Thursday, September 9, 2010

വിഷ മദ്യം കഴിച്ചവര്‍ക്ക് സഹായം നല്‍കരുത്

വീണ്ടും ഒരു വിഷ മദ്യ ദുരന്തം കൂടി കേരളത്തില്‍ ആഘോഷിചിരിക്കുന്നു. പൂര്‍വാധികം ഭംഗിയായി. ഇരുപതു പേര്‍ കാഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ വീണ്ടും വിജയിച്ചിരിക്കുന്നു. തങ്ങളുടെ വിജയ ഗാധയില്‍ തങ്ങള്‍ ഇരുപതു പേര്‍ക്ക് കൂടി 1 ലക്ഷം രൂപ വീതം കൊടുത്തു എന്ന് പൊങ്ങച്ചം പറയാം. അത് മൂലം ജനങ്ങള്‍ മൊത്തം വെറുക്കുകയും മനുഷ്യ ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിക്കുന്നതും ലോകത്ത് മുഴുവനായും കേരളത്തില്‍ പ്രത്യകിച്ചും ശാപമായി മാറുകയും ചെയ്ത ഒരു വിപത്തിനെ പ്രോത്സാഹിപ്പിച്ചു എന്ന് അഭിമാനിക്കാം. അല്ലെങ്കില്‍ ലോകത്ത് എവിടെയെങ്കിലും നിയമം മൂലം നിരോധിച്ച ഒരു കാര്യം ചെയ്തു അപകട പെട്ടതിന്നു സര്‍ക്കാര്‍ ധന സഹായം നല്‍കുമോ. കള്ള് നിരോധിചിട്ടില്ലല്ലോ എന്നായിരിക്കും ഇനി മറുപടി. ചാരായം കുടിച്ചു മരിച്ചതിനും നമ്മള്‍ സഹായം നല്കാുറുണ്ടല്ലോ. ഇവര്‍ മരിച്ചത് അംഗീകരിച്ച ഷാപ്പില്‍ നിന്ന് കള്ളു കുടിച്ചിട്ടാണ് എങ്കില്‍ കള്ളു മുതലാളിയും കള്ളു ഷാപ്പില്‍ ചെന്ന് ചാരായം ചോദിച്ചു ചാരായം ആണ് എന്ന് അറിഞ്ഞു കുടിച്ചതാണ് എങ്കില്‍ അത് അവരും സഹിക്കട്ടെ. അല്ലാതെ കള്ളിനും മദ്യത്തിനും എതിരെ നില കൊള്ളുകയും പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കോടിക്കണക്കിനു ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അല്ല ഇത്തരം താന്തോന്നികളുടെ ചികിത്സ നടത്തേണ്ടത് ഇതിനെതിരെ നിയമം നടത്തുകയും മദ്യം നിരോധിക്കുകയും ചെയ്യേണ്ട രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിനും പറയാന്‍ ഉള്ളത് ചില മുടന്തന്‍ ന്യായങ്ങള്‍ ആണ്. ചില ചോദ്യങ്ങള്‍ ഇതിനെതിരെ ഞാന്‍ അടക്കമുള്ള പൊതു ജനങള്‍ക്ക് ഉണ്ട്. അവയ്ക്ക് സര്‍ക്കാര്‍ മറുപടി തന്നേ തീരൂ. ബഹുമാന്യനായ ശ്രി എ കെ ആന്റണി ചാരായം നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്നതും ഇത് തന്നെയാണ്. അഥവാ മദ്യം നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ കാണുന്ന ബുദ്ധിമുട്ടുകള്‍ ഇവയാണ്. മദ്യം നിരോധിച്ചാല്‍ അത് മൂലം കുറെ പേര്‍ ജോലി ഇല്ലാതെ ആവുമത്രേ. ഞാന്‍ ചോദിക്കുന്നത്തു ഇതാണ് കൊച്ചിയിലും മറ്റിതര സ്ഥലങ്ങളിലും ഇന്ന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന കൊട്ടേഷന്‍ സംഘങ്ങളും ഇത് ഒരു ജോലിയായി സ്വീകരിച്ചവര്‍ ആണ് അത് കൊണ്ട് കൊട്ടേഷന്‍ സംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും മറ്റും നല്‍കി സംരക്ഷിക്കുമോ കേരളീയന്‍ അവന്റെ കാശു മുഴുവന്‍ അന്യ സംസ്ഥാന ലോട്ടരിക്കാര്‍ക്ക് നല്‍കുകയാണ് എന്ന് പറഞ്ഞു വിലപിക്കുന്ന മുഖ്യ മന്ത്രിയും കൂട്ടരും കള്ളു ഷാപ്പില്‍ കേരളീയന്‍ നല്‍കുന്ന തുകയുടെ ഒരു കണക്കു കൂടി എടുക്കണം അത് ലോട്ടറി യേക്കാള്‍ വളരെയേറെ ഭയാനകമാണ്. മാത്രവുമല്ല ലോട്ടറി കൊണ്ട് കുടുംബങ്ങള്‍ തകര്‍ന്നു എന്ന് പറയുന്നതിനെക്കാളും നൂറിരട്ടിയെങ്കിലും വരും മദ്യം കൊണ്ട് എന്ന് ആര്‍ക്കാണ് അറിയാത്തത് ചുരുങ്ങിയത് സര്‍ക്കാര്‍ ഒരു കാര്യമെങ്കിലും ചെയ്യണം. എല്ലാം ഭൂരിപക്ഷം നോക്കുന്ന നാടാണല്ലോ നമ്മുടേത്‌. അതിനാല്‍ മദ്യം കൊണ്ട് ഉപജീവനം നടത്തുന്നവരുടെയും മദ്യം മൂലം തകര്ന്നവരുടെയും കണക്കെടുക്കട്ടെ തകര്ന്നവര്‍ ഉപജീവനം നടത്തുന്നവ്രെക്കള്‍ ഭൂരിപക്ഷം വേണ്ട ഇരട്ടിയെങ്കിലും ആണ് എന്ന് സര്‍ക്കാരിനു ബോധ്യമായാല്‍ നിരോധിച്ചു കൂടെ മറ്റൊരു കാര്യം ഇന്ന് കേരളത്തിലുള്ള കേസുകളുടെ കാര്യം എടുത്തു നോക്കണം അതില്‍ മദ്യത്തിന്റെ ആധിപത്യമില്ലാത്തത് ഇരുപത്തഞ്ചു ശതമാനത്തില്‍ കുറവ് മാത്രം ആയിരിക്കും. അപകടങ്ങളിലും മുന്പന്‍ മദ്യത്തിന്റെ ഉപയോഗം എന്നിട്ടും സര്‍ക്കാരിന്നു മദ്യം വേണം കാരണം നമ്മുടെ സാമ്പത്തിക സ്രോതസ്സ് തന്നെ കള്ളല്ലേ. പിന്നെ എന്ത് ചെയ്യാം. എന്നാല്‍ സര്‍ക്കരിലുള്ളവര്‍ അറിയണം ഇതിലും നല്ലത് വേശ്യാലയം തുറന്നു കൊടുക്കലാണ്. അതിലൂടെ ഇതിനെക്കാള്‍ കൊയ്യാനാവും സര്‍ക്കാരിന്റെ കീഴിലുള്ള ഒന്നാംതരം ഒരു പൊതുജന സഹകരണ സംഗം. സര്‍ക്കാരിനു കാശുമാവും മദ്യത്തിനോളം അപകട സാധ്യതയും ഇല്ല. എന്ത് കൊണ്ടെന്നാല്‍ അതിലൊക്കെ പോകുന്നവര്‍ക്കല്ലേ അതിന്റെ എല്ലാ അപകടങ്ങളും ഏല്‍ക്കുകയുള്ളൂ. അല്ലാതെ ഡ്രൈവര്‍ മദ്യപിച്ചാല്‍ യാത്രക്കാരന്‍ മരിക്കുന്ന പോലെ ഒന്നും നടക്കുകയില്ലല്ലോ. സര്‍ക്കാരിനു പിന്നെ നാണം ഇല്ലാത്തത് കൊണ്ട് പ്രശനവും ഇല്ല. മറ്റൊന്ന് അവര്‍ പറയുന്നത് മദ്യം പെട്ടെന്ന് നിരോധിക്കാന്‍ കഴിയില്ല എന്ന്. കാരണം പെട്ടെന്ന് മദ്യം നിരോധിച്ചാല്‍ മദ്യപാനികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലത്രേ. ഞാന്‍ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഒരാളാണ്. ഇവിടെ ഒരു പാട് മലയാളികള്‍ ഉണ്ട്. ഇവിടെ മാത്രമല്ല സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഉണ്ട്. നാട്ടില്‍ നന്നായി കുടിച്ചു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ശല്യമായി തീര്‍ന്നവര്‍. പൂസായി കൊണ്ടല്ലാതെ നടന്നിട്ടില്ലാത്തവര്‍. ഇവര്‍ക്കാര്‍ക്കും ഇവിടെ മദ്യം കിട്ടാത്തത് കൊണ്ട് നിയന്ത്രണം നഷ്ടമാവുന്നില്ല. എന്ത് കൊണ്ട് നിയന്ത്രണം നശിച്ചാല്‍ ഇവിടത്തെ പോലീസെ നിയന്ത്രണം പഠിപ്പിക്കും അല്ലാതെ വേറെ മരുന്നൊന്നും ഇല്ല. ഈ ബോധ്യം മതി ഏതു മദ്യപാനിക്കും നിയന്ത്രണം വരാന്‍. നിയമമല്ല വേണ്ടത് ഉള്ള നിയമം കൃത്യമായി നടപ്പാക്കുകയാണ്

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.