Tuesday, September 14, 2010

മതങ്ങളെ ഭയപ്പെടുന്ന രാഷ്ട്രീയം

കേരളം മറ്റൊരു തിരഞ്ഞെടുപ്പില്‍. ഇന്ന് പെരുമാറ്റ ചട്ടം നിലവില്‍ വന്നിരിക്കുന്നു. പെരുമാറ്റ ചട്ടങ്ങളുടെ പ്രക്യപനം നടത്തി കൊണ്ട് ഉദ്യോഗസ്ഥന്‍ വിവരിച്ചതില്‍ നിന്നും മതങ്ങളുടെ ശക്തി രാഷ്ട്രീയക്കാര്‍ ഭയക്കുന്നു എന്നും അവര്‍ സ്വതന്ത്ര അധികാരമുള്ള അതോറിറ്റി കളെ പോലും ദുരുപയോഗം ചെയ്യുന്നു എന്നും വ്യക്തമാണ്. മത രംഗങ്ങളില്‍ വോട്ട് ചോദിക്കാനും വോട്ട് ചെയ്യരുത് എന്ന് പറയുവാനും ഒന്നും പാടില്ലത്രേ. ഇത് പറയുന്നവര്‍ ജനാധിപത്യത്തിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരണം. ജനാധിപത്യ സമ്പ്രദായത്തില്‍ തങ്ങളുടെ പിന്തുണ അറിയിക്കാനും പ്രതിഷേധം അറിയിക്കാനും ഉള്ള ഏറ്റവും നല്ല അവസരം ആണ് തിരഞ്ഞെടുപ്പ്. മതങ്ങള്ക്കുള്ള ഈ അവകാശം ആണ് നിഷേധിക്കുന്നത് എന്ന് എല്ലാവരും ഓര്‍ക്കണം. ഉദാഹരണത്തിന് ബാബറിമസ്ജിദ് പൊളിച്ചപ്പോള്‍ അതില്‍ മനം നൊന്ത മുസ്ലിംകള്‍ പ്രതികരിച്ചത് തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അതെ പ്രകാരം പല സന്ദര്‍ഭങ്ങളിലും പല മത സംഘടന കളും ഇതേ രീതിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈ അവകാശം ആണ് ഇല്ലാതാകുന്നത്. അങ്ങിനെ വന്നാല്‍ മതങ്ങള്‍ മറ്റു രീതിയില്‍ പ്രതിഷേധിചെക്കും. അത് നാടിനു ആപത്തായി മാറും. അത് ജനാധിപത്യ ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കും. തങ്ങളുടെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ത്ത നേതാക്കളെ തുറങ്കിലടച്ച സര്‍ക്കാരിനും മറ്റു ഇതര പ്രസ്ഥാനങ്ങള്‍ക്കും എതിരെ മത വിശ്വാസികള്‍ പ്രതികരിച്ചിരുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ആയിരുന്നു. പല മത നേതാക്കളും തിളച്ചു മറിയുന്ന തങ്ങളുടെ അനുയായികളെ അനുനയിപിച്ചിരുന്നതും ഇത് പറഞ്ഞു കൊണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ബഹുമാന്യന്‍ ആയ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നിയന്ത്രിച്ചത് ഈ കാര്യം പറഞ്ഞു കൊണ്ട് ആയിരുന്നു. അത് മുസ്ലിംകള്‍ സ്വീകരിച്ചത് മത നേതാവ് എന്ന നിലയില്‍ ആയിരുന്നു. അല്ലാതെ രാഷ്ട്രീയ നേതാവ് ആയിട്ട് ആയിരുന്നു അദ്ദേഹം പറഞ്ഞത് എങ്കില്‍ മുസ്ലിം ലീഗ് കാര്‍ അല്ലാത്ത ആരും അത് കേള്‍ക്കുക ഇല്ലായിരുന്നു. ഇതേ പ്രകാരം പല സമയത്തും ഹിന്ദുവും ക്രിസ്ത്യനും ഒക്കെ ഈ ചിന്തയില്‍ സമാധാനപ്പെട്ടിട്ടു ഉണ്ട്. എന്നാല്‍ ഇത്തരം അവസരം നഷ്ടപ്പെടുന്നു എന്ന് തോന്നിയാല്‍ അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ ആവില്ല. തങ്ങളുടെ പള്ളി പൊളിച്ച, ക്ഷേത്രം തകര്‍ത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എറിഞ്ഞു ഉടച്ച സര്‍ക്കാരിനും മറ്റു രാഷ്ട്രീയക്കാര്‍ക്കും എതിരെ ഇനി മത സംഘടനകള്‍ എങ്ങിനെ പ്രതിഷേധിക്കണം എന്ന് കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയണം.മറ്റൊരു മഹാ കാര്യം പറഞ്ഞത് ഒരു നിരീശ്വര വാദിക്കും മത്സരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. അത് കൊണ്ട് നിരീശ്വര വാദിക്കു വോട്ടു ചെയ്യരുത് എന്ന് മത നേതാക്കള്‍ പറയരുത് എന്നാണ്. ഇവിടെ മറ്റൊരു ചോദ്യം ഉണ്ട്. ഒരു കോണ്‍ഗ്രസ്‌ കാരന് ഉള്ള പോലെ തന്നെ മത്സരിക്കാന്‍ മാര്‍ക്സിസ്റ്റ്‌ കാരനും ലീഗ് കാരനും ഒക്കെ അവകാശം ഉണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ കാര്‍ കോണ്‍ഗ്രസ്‌നു വോട്ട് കൊടുക്കരുത് എന്നും ബി ജെ പി ക്ക് വോട്ട് കൊടുക്കരുത് എന്നും ലീഗിന് വോട്ട് കൊടുക്കരുത് എന്നും ഒക്കെ പറയാറുണ്ട്. നേരെ തിരിച്ചും ഇതെങ്ങിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കും. ഇത് മാത്രമേ മത സംഘടനകളും ചെയ്യുന്നുള്ളൂ. തങ്ങളുടെ ആദര്‍ശങ്ങള്‍ക്കു എതിരായിട്ടുള്ള ആദര്‍ശത്തിന് വോട്ട് ചെയ്യരുത് എന്ന് പറയുക. അല്ലാതെ ഒരാളുടെയും കയ്യില്‍ കേറി പിടിച്ചു മറ്റൊരാള്‍ക്ക്‌ വോട്ടു ചെയ്യിക്കുന്നില്ല. സ്ഥാനാര്‍ഥിയുടെ ഭാര്യ ബൂത്തില്‍ എത്തുന്നതിനു മുന്പ് അവരുടെ വോട്ട് മറ്റുള്ളവര്‍ ചെയ്തു പോകുന്ന നമ്മുടെ നാട്ടില്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മത നേതാക്കള്‍ ഒരു പ്രസ്താവന നടത്തുന്നതാണ് എല്ലാ ജനാധിപത്യ സംഹിതകളെയും തകര്‍ക്കുന്നത് എന്ന് തോന്നിയാല്‍ എന്ത് ചെയ്യും. ജനാധിപത്യ ഭാരതമേ നിന്റെ വിധി...

Monday, September 13, 2010

ന്യൂ മാന്‍ കോളേജ് അധ്യപകനോട് മുസ്ലിംകള്‍ പൊറുക്കണോ?

ഇസ്ലാമിന്റെ സത്ത തന്നെ പൊറുക്കുകയും ക്ഷമിക്കുകയും ആണ് എന്നത് നേര്. എന്നാല്‍ ഇവിടെ ന്യൂ മാന്‍ കോളേജ് അധ്യാപകന്‍ മാപ്പ് അര്‍ഹിക്കുന്നുവോ എന്ന് ചിന്തിക്കണം. എന്ത് കൊണ്ട് എന്നാല്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നവര്‍ക്ക് ഉള്ളതാണ് മാപ്പ്. ഇവിടെ അധ്യപകനോട് മുസ്ലിം നാമധാരികള്‍ ആയ ചിലര്‍ ചെയ്തു എന്ന് പറയപ്പെടുന്ന കൈ വെട്ടു സംഭവം മുഴുവന്‍ മുസ്ലിംകളും അപലപിച്ചതാണ്. എന്നാല്‍ അതിനു ശേഷവും അതിനു മുന്പും ആയി അദ്ദേഹത്തിന്‍റെ മാനേജ്‌മന്റ്‌ അദ്ദേഹത്തിനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ്നു മറുപടി നല്‍കിയതില്‍ അദ്ദേഹം പശ്ചാത്തപിക്കുകയല്ല മരിച്ചു തന്റെ തെറ്റുകള്‍ ന്യായീകരിക്കുകയാണ് അയാള്‍ ചെയ്തത് എന്നത് തെറ്റിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തെ താങ്ങിക്കൊണ്ടു നടക്കുന്നവരുടെയും മറുപടിയില്‍ നിന്ന് അത് വ്യക്തമാണ് താനും. അദ്ദേഹം ആവട്ടെ അദ്ദേഹത്തിന്‍റെ സംരക്ഷകര്‍ ആവട്ടെ പറഞ്ഞ ഒരു കാര്യം ഉണ്ട്. മുഹമ്മദ്‌ എന്നത് ഒരു പൊതു നാമം ആണ് അതില്‍ നിന്ന് അദ്ദേഹം നബിയെ ഉദ്ദേശിച്ചിട്ടില്ല എന്നാണ് ആവാദം. എന്ന് വെച്ചാല്‍ അദേഹം ഉദ്ദേശിക്കാത്ത വിശദീകരണം നല്‍കി മുസ്ലിംകള്‍ വെറുതെ ക്ഷോപിക്കുകയായിരുന്നു എന്നാ ഒരു ധ്വനി. ഇന്നലെ ഇന്ത്യ വിഷന്‍ നടത്തിയ ഒരു വാര്‍ത്ത‍ സംപ്രേഷണത്തില്‍ ഒരാള്‍ പറയുന്നത് കേട്ടു മുഹമ്മദ്‌ എന്നത് ഒരു പൊതു നാമം അല്ലെ. ഒരു ബ്രന്തുള്ള മുഹമ്മദിനെ ഭ്രാന്തന്‍ മുഹമ്മദ്‌ എന്ന് വിളിച്ചാല്‍ സമുദായ ബന്ധം തകരുമോ എന്നൊക്കെഭ്രാന്തന്‍ മുഹമ്മദിനെ ഭ്രാന്തന്‍ എന്ന് വിളിച്ചത് കൊണ്ടും തേവിടിശ്ശി സീതയെ തേവിടിശ്ശി എന്ന് വിളിച്ചത് കൊണ്ടും കള്ളന്‍ അബ്രഹാമിനെ കള്ളന്‍ എന്ന് വിളിച്ചത് കൊണ്ടും ഒന്ന് സമുദായം തകരില്ല. കാരണം അതൊക്കെ ഒരു പൊതു നാമം തന്നെയാണ്. എന്നാല്‍ വിഷ്ണു ഭഗവാനെ കുറിച്ചും കന്യ മറിയത്തെ കുറിച്ചും പ്രവാചകന്‍ മുഹമ്മദിനെ(സ) കുറിച്ചും പറഞ്ഞാല്‍ അത് പ്രശ്നമാകും. ഇവിടെ മുഹമ്മദ്‌ എന്നത് പൊതു നാമം എന്ന് പറഞ്ഞു തടിയൂരാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കണം. മുഹമ്മദ്‌ എന്ന കഥാപാത്രത്തിനെ കൂടാതെ ഇവിടെ മറ്റൊരു കഥാപാത്രം കൂടി യുണ്ട്. ദൈവം അത് പൊതു നാമം അല്ല. മാത്രവും അല്ല ആ ദൈവം മുഹമ്മദിനെ വിളിക്കുന്ന ഒരു ഭാഗം അവിടെ ഉണ്ട്. നായിന്റെ മോനെ എന്ന്. ഈദൈവം മുസ്ലിംകളുടെ ദൈവം ആയ അള്ളാഹു അല്ല എങ്കില്‍ തന്റെ അടിമയെ ഇത്രയും മ്ലേച്ചമായ നാമം കൊണ്ട് അഭിസംഭോധന ചെയ്ത ദൈവം ആരുടെ ദൈവം എന്ന് ഇവര്‍ വിശദീകരിക്കണം. യഥാര്‍ഥത്തില്‍ പൊതു ജന സമൂഹം ന്യൂ മാന്‍ കോളേജ് മാനേജ്‌മന്റ്‌ നെ അനുമോദിക്കുകയാണ്‌ വേണ്ടത്. കാരണം തങ്ങളുടെ സമുദായത്തില്‍ നിന്ന് ഒരാള്‍ മറ്റൊരു സമുദായത്തെ തെറി പറയുമ്പോള്‍ തങ്ങളുടെ സമുദായം തന്നെ ശിക്ഷ നടപടി എടുക്കുമ്പോള്‍ സമുദായങ്ങള്‍ തമ്മിലുള്ള വിശ്വാസം വര്‍ധിക്കും. എന്നാല്‍ തന്റെ സമുദായം അവരെ രക്ഷിക്കാന്‍ തുനിഞ്ഞാല്‍ അത് വര്‍ഗീയ ശത്രുതക്കും കാരണം ആവും. ഇത് വെച്ച് നോക്കുമ്പോള്‍ ന്യൂ മാന്‍ കല്ലജ് മാനേജ്‌മന്റ്‌ തീര്‍ത്തും മാതൃക പരവും സമുദായ സ്നേഹ ദയകവും ആയ ഒരു ശിക്ഷ നടപടി തന്നെയാണ് മാനേജ്‌മന്റ്‌ സ്വീകരിക്കുന്നത്. എന്നിട്ടും അവര്‍ പറഞ്ഞത് തങ്ങളുടെ സഹോദരങ്ങളായ മുസ്ലിംകള്‍ ക്ഷമിച്ചാല്‍ അവര്‍ ക്ഷമിക്കാം എന്നാണ്. ഇത്രയും മഹാമനസ്കത കാട്ടിയ മാനേജ്‌മന്റ്‌നെ എന്തിനു ക്രൂഷിക്കണം. പിന്നെ മുസ്ലിംകളുടെ മാപ്പ് അത് ആദ്യം പ്രൊഫസര്‍ പശ്ചാത്താപം നടത്തട്ടെ.

Thursday, September 9, 2010

വിഷ മദ്യം കഴിച്ചവര്‍ക്ക് സഹായം നല്‍കരുത്

വീണ്ടും ഒരു വിഷ മദ്യ ദുരന്തം കൂടി കേരളത്തില്‍ ആഘോഷിചിരിക്കുന്നു. പൂര്‍വാധികം ഭംഗിയായി. ഇരുപതു പേര്‍ കാഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ വീണ്ടും വിജയിച്ചിരിക്കുന്നു. തങ്ങളുടെ വിജയ ഗാധയില്‍ തങ്ങള്‍ ഇരുപതു പേര്‍ക്ക് കൂടി 1 ലക്ഷം രൂപ വീതം കൊടുത്തു എന്ന് പൊങ്ങച്ചം പറയാം. അത് മൂലം ജനങ്ങള്‍ മൊത്തം വെറുക്കുകയും മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിക്കുന്നതും ലോകത്ത് മുഴുവനായും കേരളത്തില്‍ പ്രത്യകിച്ചും ശാപമായി മാറുകയും ചെയ്ത ഒരു വിപത്തിനെ പ്രോത്സാഹിപ്പിച്ചു എന്ന് അഭിമാനിക്കാം. അല്ലെങ്കില്‍ ലോകത്ത് എവിടെയെങ്കിലും നിയമം മൂലം നിരോധിച്ച ഒരു കാര്യം ചെയ്തു അപകട പെട്ടതിന്നു സര്‍ക്കാര്‍ ധന സഹായം നല്‍കുമോ. കള്ള് നിരോധിചിട്ടില്ലല്ലോ എന്നായിരിക്കും ഇനി മറുപടി. ചാരായം കുടിച്ചു മരിച്ചതിനും നമ്മള്‍ സഹായം നല്കാുറുണ്ടല്ലോ. ഇവര്‍ മരിച്ചത് അംഗീകരിച്ച ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിട്ടാണ് എങ്കില്‍ കള്ളു മുതലാളിയും കള്ളു ഷാപ്പില്‍ ചെന്ന് ചാരായം ചോദിച്ചു ചാരായം ആണ് എന്ന് അറിഞ്ഞു കുടിച്ചതാണ് എങ്കില്‍ അത് അവരും സഹിക്കട്ടെ. അല്ലാതെ കള്ളിനും മദ്യത്തിനും എതിരെ നില കൊള്ളുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കോടിക്കണക്കിനു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അല്ല ഇത്തരം താന്തോന്നികളുടെ ചികിത്സ നടത്തേണ്ടത് ഇതിനെതിരെ നിയമം നടത്തുകയും മദ്യം നിരോധിക്കുകയും ചെയ്യേണ്ട രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും പറയാന്‍ ഉള്ളത് ചില മുടന്തന്‍ ന്യായങ്ങള്‍ ആണ്. ചില ചോദ്യങ്ങള്‍ ഇതിനെതിരെ ഞാന്‍ അടക്കമുള്ള പൊതു ജനങള്‍ക്ക് ഉണ്ട്. അവയ്ക്ക് സര്‍ക്കാര്‍ മറുപടി തന്നേ തീരൂ. ബഹുമാന്യനായ ശ്രി എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്നതും ഇത് തന്നെയാണ്. അഥവാ മദ്യം നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ കാണുന്ന ബുദ്ധിമുട്ടുകള്‍ ഇവയാണ്. മദ്യം നിരോധിച്ചാല്‍ അത് മൂലം കുറെ പേര്‍ ജോലി ഇല്ലാതെ ആവുമത്രേ. ഞാന്‍ ചോദിക്കുന്നത്തു ഇതാണ് കൊച്ചിയിലും മറ്റിതര സ്ഥലങ്ങളിലും ഇന്ന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കൊട്ടേഷന്‍ സംഘങ്ങളും ഇത് ഒരു ജോലിയായി സ്വീകരിച്ചവര്‍ ആണ് അത് കൊണ്ട് കൊട്ടേഷന്‍ സംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും മറ്റും നല്‍കി സംരക്ഷിക്കുമോ കേരളീയന്‍ അവന്റെ കാശു മുഴുവന്‍ അന്യ സംസ്ഥാന ലോട്ടരിക്കാര്‍ക്ക് നല്‍കുകയാണ് എന്ന് പറഞ്ഞു വിലപിക്കുന്ന മുഖ്യ മന്ത്രിയും കൂട്ടരും കള്ളു ഷാപ്പില്‍ കേരളീയന്‍ നല്‍കുന്ന തുകയുടെ ഒരു കണക്കു കൂടി എടുക്കണം അത് ലോട്ടറി യേക്കാള്‍ വളരെയേറെ ഭയാനകമാണ്. മാത്രവുമല്ല ലോട്ടറി കൊണ്ട് കുടുംബങ്ങള്‍ തകര്‍ന്നു എന്ന് പറയുന്നതിനെക്കാളും നൂറിരട്ടിയെങ്കിലും വരും മദ്യം കൊണ്ട് എന്ന് ആര്‍ക്കാണ് അറിയാത്തത് ചുരുങ്ങിയത് സര്‍ക്കാര്‍ ഒരു കാര്യമെങ്കിലും ചെയ്യണം. എല്ലാം ഭൂരിപക്ഷം നോക്കുന്ന നാടാണല്ലോ നമ്മുടേത്‌. അതിനാല്‍ മദ്യം കൊണ്ട് ഉപജീവനം നടത്തുന്നവരുടെയും മദ്യം മൂലം തകര്ന്നവരുടെയും കണക്കെടുക്കട്ടെ തകര്ന്നവര്‍ ഉപജീവനം നടത്തുന്നവ്രെക്കള്‍ ഭൂരിപക്ഷം വേണ്ട ഇരട്ടിയെങ്കിലും ആണ് എന്ന് സര്‍ക്കാരിനു ബോധ്യമായാല്‍ നിരോധിച്ചു കൂടെ മറ്റൊരു കാര്യം ഇന്ന് കേരളത്തിലുള്ള കേസുകളുടെ കാര്യം എടുത്തു നോക്കണം അതില്‍ മദ്യത്തിന്റെ ആധിപത്യമില്ലാത്തത് ഇരുപത്തഞ്ചു ശതമാനത്തില്‍ കുറവ് മാത്രം ആയിരിക്കും. അപകടങ്ങളിലും മുന്പന്‍ മദ്യത്തിന്റെ ഉപയോഗം എന്നിട്ടും സര്‍ക്കാരിന്നു മദ്യം വേണം കാരണം നമ്മുടെ സാമ്പത്തിക സ്രോതസ്സ് തന്നെ കള്ളല്ലേ. പിന്നെ എന്ത് ചെയ്യാം. എന്നാല്‍ സര്‍ക്കരിലുള്ളവര്‍ അറിയണം ഇതിലും നല്ലത് വേശ്യാലയം തുറന്നു കൊടുക്കലാണ്. അതിലൂടെ ഇതിനെക്കാള്‍ കൊയ്യാനാവും സര്‍ക്കാരിന്റെ കീഴിലുള്ള ഒന്നാംതരം ഒരു പൊതുജന സഹകരണ സംഗം. സര്‍ക്കാരിനു കാശുമാവും മദ്യത്തിനോളം അപകട സാധ്യതയും ഇല്ല. എന്ത് കൊണ്ടെന്നാല്‍ അതിലൊക്കെ പോകുന്നവര്‍ക്കല്ലേ അതിന്റെ എല്ലാ അപകടങ്ങളും ഏല്‍ക്കുകയുള്ളൂ. അല്ലാതെ ഡ്രൈവര്‍ മദ്യപിച്ചാല്‍ യാത്രക്കാരന്‍ മരിക്കുന്ന പോലെ ഒന്നും നടക്കുകയില്ലല്ലോ. സര്‍ക്കാരിനു പിന്നെ നാണം ഇല്ലാത്തത് കൊണ്ട് പ്രശനവും ഇല്ല. മറ്റൊന്ന് അവര്‍ പറയുന്നത് മദ്യം പെട്ടെന്ന് നിരോധിക്കാന്‍ കഴിയില്ല എന്ന്. കാരണം പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ മദ്യപാനികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലത്രേ. ഞാന്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. ഇവിടെ ഒരു പാട് മലയാളികള്‍ ഉണ്ട്. ഇവിടെ മാത്രമല്ല സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഉണ്ട്. നാട്ടില്‍ നന്നായി കുടിച്ചു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യമായി തീര്‍ന്നവര്‍. പൂസായി കൊണ്ടല്ലാതെ നടന്നിട്ടില്ലാത്തവര്‍. ഇവര്‍ക്കാര്‍ക്കും ഇവിടെ മദ്യം കിട്ടാത്തത് കൊണ്ട് നിയന്ത്രണം നഷ്ടമാവുന്നില്ല. എന്ത് കൊണ്ട് നിയന്ത്രണം നശിച്ചാല്‍ ഇവിടത്തെ പോലീസെ നിയന്ത്രണം പഠിപ്പിക്കും അല്ലാതെ വേറെ മരുന്നൊന്നും ഇല്ല. ഈ ബോധ്യം മതി ഏതു മദ്യപാനിക്കും നിയന്ത്രണം വരാന്‍. നിയമമല്ല വേണ്ടത് ഉള്ള നിയമം കൃത്യമായി നടപ്പാക്കുകയാണ്

Thursday, September 2, 2010

വേശ്യയുടെ ചാരിത്ര്യ പ്രസംഗം.

കേരള സര്‍ക്കാരിന്റെ ഭാഗ്യക്കുറിക്ക്‌ എതിരെ യുള്ള നാടകങ്ങള്‍ കണ്ടപ്പോള്‍ ഈ വചനങ്ങളാണ് ഓര്‍മയില്‍ വന്നത്. അന്യ സംസ്ഥാന ഭാഗ്യക്കുറി കള്‍ക്ക് എതിരെ അച്യുതാനന്ദനും തോമസ്‌ ഐസകും മറ്റു ഏറാന്‍ മൂളികളും നടത്തുന്ന വാചക കസര്‍ത്ത് നോക്കണേ. കേരളത്തിലെ മുഴുവന്‍ മനുഷ്യരും മണ്ടന്മാര്‍ ആണെന്നാണോ ഇവരുടെയൊക്കെ ധാരണ. മാസത്തില്‍ ഒരു വട്ടമോക്കെ ഉണ്ടായിരുന്ന കേരള സംസ്ഥാന ലോട്ടറി കള്‍ ഇന്ന് ആഴ്ചയില്‍ ഒമ്പത് ബമ്പര്‍ വേറെ. അന്യ സംസ്ഥാന ഭാഗ്യക്കുറി വ്യാജനും കേരള സംസ്ഥാന ലോട്ടറി ഒറിജിനലും ആകുന്നതെങ്ങിനെ. പ്രത്യകിച്ചും അന്യ സംസ്ഥാന ലോട്ടറി കള്‍ നിരോധിക്കേണ്ട തിന്റെ കാരണങ്ങള്‍ വെച്ച്. അതോ ഇതൊക്കെ ഒരു നമ്പര്‍ ആണോ. ബഹുമാന്യനായ മുഖ്യ മന്ത്രി ലോട്ടറി യെ കുറിച്ച് പറഞ്ഞ ഒരു കാരണം ഉണ്ട്. കേരളീയന്‍ ജോലി ചെയ്യുന്നത് മുഴുവന്‍ ലോട്ടറി എടുക്കുകയാണെന്ന്. എന്നും കേരള ലോട്ടറി എടുക്കുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ നൂറില്‍ അധികവും പുറമേ ബമ്പര്‍ ടിക്കറ്റ്‌ നു വര്ഷം അറുനൂറും പോവും അഥവാ വര്ഷം അയ്യായിരത്തിന് മുകളില്‍. എന്നാല്‍ ഭൂട്ടാനും പെരിയാറും ഒന്നും അത്ര വരില്ല. കാരണം അവര്‍ക്ക് നൂറിന്റെ ബമ്പര്‍ ഒന്നും ഇല്ലല്ലോ. നമുക്ക് മിണ്ടിയാല്‍ ലോട്ടറി. സ്വാന്തനം ആയിട്ടും തിരുവോണം ആയിട്ടും പൂജയായിട്ടും ക്രിസ്തുമസ് ആയിട്ടും ഒക്കെ. പെന്‍ഷന്‍ അപേക്ഷിക്കാന്‍ ചെന്നാല്‍ അവിടെ സ്വാന്തനം വരുമാന സര്‍ട്ടിഫിക്കറ്റ് വേണമെങ്കിലും വേണം സ്വാന്തനം. കൃഷി ഓഫീസില്‍ ചെന്നാലും സ്വാന്തനം,എന്നാല്‍ അതൊന്നും പ്രശ്നമല്ല. നമുക്ക് പൈസക്ക് അവശ്യം വന്നാല്‍ നമോക്കൊന്നെ അറിയൂ വഴി. ലോട്ടറി. എന്നാല്‍ ഇതിനെതിരെ ഇവരൊക്കെ വരുന്നത് വെറുതെ ഒന്നുമല്ല. കാരണം അറിയാതെയാണ് എങ്കിലും അവര്‍ തന്നെ പറഞ്ഞു. ലോട്ടറി യുടെ നിയമം ലംഘിച്ചു നാല് നമ്ബെരിന്നു പകരം മൂന്നു നമ്ബെരിന്നു സമ്മാനം കൊടുക്കുകയാണെന്നു. അഥവാ സീരിയല്‍ നമ്പരില്‍ നാലു നമ്പരില്‍ കൊടുക്കുന്ന കേരളത്തിനെക്കളും പത്തു ഇരട്ടി യോളം സമ്മാനം കൊടുക്കുന്നു എന്ന്, അത് മൂലം ലോട്ടറി എടുക്കാന്‍ ചെല്ലുന്നവന്‍ കൂടുതല്‍ സമ്മാന സാദ്യതയുള്ള ലോട്ടറികള്‍ ‍ വാങ്ങി സര്‍ക്കാര്‍ ലോട്ടറികളെ പുറംതള്ളുന്നു എന്ന് സര്‍ക്കാര്‍ മനസിലാക്കുന്നു എന്നര്‍ത്ഥം.അല്ലെങ്കിലും എല്ല് മുതല്‍ റബ്ബര്‍ വരെ എല്ലാം ഇറക്കുമതി തടഞ്ഞു നമ്മുടെ നാട്ടിലെ സാധനങ്ങള്‍ക്ക് വിപണി ഉണ്ടാക്കുന്ന നമുക്ക് ഇതും അത് തന്നെയാണ് നല്ലത്. അല്ലാതെ നമ്മുടെ വസ്തുക്കള്‍ക്കുള്ള പോരായ്മ കണ്ടെത്തി കച്ചവടം കൂട്ടാനൊക്കെ വലിയ പാടല്ലേ.