Saturday, December 11, 2010

ജോലി തട്ടിപ്പും സര്‍ക്കാരും

കേരളം എന്നും തട്ടിപ്പുകാരുടെ പറുദീസാ ആണ്. എവിടെയും തട്ടിപ്പ് എന്നും തട്ടിപ്പ്. ഓഹരി തട്ടിപ്പ്, വിവാഹ തട്ടിപ്പ്, ലോട്ടറി തട്ടിപ്പ്, തുടങ്ങി എണ്ണിയാല്‍ തീരാത്ത തട്ടിപ്പുകള്‍, അവസാനം ഇതാ ജോലി തട്ടിപ്പും, പറഞ്ഞു വരുമ്പോള്‍ ഇതിലൊന്നും സര്‍ക്കാരിന് ഉത്തരവാദിത്തവും ഇല്ല. ഇപ്പോള്‍ കേട്ടത് ഒരു കമ്പ്യൂട്ടര്‍ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ മുഖേന ആണ് ജോലി കിട്ടിയത് എന്ന്, ഒരു ഡിസൈനര്‍, ഒരു കൂട്ടാളി, രണ്ടു ക്ലെറിക്കല്‍ ജീവനക്കാര്‍, പിന്നെ ഇങ്ങനെ ജോലി കിട്ടിയ മൂന്നോ നാലോ പാവങ്ങള്‍ ഇവരുടെ ഒക്കെ പിരടിയില്‍ ഇത് കെട്ടിവെച്ചു കൈ കഴുകാന്‍ ആണ് സര്‍ക്കാരിന്റെ ശ്രമം എന്ന് തോന്നുന്നു.
എന്നാല്‍ എനിക്ക് മനസ്സിലാകാത്ത ചില കാര്യങ്ങള്‍ ഉണ്ടിവിടെ. അതായത് ഒരു ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ചെക്ക് ബുക്കുമായി ബാങ്കില്‍ ചെന്നാല്‍ ഒറിജിനല്‍ ആണെന്ന് തോന്നി മാനേജര്‍ പണം കൊടുക്കുന്നതും അത്തരം ഒരു അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍ കണ്ടാല്‍ ജോലിക്ക് വെക്കുന്ന മേലുദ്യോഗസ്ഥരും ഒക്കെ ഉണ്ടായേക്കാം. കാരണം നല്ല പോലെ ശ്രദ്ധിച്ചില്ല എങ്കില്‍ വ്യാജന്‍ ആണെന്ന് തിരിച്ചറിയില്ല. എന്നാല്‍ ഒരു ജോലി കിട്ടിയിട്ട് അവര്‍ക്ക് ശമ്പളം കിട്ടിയത് എങ്ങിനെ? ഇതിനൊന്നും ഒരു വകുപ്പും ഇല്ലേ, ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ഓര്‍ഡര്‍ പ്രകാരം ഉള്ള ഇന്‍ഫര്‍മേഷന്‍ മുകളില്‍ ഉള്ള ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടര്‍ ഫയലുകള്‍ എന്നിവയില്‍ ഇല്ലെങ്കില്‍ അയാള്‍ക്ക് ശമ്പളം കിട്ടുന്നത് എങ്ങിനെ. എങ്ങിനെയാണ് അതെ വിവരങ്ങള്‍ ശമ്പളം നല്‍കുന്ന വകുപ്പിന്റെ കമ്പ്യൂട്ടര്‍, ഫയലുകള്‍ എന്നിവയില്‍ വന്നത്. പിന്നെ ജോലി തട്ടിപ്പിന്നു ഇരകളായ ഉദ്യോഗര്‍ത്തികള്‍ പ്രതികലകുന്നത് എങ്ങിനെ. അവര്‍ പണം കൊടുത്ത് എന്നതിന് തെളിവ് ഉണ്ടെങ്കില്‍ കൈകൂലിക്കെതിരെ കേസ് എടുക്കാം എന്നല്ലാതെ എങ്ങിനെ തട്ടിപ്പില്‍ പ്രതികളാക്കും. യഥാര്‍ത്തത്തില്‍ അവരല്ലേ ഇതിലെ ഇരകള്‍.അടിയില്‍ നിന്ന് തീ പിടിക്കുമ്പോള്‍ നടുഭാഗം മുറിക്കുന്നത് മുകള്‍ ഭാഗത്തേക്ക് തീ എത്താതിരിക്കാന്‍ ആണ് എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്