Saturday, October 29, 2011

എന്തിനിങ്ങനെ ഒരു ഹജ്ജ്.


ഈ വാര്‍ത്ത മനസ്സില്‍ വളരെ ദുഃഖം ഉണ്ടാക്കി എനിക്ക്. കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജു സൌഹൃദ സംഗത്തില്‍ ഹജ്ജിനു പോകുന്നു. എന്താണ് ഹജ്ജു. ആര്‍ക്കാണ് അത് നിര്‍ബന്ധം എന്നൊന്നും അറിയാത്ത രാഷ്ട്രീയക്കാര്‍ അത് ഒരു വിനോദ യാത്രയുടെ ലാഘവത്തോടെ പോകുന്നു എങ്കില്‍ സാരമില്ല. എന്നാല്‍ മത രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ളതും കേരളത്തിലെ പലരും ആത്മീയ നേത്രത്വത്തില്‍ കാണുകയും ചെയ്യുന്ന ഒരു കുടുംബത്തിലെ അംഗം കൂടെ ഇതില്‍ പങ്കെടുക്കുന്നു എന്ന് പറയുമ്പോള്‍ ആണ് ഇതിന്റെ ഗൌരവം മനസ്സിലാക്കേണ്ടത്. വഴിയാലും മുതലാലും തടിയാലും കഴിവുള്ളവര്‍ക്ക് മാത്രം നിര്‍ബന്ധമായ ഹജ്ജിനു പോകാന്‍ കോടിക്കണക്കിനു പൊതു ജനങ്ങളുടെ കയ്യില്‍ നിന്ന് നികുതിയായി പിരിച്ചെടുത്ത പണം ഉപയോഗിച്ചു ഹജ്ജിനു പോകുന്നത് എങ്ങിനെ അനുവദനീയം ആകും. മാത്രവുമല്ല നമ്മുടെ സര്‍ക്കാരിന്റെ പണത്തില്‍ പലിശ അടക്കമുള്ള ഹരാമുകള്‍ ചേര്‍ന്നിരിക്കുന്നു. ആ പണം കൊണ്ട് ഹജ്ജു ചെയ്യുന്നതിന്റെ വിധി എന്താണെന്ന് പൊതു ജനങ്ങള്‍ക്ക്‌ പറഞ്ഞുതരാന്‍ നമ്മുടെ നാട്ടിലെ മത പണ്ഡിതന്മാര്‍ മനസ്സ് കാണിക്കണം. മാത്രവുമല്ല ഇവര്‍ ഉപയോഗിക്കുന്ന ഓരോ പൈസയിലും ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ ഷെയര്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ അതില്‍ നിന്ന് ഒരാള്‍ പൊതു താല്പര്യ ഹര്‍ജി കൊടുത്ത് കഴിഞ്ഞാല്‍ അതിന്റെ കോടതി വിധി എന്തായാലും ശരി ഈ പണം ഉപയോഗിച്ചു ഹജ്ജിനു പോകുന്നത് പണത്തിന്റെ ഉടമക്ക് താല്പര്യമില്ല എന്ന് വ്യക്തം. അപ്പോള്‍ പിന്നെ ആ പണത്തിനു പിടിച്ചു പറിയുടെ വിധി വരും. അങ്ങിനെ ആണെങ്കില്‍ ആ ഹജ്ജിനു എന്താണ് വിധി. മധുരം കഴിക്കാന്‍ കൊതി മൂത്ത് പൊതു കജനാവില്‍ നിന്ന് ഖലീഫക്ക്‌ ഭക്ഷണത്തിനായി അനുവദിച്ചിരുന്ന മുതലില്‍ നിന്ന് ഭക്ഷണം കുറച്ചു മിച്ചം പിടിക്കുകയും അങ്ങിനെ ഏകദേശം അല്പം മധുരം വാങ്ങാന്‍ ഉള്ള സംഖ്യ ബാക്കിയായപ്പോള്‍ തന്റെ പ്രിയതമനായ ഖലീഫയെ ഏല്പിക്കുകയും ഖലീഫ ഇത്രയും നിനക്ക് മിച്ചം പിടിക്കാം എങ്കില്‍ അതിനര്‍ത്ഥം ഇത്രയും കാലം നാം വാങ്ങിയിരുന്നത് കൂടുതല്‍ ആണ് എന്നാണു അര്‍ഥം എന്നും ഇനി ഈ സംഖ്യ കുറച്ചു വാങ്ങിയാല്‍ മതി എന്നും പറഞ്ഞു ആ ബാക്കി പൊതു ഖജനാവിലേക്ക് തിരിച്ചു അടച്ച ഖലീഫയുടെയും ഭാര്യ സംസാരിക്കാന്‍ വന്ന സമയത്ത് കത്തിച്ചു വെച്ച വിളക്ക് ഊതി കെടുത്തുകയും ഭാര്യ പരിതപിച്ചപ്പോള്‍ ഇത് പൊതു ഖജനാവിന്റെ എണ്ണ ആണെന്നും അത് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും പറഞ്ഞ ഖലീഫയുടെയും എല്ലാ അധികാരത്തിന്റെയും ശീതള ച്ഛായ യില്‍ വിരാജിച്ഛപ്പോഴും തൊപ്പി തുന്നി വിറ്റു അന്നം കണ്ടിരുന്ന ചക്രവര്‍ത്തിയുടെയും മാതൃക പറഞ്ഞു മുസ്ലിംകളെ ആവേശ ഭരിതരാക്കുന്ന നേതാക്കള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കാണുമ്പോള്‍ സഹതപിക്കുക അല്ലാതെ എന്ത് ചെയ്യും.മാത്രവുമല്ല സര്‍ക്കാരിന്റെ ഒരു രംഗത്തും ഒരു പ്രാധിനിത്യവും ഇല്ലാത്ത അബ്ബാസലി ശിഹാബ് തങ്ങള്‍ ഇതു വകുപ്പിലാണ് ഇതില്‍ അംഗം ആകുന്നതു.