്മാനം കൊടുക്കുകയാണെന്നു. അഥവാ സീരിയല്‍ നമ്പരില്‍ നാലു നമ്പരില്‍ കൊടുക്കുന്ന കേരളത്തിനെക്കളും പത്തു ഇരട്ടി യോളം സമ്മാനം കൊടുക്കുന്നു എന്ന്, അത് മൂലം ലോട്ടറി എടുക്കാന്‍ ചെല്ലുന്നവന്‍ കൂടുതല്‍ സമ്മാന സാദ്യതയുള്ള ലോട്ടറികള്‍ ‍ വാങ്ങി സര്‍ക്കാര്‍ ലോട്ടറികളെ പുറംതള്ളുന്നു എന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു എന്നര്‍ത്ഥം.അല്ലെങ്കിലും എല്ല് മുതല്‍ റബ്ബര്‍ വരെ എല്ലാം ഇറക്കുമതി തടഞ്ഞു നമ്മുടെ നാട്ടിലെ സാധനങ്ങള്‍ക്ക് വിപണി ഉണ്ടാക്കുന്ന നമുക്ക് ഇതും അത് തന്നെയാണ് നല്ലത്. അല്ലാതെ നമ്മുടെ വസ്തുക്കള്‍ക്കുള്ള പോരായ്മ കണ്ടെത്തി കച്ചവടം കൂട്ടാനൊക്കെ വലിയ പാടല്ലേ.

Monday, August 30, 2010

മഅദനി എന്ന നേര്‍ച്ചക്കോഴി

ഞങ്ങളുടെ നാട്ടില്‍ പല സമുദായങ്ങള്‍ക്ക് ഇടയിലും കോഴി ആട് മാട് എന്നിവയെ നേര്‍ച്ച ആക്കുന്ന ഒരു പതിവ് ഉണ്ട്. ഈ നേര്‍ച്ച ക്കൊഴിയെ വളരെ ഉയര്‍ന്ന നിലയിലാണ് പരിചരിക്കുന്നത്. ഇതാണ് മഅദനി യുടെ അറസ്റ്റ് നടന്നപ്പോള്‍ ഓര്‍ത്തത്.
ഈ കോഴികളെ പരിചരിക്കുമ്പോള്‍ എന്നോടുള്ള സ്നേഹം കൊണ്ടാണ് ഇതൊക്കെ എന്ന് കോഴിക്ക് തോന്നിയാല്‍ എന്ത് ചെയ്യും. കോഴിയെ സമയം ആകുമ്പോള്‍ ദേവ പ്രീതിക്കായി നേര്‍ച്ച ആക്കിയവര്‍ അറുക്കും. അത്ര തന്നെ. കോഴിയെ പരിചരിക്കുന്നതും കുറുക്കന്‍ പിടിക്കാതെ നോക്കുന്നതും ഒന്നും കൊഴിയോടുള്ള സ്നേഹമല്ല. മറിച്ചു ഈ കോഴിയെ കൊന്നാല്‍ കിട്ടുന്ന ദൈവ പ്രീതി ഓര്‍ത്താണ്. നേര്‍ച്ച ആകുന്നതിനും ഉണ്ട് ചില നിബന്ധനകള്‍. ഏതെങ്കിലും ചാവാലികളെ ഒന്നും നേര്‍ച്ച ആക്കാറില്ല. കുറെയൊക്കെ ചോരയും നീരും ഉള്ളത് വേണം. അതായിരുന്നു മഅദനി. ഐ എസ് എസ് ആയിരുന്ന കാലത്തെ വായാടിത്തരങ്ങള്‍ ഈ കോഴി നേര്‍ച്ച ആക്കാന്‍ പറ്റുമെന്ന് പലര്‍ക്കും മനസ്സിലാക്കി കൊടുക്കുന്ന രീതിയില്‍ ആയിരുന്നു. മാര്‍ക്സിസ്റ്റുകാര്‍ മുസ്ലിം ലീഗിനെ തകര്‍ക്കാനായിരുന്നു ഈ കോഴിയെ നേര്‍ച്ച ആക്കിയത് എങ്കില്‍ ബി ജെ പി പുതിയ അക്കൗണ്ട്‌ തുറക്കാന്‍ ആയിരുന്നു. കോണ്‍ഗ്രെസ്സുകാര്‍ക്ക് തങ്ങളുടെ മതെതരത്തം പരസ്യപ്പെടുത്താന്‍ ആയിരുന്നു ഈ കോഴിയെ കണ്ടത് എങ്കില്‍ ലീഗുകാര്‍ തങ്ങള്‍ക്ക് ദൈവത്തിലോന്നും വിശ്വാസം ഇല്ല എന്ന് വരുത്തി തീര്‍ക്കാന്‍ ചില നിരീശ്വര വാദികള്‍ നേര്‍ച്ച കോഴികളെ കല്ലെറിഞ്ഞു ആട്ടുന്ന രീതിയില്‍ ഞങ്ങളെ ഒന്നും ചെയ്യാന്‍ ആവില്ല എന്ന് വരുത്താന്‍ മഅദനിയെ കല്ലെറിയുക ആയിരുന്നു. കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിനടുത്തു സൂഫിയ യുടെ കണ്ണീര്‍ പുരാണം മാത്രമായിരുന്നു കൈരളിയില്‍ കുഞ്ഞാലിക്കുട്ടി മാത്രമാണ് തങ്ങള്‍ ഭീകരവാദികള്‍ ആണെന്ന് പറയുന്നത് എന്നായിരുന്നു അവരുടെ ആവലാതി അദ്വാനി പോലും മാന്യമായി സംസാരിച്ചുവെന്നും ലീഗിനും കുഞ്ഞാലിക്കുട്ടിക്കും മാത്രമാണ് തങ്ങള്‍ ഭീകരവാദികള്‍ എന്നുമായിരുന്നു അവരുടെ മൊഴി. എന്നിട്ടും അവര്‍ തോറ്റു. മൂര്‍ത്തി കടാക്ഷിക്കാതെ ഇരുന്നത് ബലിയിട്ട കോഴിയുടെ കുഴപ്പം എന്ന് കണ്ടെത്തി. എന്നിട്ടും നമ്മുടെ പാവം കോഴിക്കുണ്ടോ തിരിയുന്നു. അത് കരുതി ഇതൊക്കെ എന്റെ മഹാത്മ്യം എന്ന്. നോക്കണേ ഒരു ഗതി. ലീഗിനെ തകര്‍ക്കാന്‍ വേണ്ടി വളര്‍ത്താന് ‍നേര്‍ച്ച ആക്കിയവര്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഹോമിക്കാന്‍ നേര്‍ച്ച ആക്കി. ഹോമ കുണ്ടത്തില്‍ നിന്ന് പുറത്തു വന്നപ്പോള്‍ അവര്‍ തന്നെ നെറ്റിപ്പട്ടം കെട്ടി നഗരം ചുറ്റിച്ചു. കൂടെ നടത്തി സ്നാനം നടത്തിച്ചു. അപ്പോള്‍ വീണ്ടും ഹോമ കുണ്ടത്തിലേക്ക്. അറുക്കണോ പൂജിച്ചാല്‍ മതിയോ പ്രാര്‍ത്ഥന യുടെ ഫല പ്രാപ്തി നോക്കി പൂചാരി പറയും. യോഗം തുടങ്ങിയപ്പോള്‍ പലര്‍ക്കും പലതുമുണ്ട് പറയാന്‍. ദൈവവും പിശാചും പൂചാരിയും ഒന്നും പിണങ്ങരുതല്ലോ. കേരള പോലീസ് പറയുന്നു ഞങ്ങള്‍ കേമന്മാര്‍. ഒന്നും പറ്റിയില്ലല്ലോ മറ്റു കോഴികളൊന്നും കയ്യില്‍ കൊത്തുകയും പാറിപ്പോവുകയും ചെയ്യാതെ ഞങ്ങള്‍ പിടിച്ചല്ലോ
പോലീസ് മന്ത്രി പറഞ്ഞത് ഞങ്ങള്‍ പിടിച്ചിട്ടില്ല വലയില്‍ ആക്കിയിട്ടെ ഉള്ളൂ. ആ കോഴി മറ്റു കോഴികളെ എപ്പോളും കൊത്താര്‍ ഉണ്ടെന്നു തനിക്കറിയാം എന്ന് ആര്യാടന്‍. കൃഷ്ണയ്യര്‍ വക മാ നിഷാദ. ഒരിക്കല്‍ ഹോമം നടത്തിയ കോഴിയെ ഇനിയും വേണ്ടിയിരുന്നില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. കൂട്ടിലാക്കാന്‍ വൈകിയത് എന്തെന്ന് പറയണം എന്ന് കോണ്‍ഗ്രസ്‌. അവസാനം പീടിപ്പിക്കരുത് എന്ന് ലീഗ്.പറയുന്നത് മുഴുവന്‍ കോഴിയെ പിടിച്ചു പൂജാരി ഹോമവും തുടങ്ങിയിട്ട് ആണ് എന്നത് വേറെ കാര്യം. പൊതുജനം എന്ന സമ്മതിദാന മൂര്‍ത്തി പ്രസാദിക്കണം എങ്കില്‍ രാഷ്ട്രീയ ഭക്തന്മാര്‍ ചെയ്യേണ്ട ഓരോരോ ബലി കര്‍മങ്ങളെ

Friday, August 6, 2010

നീയറുത്തെടുത്ത കൈ

സഹോദരാ..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയും ഒരമ്മയില്ലാത്ത

ഒരു കുഞ്ഞു പെങ്ങളില്ലാത്ത..

ഒരുവനെന്ന്..

വിളമ്പി വെച്ച ചോറിനു മുമ്പില്‍

നിനക്കായ്

കൈകുഞ്ഞുമായി കാത്തിരിക്കുന്ന

ഒരുത്തിയില്ലെന്ന്..

ഞാന്‍ വിശ്വസിക്കുന്നില്ല

നീയത് ചെയ്തത്

പവിത്രമായ

ഒരു വിശ്വാസ സംഹിതക്ക് വേണ്ടിയാണെന്ന്..

പവിത്രമായ

ഒരു നാമധേയത്തിന്റെ പേരിലാണെന്ന്..

നീയറിയുക,

നീയൊരുത്തന്റെ

നിന്നെയൊരുക്കിയവനൊരുത്തന്റെ

കാരുണ്യമില്ലാതെ..

കാവലില്ലാതെ..

പതിനാലു നൂറ്റാണ്ട്..

പതിനാലു നൂറ്റാണ്ടിനുമേല്‍..

ആ നാമധേയം ചരിത്രത്തിനു മേല്‍ തിളങ്ങുന്നുവെങ്കില്‍..

നീയറിയുക,

ഒരു വിഡ്ഡിയുടെ "വചനങ്ങള്‍" കൊണ്ടോ..

ഒരു തൂലികയിലെ "ഹാസ്യ രേഖ" കൊണ്ടോ..

ഒരു തലതിരിഞ്ഞവളുടെ "ലജ്ജ"യില്ലായ്മ കൊണ്ടോ..

ഒരു വിവരദോഷിയുടെ തരം താണ ചിന്ത കൊണ്ടോ..

അവനൊരു തരിമ്പു പോറലും ഏല്‍ക്കയില്ലെന്ന്..

അറുത്തെടുത്ത ഒരു കൈ കൊണ്ടവന്ന്

നീ കെട്ടിയുണ്ടാക്കേണ്ട ഒരു യശസ്സുമില്ലെന്ന്..

നിനക്ക് വേണ്ടാതെ പോയ

നീയറുത്തെടുത്ത കൈ

അതാര്‍ക്ക് വേണ്ടി..

നിന്റെ അമ്മയ്ക്ക്..?

ഭാര്യ,മക്കളിലാര്‍ക്കെങ്കിലും..?

എന്തായാലും

അതെനിക്ക് വേണ്ടാ..

എന്റെ സമുദായത്തിനും അത് വേണ്ട..

ഞാന്‍ സ്നേഹിക്കുന്ന

വിശ്വാസത്തിനും വേണ്ട..

പിന്നെ ആര്‍ക്കു വേണ്ടി നീ ആ കൈ അറുത്തു..

ഒരു കൈ നീ അറുത്തെടുക്കുമ്പോള്‍

നിനക്ക് പണമെറിഞ്ഞു തന്നവര്‍..

വാഹനമൊരുക്കിയവര്‍..

അവരുടെ നീചമായ ഒരു സ്വപ്നത്തിനായി

ഒരു കൈ നീ അറുക്കുമ്പോള്‍

നിനക്കുപിന്നിലോളിഞ്ഞു നിന്നവര്‍

അറുത്തെടുത്തത്

നിന്റെ കൈയല്ല

മറിച്ച് നിന്റെ ഹൃദയം

തന്നെയെന്ന് നീയറിഞ്ഞുവോ..

(ആട്ടെ..ഹൃദയമെന്നൊന്നുണ്ടോ നിനക്ക്..

പടപടാന്ന് മിടിക്കുന്ന നെഞ്ചിന്‍ കൂടിനകത്തെ ആ സാധനം..?)

നിന്റെ കയ്യിലാ ആയുധം പിടിപ്പിച്ചവര്‍

രക്തം കൊതിക്കുന്ന കുറുക്കന്മാരെന്ന് നീയറിഞ്ഞിട്ടും

വൈകാതെയൊരു നാളില്‍ നീ

നിയമത്തിനു മുന്‍പിലെത്തുമെന്നറിഞ്ഞിട്ടും

നിന്നെ വെച്ച് ഈ നാടിന്റെ നെഞ്ചിലേക്ക് കഠാരയിറക്കാന്‍

കാത്തിരിക്കുന്നവര്‍..

ഒറ്റുകൊടുക്കാന്‍ കുപ്പായം മാറ്റി ഇറങ്ങിയവര്‍..

ആ കുപ്പായത്തിനുള്ളില്‍ പതിയിരിക്കുന്ന

ചെകുത്താനോടു കുശലം പറഞ്ഞാണല്ലോ

നീയാ കൈപ്പത്തി വെട്ടി മാറ്റിയത്..

എനിക്കറിയാം..

കടമ കഴിഞ്ഞു കാശും വാങ്ങി നീ ഇരുളിലൊളിഞ്ഞു..

ഇനി അവരു കാത്തിരിക്കും..

എത്ര തല വീഴുമെന്നെണ്ണി..

എത്ര നിരപരാധികള്‍ ഇരുട്ടിനു

കൂട്ടായി നിലവിളിക്കുമെന്നെണ്ണി..

എത്രയമ്മമാര്‍ നെഞ്ചത്തടിച്ചു കരഞ്ഞു

ചലനമറ്റ ശരീരം പുല്‍കുമെന്നെണ്ണി..

അതുകണ്ട് പൊട്ടിച്ചിരിക്കാന്‍ നിമിഷങ്ങളെണ്ണുന്നവര്‍..

ഇനി നിന്റെ മൊബൈല്‍ കരയും വരേ

നിനക്ക് വിശ്രമം വിധിച്ചിരിക്കുന്നു..

നിനക്ക് ചില്ലിട്ട് വെക്കാന്‍

ഒരു ജനതയുടെ മുഴുവന്‍ ശാപവും ഏറ്റുവാങ്ങിയ

നിനക്കുള്ള അവാര്‍ഡ്..

മത നിന്ദയുടെ കൊടും‌വിഷമൊഴുകുന്ന ചീഞ്ഞളിഞ്ഞ

അഴുകിദ്രവിച്ച ഹൃദയമുള്ള

നിനക്ക് ഒരു താലത്തില്‍

സമ്മാനിക്കുന്നു..

നീ വെട്ടിയെടുത്ത

നീയവിടെയിട്ടിട്ടു പോയ

നീയറുത്തെടുത്ത കൈ.

സ്വീകരിക്കുക..

അമ്മയില്‍ ജനിക്കാത്ത

പിതൃശൂന്യനായ

പെങ്ങളില്ലാത്ത

ഭാര്യമക്കളേതുമില്ലാത്ത

മനുഷ്യനല്ലാത്ത

നിനക്ക് മറ്റെന്തവാര്‍ഡ് ഞാന്‍ നല്‍കും..????

Saturday, July 17, 2010

എന്താണ് ഭീകരത.

ഇന്ന് ലോകം മുഴുവനും ഭീകരതയുടെ പിടിയിലാണ്. എന്റെ കൊച്ചു കേരളം പോലും ഭേകരതയുടെ പിടിയില്‍ അമരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആകെ ഭയപ്പെടുന്നു.
എന്നാല്‍ എന്താണ് ഭീകരത. ആരാണ് ഭീകര വാദി. തന്റെ ഇഷ്ടത്തിനൊത്ത്‌ പ്രവര്‍ത്തിക്കാത്തവരെ അടിച്ചമര്‍ത്തുന്ന പ്രവണത യാണ് ഭീകരത എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങിനെ എങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ ഭീകര വാദി ആര് എന്‍ ഡി എഫ് ഉം ആര്‍ എസ്‌ എസ്‌ ഉം മാത്രമാണോ ഭീകരവാദികള്‍. എന്‍ ഡി എഫ് നും ആര്‍ എസ്‌ എസ്‌ നും ചില മതങ്ങളുടെ കുപ്പായമിട്ട് കൊടുത്ത് ഏറ്റവും വലിയ ഭീകര വാദി കളായ മാര്‍ക്സിസ്റ്റ്‌ കാര്‍ രക്ഷപ്പെടുന്നു. കണ്ണൂര്‍ അടക്കമുള്ള ജില്ലകളില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ നടപ്പിലാക്കിയും അങ്ങോട്ട്‌ കടന്നു ചെല്ലുന്ന അന്യരെ കുത്തിക്കൊന്നും കളിക്കുന്ന മാര്‍ക്സിസ്റ്റ്‌ കള്‍ എന്‍ ഡി എഫ് നെയും ആര്‍ എസ്‌ എസ്‌ നെയും നിരോധിക്കാന്‍ പറയുമ്പോള്‍ തമാശ തോന്നുന്നു. ഇന്ന് വരെ യുള്ള കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വാദിയായോ പ്രതിയായോ സി പി എം കാര്‍ ഇല്ലാത്ത എത്ര ശതമാനം ഉണ്ടെന്നു ധൈര്യമായി പറയാന്‍ ഇന്നത്തെ അഭ്യന്തര മന്ത്രിയും കണ്ണൂരിലെ നേതാവുമായ ശ്രി കോടിയേരിക്ക് കഴിയുമോ? കോളേജ് കാമ്പസില്‍ കാമറ വെക്കുന്നത് പോലും ഭയപ്പെടുന്ന മാര്‍ക്സിസ്റ്റ്‌ കാരും എസ്‌ എഫ് ഐ ക്കാരുമാണ് ഭീകരത ക്കെതിരെ കാമ്പൈന്‍ നടത്തുന്നത് എന്നോര്‍ക്കുമ്പോള്‍ കേരളമേ ലജ്ജിക്കുക.

Wednesday, June 30, 2010

ഇന്ത്യന്‍ നിയമത്തിലെ അന്യായങ്ങള്‍

ഇന്ത്യന്‍ കോടതികളുടെ ചില വിധികള്‍ കാണുമ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നത് ഞങ്ങളുടെ പ്രീഡിഗ്രി അധ്യാപകനായിരുന്ന ഒരാള്‍ എന്തോ ഒരു കാര്യം പറഞ്ഞപ്പോള്‍ പറഞ്ഞു നമ്മുടെ കോടതികളില്‍ നിന്ന് എന്തിനു ന്യായം പ്രതീക്ഷിക്കണം പേര് തന്നെ അന്യായക്കോടതി എന്നല്ലേ. പല നിയമങ്ങളെയും വ്യക്യനിച്ചു കാണുമ്പോള്‍ അത് തോന്നിപ്പോവുന്നതാണ് അവസ്ഥ. ഉദാഹരണത്തിന് ഇന്ന് (ജൂണ്‍ ഇരുപത്താര്‍ രണ്ടായിരത്തി പത്ത്) രാവിലെ വാര്‍ത്ത കണ്ടപ്പോള്‍ മഅദനി യുടെ ജാമ്യാപേക്ഷ നീട്ടി വെച്ച് കൊണ്ട് ഒരു പ്രസ്താവന കണ്ടു. അതില്‍ കേരളത്തിനു പുറത്ത് അദ്ദേഹം ഗൂഢാലോചന നടത്തി എന്ന ആരോപണം തെറ്റാണു എന്ന് തെളിയിക്കാന്‍ ഉള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു. ഒരാള്‍ താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ എന്ത് രേഖയാണ് ഹാജരാക്കുക. പകരം കോടതി ചെയ്യേണ്ടിയിരുന്നത് ജാമ്യം നിഷേധിക്കാന്‍ ആവശ്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ പരാതി തന്നവരോട് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ കോടതികളില്‍ ആര്‍ക്കെതിരെയും എങ്ങിനെയും കേസ് കൊടുക്കാം എന്ന് വന്നിരിക്കുന്നു. അത് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. മാത്രവുമല്ല രാഷ്ട്രീയക്കാര്‍ അവരുടെ വിരോധികളെ തകര്‍ക്കാനുള്ള ആരായുധമായി ഇതിനെ ഉപയോകിക്കുകയും ചെയ്യുന്നു. സമാനമായ പല ഉദാഹരണങ്ങളും നമുക്കറിയാം. ഇന്ത്യയില്‍ എന്നല്ല ഗള്‍ഫ്‌ നാടുകളില്‍ വരെ കോളിളക്കം ഉണ്ടാക്കിയ കുഞ്ഞാലിക്കുട്ടി യുടെ റജീന കേസ് ഉദാഹരണം. ഈ കേസ് ന്റെ സമയത്ത് ബഹുമാന്യനായ ശ്രീ വെളിയം ഭാര്‍ഘവനുമായി ഇന്ത്യ വിഷന്‍ നടത്തിയ ഒപ്പം നടന്നു എന്ന പരിപാടിയില്‍ വെളിയം പറഞ്ഞ ചില തമാശകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത് പി ടി ചാക്കോ ആണെന്നാണ് എന്റെ ഓര്‍മ്മ അദ്ദേഹമാനത്രേ കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീ വിഷയവുമായി ഊരാക്കുടുക്കില്‍ പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ. പി ടി ചാക്കോ ഒരു കാറില്‍ തന്റെ പാര്‍ടി യുടെ ജില്ല കമ്മിറ്റി അംഗമായ ഒരു സ്ത്രീയുമായി പോവുകയായിരുന്നു വഴിയില്‍ അവരുടെ കാര്‍ കേടായി - അല്ലെങ്കില്‍ അപകടത്തില്‍ പെട്ടു- സ്ത്രീ യുള്ള വിവരം ഞങ്ങള്‍ അറിഞ്ഞു പി ടി ചാക്കോ അത്തരക്കാരനല്ല എന്ന് ഞങ്ങള്‍ക്കറിയാം പക്ഷെ രാഷ്ട്രീയമല്ലേ ഞങ്ങള്‍ അദ്ദേഹത്തിനെതിരെ നിയമ സഭയില്‍ പ്രക്ഷോഭം തുടങ്ങി അദ്ദേഹം രാജി വെച്ചു ഈ മാത്രക എന്ത് കൊണ്ട് കുഞ്ഞാലിക്കുട്ടി ക്ക് സ്വീകരിച്ചു കൂടാ, അതായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. വി എം സുധീരനും പറഞ്ഞു ഇതേ രീതിയില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് എന്ത് കൊണ്ട് രാജി വെച്ചു കോടതിയില്‍ നിരപരാധിത്തം തെളിയിച്ചു കൂടാ. അഥവാ പരാതിക്കാരന് പരാധി കൊടുത്ത് കഴിഞ്ഞാല്‍ ജോലി തീര്‍ന്നു പിന്നെ നിരപരാധിത്തം തെളിയിക്കേണ്ടത് പ്രതിയാണ്. അതില്‍ അവര്‍ക്ക് നിരപരാധിത്തം തെളിയിച്ചാല്‍ രക്ഷപ്പെടാം ഇല്ലെങ്കില്‍ അകത്തു കടക്കാം അതൊക്കെ കോടതിയുടെയും പ്രതി യുടെയും പണി പരാതിക്കാരന് ജോലി യൊന്നുമില്ല പലരും കോടതിയില്‍ ഹാജരാവാറു പോലുമില്ല. ഇത് മാറണം ഒരാള്‍ക്കെതിരെ പരാതിയുമായി മറ്റൊരാള്‍ വന്നാല്‍ അത് തെളിയിക്കേണ്ട ബാധ്യത പരാതിക്കരനായിരിക്കണം. പരാതി ശരിയാണെങ്കില്‍ കൊടുക്കവുന്നതിന്റെ പരമാവധി ശിക്ഷ കൊടുക്കണം. പരാതി ശരിയല്ല എങ്കില്‍ കോടതി സ്വമേധയാ പരാതിക്കാരന് എതിരെയും കേസ് എടുക്കണം. അല്ലാത്തിടത്തോളം കോടതിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. മറ്റൊന്ന് സുതാര്യതയാണ്. പ്രതികള്‍ക്ക് പറയാനുള്ളത് പൊതുജനങ്ങള്‍ അറിയരുത് എന്നും പോലീസ് പറയുന്നതൊക്കെ സത്യമാണെന്നും വിശ്വസിക്കാന്‍ ശരാശരി പൊതു ജനത്തിനാവില്ല. ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട തടിയന്ടവിട നസീറും കൂട്ടരും ഭീകരവാധികളാണ് എന്ന് പോലീസ് പറയുന്നു പലരെയും പ്രതി ചേര്‍ക്കുന്നു ഇതൊക്കെ അവര്‍ പറഞ്ഞതാണെന്ന് പറയുന്നു പത്ര സമ്മേളനം നടത്തുന്നു അത് പൊതു ജനം വിശ്വസിക്കണമെന്ന് ശഠിക്കുന്നു എന്നാല്‍ അവര്‍ പറഞ്ഞു എന്ന് പോലീസ് പറഞ്ഞതൊന്നും സത്യമല്ല എന്ന് അവര്‍ പറയുമ്പോള്‍ സാധാ പോലീസ് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വരെ വിരലി പിടിക്കുന്നു എന്തിനു എന്ന് പൊതുജനം സംശയിക്കുന്നു. ഈ സ്ഥിതി മാറണം പോക്കറ്റടി മുതല്‍ ഭീകര വാദം വരെ എന്ത് കുറ്റം ചെയ്താലും കൊടുക്കാവുന്നതിന്റെ പരമാവധി ശിക്ഷ തന്നെ കോടതികള്‍ നല്‍കണം ഒപ്പം ഇതിലെ വിധിയും ചോദ്യം ചെയ്യലും ഉത്തരങ്ങളും ഒക്കെ ഇന്നതയിരുന്നു എന്ന് പൊതു ജനത്തിനു ബോധ്യപ്പെടണം. അത് അപ്രായോഗികം എന്നൊക്കെ പറഞ്ഞു തടിതപ്പുന്നത് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വസ്തത നസ്ടപ്പെടുത്തും. ഇനി സുരക്ഷാ കാരണങ്ങളാണ് പ്രശ്നമെങ്കില്‍ വെറും ഒരു ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി പോരെ അതിനു പരിഹാരം കാണാന്‍. ലോകത്തെ ഏറ്റവും വലിയ ഭീകര വാദി യായി അമേരിക്ക ചിത്രീകരിച്ച സദ്ദാം ഹുസൈനെ പോലും ചോദ്യം ചെയ്തപ്പോള്‍ ജനം അറിഞ്ഞിരുന്നു. അതിന്‍ ഒരു വിശ്വസ്തത വന്നിരുന്നു. എന്നാല്‍ കസബിനെ ഇന്ത്യയില്‍ ചോദ്യം ചെയ്തപ്പോള്‍ അയാളുടെ സുരക്ഷയ്ക്ക് മുപ്പത്തഞ്ചു കോടി ചിലവഴിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു. ഇത്രയും വ്യക്തമായ തെളിവുകളോടെ പിടിച്ച ഒരു കുറ്റവാളിയെ സംരക്ഷിക്കാന്‍ എന്തിനിത്ര വ്യഗ്രത. പക്ഷെ പൊതു ജനങ്ങളില്‍ പലരും കരുതുന്നത് അയാളുടെ വാചകങ്ങള്‍ പുരത്താരെങ്കിലും അറിഞ്ഞാല്‍ നമ്മുടെ നാട്ടിലെ പല ഉന്നതന്മാരും കുടുങ്ങിയെക്കാം അതിനാലാണ് അത് ചെയ്തത് അത് പാകിസ്ഥാനെ പേടിച്ചല്ല പകരം പത്രക്കാരെ പേടിച്ചാണ് എന്നാണു. ഇവരൊക്കെ പറയുന്നത് പൊതുജനം കേള്‍ക്കട്ടെ. അവര്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ പൊതു ജന മധ്യത്തില്‍ തന്നെ നടത്തട്ടെ. അല്ലാതെ മുഖം മൂടി ധരിപ്പിക്കുകയല്ല വേണ്ടത്.

Monday, June 21, 2010

കേരളം പുരോഗമിക്കുന്നുവോ?

നാം കേരളീയര്‍ എന്ത് പറഞ്ഞാലും നാം തന്നെ മേലെ എന്ന് പറഞ്ഞു നടക്കും. എന്നാല്‍ കേരളത്തിന്‌ എത്രമാത്രം പുരോഗമനം ഉണ്ട്. കേരളീയരുടെ വിയര്‍പ്പു കൊണ്ട് ഗള്‍ഫ് മേഖല മുഴുവന്‍ പുരോഗമിച്ചപ്പോള്‍ കേരളം കേരളീയനെ ക്കൊണ്ട് പുരോഗമിച്ചോ അതോ അധപതിച്ചോ? എന്റെ വീക്ഷണത്തില്‍ ലോകത്ത് എവിടെ ചെന്നാലും ഞാനടക്കമുള്ള മലയാളികള്‍ എല്ല് മുറിയെ പണിയെടുക്കും എന്നാല്‍ സ്വന്തം നാട്ടില്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കാവില്ല. നമ്മുടെ സര്‍ക്കാരുകള്‍ അവരുടെ വോട്ടുബാങ്കുകള്‍ ലക്ഷ്യമാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മലയാളിയെ തകര്‍ത്ത് എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. അഞ്ചു കൊല്ലത്തെ ഭരണം ലഭിക്കാന്‍ വേണ്ടി ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മൊത്തം കടക്കെണിയിലേക്ക് തള്ളിവിടുന്നു. നമ്മുടെ റോഡ്‌ നന്നാക്കുന്നത് മുതല്‍ കക്കൂസ് നിര്‍മ്മാണം വരെ എന്ത് കാര്യമാണെങ്കിലും അതൊക്കെ സര്‍ക്കാരിന്റെ തൊഴിലാണെന്നു കരുതുന്ന മലയാളി. ഞാന്‍ ഓര്‍ക്കുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഏഷ്യാനെറ്റില്‍ ആണെന്ന് തോന്നുന്നു വന്ന ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ കണ്ട ഒരു കഥ. ഏതോ ഒരു തീര ദേശത്തു സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്ത വീടുകള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ല എന്നതാണ് പരാതി. അതില്‍ ഒരു ചേച്ചിയുടെ അലര്‍ച്ച ഇപ്പോഴും കാതില്‍ മുഴങ്ങുന്നു അവര്‍ പറയുന്നതിങ്ങനെയാണ്. സര്‍ക്കാര്‍ ഈ വീടുകള്‍ ഉണ്ടാക്കിത്തന്നിട്ടു എട്ടു കൊല്ലം കഴിഞ്ഞു അതിനു ശേഷം ഇതൊന്നു പെയിന്റ് ചെയ്യുക പോലും ചെയ്തിട്ടില്ല ഇപ്പോള്‍ ഇതൊക്കെ അകെ പൊളിഞ്ഞു വീഴാറായിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇന്നും വീടും സ്ഥലവുമില്ല. എന്നാല്‍ ഒന്നുകില്‍ അവര്‍ വോട്ടില്ലത്തവരാകും അല്ലെങ്കില്‍ സംഘടന യില്ലാത്ത ആദിവാസികള്‍ അവര്‍ക്കൊന്നും ഒന്നുമില്ല പക്ഷെ സംഘനയില്ലാത്തവര്‍ക്കൊന്നുമില്ല. എന്നിട്ടെന്തു നേടി. നാട്ടുകാര്‍ മടിയന്മാരായി. സര്‍ക്കാര്‍ കടത്തിലായി. സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ പണക്കാരായി. ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അടക്കമുള്ള ഓരോരുത്തര്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട്. അത് നല്കാന്‍ അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബാധ്യതയും ഉണ്ട്. എന്നാല്‍ കേരളത്തിലുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ മിക്കവര്‍ക്കും ഒരു സംഘടനയുണ്ട്. അവക്കൊക്കെ അവകാശ സംരക്ഷണ റാലിയുമുണ്ട് എന്നാല്‍ ഇന്ന് വരെ ആരെങ്കിലും ഒരാള്‍ തങ്ങളുടെ കടമകളെ ക്കുറിച്ച് സംസാരിക്കുന്നതോ റാലി നടത്തുന്നതോ കേട്ടിട്ടും കണ്ടിട്ടുമില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് പലര്‍ക്കും തങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമായിരുന്നു വെങ്കില്‍ കൊയ്ത്തു മെഷീനും അങ്ങിനെ തന്നെ. സമരങ്ങള്‍ ക്കല്ലാതെ നമുക്കൊന്നിനും സമയമില്ല. ഞാന്‍ ഓര്‍ക്കുന്നു എന്റെ ജേഷ്ടന്‍ ഗള്‍ഫിലേക്ക് പോന്ന കാലം. അവനു വിളിക്കുന്നതിന്നായി മഞ്ചേരിയിലേക്ക് കുടുംബ സമേതം ഓട്ടോ റിക്ഷ യും വിളിച്ചു പോവുന്ന കാലം രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഡിസ്കൌണ്ട് ഉണ്ടെന്നു പറഞ്ഞു അര്‍ദ്ധ രാത്രി വീട് പൂട്ടി പോയ കാലം കാരണം ഒരു മിനിറ്റ് സംസാരിക്കാന്‍ അന്ന് നോടീ നാല്‍പതു രൂപയായിരുന്നു ഒരാളുടെ കൂലി അന്ന് നാട്ടില്‍ നൂറ്റി ഇരുപത്തഞ്ചു രൂപയായിരുന്നു. അത് കഴിഞ്ചു മറ്റു ചില കമ്പനികള്‍ ഈ രംഗത്തേക്ക് വന്നപ്പോഴും തുടങ്ങി നമ്മുടെ അവകാശ ബോധവും സമര വീര്യവും കുറെ വാഹനങ്ങളും ഓഫീസുകളും അന്നും നാം തല്ലിത്തകര്‍ത്തു. ഇന്ന് ആ നമ്മുടെ ഒക്കെ കയ്യില്‍ ബി എസ് എന്‍ എല്‍ ഉം ഐഡിയ യും റിലയന്‍സ് ഉം ഒക്കെയാണ്. ഈ കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ അനുജന്റെ കൂടെ പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി വീട്ടിലേക്കു വിരുന്നു വന്നിരുന്നു. എന്നെ സ്വീകരിക്കാന്‍ അവനും ഉണ്ടായിരുന്നു എയര്‍പോര്‍ട്ടില്‍. തിരുവനന്ത പുറത്തുള്ള അവന്‍ മലപ്പുറത്തുള്ള എന്റെ വീട്ടില്‍ ഞങ്ങള്‍ തിരിച്ചെത്തിയ പാടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്ക് പോയി. എന്റെ നാട്ടിലുള്ള അനുജന് അന്ന് രണ്ടു കല്യാണങ്ങള്‍ക്കും അവനു മൂന്നു കല്യാണങ്ങള്‍ക്കും ക്ഷണമുണ്ടായിരുന്നു. ഞാന്‍ കരുതിയത് അവന്‍ വെറുതെ ക്ഷണിക്കാതെ പോയതാണെന്നാണ്. അനുജന്‍ അപ്പോള്‍ പറഞ്ഞു അല്ല അവന്‍ ആ കല്യാണങ്ങള്‍ക്ക് പങ്കെടുക്കാന്‍ വന്നതാണ്‌. എങ്ങിനെ ഞാന്‍ ചോദിച്ചു അവര്‍ തമ്മിലെന്തു ബന്ധം അവന്‍ പറഞ്ചു അതാണ് ഹച് ടു ഹച് ചങ്ങാത്തം ഇതൊക്കെ പറഞ്ഞത് അന്ന് നാം സമരം ചെയ്യാന്‍ പറഞ്ഞ കാരണങ്ങളും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും തുല്യപ്പെടുത്താനാണ്. അന്ന് പറഞ്ചത് കമ്പനി വന്നാല്‍ ചാര്‍ജ് കൂടും പീക്ക് ടൈം നഷ്ടപ്പെടും. എന്നാല്‍ നൂറ്റി നാല്പതുണ്ടായിരുന്ന സൗദി യിലേക്ക് ഇന്ന് ആര് രൂപയാണ് നൂറ്റി ഇരുപത്തഞ്ചു കൂലി ഉണ്ടായിരുന്ന ആള്‍ക്ക് ഇന്ന് കൂലി മുന്നൂറ്റി അന്‍പതും. അത് മാത്രമാണോ നമ്മള്‍ സമരം ചെയ്തത്
ഇപ്പോളിത ഒരു പുതിയ സമരത്തിന്റെ കോലാഹലം വരുന്ന മൊബൈല്‍ ടവറുകള്‍ ക്കൊക്കെ എതിരെ സമരം ഉത്കാടനം നാട്ടിലെ കുട്ടി നേതാക്കള്‍ വക കാരണം റേഡിയോ കിരണങ്ങള്‍ പ്രശ്നമാണെന്ന്, ഇതിനു എല്ലാം മുദ്രാവാക്യം വിളിക്കുന്ന കുട്ടിക്കുരങ്ങുകള്‍ക്ക് അറിയുമോ അവരുടെ യൊക്കെ മടിയില്‍ എത്ര മൊബൈല്‍ ഫോണുകള്‍ കിടന്നു വിളിച്ചു കൂവുന്നു എന്ന്.
എല്ലാറ്റിനും സമരം എന്നും സമരം കേരളത്തിന്റെ പുരോഗതിയില്‍ ഇവരൊക്കെ വാദിക്കുന്ന പോലെ സമരങ്ങള്‍ക്കോ സര്‍ക്കാര്‍ നയങ്ങള്ക്കോ ഒന്നും ഒരു പങ്കുമില്ല. ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണിയെടുത് പാട് പെടുന്ന ഒരു കൂട്ടര്‍ അവരുടെ മക്കള്‍ക്കും മറ്റു കൂടുകുടുംബങ്ങള്‍ക്കും ചൈന യുടെയും മറ്റ് ഇതര രാജ്യങ്ങളുടെയും വില കുറഞ്ഞ സാധങ്ങള്‍ പരിചയപ്പെടുത്തിയിട്ടല്ലയിരുന്നെങ്കില്‍ കാണാമായിരുന്നു നമ്മുടെ പുരോഗതി. ഇതിനെ അംഗീകരിക്കത്തവരുണ്ടാവാം അവര്‍ താന്‍ തങ്ങളുടെ വീട്ടുപകരനമെങ്കിലും പരിശോദിക്കട്ടെ. കുറച്ചു കാലമായി സര്‍ക്കാര്‍ നയങ്ങളൊക്കെ ചില പ്രത്യക കൂട്ടര്‍ക്ക് മാത്രം ഉപകാരം കിട്ടുന്ന വയായി മാറുന്നു പൊതു പുരോഗതി ലക്‌ഷ്യം വെച്ച് ഒന്നും ചെയ്യുന്നില്ല എന്ന് പറയേണ്ടി വരുന്നു,അത് മാറണം സമരക്കാര്‍ സമരം ചെയ്യട്ടെ സര്‍ക്കാര്‍ ഇച്ചാശക്തി യോടെ പെരുമാറണം രണ്ടു കിലോമീറ്റര്‍ റോഡ്‌ ആണെങ്കിലും അത് അഞ്ചു കൊല്ലത്തിന്റെ പരിധി വിട്ടു ദീര്‍ഘ കാലം നില്‍ക്കുമെന്ന് ഉറപ്പു വരുത്തണം ചെയ്യുന്നത് ദീര്‍ഘ വീക്ഷണത്തോടെ ചെയ്യണം അപ്പോള്‍ നമുക്കും പുരോഗമിക്കാം സര്‍ക്കാരിന്റെ ചിലവില്‍ അല്ലെങ്കിലുള്ള പുരോഗതി അന്യന്റെ ചിലവിലാകും അത് നമ്മെ നാഷത്തിലെത്തിക്കും

Monday, June 14, 2010

എന്താണ് മതം

ഈ യടുത്ത് ശ്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നത് കേള്‍ക്കുകയും അതിനു മുസ്ലിം നേതാക്കളടക്കം ഒരു മത നേതാക്കളും മറുപടി പറയാതിരിക്കുകയും ചെയ്തപ്പോഴാണ് കേരളത്തില്‍ എത്ര മാത്രം മതങ്ങളെ ക്കുറിച്ചുള്ള അജ്ഞത നില നില്‍ക്കുന്നു എന്ന് എനിക്ക് തോന്നിയത് അഥവാ ക്രിസ്ത്യന്‍ സഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നും മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്നുമുള്ള അദ്ദേഹത്തിന്‍റെ ജല്പനങ്ങള്ക്ക് മറുപടി നല്കാന്‍ ഒരു പണ്ഡിതനും നേതാവും വരികയോ എന്താണ് മതമെന്ന് വിശദീകരിക്കുകയോ ചെയ്തില്ല എന്നത് ക്രിസ്ത്യന്‍ വിശ്വാസികളുടെ മാത്രമല്ല മുഴുവന്‍ മത വിശ്വാസി കളുടെയും പരാചയം തന്നെയാണ്. ഒരാള്‍ തന്റെ ജീവിതോല്പത്തി മുതല്‍ മരണം വരെ നില നിര്‍ത്തി പ്പോരേണ്ടതും ദൈവം കല്പിച്ചതെന്നു കരുതുന്നതുമായ ജീവിത സരണി യാണ് മതം. അഥവാ ഒരു മതവിശ്വാസി തന്റെ വിശ്വാസത്തിലോ കര്മ്മത്തിലോ ഒരിക്കലും മതത്തിന്റെ അതിര്‍ വരംബുകള്‍ക്ക് പുറത്തു കടക്കുന്നില്ല അത് കൊണ്ട് തന്നെ ദൈവത്തിന്‍ ഉള്ളത് ദൈവത്തിന്‍ സീസര്‍ക്കുള്ളത് സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്നാ വാദഗതി മത വിശ്വാസിക്ക് സ്വീകാര്യവുമല്ല.
മത വിശ്വാസിക്ക് ദൈവത്തിനുള്ളത് മാത്രമാണുള്ളത് സീസര്‍ക്കൊന്നുമില്ല. ഒരു സമ്പൂര്‍ണ മതമാണെങ്കില്‍ അതിന്റെ അനുയായി ഉണരേണ്ടതും ഉറങ്ങേണ്ടതും നടക്കേണ്ടതും തുടങ്ങി സമൂഹ ജീവിതം വിവാഹജീവിതം ഭരണം സേവനം ചികിത്സ ദിനചര്യകള്‍ എന്നിവ മാത്രമല്ല അവനെസ്സംബന്ധിക്കുന്നതിന്നു മുഴുവന്‍ അവന്റെ മതത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടായിരിക്കും. ഒരു മതത്തിന്റെ നിര്‍ദേശങ്ങളും മറ്റൊരു മതത്തിന്റെ അന്തസ്സിനോ അഭിമാനത്തിണോ ക്ഷതം ഏല്പിക്കുകയുമില്ല. മറിച്ചു സംബവിക്കുന്നതൊക്കെ രാഷ്ട്രീയക്കാരുടെ ഇടപെടലുകള്‍ മാത്രമാണെന്ന് നമുക്ക് തന്നെ അറിവുള്ളതാണ്. രാഷ്ട്രീയ കാരണങ്ങളില്ലാത്ത ഒരൊറ്റ വര്‍ഗീയ കലാപങ്ങളും ലോകത്തുണ്ടായിട്ടില്ല. ഒരു മതം അതിന്റെ ചര്യകളില്‍ നില്‍ക്കുകയാണെങ്കില്‍ മറ്റൊരു മതത്തെ ക്രൂശിക്കാന്‍ കഴിയില്ല. എന്നാല്‍ ലക്‌ഷ്യം മാര്‍ഗത്തെ ന്യയീഘരിക്കുമെന്നു പറയുന്ന രാഷ്ട്രീയ ക്കാരുടെ ചെയ്തികളില്‍ മതങ്ങളെ ഭിന്നിപ്പിക്കുന്നതും അവ മൂലമുണ്ടാവുന്ന കലാപങ്ങളിലൂടെ ലാഭം കൊയ്യുന്നതും ന്യായീകരിക്കപ്പെടും. അത് കൊണ്ട് തന്നെ ഇവയെ ക്കുറിച്ച് ജഗരൂഗരവേണ്ടാവര്‍ മതവിശ്വസികളാണ്. ജീവിതം എന്ന കാവ്യത്തിലെ ഒരധ്യായം മാത്രമണ്‌ രാഷ്ട്രീയം. എന്നാല്‍ ജീവിതെമെന്ന കാവ്യവും മരണാനന്തര ജീവിതമെന്ന മഹാകാവ്യവും ചേര്‍ന്ന ഒരു ഇതിഹാസമാണ്‌ മതം. അഥവാ മതത്തിലെ വളരെ ചെറിയ ഒരധ്യായം മാത്രമാണ് രാഷ്ട്രീയം
ഈ അടുത്തിടെ ന്ച്ചന്‍ എന്റെ ഉമ്മയെ ഒരു ഡോക്ടറെ കാണിച്ചു അദ്ദേഹം ഒരു സ്പെഷലിസ്റ്റ് ഡോക്ടര്‍ ആയിരുന്നു. കൂടെ എനിക്കുണ്ടായിരുന്ന ഒരു ചെറിയ അസുഖം കൂടെ ചികില്സിപ്പിച്ചു ഇതറിഞ്ഞ എന്റെ അമ്മായി എന്നോട് ചോദിച്ചു നീ എന്തിനയാളെ കാണിച്ചു അതിനു എം ബി ബി എസ് ഡോക്ടറെ കാണിക്കേണ്ടേ അയാള്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ അല്ലേ. കാരണം എം ബി ബി എസ് മൂത്തതാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍ എന്ന് അമ്മായിക്കറിയില്ല. ഇത് തന്നെയാണ് വിജയന്‍റെ സ്ഥിതിയും
രാഷ്ട്രീയത്തിന് മതങ്ങള്‍ എന്നും വിലങ്ങു തടികള്‍ തന്നെയാണ് കാരണം മതങ്ങളിലെ മൂല്യങ്ങള്‍ കൈക്കൂലി പക്ഷപാതിത്തം വര്‍ഗീയത അനീതി എന്നിവ അനുവദിക്കില്ല. യഥാര്‍ത്ഥ മത വിശ്വസിയാനെങ്കില്‍ അവന്‍ ചെയ്യുന്ന ജോലി ദൈവം കാണുന്നുണ്ടെന്നും ശിക്ഷിക്കപ്പെടുമെന്നും ഭയക്കും. അത് കൊണ്ട് തന്നെ വോട്ട് ചെയ്യുന്നത് തന്റെ മതത്തിനും തന്റെ നാട്ടിനും തന്റെ സമൂഹത്തിനും ദോഷമാവുമെന്നു കരുതിയാല്‍ അവന്‍ വോട്ട് ചെയ്യില്ല അല്ലെങ്കില്‍ നന്മയുള്ളവനെ തിരഞ്ചെടുക്കും അത് പല രാഷ്ട്രീയക്കാര്‍ക്കും ബുദ്ധിമുട്ടാവും. അത് കൊണ്ട് തന്നെയാണ് വിജയന് ഈ വിരലി പിടിപ്പും. എന്നാല്‍ അതിനു തക്ക മറുപടി നല്കാന്‍ ലോകത്തിലെ അന്ചൂട്ടി നാലു മതങ്ങളില്‍ നാനൂറ്റി തോന്നൂരിലധികം മതങ്ങലുള്ള ഇന്ത്യ യിലെ ഒരു സംസ്ഥാനമായ കേരളത്തില്‍ ആളില്ലാതെ വന്നു എന്നാല്‍ അത് ഈ മത നേതാക്കളൊന്നും തങ്ങളുടെ മതങ്ങളുടെ അന്തസത്ത മനസ്സിലാക്കിയില്ല എന്ന് മാത്രമല്ല എന്താണ് മതമെന്ന് പോലും പഠിച്ചില്ല എന്നതിന്റെ ഉദാഹരണം മാത്രമല്ലേ. പിന്നെ നമുക്കറിയാം വളരെ പൈശാചിക സംഭവമായിരുന്നു മാറാട്‌ നടന്നത് annal അതില്‍ മതത്തിന് എന്ത് റോള്‍ ഒന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം ഒരു മുസ്ലിമും ഒരു ഹിന്ദുവും തമ്മിലുള്ള നീരസം രാഷ്ട്രീയക്കാര്‍ മുതലെടുക്കുകയും ഹിന്ദുക്കളില്‍ പെട്ട ചില ദുഷ്ടന്മാര്‍ മുസ്ലിംകളില്‍ പെട്ട ചിലരെ ആക്രമിച്ചു അതിനു മതത്തിന്റെ നിറം നല്‍കിയത് മതമായിരുന്നില്ല രാഷ്ട്രീയക്കരായിരുന്നു രണ്ടാം കലാപം നടന്നപ്പോള്‍ അന്നത്തെ അയ്‌ ജി പത്ര സമ്മേളനം നടത്തി അത് ഒന്നാം കലാപത്തിന്റെ പ്രതികാരമായിരുന്നു എന്നും അല്ലാതെ വര്‍ഗീയത അല്ല എന്നും ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ പറഞ്ചിട്ടും മുരളി പിണറായി തുടങ്ങിയ രാഷ്ട്രീയക്കാര്‍ക്ക് ആന്റണി യെ അടിക്കാനുള്ള വടിയക്കാനായി വര്‍ഗീയത വര്‍ഗീയത എന്ന് വിളിച്ചു കൂവുകയായിരുന്നു. വര്‍ഗീയത യായിരുന്നെങ്കില്‍ കൂടി വര്‍ഗീയത പടരാതിരിക്കാന്‍ വര്‍ഗീയമാല്ലെന്നു വരുത്തി ത്തീര്‍ക്കെണ്ടാവര്‍ക്ക് വര്‍ഗീയതയക്കനയിരുന്നു തിടുക്കം. അതില്‍ വീണ്ടു വിചാരമില്ലാത്ത മുസ്ലിംകളും ഹിന്ദുക്കളും പെട്ട് പോയാല്‍ അതിനെങ്ങനെ ഇസ്ലാമും ഹിന്ദുത്വവും ഉത്തരവാദികള്‍ ആവും.
ഇനി കണ്ണൂരിലേക്ക് അവിടത്തെ കലാപങ്ങള്‍ ആരു തുടങ്ങി ആരു നടത്തുന്നു ആരു മരിക്കുന്നു ആരു കൊല്ലുന്നു. എന്നിട്ടും എല്ലാറ്റിനും ഉത്തരവാദി മതം എന്ന് വരുത്തി ത്തീര്‍ക്കാനുള്ള ഇവരുടെ യൊക്കെ തൊലിക്കട്ടി അപാരം എങ്ങിനെ ഇല്ലാതിരിക്കും ലക്‌ഷ്യം മാര്‍ഗത്തെ ന്യയീകരിക്കുമെന്നു പഠിപ്പിക്കുന്ന രാഷ്ട്രീയക്കാരും രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗവും ജീവിതം മതത്തിന്റെ ഭാഗവും ആയതിനാല്‍ അതിലുണ്ടാവുന്ന തെറ്റുകള്‍ക്കും നമ്മള്‍ സര്‍വേശ്വരന്‍ഓടു മറുപടി പറയേണ്ടി വരുമെന്ന് ഭയക്കുന്ന മതവിശ്വാസികളും തമ്മിലുള്ള വ്യത്യാസംആണത്