Saturday, August 13, 2011

മുസ്ലിമേ നീ എന്തിനു നോമ്പ് നോല്കുന്നു.

ഞാന്‍ മുസ്ലിമാണ്. ഇത് ഞങ്ങളുടെ അനുഗ്രഹീത മാസം റമദാന്‍ ആണ്. അന്ന് ഞങ്ങള്‍ നോമ്പ് നോല്‍ക്കും. എന്തൊക്കെ വയാടിത്തരങ്ങള്‍ ആണ് മുസ്ലിംകള്‍ വെച്ചു കാച്ചുക. സത്യം പറഞ്ഞാല്‍ റമദാന്‍ ഇന്ന് മുസ്ലിമിന് ഏറ്റവും അധികം മാനക്കെടിന്റെ മാസം ആണ്. മുസ്ലിമ്കല്‍ക്കായി പ്രത്യകം ടി വി യിലും മറ്റും കാണുന്ന പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ മുസ്ലിം ആണ് എന്ന് പറയാന്‍ പോലും നാണിക്കണം. സത്യം പറഞ്ഞാല്‍ ഒരു അമുസ്ലിം സഹോദരന്റെ മുന്നില്‍ നിന്ന് റമദാന്‍ മാസത്തില്‍ ടി വി കാണുകയോ പത്രം വായിക്കുകയോ എന്തിനേറെ ഒരു മാസിക വാങ്ങുകയോ പോലും ചെയ്യാന്‍ കഴിയാത്ത ഒരു സ്ഥിതിയിലേക്കാണ് ഇന്നത്തെ മുസ്ലിംകള്‍ റമദാനെ എത്തിച്ചിരിക്കുന്നത്. അതിനു എല്ലാ നാടുകളും തുല്യമാണ് താനും. ഇന്നത്തെ സ്ഥിതിയെങ്ങാനും അല്ലാഹു വിന്റെ റസൂല്‍ കണ്ടിരുന്നെങ്കില്‍ റമദാന്‍ മാസം ഈ സമുദായത്തെ എല്പിക്കുകയില്ലായിരുന്നു. അത്രയധികം ഈ സമുദായം റമദാനിനെ കൊഞ്ഞനം കുത്തുന്നു. ആഡംബരവും പൊങ്ങച്ചവും കാണിക്കാനും തിന്നു മുടിക്കാനും ആയി ഒരു മാസം. ഒരു മനുഷ്യന് പട്ടിണി എന്താണെന്ന് അനുഭവിച്ചു അറിയാനും അത് മൂലം തന്റെ സഹജീവിയോടു കരുണയോടു കൂടി പെരുമാറാനും പഠിപ്പിക്കാന്‍ അള്ളാഹു നിര്‍ബന്ധമാക്കിയ നോമ്പ് സല്കാരങ്ങള്‍ നടത്താനും തന്റെ വയറു മുട്ടെ തിന്നു മറ്റുള്ളവരെ കൂടി പട്ടിണി ആക്കാനും ഈ സമുദായം വിനിയോഗിക്കുന്നു. മുസ്ലിമിന്റെ ഈ പൊങ്ങച്ചം കൊണ്ട് ചന്തകളില്‍ സാധനങ്ങള്‍ക്ക് വില കൂടുകയും മറ്റു ഇതര സമുദായങ്ങള്‍ കൂടി ബുദ്ധിമുട്ടുകയും അവര്‍ ഈ റമദാനിനെ വളരെ നീരസത്തോട് കൂടി വരവേല്‍ക്കുകയും ചെയ്യുന്നു. ഇതിനൊക്കെ ആരാണ് ഉത്തരവാദി. മറ്റു മാസങ്ങളേക്കാള്‍ കൂടുതല്‍ ചെലവ് റമദാനിലെ ഭക്ഷണത്തിനു വരുന്ന ഒരു വീട്ടുകാരന്‍ പറയണം നീ എവിടെ നോമ്പ് നോറ്റു എന്ന്. നീ നോമ്പ് നോറ്റിട്ടില്ല. നോമ്പ് നോട്ടിരുന്നു എങ്കില്‍ എന്താണ് പട്ടിണി എന്ന് നിനക്ക് മനസ്സിലാകും. മറ്റു ദിവസങ്ങളേക്കാള്‍ കുറഞ്ഞ സംഖ്യ മത്രമേ നിനക്ക് ഭക്ഷണത്തിനു വേണ്ടി വരൂ റജബിലും ശബാനിലും ഉള്ളതിന്റെ അത്രയോ അതിലധികമോ നീ ചെലവക്കുമ്പോള്‍ നീ നിന്റെ ഭക്ഷണത്തിന്റെ സമയം മാറ്റി എന്ന് പറയാം അല്ലാതെ നോമ്പ് നോറ്റു എന്ന് പറയരുത്. രണ്ടരക്കും മൂന്നു മണിക്കും ഭക്ഷണം കഴിക്കുന്ന നമ്മള്‍ ചില അവസരങ്ങളില്‍ വല്ല കല്യാണത്തിനോ മറ്റോ ചെന്നാലും ഒക്കെ പതിനൊന്നിനും പന്ത്രണ്ടിനും ഒക്കെ ഭക്ഷണം കഴിക്കുന്നില്ലേ. അത് പോലെ മാത്രമേ ഈ നോമ്പിനെ കണക്കാക്കാവൂ. പിന്നെ എല്ലാ പോങ്ങച്ചങ്ങള്‍ക്കുമുള്ള ഒരു കാലം. അയലത്തുകാരന്‍ എത്ര പേരെ വിളിച്ചു സദ്യ നടത്തി എന്ന് നോക്കി തൂക്കം ഒപ്പിച്ചു സദ്യ നടത്താനുള്ള ഒരു സമയം ആക്കി ഇതിനെ മാറ്റുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് മക്കയില്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹ്രത്ത് തന്റെ പിതാവിന് ഫോണ്‍ ചെയ്തത് ഞാന്‍ ഇവിടെ സൂചിപ്പിക്കട്ടെ. എന്നിട്ട് വിലയിരുത്തുക റമദാനിനെ ഈ രൂപത്തില്‍ കണ്ടവര്‍ക്ക് ഇത് നോമ്പ് കാലം ആണോ എന്ന്. രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണിവരെ ഒരു ലോഡ്ഗില്‍ ജോലി ചെയ്യുന്ന എന്റെ ഒരു സ്നേഹിതന്‍ അവിടെ അടുത്തുള്ള ഒരു അലക്ക് കട വിലക്കെടുത്തിരുന്നു. പകല്‍ പന്ത്രണ്ടു മണിക്കൂര്‍ അന്യന്റെ ശകാരവും കേട്ട് ജോലി ചെയ്തു തളര്‍ന്നാലും അതൊന്നും വകവെക്കാതെ രാത്രി എട്ടു മണി അയാള്‍ അയാള്‍ ആ കടയിലേക്ക് വരും. അന്ന് ഇന്നത്തെ പോലെ മൊബൈല്‍ ഫോണുകള്‍ വ്യാപകം ആയിരുന്നില്ല. പെട്ടെന്ന് മക്കയിലെ കുറെ ഫോണുകള്‍ ഇന്റര്‍ നാഷണല്‍ ആയി മാറി. വെറും ലോക്കല്‍ ഫോണുകളില്‍ പെട്ടെന്ന് പൂജ്യം കേറി വരികയും റമദാനിലെ അവസാനത്തെ പത്തു ആകുകയും അന്നത്തെ രാജാവായിരുന്ന ഫഹദ് രാജാവ് അസുഖം ആയി ഇരിക്കുകയും ചെയ്ത അവസരത്തിലായിരുന്നു ഇത്. അങ്ങിനെ അദ്ദേഹം മക്കയിലെ തീര്താടകര്‍ക്ക് സൌജന്യമായി നല്‍കിയ ഒരു സേവനം ആണ് ഇതെന്ന് ഇതിനു ബില്‍ വരില്ല എന്നും ഉള്ള ഒരു കിംവദന്തി പരന്നപ്പോള്‍ കിട്ടിയ സാഹചര്യം മുതലാക്കുക എന്നാ ഉദ്ദേശത്തോടെ പലരും നാട്ടിലേക്ക് വിളിച്ചു. പലരും വിളിച്ചെങ്കിലും എന്റെ മുന്നില്‍ നിന്ന് എന്റെ ആ സുഹ്ര്ത്തെ അദ്ദേഹത്തിന്‍റെ പിതാവിന് വിളിച്ച ഫോണ്‍ സംഭാഷണം ഇപ്പോഴും ഇടയ്ക്കിടെ എന്റെ കാതില്‍ മുഴങ്ങും. കാരണം എന്തെന്നോ. അത് തന്നെ യാണ് ഈ വിഷയവും. രാവിലെ എട്ടു മണിക്ക് തന്റെ ലോഡ്ഗില്‍ ജോലി ചെയ്യാന്‍ എത്തേണ്ട അയാള്‍ രാത്രി രണ്ടാരയായിട്ടും അദ്ദേഹത്തിന്‍റെ അലക്ക് കടയില്‍ ജോലിയിലാണ്. ഈ സമയത്താണ് അദ്ദേഹം നാട്ടിലേക്ക് വിളിക്കുന്നത്‌. മാത്രവുമല്ല കഴിഞ്ഞ രാത്രിയില്‍ അവരുടെ വീട്ടില്‍ ഒരു ഒന്നാം തരാം നോമ്പ് സല്കാരം കഴിയുകയും ചെയ്തിട്ടുണ്ട്. ഫോണ്‍ എടുത്ത പാടെ അദ്ദേഹത്തിന്‍റെ പിതാവ് കുറച്ചു ഗൌരവ ശബ്ദത്തില്‍ അയാളോട് പറഞ്ഞത് അവര്‍ _അയാളും അയാളുടെ അനുജനും_ അയാളെ നാണം കെടുത്തി എന്നാണു. എന്താണ് കാരണം എന്നാ അയാളുടെ അന്വേഷണത്തിന് അയാള്‍ പറഞ്ഞു തുടങ്ങി നിങ്ങള്‍ ഗള്‍ഫില്‍ പോക്ക് തുടങ്ങിയതിനു ശേഷം ഈ വര്ഷം വരെ എല്ലാ വര്‍ഷവും അന്‍പത ആളുകള്‍ എങ്കിലും പങ്കെടുത്തു കൊണ്ട് ഞാന്‍ ഇവിടെ നോമ്പ് സല്കാരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്ഷം നിങ്ങളുടെ പണം വരാന്‍ താമസിച്ചു അത് കൊണ്ട് തന്നെ വെറും ഇരുപത്തഞ്ചില്‍ താഴെ ആളുകളെ മാത്രമേ എനിക്ക് സല്കരിക്കാന്‍ പറ്റിയതുള്ളൂ എന്നാണു. ഈ കടയുടെ ആവശ്യത്താലും മറ്റും കുറച്ചു സാമ്പത്തിക ഞെരുക്കം പറ്റിയിരുന്നത്രേ. അതിനാല്‍ അവര്‍ പണം അയക്കാന്‍ താമസിച്ചു. പക്ഷെ എന്നാല് ആ സമയം ആയപ്പോഴേക്കു അവര്‍ പണം എത്തിച്ചിട്ടും ഉണ്ട് എന്ന ഓര്‍ക്കുക. വളരെ ശാന്തനായി അയാള്‍ മൊഴിഞ്ഞ ഒരു ഉത്തരം ഉണ്ട്. ചന്കുള്ളവന് ചിന്കില്‍ തന്നെ തറച്ചു കയറേണ്ട ഒരു ഒന്നാം തരാം ഉത്തരം. അദ്ദേഹം ശാന്തനായി പിതാവിനോട് ചോദിച്ചു അല്ല ഉപ്പാ നിങ്ങള്‍ അത്താഴം കഴിച്ചോ അപൂഴേക്കും കുറച്ചു തണുത്ത പിതാവ് മൊഴിഞ്ഞു, കഴിച്ചു സുബഹിയുടെ ബാങ്കും പ്രതീക്ഷിച്ചു ഇരിക്കുകയാണ് ഇപ്പോള്‍. ഉടന്‍ അയാള്‍ ചോദിച്ചു എന്താണിപ്പോള്‍ കിടക്കുമ്പോള്‍ ഉണ്ടാക്കാരുള്ളത്, പിതാവിന്റെ മറു പടി വല്ല ജീരക കഞ്ഞിയോ എന്തെങ്കിലും ഉണ്ടാക്കി കുടിച്ചു കിടക്കും. അയാള്‍ വീണ്ടും ചോദിച്ചു. എന്തൊക്കെയാണ് നോമ്പ് തുറക്ക് ഉണ്ടാക്കാരുള്ളത്, അയാള്‍ അവിടെ സാധാരണ ഉണ്ടാക്കാറുള്ള വിഭവങ്ങളുടെയും ഇന്നലെ സല്കാരത്തിനു ഉണ്ടാക്കിയ വിഭവങ്ങളുടെയും ഒക്കെ വിശദമായ വിശദീകരണം അയാള്‍ക്ക്‌ നല്‍കി. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ പിതാവിനോട് പറഞ്ഞ വാചകം ഇതാണ്. ഉപ്പാ ഞങ്ങളും നിങ്ങള് തമ്മില്‍ വെറും രണ്ടര മണിക്കൂര്‍ വ്യത്യാസം ആണുള്ളത്. എന്ന് വെച്ചാല്‍ നിങ്ങള്‍ നോമ്പ് തുറന്നു രണ്ടര മണിക്കൂര്‍ കഴിഞ്ഞു ഞങ്ങളും നോമ്പ് തുറക്കും എന്നാല്‍ ഇന്നലെ നോമ്പ് തുറന്നു ഇപ്പോള്‍ ഈ സമയത്തിന്നിടയില്‍ ഞാന്‍ കഴിച്ചത് വെറും രണ്ടു ഈത്തപ്പഴവും ഒരു ഗ്ലാസ്‌ കട്ടന്‍ ചായയും മാത്രമാണ്. ഇനിയും ഒരു മണിക്കൂര്‍ കൂടി എനിക്ക് ഇവിടെ ജോലി ഉണ്ട് പിന്നെ പോകുമ്പോള്‍ അടുത്തുള്ള ഹോട്ടലില്‍ നിന്ന് വല്ല ചോറും കിട്ടിയാല്‍ അതാണ്‌ ഇന്നത്തെ അത്താഴം. ഞങ്ങള്‍ ചെല്ലുന്നതിനു മുന്നേ അവിടെ സാധനം തീരുകയോ അവര്‍ അടക്കുകയോ ചെയ്‌താല്‍ അതും ഇല്ല താനും. എന്നിട്ടും ഇത്തരം ധൂര്‍ത്തുകള്‍ നടത്തുന്നത് ശരിയാണോ എന്ന് നിങ്ങള്‍ ആലോചിക്കണം. ഇത്രയും പറഞ്ഞു വന്നത് ഒരു സമുദായത്തിന്റെ ആരാധനാ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തില്‍ നിന്നും എത്രമാത്രം അകന്നിരിക്കുന്നു എന്ന് പറയാന്‍ ആണ്. ഒരു ആരാധനയെ എത്ര മാത്രം കമ്പോള വല്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്താന്‍ ആണ്. ആരാധനാ ആക്കി മാറ്റേണ്ട ദിവസങ്ങളെ എത്ര മാത്രം ആഘോഷമാക്കുന്നു എന്ന് കാണിക്കാനാണ്, നോക്കണേ ഒരു കാലം. യഥാര്‍ഥത്തില്‍ കോടിക്കണക്കിനു മുസ്ലിംകള്‍ പട്ടിണി കിടക്കുമ്പോള്‍ സ്വാഭാവികമായും കമ്പോളങ്ങളില്‍ സാധനങ്ങളുടെ വില കുറയുകയാണ് ചെയ്യേണ്ടത്. എന്നാല്‍ റമദാന്‍ പ്രമാണിച്ചു സാധനങ്ങള്‍ക്ക് വില കൂടുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുസ്ലിമിന് നാണമാകുന്നു. കാരണം അവന്‍ പട്ടിണി കടക്കുകയല്ല തിന്നു മുടിക്കുകയാണ് എന്ന് അങ്ങാടി പ്പാട്ടായി എന്നര്‍ത്ഥം. മലബാറിലെ റമദാന്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ട് ഈ അടുത്തു ഒരു ടി വി ചാനല്‍ നടത്തിയ വാര്‍ത്താ ക്ലിപ്പിങ്ങുകളില്‍ മലബാരിലുള്ള റമദാന്‍ പ്രത്യക വിഭവങ്ങളെ കുറിച്ചു വിശദീകരിക്കുന്നു. പലര്‍ക്കും ഇതില്‍ പലതിന്റെയും പേര് പോലും അറിയില്ല എന്നും ഇത്തരം രുചികള്‍ ലഭ്യമാവണമെങ്കില്‍ റമദാന്‍ വരണം എന്നും വിശദീകരിക്കപ്പെടുമ്പോള്‍ തല താഴ്ത്തുക അല്ലാതെ മുസ്ലിം എന്ത് ചെയ്യും. രണ്ടോ മൂന്നോ സമയം ഭക്ഷണം കഴിച്ചിരുന്ന വ്യക്തി രാമടാനായത്തില്‍ പിന്നെ നേരം പുലരുവോളം വെട്ടി വിഴുങ്ങുകയും മാധ്യമങ്ങള്‍ പുതിയ രുചികളുടെ കൂട്ടുകളുമായി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് സ്വീകരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്യുന്ന മുസ്ലിമേ ചുരുങ്ങിയത് നീ നോമ്പ് നോറ്റു എന്നെങ്കിലും പറയാതിരുന്നു ഈ സമൂഹത്തിന്റെ ദുഷ്പേരില്‍ നിന്ന് നിങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഒഴിവാക്കി കൊടുക്കണം.
റമദാനില്‍ പുതിയ രുചികള്‍, പുതിയ കലകളും ഗാനങ്ങളും, പുതിയ പാചക പുസ്തകങ്ങള്‍, പുതിയ തരാം സല്കാരങ്ങള്‍, എങ്ങോട്ടാണ് ഈ സമൂഹം റമദാനിനെ കൊണ്ട് ചെന്നിടുന്നത്.