Saturday, June 4, 2011

പിതാവിന്റെ പേര് ചീത്ത ആക്കാത്തവര്‍

ഡോക്ടര്‍ എം കെ മുനീര്‍. ഒരു നല്ല ഭരണാധികാരിയും ചിന്തിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവനും ആണ് എന്ന കാര്യത്തില്‍ രണ്ടു അഭിപ്രായം ഉണ്ടാകാന്‍ സാധ്യത ഇല്ല. രാഷ്ട്രീയ എതിരാളികള്‍ പോലും പരസ്യമായി വിമര്‍ശിക്കും എങ്കിലും രഹസ്യമായി അംഗീകരിക്കുന്ന ഭരണ പാടവം അയാള്‍ക്കുണ്ട്. സിദ്ധീക്ക് അലി രാങ്ങാട്ടൂര്‍ പറഞ്ഞ പോലെ റബ്ബറയിസിട് റോഡ്‌ കെട്ടി കേരളത്തെ തന്റെ മുഖം പോലെ തന്നെ സുന്ദരമാക്കിയ പ്രതിഭ. പക്ഷെ തന്റെ പ്രവര്‍ത്തികള്‍ ഇപ്പോള്‍ അയാളുടെ മുഖത്തിന്റെ സൌന്ദര്യം മനസ്സില്‍ ഇല്ല എന്ന് വിളിച്ചു കൂവുകയാണ്. തന്റെ പാര്‍ട്ടിയും അനുയായികളും ഒന്നടംകം ഇന്ത്യ വിഷന്‍ എന്ന ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജി വെക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ വിശദീകരണം കേട്ട ഒരാള്‍ക്കും ഇപ്പോള്‍ അദ്ദേഹത്തിനു മന്ത്രി സ്ഥാനം കിട്ടുമ്പോഴേക്കു ഈ പ്രശ്നങ്ങള്‍ എല്ലാം തീരും എന്ന് തോന്നിയിരുന്നില്ല. കോടികളുടെ ബ്ലാങ്ക് ചെക്ക്‌ വ്യക്തി പരമായി എഴുതി കൊടുത്തിട്ടുണ്ട്, ഇട്ടെറിഞ്ഞു പോയാല്‍ അയാള്‍ കോടതി കേറേണ്ടി വരും. ചാനല്‍ ചെയര്‍മാന്‍ എന്ന സ്ഥാനത്തിനു സാമ്പത്തികം നോക്കാന്‍ അല്ലാതെ മറ്റൊന്നിനും അധികാരം ഇല്ല. രാജി വെച്ചാല്‍ ജയിലില്‍ ആകുമോ എന്ന് പോലും പേടിക്കേണ്ടിയിരിക്കുന്നു. എന്തൊക്കെയായിരുന്നു ഇയാളുടെയും ഇവരൊക്കെ പറയുന്നത് കളങ്കമില്ലാത്ത കാര്യങ്ങളാണെന്ന് കരുതുകയും ഇവര്‍ക്കൊക്കെ കസേര കളി നടത്താനുള്ള അവസരം ഒരുക്കാന്‍ ചുമരെഴുത്തും വാചക കസര്‍ത്തുമായി തന്റെ പാര്‍ടിയെയും നേതാക്കളെയും ആക്രമിക്കാന്‍ വരുന്നവരെ തുരത്താന്‍ ആത്മാര്‍ത്തത മാത്രം കയ്യിലേന്തി രണ ഭൂമിയില്‍ ഇറങ്ങുന്ന അനേകം ലീഗുകാരും വിശദീകരിച്ചത്. ഈ പാവങ്ങള്‍ അറിയുന്നില്ലല്ലോ ഇന്ത്യവിഷനിലെ കസേരയില്‍ ഇരുന്നു ലീഗിനെ നിയന്ത്രിച്ചു നിയമസഭയില്‍ ഒരു കസേര ഉറപ്പിക്കലായിരുന്നു ഇയാളുടെ ലക്‌ഷ്യം എന്ന്. ഇന്ത്യ വിഷനിലെ കസേര ഒഴിവാക്കാന്‍ പാണക്കാട് തങ്ങള്‍ പറഞ്ഞപ്പോള്‍ ലീഗിലെ കസേര ഒഴിവാക്കാമെന്നു പറഞ്ഞ ഇയാള്‍ മന്ത്രിയുടെ കസേര വേണമെങ്കില്‍ ഇന്ത്യ വിഷന്‍ കസേര ഒഴിവാക്കണം എന്ന് പറഞ്ഞപ്പോഴേക്കു അത് ഒഴിവാക്കി വന്നിരിക്കുന്നു. വക്കും കാലും ഒന്നും ഇല്ലാത്ത ഈ മന്ത്രി കസേരക്ക് പോലും ഇയാള്‍ ഇത്ര മാത്രം വഷളത്തരം കാണിക്കുമെങ്കില്‍ നാളെ ആരെങ്കിലും ലീഗിനെ മുറിച്ചു വിറ്റാല്‍ മുഖ്യമന്ത്രി പടം തരാം എന്ന് പറഞ്ഞാല്‍ വില്കാന്‍ കഴിഞ്ഞില്ലെങ്കിലും വില പറഞ്ഞു നോക്കും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.
ഇദ്ദേഹത്തിന്റെ കാര്യം കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് ചെരുപ്പ കാലത്ത് കേട്ട ഒരു കഥയാണ്‌. പണ്ട് കാലത്ത് പുഴക്കടവില്‍ യാത്രക്കാരെ ചങ്ങാടത്തില്‍ അക്കരെ എത്തിച്ചിരുന്ന ഒരാളുണ്ടായിരുന്നത്രേ. ചങ്ങാടം കരക്കടുത്തെത്തിയാല്‍ അത് നല്ല രീതിയില്‍ ഇറങ്ങാനുള്ള സൗകര്യം ഒന്നും അയാള്‍ ചെയ്യുമായിരുന്നില്ല  അയാള്‍ മരണ സമയത്ത് മകന് ഒരു ഉപദേശം കൊടുത്ത്. നീ എന്റെ പേര് ചീത്ത ആക്കരുത്. അയാള്‍ മരിച്ചു സ്വാഭാവികമായും മകന്‍ കടത്ത് മകന്‍ ഏറ്റെടുത്തു. മകന്‍ അദ്ദേഹത്തിന്‍റെ ഉപദേശം ഓര്‍ത്തു. വാപ്പയുടെ പേര് ചീത്തയാക്കരുത് അതിനു എന്ത് ചെയ്യണം. അവസാനം അയാള്‍ കണ്ടെത്തുക തന്നെ ചെയ്തു. അയാള്‍ ചങ്ങാടത്തില്‍ നിന്ന് ഇറങ്ങാനുള്ള സൗകര്യം ചെയ്തു കൊടുത്തില്ല എന്ന് മാത്രമല്ല, രണ്ടോ മൂന്നോ മീറ്റര്‍ ഇപ്പുറത്തു വെള്ളത്തില്‍ നിര്‍ത്തിയിട്ടു യാത്രക്കാരോട് പറയും വേണമെങ്കില്‍ ഇറങ്ങിക്കോ. യാത്രക്കാര്‍ ഉടുതുണിയും നനഞ്ഞു കടവിലേക്ക് കേറി പോകുമ്പോള്‍ പിറുപിറുക്കും. ഇവന്റെ വാപ്പ ഇവനെക്കാള്‍ നല്ലവന്‍ ആയിരുന്നു. അതെ നാട്ടുകാര്‍ക്ക് വാപ്പയുടെ പേര് ഒരിക്കലും ചീത്ത ആക്കേണ്ടി വന്നില്ല.
അതെ ഇപ്പോള്‍ ലീഗുകാരും പറയുന്നത് അത് തന്നെ. ആ സി എച് എന്തൊരു നല്ല മനുഷ്യനായിരുന്നു. ഒരു പുരുഷായുസ്സു മുഴുവനും ലീഗിനും സമുദായത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ച വലിയ മനുഷ്യന്‍. ഒരിക്കലും മുനീറും ഈ തോണിക്കാരനെ പോലെ തന്നെ തന്റെ പിതാവിന്റെ പേര് മോശമാക്കില്ല എന്ന് നമുക്ക് മനസ്സിലാക്കാം

2 comments:

  1. അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്...
    പിന്നെ ഞങ്ങളുടെ പ്രിയ മന്ത്രി മുനീറിനെ കുറിച്ചുള്ള നിങ്ങളുടെ പോസ്റ്റ്‌ ഞാനും നിങ്ങളുടെ മച്ചു നാസിപ്പയും വായിച്ചു...!!
    സംഗതി ശരി തന്നെ...!!
    പക്ഷെ ആ നല്ല പിതാവിനെ വെറുതെ വിട്ടാല്‍ മതിയായിരുന്നു...!!
    അതും കൂടെ ഉപ്പാന്ടെ മോന് കൊടുത്താല്‍ മതിയായിരുന്നു...!!
    ഏതായാലും വിവാദ പോസ്റ്റുകള്‍ ശ്രദ്ധിച്ചേ കൊടുക്കാവൂ...!!

    ReplyDelete
  2. ആ ഉപ്പാനെ വിമര്‍ശിക്കാന്‍ എനിക്ക് കഴിയില്ല. എന്റെ ലേഖനത്തിലെ പരാമര്‍ശം താങ്കള്‍ക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞത് എം കെ മുനീര്‍ എങ്ങാനും നല്ല പോലെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആ ഉപ്പക്കില്ലാത്ത ഒരു പാട് അനുകൂല ഘടകങ്ങള്‍ ( വിദ്യാഭ്യാസവും മറ്റു ആനുകാലിക സൌകര്യങ്ങളും ) അയാള്‍ക്കുള്ളതു കൊണ്ട് തന്നെ സി എച്ചിനെക്കാള്‍ വലിയ സമുദായ സ്നേഹിയകാന്‍ അയാള്‍ക്ക്‌ കഴിയും. അപ്പോള്‍ താങ്കള്‍ അടക്കമുള്ളവര്‍ പറയും. എം കെ മുനീര്‍ സി എച്ചിനെക്കാള്‍ കേമന്‍ ആണ് എന്ന് പറയും. എന്ന് വെച്ചാല്‍ സി എച്ചിന്റെ സ്ഥാനം മുനീരിനെക്കാള്‍ കുറവായിരിക്കും. എന്നാല്‍ ഇപ്പോള്‍ താങ്കള്‍ അടക്കമുള്ളവര്‍ പറയുക ഇവനെ ക്കാള്‍ നല്ലവന്‍ സി എച് ആയിരുന്നു എന്നല്ലേ.
    vellilapabdulla@hotmail.com

    ReplyDelete

THANKS FOR YOUR VALUABLE COMMENTS.