Tuesday, September 14, 2010

മതങ്ങളെ ഭയപ്പെടുന്ന രാഷ്ട്രീയം

കേരളം മറ്റൊരു തിരഞ്ഞെടുപ്പില്‍. ഇന്ന് പെരുമാറ്റ ചട്ടം നിലവില്‍ വന്നിരിക്കുന്നു. പെരുമാറ്റ ചട്ടങ്ങളുടെ പ്രക്യപനം നടത്തി കൊണ്ട് ഉദ്യോഗസ്ഥന്‍ വിവരിച്ചതില്‍ നിന്നും മതങ്ങളുടെ ശക്തി രാഷ്ട്രീയക്കാര്‍ ഭയക്കുന്നു എന്നും അവര്‍ സ്വതന്ത്ര അധികാരമുള്ള അതോറിറ്റി കളെ പോലും ദുരുപയോഗം ചെയ്യുന്നു എന്നും വ്യക്തമാണ്. മത രംഗങ്ങളില്‍ വോട്ട് ചോദിക്കാനും വോട്ട് ചെയ്യരുത് എന്ന് പറയുവാനും ഒന്നും പാടില്ലത്രേ. ഇത് പറയുന്നവര്‍ ജനാധിപത്യത്തിന്റെ അര്‍ഥം ഒന്ന് പറഞ്ഞു തരണം. ജനാധിപത്യ സമ്പ്രദായത്തില്‍ തങ്ങളുടെ പിന്തുണ അറിയിക്കാനും പ്രതിഷേധം അറിയിക്കാനും ഉള്ള ഏറ്റവും നല്ല അവസരം ആണ് തിരഞ്ഞെടുപ്പ്. മതങ്ങള്ക്കുള്ള ഈ അവകാശം ആണ് നിഷേധിക്കുന്നത് എന്ന് എല്ലാവരും ഓര്‍ക്കണം. ഉദാഹരണത്തിന് ബാബറിമസ്ജിദ് പൊളിച്ചപ്പോള്‍ അതില്‍ മനം നൊന്ത മുസ്ലിംകള്‍ പ്രതികരിച്ചത് തിരഞ്ഞെടുപ്പില്‍ ആയിരുന്നു. അതെ പ്രകാരം പല സന്ദര്‍ഭങ്ങളിലും പല മത സംഘടന കളും ഇതേ രീതിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഈ അവകാശം ആണ് ഇല്ലാതാകുന്നത്. അങ്ങിനെ വന്നാല്‍ മതങ്ങള്‍ മറ്റു രീതിയില്‍ പ്രതിഷേധിചെക്കും. അത് നാടിനു ആപത്തായി മാറും. അത് ജനാധിപത്യ ഇന്ത്യ ഓര്‍ക്കുന്നത് നന്നായിരിക്കും. തങ്ങളുടെ ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ത്ത നേതാക്കളെ തുറങ്കിലടച്ച സര്‍ക്കാരിനും മറ്റു ഇതര പ്രസ്ഥാനങ്ങള്‍ക്കും എതിരെ മത വിശ്വാസികള്‍ പ്രതികരിച്ചിരുന്നത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ആയിരുന്നു. പല മത നേതാക്കളും തിളച്ചു മറിയുന്ന തങ്ങളുടെ അനുയായികളെ അനുനയിപിച്ചിരുന്നതും ഇത് പറഞ്ഞു കൊണ്ടായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു. ബാബറി മസ്ജിദ് തകര്‍ന്ന സമയത്ത് ബഹുമാന്യന്‍ ആയ മുഹമ്മദ്‌ അലി ശിഹാബ് തങ്ങള്‍ മുസ്ലിം സമുദായത്തെ നിയന്ത്രിച്ചത് ഈ കാര്യം പറഞ്ഞു കൊണ്ട് ആയിരുന്നു. അത് മുസ്ലിംകള്‍ സ്വീകരിച്ചത് മത നേതാവ് എന്ന നിലയില്‍ ആയിരുന്നു. അല്ലാതെ രാഷ്ട്രീയ നേതാവ് ആയിട്ട് ആയിരുന്നു അദ്ദേഹം പറഞ്ഞത് എങ്കില്‍ മുസ്ലിം ലീഗ് കാര്‍ അല്ലാത്ത ആരും അത് കേള്‍ക്കുക ഇല്ലായിരുന്നു. ഇതേ പ്രകാരം പല സമയത്തും ഹിന്ദുവും ക്രിസ്ത്യനും ഒക്കെ ഈ ചിന്തയില്‍ സമാധാനപ്പെട്ടിട്ടു ഉണ്ട്. എന്നാല്‍ ഇത്തരം അവസരം നഷ്ടപ്പെടുന്നു എന്ന് തോന്നിയാല്‍ അവര്‍ എങ്ങിനെ പ്രതികരിക്കും എന്ന് നമുക്ക് മുന്‍കൂട്ടി പ്രവചിക്കാന്‍ ആവില്ല. തങ്ങളുടെ പള്ളി പൊളിച്ച, ക്ഷേത്രം തകര്‍ത്ത, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എറിഞ്ഞു ഉടച്ച സര്‍ക്കാരിനും മറ്റു രാഷ്ട്രീയക്കാര്‍ക്കും എതിരെ ഇനി മത സംഘടനകള്‍ എങ്ങിനെ പ്രതിഷേധിക്കണം എന്ന് കൂടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയണം.മറ്റൊരു മഹാ കാര്യം പറഞ്ഞത് ഒരു നിരീശ്വര വാദിക്കും മത്സരിക്കാന്‍ ഉള്ള അവകാശം ഉണ്ട്. അത് കൊണ്ട് നിരീശ്വര വാദിക്കു വോട്ടു ചെയ്യരുത് എന്ന് മത നേതാക്കള്‍ പറയരുത് എന്നാണ്. ഇവിടെ മറ്റൊരു ചോദ്യം ഉണ്ട്. ഒരു കോണ്‍ഗ്രസ്‌ കാരന് ഉള്ള പോലെ തന്നെ മത്സരിക്കാന്‍ മാര്‍ക്സിസ്റ്റ്‌ കാരനും ലീഗ് കാരനും ഒക്കെ അവകാശം ഉണ്ട്. എന്നാല്‍ മാര്‍ക്സിസ്റ്റ്‌ കാര്‍ കോണ്‍ഗ്രസ്‌നു വോട്ട് കൊടുക്കരുത് എന്നും ബി ജെ പി ക്ക് വോട്ട് കൊടുക്കരുത് എന്നും ലീഗിന് വോട്ട് കൊടുക്കരുത് എന്നും ഒക്കെ പറയാറുണ്ട്. നേരെ തിരിച്ചും ഇതെങ്ങിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കും. ഇത് മാത്രമേ മത സംഘടനകളും ചെയ്യുന്നുള്ളൂ. തങ്ങളുടെ ആദര്‍ശങ്ങള്‍ക്കു എതിരായിട്ടുള്ള ആദര്‍ശത്തിന് വോട്ട് ചെയ്യരുത് എന്ന് പറയുക. അല്ലാതെ ഒരാളുടെയും കയ്യില്‍ കേറി പിടിച്ചു മറ്റൊരാള്‍ക്ക്‌ വോട്ടു ചെയ്യിക്കുന്നില്ല. സ്ഥാനാര്‍ഥിയുടെ ഭാര്യ ബൂത്തില്‍ എത്തുന്നതിനു മുന്പ് അവരുടെ വോട്ട് മറ്റുള്ളവര്‍ ചെയ്തു പോകുന്ന നമ്മുടെ നാട്ടില്‍ അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് മത നേതാക്കള്‍ ഒരു പ്രസ്താവന നടത്തുന്നതാണ് എല്ലാ ജനാധിപത്യ സംഹിതകളെയും തകര്‍ക്കുന്നത് എന്ന് തോന്നിയാല്‍ എന്ത് ചെയ്യും. ജനാധിപത്യ ഭാരതമേ നിന്റെ വിധി...

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.