Wednesday, June 22, 2011

സ്വാശ്രയം മൂലം ആശ്രയം അറ്റ കേരള ജനത

ഇടതു പക്ഷം എന്ത് പറഞ്ഞാലും ശരി കേരളത്തിലെ പൊതു ജനം വളരെ ആകാംഷയോടെ കാത്തിരുന്ന ഒരു നല്ല തീരുമാനം തന്നെ ആയിരുന്നു സ്വാശ്രയ കോളേജുകള്‍. അത് എന്‍ജിനീയര്‍ മെഡിക്കല്‍ മേഖലകളില്‍ കൂടി കടന്നു വന്നപ്പോള്‍ അവരുടെ സന്തോഷം പതിന്‍ മടങ്ങ്‌ ഇരട്ടിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ സര്‍ക്കാരുകള്‍ക്കും ഏറ്റവും വലിയ തല വേദന ആയിരിക്കുന്നു സ്വാശ്രയ കോളേജുകള്‍. ഒരു നല്ല ഉദ്ദേശത്തോടെ എ കെ ആന്റണി കൊണ്ട് വന്ന വിപ്ലവകരം ആയ ഈ പുരോഗതി പാഴാക്കാന്‍ അദ്ദേഹത്തിന്‍റെ എതിരാളികള്‍ നടത്തിയ കുപ്രചരണം മൂലം കിട്ടിയ വിടവിലൂടെ മനജ്മെന്റുകള്‍ നടത്തിയ കുടിയേറ്റം ഇന്ന് കേരളത്തിന്റെ മനസ്സമാധാനം നശിപ്പിച്ചിരിക്കുന്നു. മാനജുമെന്റുകളെ നിയന്ത്രണം എടുക്കേണ്ട സര്‍ക്കാരുകള്‍ ഞങ്ങള്‍ക്കൊന്നിനും കഴിയുന്നില്ല എന്ന് പറയുമ്പോള്‍ ഇവരെ ഒക്കെ തിരഞ്ഞെടുത്ത സമ്മതിദായകര്‍ സങ്കടപ്പെടുക അല്ലാതെ എന്ത് ചെയ്യും.ഇവരെ ഒക്കെയാണല്ലോ നമ്മള്‍ നമ്മുടെ കാര്യം നോക്കാന്‍ എല്പിക്കുന്നതും സിന്ദാബാദ് വിളിക്കുന്നതും എന്നോര്‍ത്തു തല താഴ്ത്തുക തന്നെ.
ഭരണം നടത്തുന്നവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തപ്പോള്‍ നമുക്ക് സങ്കടം വരുന്നു എങ്കില്‍ പ്രതിപക്ഷത്തിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ കോപം ആണ് വരുന്നത്. അഞ്ചു കൊല്ലക്കാലം കൊണ്ട് നടന്നു ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ ഉള്ള സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്ന് പറയുമ്പോള്‍ നാം എങ്ങിനെയാണ് ഇവരോടൊക്കെ ക്ഷമിക്കുക. തങ്ങളുടെ ഉപ്പൂപ്പമാര്‍ ഭരിക്കുന്ന സഹകരണ സംഘത്തിന്റെ മെഡിക്കല്‍ കോളേജില്‍ തങ്ങളുടെ ചേട്ടന്മാരുടെ സംസ്ഥാന നേതാവായ ചേട്ടന്‍ ചേട്ടന്റെ കരളിന്റെ കഷ്ണമായ മകള്‍ക്ക് വേണ്ടി അന്യ നാട്ടില്‍ കിടന്നു ചോര നീരാക്കി അടിമയെ പോലെ പണിയെടുത്തു ഒരു വോട്ടും റഷന്‍ കാര്‍ഡും ഐടെന്റിടി കാര്‍ഡും ഒന്നും ഇല്ലാത്ത പ്രവാസിയുടെ ചട്ടിയില്‍ കയ്യിട്ടു വാരിയിട്ടു ആരെങ്കിലും ഒക്കെ കുടുംബത്തില്‍ നിന്ന് പ്രവാസികള്‍ ഉണ്ടായാല്‍ മതി പ്രവാസിക്കുള്ള ക്വാട്ട ലഭിക്കാന്‍ എന്ന് പറയുമ്പോള്‍ കണ്ണില്‍ നിന്ന് വരുന്നത് കണ്ണ് നീരോ ചോരയോ എന്നറിയില്ല. കുടുംബത്തില്‍ ഏതെങ്കിലും ഒരാളുന്ടെങ്കില്‍ ആ ക്വാട്ട കിട്ടുമെങ്കില്‍ ഇന്ന് കേരളത്തിലെ ഒരാള്‍ക്കും ഒഴിവില്ലാതെ ആ ക്വാട്ട കൊടുക്കേണ്ടി വരും തീര്‍ച്ച. കേരളത്തില്‍ എവിടെയെങ്കിലും കുടുംബത്തില്‍ ആരെങ്കിലും ഒക്കെ വിദേശത്തു ഇല്ലാത്തവര്‍ ഉണ്ട് എന്ന് തോന്നുന്നില്ല. പിന്നെ കുറച്ചു ആദിവാസികള്‍ ഉണ്ടായേക്കാം. കിടക്കാന്‍ ഒരു പായ കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു നടക്കുന്ന ആ സാധുക്കള്‍ക്കെവിടന്നാ രമേശനെ പോലെ അമ്പതു ലക്ഷം.
ഇക്കണ്ട കാലം വരെ പകുതി സീറ്റ് കൊടുത്ത എം ഇ എസ് എല്ലാവരും കൊടുത്തില്ലെങ്കില്‍ ഞങ്ങളും കൊടുക്കില്ല എന്ന് പറഞ്ഞപ്പോഴേക്കു സ്വന്തം മൂത്താപ്പ കേരളം ഭരിക്കുമ്പോള്‍ പോലും പേരിനു രണ്ടു സീറ്റ് പൂതിക്ക്‌ വേണ്ടി കേരള സര്‍ക്കാരിനു കൊടുത്ത് നോക്കാത്ത എളാപ്പമാരുടെ മക്കള്‍ കണ്ടമിടരി മുദ്രാവാക്യം വിളിക്കുന്നതും ചാനലുകളില്‍ കേറി ആളാകുന്നതും കാണുമ്പോള്‍ കേരളം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍ എന്ന് പാടിയ സ്ഥലത്ത് കേരളം എന്ന് കേട്ടാല്‍ മറക്കണം തല മുണ്ടിനുള്ളില്‍ എന്ന് തിരുത്തി വായിക്കാന്‍ തോന്നും.
രണ്ടു മന്ത്രിമാര്‍ ചെയ്തതത് വലിയ അപരാധം ആണത്രേ. മന്ത്രിമാര്‍ തങ്ങളുടെ മക്കള്‍ക്ക്‌ സീറ്റ് ചോദിച്ചത് മനജുമെന്റ്റ് ക്വാട്ടയില്‍ ആണ്. പകുതി സീറ്റ് മനജ്മെന്റിനു ഉള്ളതാണ് എന്നത് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം ആണ്. അതില്‍ നിന്ന് ഒരു സീറ്റ് വിലക്ക് വാങ്ങിയ അടൂര്‍ പ്രകാശും അബ്ദുല്‍ റബ് ഉം കുറ്റക്കാര്‍. അത് വാങ്ങാനായി സഞ്ചിയുമായി ചെന്നപ്പോള്‍ ആ സഞ്ചിയിലേക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ അവകാശം തട്ടിപ്പറിച്ചു ഇട്ടു കൊടുത്ത ജയരാജന്മാര്‍ ആദര്‍ശത്തിന്റെ നില വിളക്കുകള്‍. പാവപ്പെട്ട പ്രവാസിയുടെ അണ്ണാക്കില്‍ പിടിച്ചു തള്ളി അവിടെ തന്റെ മകളെ കുടിയിരുത്താന്‍ ശ്രമിച്ച രമേശന്മാരുടെ പ്രവര്‍ത്തനം സാങ്കേതികമായി ശരിയാണെന്നാണ് പഴയ വിദ്യാഭ്യാസ മന്ത്രിയുടെ കണ്ടെത്തല്‍. നോക്കണേ കലി കാലം. താനോ തന്റെ മകളോ പ്രവസിയല്ലതിരുന്നാലും കുടുംബത്തില്‍ ആരോ പ്രവാസി ആയി ഉണ്ട് എന്നാ കാരണം പറഞ്ഞു അറിഞ്ഞു കൊണ്ട് തന്നെ പ്രവാസിയുടെ സീറ്റ് തട്ടിപ്പറിക്കുന്ന ആള്‍ സഖാവ് ആണെങ്കില്‍ ആ പണി സാങ്കേതികം ആയി ശരിയും എന്നാല്‍ ലോകത്തിലെ ഏതൊരാള്‍ക്കും വാങ്ങാന്‍ അവകാശം ഉള്ള മാനേജ്‌മന്റ്‌ സീറ്റില്‍ നിന്ന് ഒന്ന് ചോദിച്ചപ്പോള്‍ മാനേജ്‌മന്റ്‌ സീറ്റ് ആണ് എന്ന് പറഞ്ഞു സര്‍കാരിന്റെ സീറ്റ് കൊടുത്ത സഖാക്കള്‍ ശുദ്ധരും ഇതിലെ ചതിയും ഐ എസ് ഐ മാര്‍ക്കും ശ്രദ്ധിക്കാതെ വാങ്ങിയ ഉപപോക്താക്കള്‍ വമ്പന്‍ നിയമ ലംഘകരും.
എന്ന് വെച്ചാല്‍ വഴിയിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചു കൊണ്ട് പോയിട്ട് അയാള്‍ ശുദ്ധന്‍. തന്റെ മകളുടെ കല്യാണം നടത്താന്‍ വേണ്ടി ആഭരണം വാങ്ങാന്‍ ചെന്ന പിതാവിന് ഇത് പുതിയ പാക്കറ്റില്‍ ആക്കി ഹോളോ മാര്‍ക്ക്‌ മുദ്രയും ഒക്കെ കാണിച്ചു കൊടുത്ത് വില്പന നടത്തിയത് സാങ്കേതികമായി ശരി. എന്നാല്‍ ഇതൊന്നും അറിയാതെ വാങ്ങി മകളുടെ കല്യാണത്തിനു ഒരുക്കം കൂട്ടുമ്പോള്‍ അയാള്‍ രാജ്യ ദ്രോഹി. എന്ത് നല്ല നീതി.
ഇഒനി സര്‍ക്കാരിനോട് രണ്ടു വാക്ക്. ഒരു മാനേജ്‌മന്റ്‌ ആ മാനേജ്‌മന്റ്‌ ആഗ്രഹിക്കുന്ന ആ മനജെമെന്റിന്റെ യും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും മാത്രം കാര്യം നോക്കാല്‍ എല്പിക്കപ്പെട്ടവര്‍ ആണ്. എന്നാല്‍ സര്‍ക്കാര്‍ എന്ന് പറയുന്നത് ആ നാട്ടിലെ മുഴുവന്‍ ആളുകളുടെയും കാര്യം നോക്കേണ്ട ചുമതല ഉള്ളവര്‍ ആണ് അതിനാല്‍ അവര്‍ പറയുന്നവര്‍ അവരുടെ തല്പര്യത്ത്യന് അനുസരിച്ചാണ്. അതിനു അവരെ കുറ്റം പറയാനും പറ്റില്ല. കാരണം കേരളത്തിലെ കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല്‍ ഒന്നും അവര്‍ക്കില്ല. അതോടൊപ്പം അവരുടെ മാത്രം താല്പര്യത്തിനു പ്രവര്‍ത്തിക്കുന്ന, സാധാരണക്കാരനും സര്‍ക്കാരിനും ഒരു ഉപകാരവും ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കേണ്ട ബാധ്യത സാധാരണക്കാരുടെ കാര്യം നോക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിനും ഇല്ല. അവരോടു നടത്താന പറയുക. അന്ഗീകാരവും അവര്‍ വേറെ എവിടെ നിന്നെങ്കിലും മേടിക്കട്ടെ. അതുമല്ലെങ്കില്‍ കേരളത്തില്‍ നടന്നു വരുന്ന കമ്പ്യൂട്ടര്‍ ക്ലാസ്സുകളെ പോലെ പരീക്ഷ കഴിഞ്ഞ ശേഷം അവര്‍ തന്നെ ഈ ഫോട്ടോയില്‍ കാണുന്ന ഇന്നാളിന്നവന്‍ ഞങ്ങളുടെ മെഡിക്കല്‍ കോളേജില്‍ കുറെ കാലം കൈല് കുത്തിയതായി ഞാന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന് പ്രിന്‍സിപ്പാള്‍ ഒപ്പ് എന്നാ സര്ടിഫിക്കട്ടും അവര്‍ തന്നെ കൊടുക്കട്ടെ. അല്ലാതെ ഓരോ സര്‍ക്കാരും ഓരോന്ന് പറയുകയും അവസാനം കേരളീയരെ മുഴുവന്‍ വിഡ്ഢികള്‍ ആക്കുകയും ചെയ്യുന്ന ഈ ഏര്‍പ്പാട് ശരിയല്ല. അഞ്ചു വര്ഷം കഴിഞ്ഞു ഇനിയും വേണം ഈ അപ്പക്കഷണം എന്ന് ആര്‍ത്തി കൂട്ടാതെ ഒരിക്കാലെങ്കിലും ആരെങ്കിലും ഒന്ന് ഭരിച്ചെങ്കില്‍ എന്ന് വെറുതെ കൊതിക്കുകയാണ് (നടക്കില്ല എങ്കിലും കൊതിക്കാമല്ലോ) സത്യം പറയാമല്ലോ ഞങ്ങളുടെ കയ്യില്‍ അലാവുധീന്റെ അത്ഭുത വിലക്കൊന്നും ഇല്ല എന്ന് കെ എം മാണിയും അബ്ദുല്‍ റബ്ബ് ഉം പറഞ്ഞപ്പോള്‍ കേട്ട് നിന്നവര്‍ ചിരിച്ചെങ്കിലും യഥാര്‍ഥത്തില്‍ അവരോടു എന്തെന്നില്ലാത്ത പുച്ഛം ആണ് എനിക്ക് തോന്നിയത്. അത്ഭുത വിളക്കില്ലെങ്കില്‍ പിന്നെ എന്ത് മെഴുകുതിരിയുമായാണ് അച്ചന്മാരെ വന്ദിക്കാന്‍ പോയത് ആവോ?
കേരള സര്‍ക്കാര്‍ കൃത്യവും സുതാര്യവും ആയി ഒരു എന്‍ട്രന്‍സ് പരീക്ഷ നടത്തട്ടെ. അതിന്റെ ഫലം കൃത്യമായി പ്രസിദ്ധീകരിക്കട്ടെ. അതില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയവരെ ആദ്യം സര്‍ക്കാര്‍ വക കോളേജുകളിലും തുടര്‍ന്ന് വരുന്ന മാര്‍ക്ക് കാരെ ഐടെഡ്‌ അണ്‍ ഐടെഡ്‌ കോളേജുകളിലും പ്രവേശിപ്പിക്കട്ടെ. പകുതി സീറ്റ് അതാതു മനാജുമെന്റുകള്‍ക്ക്‌ നല്‍കട്ടെ. ഓരോ വര്‍ഷവും ആ സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ വരുന്ന ചിലവുകളും മറ്റു സാമ്പത്തിക ആവശ്യങ്ങളും കണക്കാക്കി മനജുമെന്റുകള്‍ക്ക് ബുദ്ധിമുട്ട് വരാത്ത രീതിയില്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഫീസ് ഘടന തീരുമാനിക്കുകയും അതില്‍ മെരിറ്റ് സീറ്റില്‍ പ്രവേശനം നേടിയ കുട്ടികളുടെ ഫീസില്‍ കുറവുള്ളത് സര്‍ക്കാര്‍ വഹിക്കട്ടെ. ഒരു കാരണ വശാലും മനജെമെന്റിനെ ഫീസുകള്‍ ഒഴിച്ച് തിരിച്ചു കൊടുക്കാത്ത ഒരു സംഭാവനയും വാങ്ങില്ല എന്ന് ഉറപ്പു വരുത്തുകയും എന്തെങ്കിലും ടെപോസിറ്റ്‌ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ അതും ആ ഒരു കോഴ്സിനു വേണ്ടി വരുന്ന ഫീസുകളും ഓരോ വിഭാഗത്തിന്റെയും പ്രവേശനത്തിന്റെ ഒരു മാസം മുന്‍പെങ്കിലും പ്രഖ്യാപിക്കുകയും മെരിറ്റ് സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കുന്നതിനു മുന്പ് മനജുമെന്ടു സീറ്റ് പൂര്‍ത്തിയാക്കുന്ന തരികിട നിര്‍ത്തിക്കുകയും ചെയ്യട്ടെ. സര്‍ക്കാര്‍ സീറ്റില്‍ എത്തിപ്പെടാന്‍ കഴിയാത്ത കുട്ടികളില്‍ നിന്ന് ( മാര്‍ക്കു കുറഞ്ഞു എന്നാ കാരണത്താല്‍ ) ഏറ്റവും ഉയര്‍ന്ന മാര്‍ക്കുല്ലവരില്‍ നിന്ന് മുന്‍ നിശ്ചയിച്ച ഫീസ്‌ നല്‍കാന്‍ കഴിവുള്ള കുട്ടികള്‍ അവരുടെ മാര്‍ക്ക്‌ ലിസ്റ്റിലെ മുന്ഗണനാ ക്രമം അനുസരിച്ചു പ്രവേശനം നേടട്ടെ. ഇതിനു അവര്‍ക്ക് സമ്മതം അല്ല എങ്കില്‍ കുഞ്ഞൂഞ്ഞും, അബ്ദുല്‍ റബ്ബ് ഉം, കെ എം മാണിയും, കുഞ്ഞാലിക്കുട്ടിയും ഒന്നും ആകാതെ മുഖ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും മറ്റു മന്ത്രിമാരും ഒക്കെ ആയിട്ട് അവര്‍ പ്രവര്‍ത്തിക്കട്ടെ. തന്നെ തിരഞ്ഞെടുത്തു സകല സൌകര്യങ്ങളും നല്‍കി നിയമ സഭയിലേക്ക് പറഞ്ഞയച്ച ഒരു സമൂഹം നിയമ സഭക്ക് പുറത്തും ഉണ്ട് എന്നാ ഒരു വിചാരം അവര്‍ക്കുണ്ടാകട്ടെ. ചുരുങ്ങിയത് അവരെ നിയന്തിക്കാന്‍ ഞങ്ങളുടെ കയ്യില്‍ മാന്ത്രിക വടി ഒന്നും ഇല്ല എന്ന വിവരക്കേടെങ്കിലും അവര്‍ വിളംബാതിരിക്കട്ടെ. കാരണം നിങ്ങളെ അതിനു തിരഞ്ഞെടുത്തയച്ച്ച ഞങ്ങള്‍ ഒരു പാട് വേദനിക്കും.

Saturday, June 4, 2011

പിതാവിന്റെ പേര് ചീത്ത ആക്കാത്തവര്‍

ഡോക്ടര്‍ എം കെ മുനീര്‍. ഒരു നല്ല ഭരണാധികാരിയും ചിന്തിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനും ആണ് എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഇല്ല. രാഷ്ട്രീയ എതിരാളികള്‍ പോലും പരസ്യമായി വിമര്‍ശിക്കും എങ്കിലും രഹസ്യമായി അംഗീകരിക്കുന്ന ഭരണ പാടവം അയാള്‍ക്കുണ്ട്. സിദ്ധീക്ക് അലി രാങ്ങാട്ടൂര്‍ പറഞ്ഞ പോലെ റബ്ബറയിസിട് റോഡ്‌ കെട്ടി കേരളത്തെ തന്റെ മുഖം പോലെ തന്നെ സുന്ദരമാക്കിയ പ്രതിഭ. പക്ഷെ തന്റെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അയാളുടെ മുഖത്തിന്റെ സൌന്ദര്യം മനസ്സില്‍ ഇല്ല എന്ന് വിളിച്ചു കൂവുകയാണ്. തന്റെ പാര്‍ട്ടിയും അനുയായികളും ഒന്നടംകം ഇന്ത്യ വിഷന്‍ എന്ന ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ഒരാള്‍ക്കും ഇപ്പോള്‍ അദ്ദേഹത്തിനു മന്ത്രി സ്ഥാനം കിട്ടുമ്പോഴേക്കു ഈ പ്രശ്നങ്ങള്‍ എല്ലാം തീരും എന്ന് തോന്നിയിരുന്നില്ല. കോടികളുടെ ബ്ലാങ്ക് ചെക്ക്‌ വ്യക്തി പരമായി എഴുതി കൊടുത്തിട്ടുണ്ട്, ഇട്ടെറിഞ്ഞു പോയാല്‍ അയാള്‍ കോടതി കേറേണ്ടി വരും. ചാനല്‍ ചെയര്‍മാന്‍ എന്ന സ്ഥാനത്തിനു സാമ്പത്തികം നോക്കാന്‍ അല്ലാതെ മറ്റൊന്നിനും അധികാരം ഇല്ല. രാജി വെച്ചാല്‍ ജയിലില്‍ ആകുമോ എന്ന് പോലും പേടിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായിരുന്നു ഇയാളുടെയും ഇവരൊക്കെ പറയുന്നത് കളങ്കമില്ലാത്ത കാര്യങ്ങളാണെന്ന് കരുതുകയും ഇവര്‍ക്കൊക്കെ കസേര കളി നടത്താനുള്ള അവസരം ഒരുക്കാന്‍ ചുമരെഴുത്തും വാചക കസര്‍ത്തുമായി തന്റെ പാര്‍ടിയെയും നേതാക്കളെയും ആക്രമിക്കാന്‍ വരുന്നവരെ തുരത്താന്‍ ആത്മാര്‍ത്തത മാത്രം കയ്യിലേന്തി രണ ഭൂമിയില്‍ ഇറങ്ങുന്ന അനേകം ലീഗുകാരും വിശദീകരിച്ചത്. ഈ പാവങ്ങള്‍ അറിയുന്നില്ലല്ലോ ഇന്ത്യവിഷനിലെ കസേരയില്‍ ഇരുന്നു ലീഗിനെ നിയന്ത്രിച്ചു നിയമസഭയില്‍ ഒരു കസേര ഉറപ്പിക്കലായിരുന്നു ഇയാളുടെ ലക്‌ഷ്യം എന്ന്. ഇന്ത്യ വിഷനിലെ കസേര ഒഴിവാക്കാന്‍ പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ ലീഗിലെ കസേര ഒഴിവാക്കാമെന്നു പറഞ്ഞ ഇയാള്‍ മന്ത്രിയുടെ കസേര വേണമെങ്കില്‍ ഇന്ത്യ വിഷന്‍ കസേര ഒഴിവാക്കണം എന്ന് പറഞ്ഞപ്പോഴേക്കു അത് ഒഴിവാക്കി വന്നിരിക്കുന്നു. വക്കും കാലും ഒന്നും ഇല്ലാത്ത ഈ മന്ത്രി കസേരക്ക് പോലും ഇയാള്‍ ഇത്ര മാത്രം വഷളത്തരം കാണിക്കുമെങ്കില്‍ നാളെ ആരെങ്കിലും ലീഗിനെ മുറിച്ചു വിറ്റാല്‍ മുഖ്യമന്ത്രി പടം തരാം എന്ന് പറഞ്ഞാല്‍ വില്കാന്‍ കഴിഞ്ഞില്ലെങ്കിലും വില പറഞ്ഞു നോക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.
ഇദ്ദേഹത്തിന്റെ കാര്യം കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് ചെരുപ്പ കാലത്ത് കേട്ട ഒരു കഥയാണ്‌. പണ്ട് കാലത്ത് പുഴക്കടവില്‍ യാത്രക്കാരെ ചങ്ങാടത്തില്‍ അക്കരെ എത്തിച്ചിരുന്ന ഒരാളുണ്ടായിരുന്നത്രേ. ചങ്ങാടം കരക്കടുത്തെത്തിയാല്‍ അത് നല്ല രീതിയില്‍ ഇറങ്ങാനുള്ള സൗകര്യം ഒന്നും അയാള്‍ ചെയ്യുമായിരുന്നില്ല  അയാള്‍ മരണ സമയത്ത് മകന് ഒരു ഉപദേശം കൊടുത്ത്. നീ എന്റെ പേര് ചീത്ത ആക്കരുത്. അയാള്‍ മരിച്ചു സ്വാഭാവികമായും മകന്‍ കടത്ത് മകന്‍ ഏറ്റെടുത്തു. മകന്‍ അദ്ദേഹത്തിന്‍റെ ഉപദേശം ഓര്‍ത്തു. വാപ്പയുടെ പേര് ചീത്തയാക്കരുത് അതിനു എന്ത് ചെയ്യണം. അവസാനം അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. അയാള്‍ ചങ്ങാടത്തില്‍ നിന്ന് ഇറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തില്ല എന്ന് മാത്രമല്ല, രണ്ടോ മൂന്നോ മീറ്റര്‍ ഇപ്പുറത്തു വെള്ളത്തില്‍ നിര്‍ത്തിയിട്ടു യാത്രക്കാരോട് പറയും വേണമെങ്കില്‍ ഇറങ്ങിക്കോ. യാത്രക്കാര്‍ ഉടുതുണിയും നനഞ്ഞു കടവിലേക്ക് കേറി പോകുമ്പോള്‍ പിറുപിറുക്കും. ഇവന്റെ വാപ്പ ഇവനെക്കാള്‍ നല്ലവന്‍ ആയിരുന്നു. അതെ നാട്ടുകാര്‍ക്ക് വാപ്പയുടെ പേര് ഒരിക്കലും ചീത്ത ആക്കേണ്ടി വന്നില്ല.
അതെ ഇപ്പോള്‍ ലീഗുകാരും പറയുന്നത് അത് തന്നെ. ആ സി എച് എന്തൊരു നല്ല മനുഷ്യനായിരുന്നു. ഒരു പുരുഷായുസ്സു മുഴുവനും ലീഗിനും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ച വലിയ മനുഷ്യന്‍. ഒരിക്കലും മുനീറും ഈ തോണിക്കാരനെ പോലെ തന്നെ തന്റെ പിതാവിന്റെ പേര് മോശമാക്കില്ല എന്ന് നമുക്ക് മനസ്സിലാക്കാം