Thursday, March 17, 2011

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ
എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിലെ പഴുതുകള്‍ മുഴുവനും അടക്കാനും എത്ര വലിയ ഭീമ അബദ്ധങ്ങള്‍ പിനഞ്ഞാലും വീണത്‌ വിദ്യ ആക്കാനും കഴിവുള്ള കാന്തപുരം മുസ്ലയാരും അനുയായികളും വെറും ഒരു മുടിയില്‍ തൂങ്ങുന്നത് കാണുമ്പോള്‍ അദ്ദേഹത്തിനു പിഴച്ചത് എന്ത് എന്ന് പലവട്ടം ആലോചിച്ചു പോയി.
എഴുപത്തിരണ്ട് സെന്റി മീറ്റര്‍ നീളം ഉള്ള മുടി യുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയായും മൊബൈലുകള്‍ വഴിയായും പ്രചരിക്കുന്നത് കൊണ്ട് പൊരുതി മുട്ടിയപ്പോള്‍ ബയ്ലക്സിലെ അവരുടെ ചാറ്റ് റൂമുകളിലെ അട്മിനുകള്‍ക്ക് ഇതെല്ലാം മുജാഹിദുകള്‍ കെട്ടിച്ചമച്ചു ഉണ്ടാക്കിയതാണെന്നും പറയേണ്ടി വന്നു. പക്ഷെ എന്നിട്ടും ഈ സാധുക്കള്‍ക്ക് രക്ഷ ഉണ്ടായോ? ഒരു വിധം പറഞ്ഞൊപ്പിച്ചു എന്ന രീതിയില്‍ ഈ സാധുക്കള്‍ ഒന്ന് നെടു വീര്‍പ്പിടുംബോഴാനു അതാ കിടക്കുന്നു ശൈഖുനാന്റെ സ്വന്തം സൈറ്റില്‍ നല്ല ഒന്നാംതരം ചിത്രം ഇതേ ചിത്രത്തിന്‍റെ ഇതിനേക്കാള്‍ വ്യക്തതയുള്ള ചിത്രം. തിരുമുടിക്കീടില്‍ വിശ്വാസം ഇല്ലാത്ത ഈ മുജാഹിദുകള്‍ ഉണ്ടോ വിടുന്നു. പിന്നെ അത് കണ്ടെത്തി ആ ചിത്രം ശൈഖുനന്റെ സൈറ്റില്‍ നിന്നും പറിച്ചെടുത്തു ഇനി അവിടെ അത് മുളക്കരുത് എന്ന നല്ല ഉദ്ദേശത്തില്‍ അവിടെ വേറൊരു ചിത്രവും കുഴിച്ചിട്ടു അല്പം വെള്ളവും ഒഴിച്ച് ഊര ഒന്ന് നിവര്‍ത്തിയാതെ ഉള്ളൂ. അതിനിടയില്‍ ഏതോ ഒരു കശ്മലന്‍ ഈ അട്മിനുകള്‍ പണിപ്പെട്ടു പറഞ്ഞു ഒപ്പിച്ചെടുത്ത തിരു മൊഴികള്‍ മേല്‍ പറയപ്പെട്ട സൈറ്റുകളുടെ ഒക്കെ യഥാര്‍ത്ഥ ചിത്രത്തിന്‍റെ പിന്തുണയോടെ യുടുബ് ആയ യുടുബിലും മൊബൈല്‍ ആയ മൊബൈലിലും ഒക്കെ കേറ്റി വിട്ടിരിക്കുന്നു. ഇതു കാന്ത പുരം അയാളും ക്ഷമിക്കുന്നതിനൊക്കെ ഒരു അതിര്‍ ഇല്ലേ. അത് നഷ്ടപ്പെട്ടാല്‍ ആരാണെങ്കിലും ശരി കൊട്ടേഷന്‍ സംഘത്തെ വിളിച്ചു പോകും. അതെ അവരും ചെയ്തുള്ളൂ. ഗതി മുട്ടിയപ്പോള്‍ ദയനീയമായി അവര്‍ ബയ്ള്‍ക്സിലെ റൂമില്‍ നിന്ന് ചോദിക്കുന്ന ചോദ്യം കേട്ടപ്പോള്‍ സങ്കടം വന്നു പോയി. കൊട്ടേഷന്‍ രംഗത്തെ പ്രമുഖര്‍ ആയ NDF നോട് അവര്‍ ചോദിച്ചു പോയി നിങ്ങള്‍ ജോസഫ്‌ മാസ്റ്ററുടെ കൈ എടുത്ത പോലെ ഈ ഓ അബ്ദുള്ളയുടെയും മറ്റും ഒക്കെ കൈ ഒന്ന് എടുത്തു തരുമോ എന്ന്. അവര്‍ ഒരു വിധം കൊട്ടശന്‍ ഏറ്റെടുക്കും എന്ന് വന്നപ്പോള്‍ ആണ് ഇപ്പുറത്തു നിന്ന് മറ്റൊരു വിളിയാളം വരുന്നത്. പ്രത്യക്ഷത്തില്‍ സമൂഹത്തിനു ദോഷം വരാത്ത എന്നാല്‍ സമുദായത്തിന്റെ ഹൃദയത്തിനെ ഒരു പാട് കീറി മുറിച്ച ജോസഫ്‌ മാഷുടെ കൈ എടുക്കാമെങ്കില്‍ കാലങ്ങളായി രസൂലിന്റെ മുടി വിറ്റു കാശ് ഉണ്ടാക്കുകയും സമുദായത്തിന്റെ ഈമാനും അത് മൂലം പരലോകവും കൊള്ളയടിക്കുകയും ചെയ്യുന്ന കാന്ത പുരാദി മാഷന്മാരുടെ തല അല്ലെ എടുക്കേണ്ടത് എന്ന്. ഏതു NDF കാരന്‍ ആയാലും കാണുമല്ലോ അല്പം കണ്ഫൂശന്‍. അവര്‍ തല എടുക്കണോ കൈ എടുക്കണോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ വരുന്നു വീണ്ടും പ്രശ്നങ്ങള്‍. ഒരു തരം ഭൂകമ്പത്തിനു ശേഷം ഉള്ള സുനാമി പോലെ. ഇത് കാണാത്ത ഉസ്താദ് എന്ത് പറഞ്ഞാലും കുരു കളയാതെ വിഴുങ്ങുന്ന സഖാഫിമാരുടെ മുന്നിലേക്ക്‌ ഇതാ ഈ വഹ്ഹാബികള്‍ അവരുടെ പുതിയ കണ്ടെത്തലും ആയി വരുന്നു ശൈഖുനാന്റെ സൈറ്റിലെ മറ്റൊരു ഉദ്ദരണി. വെളുക്കാന്‍ തേച്ചത് പണ്ട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുടിയുടെ ശ്രേഷ്ടത പറഞ്ഞു പരത്തി നാല് കാശ് ഉണ്ടാക്കാന്‍ ആണ് അയാളെ കൊണ്ട് ഈ ലേഖനം ഒക്കെ എഴുതിപ്പിച്ചത്. കൂട്ടത്തില്‍ നീളം കൂടുതല്‍ ഉള്ളതിന് ആധികാരികത വരുത്താന്‍ വേണ്ടി ആണ് ഷെയ്ഖ്‌ എന്ന നെറ്റിപ്പട്ടം ഒക്കെ അയാള്‍ക്ക്‌ കെട്ടി കൊടുത്തത്, അയാള്‍ പറഞ്ഞു വന്നപ്പോള്‍ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ എന്നതിന് പകരം ഒരു മീറ്ററോളം എന്ന് പറയുകയും ചെയ്തു. അത് സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കണ്ടതുമില്ല. പിന്നെ അതായി പൊല്ലാപ്പ്. ഈ മുജാഹിടുകളെ വേണ്ട ഒരു പണി. അതിന്റെ മൌലവിമാര്‍ക്ക് ഒരു പണിയും ഇല്ല താനും. നിസ്കാരം കഴിഞ്ഞാല്‍ ഉടനെ എണീറ്റ്‌ പോരാം ചുരുങ്ങിയത് പത്തു മിനിട്ട് ലാഭം ദിവസം അങ്ങിനെ തന്നെ ആയി അമ്പതു മിനിട്ട്. പിന്നെ ഹദ്ദാദ്‌ ഈ കൂട്ടരുടെ അടുത്തു കൂടെ പോയിട്ടില്ല. ഒരു മണിക്കൂര്‍ അങ്ങിനെയും കിട്ടി. പിന്നെ മൌലൂദ് മാല റാതീബ് ദികിര്‍ ഹല്‍ഖ കലണ്ടര്‍ കച്ചോടം സലാത് വ്യവസായം ഇതൊന്നുമില്ലാത്ത അവര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ കിതാബുകള്‍ ഒക്കെ നോക്കാമല്ലോ, അല്ലെങ്കില്‍ തന്നെ ആരോര്‍ത്തു വെറും ഒരു മുടിക്ക് പോലും ഇത്ര അധികം ഹദീസുകള്‍ എഴുതി വെച്ചിട്ടേ ഇവിടം വിട്ടു പോകൂ എന്ന്. ഏതായാലും നമ്മുടെതാണെന്ന് (മനസ്സില്‍ ഇല്ലെങ്കിലും) ഇടയ്ക്കിടയ്ക്ക് കൊട്ടിഘോഷിക്കുന്ന ഈ ഇമാമുമാര്‍ നമ്മള്‍ക്കിട്ടു തന്നെ ഇത്തരം ഒരു പണി തന്നത് ഒട്ടും ശരി ആയില്ല. മാത്രമല്ല എല്ലാവരും അംഗീകരിക്കുന്ന ഇമാമുകള്‍ ആണ് താനും. പാളകിതാബ് എന്ന് പറഞ്ഞു ഒഴിയാന്‍ പോലും കഴിയുന്നില്ല, വേറെ പണി ഒന്നും ഇല്ലാത്ത വഹ്ഹബികള്‍ക്ക് ഒന്നും അറിയില്ല എന്നും അവര്‍ ഇതിന്റെ ആധിക്കാരികത നോക്കി നടക്കില്ല എന്നുമാണ് കരുതിയത്. പക്ഷെ സൌദിയിലെ വഹ്ഹാബികള്‍ കിതബുകളുടെ കെട്ടുകള്‍ അല്ലെ ഇന്റര്‍ നെറ്റിലും സി ഡി ആയും പ്രചരിപ്പിക്കുന്നത്. എന്ത് പറഞ്ഞാലും രണ്ടു മിനിറ്റു കൊണ്ട് ഈ പുത്തന്‍ വാദികള്‍ അതിന്റെ ആധികാരികത വെളിപ്പെടുത്തുന്നു.ചൈന കാരോടും ഉണ്ട് രണ്ടു വാക്ക് പറയാന്‍ നന്ദി വേണം നന്ദി. നിങ്ങള്‍ ചോദിക്കുന്നുണ്ടാകും ഞങ്ങളും തിരുമുടിക്കെട്ടും തമ്മില്‍ എന്ത് ബന്ധം എന്ന്. നിങ്ങള്‍ ഇങ്ങനെ വിലകുറച്ച് കമ്പ്യൂട്ടര്‍കള്‍ വിപണിയില്‍ എത്തിക്കുന്നത് കൊണ്ട് മുഴുവന്‍ വഹാബികളും സഖാഫികളും കമ്പ്യൂട്ടറും ആയിട്ടാണ് നടക്കുന്നത്. മിണ്ടാന്‍ വയ്യ എന്നായിരിക്കുന്നു. ലോകത്തുള്ള ഒരു മത നേതാവും അംഗീകരിക്കാത്ത ദൈവത്തിനുള്ളത് ദൈവത്തിനു സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്നാ സിദ്ധാന്തം മഹത്തപ്പെട്ടതാക്കി കൊണ്ട് നടന്നത് ഞങ്ങള്‍ മാത്രം ആണ്. എന്നിട്ടും നിങ്ങള്‍ ഇങ്ങനെ ചെയ്തത് സങ്കടകരം തന്നെ. നിങ്ങള്‍ക്കറിയാമോ ഇതൊക്കെ മുന്നില്‍ കണ്ടാണ്‌ ഞങ്ങള്‍ മദ്രസ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം മാ ദറസ എന്നാണെന്ന് പറഞ്ഞപ്പോള്‍ അതിനര്‍ത്ഥം മാ ദറസ എന്നല്ലെന്നും മാ രക്ഷ ഒരു രക്ഷയും ഇല്ല എന്നാണെന്നും നിങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ. ഇത്തരം ഇടങ്ങേട് സമയത്ത് സഹായിക്കേണ്ട കൂടപ്പിറപ്പുകള്‍ ആയ ഇ കെ കാര്‍ റസൂലിനെ ഞങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ എന്ന് പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും കുത്തി നോവിക്കുന്നു. പിന്നെ രസൂലിന്റെ മു അ ജിസത് എന്ന് പറഞ്ഞു ഒരു വിധം ഒപ്പിച്ചു വന്നതാണ്. അപ്പോഴാണ്‌ ഈ വഹ്ഹബികളുടെ ഒരു തരം ഉത്തരം മുട്ടിക്കുന്ന ചോദ്യം. ഈ മുടിക്ക് നിഴല്‍ ഉണ്ടോ. പണ്ട് രസൂലിനു നിഴല്‍ ഇല്ല എന്ന് പറഞ്ഞത് തള്ളിപോകാതിരിക്കാന്‍ വേണ്ടി ഖസരാജി അത് പരീക്ഷിച്ചു എന്നും നിഴല്‍ ഇല്ല എന്നും പറഞ്ഞതാണ്. സഖാഫികള്‍ ഒരു വിധം വിശ്വസിച്ചും വന്നതാണ്. അപ്പോഴാണ്‌ മറ്റൊരു ചോദ്യം. പിന്നെ എങ്ങിനെ ഫോട്ടോ കിട്ടി. നിഴല്‍ ഇല്ലാത്ത വസ്തുവിന് എങ്ങിനെ ഫോട്ടോ കിട്ടും. നിഴല്‍ ഇല്ലാത്ത വസ്തു വിനു ഫോട്ടോ ഉണ്ടാകില്ല എന്ന് നമുക്കുണ്ടോ അറിയുന്നു. ഇനി അതിനു മറുപടി കിട്ടാന്‍ എന്തൊക്കെ വ്യഖനിക്കേണ്ടി വരുമോ ആവൊ
ഈ ചോദ്യത്തില്‍ നിന്നാല്‍ സമാധാനം ആയിരുന്നു. അപ്പോഴാണ്‌ ഒരു ചോദ്യം. ആരാണ് മുടി വളരുന്നുണ്ട് എന്ന് പറഞ്ഞത്. ഖസരാജി പറഞ്ഞു എന്ന് പറഞ്ഞാല്‍ അത് തീരും എന്നാണു കരുതിയത്‌. അപ്പോഴാണ്‌ അവര്‍ മറ്റൊരു ചോദ്യം തിരുകി കേറ്റുന്നതു. അപ്പോള്‍ ഇത്രേ വളര്‍ന്നതുള്ളൂ എന്നാ ഒരു പരിഹാസം. കസരാജി വളരുന്നത്‌ കാണുന്നു എന്നാണു പറഞ്ഞത്. അപ്പോള്‍ അവരുടെ മറു ചോദ്യം ഇങ്ങനെ. ആയിരത്തി നാനൂറു വര്ഷം മുമ്പ് വഫാതായ രസൂലിന്റെ മുടി കണ്ടവര്‍ മുഖേന ഇമാമുമാര്‍ നിവേദനം ചെയ്യുന്നത് ചെവി വരെ നീളം എന്നും. ചെവിക്കും തോളിനും ഇടയില്‍ വരെ എന്നും ഒക്കെയാണ്. അങ്ങിനെ എങ്കില്‍ കൂടിയാല്‍ മുപ്പത്തഞ്ചു സെന്റെ മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കുറവ് ആയിരിക്കും അന്നത്തെ നീളം. ഇനി കുറഞ്ഞാല്‍ രണ്ടു സെന്റി മീറ്റര്‍ ആയിരിക്കും. ഇനി ഈ ആയിരത്തി നാനൂര്‍ വര്ഷം കൊണ്ട് വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മുടി ഇപ്പോള്‍ എഴുപത്തിരണ്ട് സെന്റി മീറ്റര്‍ ആയെങ്കില്‍ വളര്‍ന്നത് കൂടിയാല്‍ എഴുപതു സെന്റിമീറ്റര്‍. അപ്പോള്‍ ഇരുപതു കൊല്ലം കൊണ്ട് ഒരു സെന്റിമീറ്റര്‍. വഫത്താകുമ്പോള്‍ രണ്ടു സെന്റി മീറ്ററില്‍ അധികം ഉണ്ടായിരുന്നു എങ്കില്‍ അതിലും കുറവ് ആണ് വളര്‍ച്ച. ഇരുപതു വര്ഷം കൊണ്ട് ഒരു സെന്റിമെറെര്‍ വളരുന്ന ഒരു സാധനം വളരുന്നു എന്ന് കസരജിക്ക് എങ്ങിനെ മനസ്സിലായി, ഇത്രമാത്രം സൂഷ്മത ഉള്ള ഭൂതക്കന്നടി കൊണ്ടാണോ കസരജിയുടെ കണ്ണ് എന്നതാണ് മറ്റൊരു ചോദ്യം.
ഇനി ഇതില്‍ നില്ക്കുന്നുണ്ടോ ഇവരുടെ ചോദ്യ ശരങ്ങള്‍. എന്തെ ആദ്യം മര്‍കസില്‍ ഉണ്ടായിരുന്ന മുടി വളര്‍ന്നില്ല എന്നതാണ് മറ്റൊരു ചോദ്യം. രസൂലിന്റെ ഒരു മുടി വളര്‍ന്നു എന്നും മറ്റേ മുടി വളര്‍ന്നില്ല എന്നും വരുമോ. ഒരു മുടിക്ക് മാത്രം ആണോ മുഅജിസത് ഉള്ളത് എന്നാണു ഇപ്പോള്‍ അവര്‍ ചോദിക്കുന്നത്. റസൂലിന്റെ ഒരു മുടിക്ക് മുഅജിസത് ഉണ്ട് എന്നും മറ്റേതിനു ഇല്ല എന്നും വിശ്വസിക്കാന്‍ അവര്‍ക്ക് ആകില്ലത്രേ. പത്തു രൂപ ഉണ്ടാക്കാന്‍ പാട് പെട്ട് കൊണ്ടുവന്നത് ഇങ്ങിനെ ഒരു പാര ആകും എന്ന് ആര് കരുതി. മാത്രവുമല്ല സ്മാര്‍ട്ട്‌ സിറ്റി കൊണ്ട് വരാന്‍ ഗവണ്മെന്റ് നടത്തുന്ന ഈ എടാകൂടങ്ങള്‍ ഒന്നും ഇല്ലാതെ കേരളത്തില്‍ ഒരു യു എ ഇ നിക്ഷേപം കൊണ്ട് വരാം എന്ന് കരുതിയാണ് കസരജിയെ കൂട്ടിയത്. ഇപ്പോള്‍ കാന്തപുരത്തിന് എന്ത് പറ്റി എന്നാണു എല്ലാരും ചോദിക്കുന്നത്. ചിലര്‍ കാരണവും പറയുന്നു. എന്റെ പേരില്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം പ്രതീക്ഷിച്ചു കൊള്ളട്ടെ എന്ന് നബി (സ) പറഞ്ഞിരിക്കുന്നു എന്നാണു ഇപ്പോള്‍ അവര്‍ ആകെ പറഞ്ഞു നടക്കുന്നത്. ഈ മുജാഹിദുകളെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പലവട്ടം പറഞ്ഞു നോക്കി നമ്മള്‍ അങ്ങിനെ നുണ പറയാറില്ല എന്നൊക്കെ. എന്നിട്ടും കേള്‍ക്കാത്തത് കൊണ്ട് മൌലവി കോടതിയില്‍ പിഴ ഒടുക്കിയതും കളവു മത്സരം നടത്തിയതും ഒക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അവര്‍ പറയുന്നത് സാധാരണ നടക്കാത്ത കാര്യം അല്ലെ മത്സരം നടത്തൂ എന്നാണു. കളവു പറഞ്ഞു പരിജയം ഇല്ലാത്തവര്‍ കളവു പറഞ്ഞപ്പോള്‍ കോടതിക്ക് അത് കളവാണെന്ന് മനസ്സിലായി എന്നും എന്നാല്‍ സ്വന്തം തിരഞ്ഞെടുത്ത നുണകളുടെ ഒന്നാംതരം പുസ്തകം ഇറക്കാന്‍ മാത്രം വലിയ നുണ സാഹിത്യം സംഭാവന ചെയ്തത് നിങ്ങളല്ലേ എന്നാണു മറു ചോദ്യം. ഇതൊക്കെ ഈ കൂടെപ്പിറപ്പുകള്‍ പറ്റിച്ച പണി ആണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കില്ലാന്നെ. അവരിപ്പോള്‍ പറയുന്നത് അങ്ങിനെ ആണെങ്കില്‍ റസൂല്‍ (സ) യുടെ പേരില്‍ നുണ പറഞ്ഞാല്‍ മഹ്ഷരയില്‍ നിന്നല്ലേ ശിക്ഷ കിട്ടൂ എന്നാണു. പിന്നെ ഇത്രമാത്രം നാണം കെടാന്‍ മാത്രം എന്ത് തെറ്റാണ് ഞങ്ങളുടെ ശൈഖുണ ചെയ്തത് എന്നൊക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അതാ അവര്‍ വീണ്ടും പറയുന്നു. നമ്മുടെ പണ്ഡിതന്മാര്‍ തന്നെ പല പ്രസംഗങ്ങളിലും പറഞ്ഞ ഒരു കാര്യം. ഈ ഹദീസ് ഉദ്ടരിക്കാന്‍ ഉള്ള ഒരു കാരണം. ഒരാള്‍ പറഞ്ഞത്രേ ഇന്നാലിന്ന ഒരു സ്ത്രീയെ തനിക്കു വിവാഹം കഴിച്ചു തരാന്‍ റസൂല്‍(സ) പറഞ്ഞിരിക്കുന്നു എന്ന്. അത് അറിഞ്ഞ റസൂല്‍ (സ) പറഞ്ഞതാണത്രെ ഈ വചനം. കൂട്ടത്തില്‍ അയാളെ കണ്ടാല്‍ കൊല്ലാനും പറഞ്ഞു എന്നും എന്നാല്‍ നിങ്ങള്ക്ക് അയാളെ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല എന്ന് പറഞ്ഞു എന്നും കൊല്ലാന്‍ വന്നവന്‍ കാണുന്നതിനു മുന്നേ കൊല്ലപ്പെടേണ്ട ആള്‍ പാന്പ് കടിച്ചു മരിച്ചു എന്നും ആണ് ആ കഥ. കൂട്ടത്തില്‍ ഒരു ചോദ്യവും നമ്മുടെ നെഞ്ച് പിളര്‍ത്തുന്ന ചോദ്യം. ഒരു  പെണ്ണ് കെട്ടാന്‍ വേണ്ടി സമൂഹത്തിനോ സമുടായത്തിണോ ദോഷം ചെയ്യാത്ത ഒരു നുണ അല്ലാഹുവിന്റെ പ്രവാചകനെ പറ്റി പറഞ്ഞ ആളെ പാമ്പിനെ വിട്ടു കടിപ്പിച്ച അള്ളാഹു തന്റെ പ്രവാചകന്റെ മേല്‍ നുണ പറഞ്ഞു സമൂഹത്തിന്റെയും സമുടായത്തിറെയും സന്ബത്തും ഈമാനും മൊത്തം കൊള്ളയടിക്കുന്നവരെ വെറുതെ വിടുമോ എന്ന്. അവസാനം സഹി കേട്ട് ചോദിച്ചു പോയി ഞങ്ങള്‍ എന്ത് നുണ യാണ് പറഞ്ഞത് എന്ന്. അപ്പോള്‍ അവര്‍ പറയുന്നതോ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ ഉള്ള മുടി റസൂലിന്റെ മുടി ആണെങ്കില്‍ സാധാരണ വലിപ്പം ഉള്ള മുടി റസൂലിന്റെ ആണെന്ന് പറഞ്ഞു ജനങ്ങളെ കൊണ്ട് മുടി നീര് കുടിപിച്ചതും നുണ. അത് ശരിയായ മുടി ആണെങ്കില്‍  ഇപ്പോള്‍ കൊണ്ട് നടക്കുന്ന എഴുപത്തി രണ്ടു സെന്റിമീറ്റര്‍ നീളമുള്ള മുടിയും നുണ. അതുമല്ലെങ്കില്‍ ഈ രണ്ടു മുടികളും നുണ.
ഇനി എന്ത് ചെയ്യും കുപ്പസ്വാമി തങ്ങളെ കാക്കണേ മുനമ്പത്തെ ചേച്ചി ബീവിയെ കാക്കണേ എന്ന് പ്രാര്‍ഥിക്കുക അല്ലാതെ

Saturday, March 12, 2011

കമലിന്റെ ഗദദാമ, അറബി സമൂഹത്തോട് മലയാളികള്‍ മാപ്പ് പറയണം.

(ഈ ലേഖനം ആര്‍ എഴുതി എന്ന് എനിക്കറിയില്ല എങ്ങിനെയോ എന്റെ മെയിലില്‍ എത്തിയ ഈ ലേഖനം പ്രസക്തമായി എനിക്ക് തോന്നിയത് കൊണ്ടും പതിനഞ്ചു വര്‍ഷത്തെ ഗള്‍ഫ് പരിചയത്തില്‍ എനിക്ക് ഈ ലേഖനത്തില്‍ പറയുന്ന പോലെ ഉള്ള ഒരു അറബിയും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും ഈ ലേഖനത്തില്‍ പറയുന്ന പോലെ ആണ് ഇതിന്റെ കഥ എങ്കില്‍ അത് പ്രതികരിക്കേണ്ടത് ആണെന്ന് തൊന്നൂന്നതു കൊണ്ടും ആണ് ഇത് എന്റെ ബ്ലോഗിലേക്ക് ഉള്‍പെടുത്തുന്നത്‌. ഇതിന്റെ യഥാര്‍ത്ഥ ലേഖകനെ എനിക്കറിയില്ല എങ്കിലും അദ്ദേഹത്തിനു എതിരുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. )
-----മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വസ്കോടഗാമ ആരാണെന്ന് ഒരു ചരിത്ര പുസ്തക്കത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നില ഉറപ്പിച്ചിട്ടുണ്ട്.പല അറബികളും മലയാളികളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരവും കറുത്ത പൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തെ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരം ഒരു സാഹസ യാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിനു വേണ്ടി ഉള്ള കരച്ചില്‍ ആയിരിക്കാം എന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവില്ല. ജന്മികളുടെ കൃഷി ഭൂമിയില്‍ അടിമകള്‍ ആയി ജീവിച്ചു മരിക്കുന്നതിലും ഭേദമാണ് അന്യ ദേശത്തെ ജീവിതം എന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ഈ അവസ്ഥ ആര്‍ക്കും മനസ്സിലാകും.ജന്മിമാരും നാട്ടു രാജാക്കന്മാരും അട്ടിമകള്‍ ആക്കി കൊണ്ട് നടക്കുകയായിരുന്നു മനുഷ്യരെ. പാര്‍പ്പിടവും അന്നവും ഇല്ലാതെ വരുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍ യാത്ര എന്നാ ആ സാഹസത്തിനു മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിനു ഇപ്പുറവും ഗതാഗത യോഗ്യവും ആള്‍തിരക്ക്‌ ഏറിയതും ആണ്.
പാസ്പോര്‍ട്ടും വിസയും ഇല്ലാതെ ചരക്കു കൊണ്ട് പോകുന്ന പായകപ്പലുകളില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലും ആയി ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്നു അറബ് മരുഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് രേഖകളില്ലാതെ കള്ളവണ്ടി കയറി വന്നു കുടിയെരിയവരെ ഒരു അറബി പോലീസും വെടിവെച്ചു കൊന്നതായോ കല്‍ തുറന്കില്‍ അടച്ചു തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. കടല്‍ കടന്നെത്തിയ വിദേശികളെ സഹോദരന്മാര്‍ ആയി കണ്ടു അവര്‍ക്ക് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍ ചെയ്തത്. തരിശു നിലങ്ങളില്‍ വര്‍ണ മനോഹര സൌധങ്ങളും റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യങ്ങള്‍ മുഖം മോഡി വരുത്തിയപ്പോള്‍ ആ പ്രവര്‍ത്തിയുടെ പിന്നില്‍ മലയാളികളുടെ കരങ്ങളും പങ്കു ചേര്‍ന്നു. അറബ് രാജ്യങ്ങളിലെ എണ്ണ കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വികസനവും മിഴി ചിമ്മിതുരക്കുന്ന വേഗതയില്‍ ആയി. ഇന്ത്യയിലെ ഇതൊരു സംസ്ഥാനത്തെക്കളും സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഭൌതിക സൌകര്യങ്ങള്‍ കൊണ്ടും ഉന്നതിയില്‍ ആണ് എന്റെ സംസ്ഥാനം എന്ന് കേരളീയര്‍ തെല്ലൊരു അഹങ്കാരത്തോടെ പറയാറുണ്ട്‌.ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കിതന്നത് മാറി മാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അല്ല എന്നും സകള്‍ അയ്ശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ്‌ സമ്പത്തായിരുന്നു എന്നും പറഞ്ഞാല്‍ എതിരഭിപ്രായം ഉണ്ടാവില്ല. കമല്‍ സംവിധാനിച്ചു ഒരുക്കിയ ഗദദാമ എന്ന ചലച്ചിത്രമാണ് പ്രവാസ ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കാവ്യാ മാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രം ആണ് അശ്വതി എന്ന ഗദ്ദാമ. അറബി വീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെ ആണ് ഗദ്ദാമ എന്ന് പറയുന്നത്. ഈ ചിത്രം മുന്നോട്ടു വെക്കുന്നത് ഗള്‍ഫു നാട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളുടെ ദുരിത പര്‍വ്വമാണ് (അത്തരം ഒരു ശ്രമം ചിത്രത്തില്‍ ഇല്ലെങ്കിലും) കുറഞ്ഞ വേതനത്തിന് അറബി നാട്ടില്‍ ജോലിക്കെത്തുന്ന അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്ക് ആണ് ക്യാമറ കടന്നു ചെല്ലുന്നത് എങ്കിലും ചിത്രം ആ വിഷയത്തേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് അറബ് ജനതയെ കുറിച്ചാണ്. അശ്വതി എന്ന അമുസ്ലിം മലയാളി പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട്‌ സൌദി എയര്‍പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു രംഗത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്. പൊട്ടു തൊട്ടു തല മറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്പോര്‍ട്ട്‌ പരിശോധകയായ സ്ത്രീ ക്രൂരമായാണ് നോക്കുന്നത്. 
ദേഷ്യത്തോടെ പസ്സ്പോര്‍തില്‍ സീല്‍ പതിക്കുന്നതും കൂടെ കണ്ടപ്പോള്‍ പറയാന്‍ പോകുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ ആയിരിക്കും എന്നാണു കരുതിയത്‌.പക്ഷെ ചിത്രത്തില്‍ ഉടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരും ആയി ചിത്രീകരിച്ചത് കണ്ടപ്പോഴാണ് ഗദ്ദാമ  കൈപിടിയില്‍ ഒതുങ്ങുകയില്ല എന്ന് മനസ്സിലായത്.
ചിത്രത്തില്‍ ഒരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍. മലയാളി ഡ്രൈവറും ഇന്തോനഷ്യക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏര്‍പ്പെട്ടത് അറിഞ്ഞതോടെ ആണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്. ആ  വീട്ടില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെ ആണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും തിരിയുന്നത്. തന്റെ കുടുംബത്തിനു ചീത്ത പേരുണ്ടാക്കിയ ജീവനക്കാരെ പോലീസില്‍ ഏല്‍പിക്കാതെ ബെല്‍റ്റ്‌ കൊണ്ട് അടിക്കുന്ന അറബിയുടെത് ആണ് ഒരു രംഗം. വീട്ടില്‍ ഉള്ള മന്ദ ബുദ്ധിയായ അറബി ചെറുക്കാന്‍ ആകട്ടെ കിട്ടുന്നിടത്തു വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവം ഏല്പിക്കുന്നു. അറുപത്തഞ്ചു പിന്നിട്ട അറബി കിളവന്‍ പോലും ലൈംഗിക ച്ചുവയോടെ ആണ് നോക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍ നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ നാളത്തെ അലച്ചിലിന്നോടുവില്‍ എത്തിപ്പെടുന്നതും അറബികളുടെ കയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമില്‍ എത്തിക്കുന്നു. ആഹാരം നല്‍കി എങ്കിലും അന്ന് രാത്രി അവളെ ശാരീരികമായി ഉപയോഗിക്കുക എന്നതായിരുന്നു വരുടെ ലക്‌ഷ്യം. മലയാളി ആട്ടിടയന്റെയും ഡ്രൈവെരുടെയും അവസരോചിത ഇടപെടലാണ് അറബികളുടെ കാമ ബ്രന്തില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി ശിക്ഷിക്കുന്ന അറബികലെയാണ് ചിത്രം കാണിക്കുന്നത്. തങ്ങളുടെ രതി ശമനത്തിനുള്ള ഇരയെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ ബഷീറിനെ അറബികള്‍ മണ്ണ് വെട്ടി   കൊണ്ട് അടിച്ചു കൊല്ലുന്നു. ഇങ്ങിനെ ചിത്രത്തില്‍ ഉടനീളം കമല്‍ അറിഞ്ഞോ അറിയാതെയോ അറബി വിരോധം സ്രിഷ്ടിചെടുത്തിരിക്കുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു വല്ലാത്തൊരു ദുഷ്ടന്മാര്‍ ആണല്ലേ ഈ അറബികള്‍. ഗദ്ദാമ നല്‍കുന്ന സന്ദേശവും ഇതാണ്. എത്ര നീചന്മാര്‍ ആണ് ഈ അറബികള്‍. തന്നെ കൊണ്ട് വന്ന മലയാളിയുടെ അടുത്തു എത്തിച്ചാല്‍ മതി എന്നാണ് ആട്ടിടയാന്‍ ആയ ബഷീറിനോടും ഡ്രൈവെരോടും അശ്വതി പറഞ്ഞത്. എന്നാല്‍ അയാള്‍ ഏറ്റെടുത്തില്ല. അവസാനം അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ മുറിയില്‍ അശ്വതിയെ കിടത്തി പുറത്തു വണ്ടിയില്‍ കാവല്‍ കിടക്കുന്നു. പുരുഷന്മാര്‍ മാത്രം താമസിക്കുന്നിടത്ത്‌ സ്ത്രീയെ കണ്ടപ്പോള്‍ പോലീസ് ഇരുവരെയും പോക്കുന്നു. മൂന്നു മാസം തടവും മുന്നൂറു അടിയും ശിക്ഷ വിധിക്കുന്നു. കോടതി അശ്വതി യുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗം ഉണ്ട് ചിത്രത്തില്‍. കടത്ത ശിക്ഷ രീതി എന്ന് തോന്നിപ്പിക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു രംഗം. തീര്‍ന്നില്ല കമല്‍ ചിത്രത്തിന്‍റെ അറബ് വിരോധം ശരീഅത് നിയമം ഇങ്ങിനെ ഒക്കെ ആണ്  എന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ റസാകിനെ കൊണ്ട് പരയിക്കുമ്പോള്‍ മാത്രം ആണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞത് എന്താണെന്ന് നമുക്ക് ബോധ്യമാകുക. കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രം ആണെങ്കിലും അത് ഒരു പാട് മനസ്സുകളെ മുറിപ്പെടുത്തും എന്നതില്‍ സംശയമില്ല. ഒരു മുസ്ലിം പശ്ചാത്തലത്തില്‍ ഉള്ള കഥ പറഞ്ഞാല്‍ കഥ ആരും ശ്രദ്ധിക്കുകയില്ല എന്നും നിര്‍മ്മാതാവ് കുത്തുപാള എടുക്കേണ്ടി വരും എന്നും കമലിന് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആണ് അശ്വതി എന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ടു പൊതു മയ്പിച്ചു കൊണ്ട് വന്നത്. അറബി ഒരു മുസ്ലിം ഗദ്ദാമ യോടാണ് ഇങ്ങിനെ ക്രൂരതകള്‍ അത്രയും നടത്തിയതെങ്കില്‍ ഹിന്ദു ജനസമൂഹത്തിന് ഇത്രയും വിരോധം അറബികളോട് തോന്നുമായിരുന്നില്ല. ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ടു കുടുംബങ്ങളുടെയും ഭാരം ചുമലില്‍ ആയ അശ്വതി എന്ന പെണ്‍കുട്ടി പ്രരപ്തങ്ങളില്‍ നിന്നുള്ള മോചനത്തിനാണ്‌ അറബി വീട്ടിലെ എച്ചില്‍ പത്രം വൃത്തിയാക്കാന്‍ ഇറങ്ങി തിരിച്ചത്. ഗദ്ദാമ കള്‍ ആയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകളുടെ ദുരിതത്തിലെക്കും ആ തൊഴില്‍ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിലെക്കും തുറക്കേണ്ടിയിരുന്നു  കമലിന്റെ ക്യാമറ കണ്ണുകള്‍. പക്ഷെ ഗദ്ദാമ പറയാന്‍ ഉദ്ദേശിച്ചത് അതാണെങ്കിലും പറഞ്ഞു വന്നപ്പോള്‍ അറബി വിരോധം മാത്രം ആയി എന്ന് മാത്രം. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ ആണ് ഗദ്ദാമമാര്‍. ഒഴിവു ദിവസങ്ങള്‍ ഇല്ല  എന്ന് മാത്രമല്ല, പലര്‍ക്കും രാത്രിയില്‍ ഉറങ്ങാന്‍ കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ആണ് ഒഴിവു സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലും  ഉള്പെടാതെ അടിമകളെ പോലെ അറബി വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ അനുഭവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയുടെ മുഖം ആയിരുന്നു ഗദ്ദാമ വരച്ചു കാട്ടെണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാനും ലോക ജനതയ്ക്ക് മുന്നില്‍ ഈ തൊഴില്‍ സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാരണം ആവെണ്ടിയിരുന്നു. ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന നല്ല ഒരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ടു മലബാറിലെ ഹോം സിനിമ കളുടെ നിലവാരത്തെക്കാളും താഴ്ന്നു പോയി ഗദ്ദാമ.
പതിറ്റാണ്ടുകള്‍ ആയി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ യു ഇഖ്ബാല്‍ എന്നാ പത്ര പ്രവര്‍ത്തകന്റെതാണ് ഗദ്ടംയുടെ കഥ. കമല്‍ തിരക്കഥയും കെ ഗിരീഷ്‌ കുമാര്‍ സംഭാഷണവും നിര്‍വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ പോലെ ഉള്ള അറബ് സമൂഹത്തെ ഇഖ്ബാല്‍ സാഹിബ് നാള്‍ ഇതുവരെ കണ്ടിട്ടുണ്ടോ? കാവ്യയുടെ കഥാപാത്രത്തിന്റെ ദുരിതാഭിനയത്തിനു കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചെര്‍ത്തതെങ്കിലും അവയെല്ലാം രൂപപ്പെടുത്തിയ ആകെ തുക അറബ് വിരോധം ആയി. ജയില്‍ വാര്‍ഡന്‍ ആയ അറബി സ്ത്രീ പോലും വളരെ പരുക്കന്‍ ആയാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞു ക്ഷേമാന്വേഷണങ്ങള്‍ അന്വേഷിച്ചു കൊണ്ടാണ് കുട്ടവാളികളോട് പോലും പെരുമാറുക എന്ന് ഒരിക്കലെങ്കിലും ഇവിടങ്ങളിലെ പോലീസ് സ്റ്റെഷനുകളില്‍ കയറിയ ഏതൊരാള്‍ക്കും നേരിട്ട് അനുഭവപ്പെടുന്നതാണ്. അറബ് സമൂഹത്തിനും സംസ്കാരത്തിനും എതിരെ ഇത്തരം അസത്യങ്ങള്‍ ഉന്നയിച്ചു കമല്‍ ആരുടെ കയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ കാരുണ്യത്തിന്റെ പങ്കു പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണ് എന്നോ അശ്വതിയെ പോലെ ഉള്ള ഗദ്ദാമമാര്‍ ഇല്ല എന്നോ ഈ ഉള്ളവന് അഭിപ്രായം ഇല്ല. പക്ഷെ കമല്‍ പറഞ്ഞ പോലെ അറബികള്‍ എല്ലാം സ്ത്രീ ലംബടന്മാരും ക്രൂരന്മാരും ആണെന്ന് എനിക്കും നന്നേ ചുരുങ്ങിയത് ഒരിക്കല്‍ എങ്കിലും മരുഭൂവില്‍ കാലു കുത്തിയ മലയാളിക്കും അഭിപ്രായം ഇല്ല എന്ന് കമലും സംഘവും അറിയുക. അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷ പോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ ജീവിതം വരച്ചു കാട്ടുക എന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീകരിച്ച ഗദ്ടാമ ഉയര്‍ത്തുന്ന സന്ദേശം ഏറെ അപകടം ഉയര്‍ത്തുന്നതാണ്. തിന്നും കുടിച്ചും സുഖിച്ച്ചും ജീവിക്കുന്ന മനസ്സിനും ശരീരത്തിനും ദുര്‍മേദസ്സ് പിടിപെട്ടവര്‍ യാണ് അറബികളെ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ ഉണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി പീഡിപ്പിച്ച  ഗോവിന്ദ ചാമി എന്ന തമിഴനെ മുന്‍ നിര്‍ത്തി തമിഴ് നാട്ടുകാര്‍ എല്ലാം ഇത്തരക്കാര്‍ എന്ന് പറയാന്‍ കമല്‍ മുതിരുമോ? ചിത്രത്തില്‍ ഒരിടത്തെങ്കിലും മനുഷ്യ സ്നേഹിയായ ഒരു അറബിയെ എങ്കിലും ചേര്‍ക്കാം ആയിരുന്നു. ഇതിനു കമല്‍ തയാറായില്ല എന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന അജണ്ടയാണ് കമലിനുള്ളത് എന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെ കാലമായി അന്നവും അഭയവും തന്നു മലയാളിയെ പോറ്റിയ ജനതയ്ക്ക് കമല്‍ നല്‍കിയ ഉപഹാരം ബഹു ബോഷായിട്ടുണ്ട്. ഇങ്ങിനെ തന്നെ വേണം ഉണ്ട ചോറിനു നന്ദി കാണിക്കാന്‍.
ഈ ചിത്രം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതം ആയിരുന്നു. പക്ഷെ ചര്ച്ചയാകുന്നത് അറബികളുടെ ക്രൂരത ആണെന്ന് മാത്രം. അശ്വതിയുടെ കഥാപാത്രത്തിന് മിഴിവേകാന്‍ കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണം ആയി പോയി. അറബികള്‍ ആട് ഫാമില്‍ നിസ്കരിക്കുംബ്ഴാനു മലയാളിയായ ആട്ടിടയന്‍ അശ്വതിയെ രക്ഷപ്പെടുത്തിയത്. നമസ്കാരം കഴിഞ്ഞു വ്യഭിചരിക്കാന്‍ ആണ് അവരുടെ പദ്ധതി എന്ന് ആര്‍ക്കും ബോധ്യമാവും. ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്മികതക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആണ് അറബികളും മുസ്ലിംകളും എന്ന് ബോധ്യപ്പെടുത്തുകയാണ് കമല്‍ ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിനു വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ്‌ കമല്‍ ചെയ്യുന്നത് എങ്കിലും വലിയ ഒരു സമൂഹത്തെ ആണ് വേട്ടക്കാരന്‍ ആയി ചിത്രീകരിക്കുന്നത്.  വേട്ടക്കാരന്റെ വേലത്തരങ്ങള്‍ പോലിപിച്ചുവെങ്കില്‍ മാത്രമേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം ഉള്ളൂ എന്ന് കമലിന് അറിയാം. പക്ഷെ വേട്ടക്കാരന്‍ മറ്റൊരു രാജ്യവും അവിടത്തെ പൌരന്മാരും ആണെന്ന ബോധത്തില്‍ അല്പം മാന്യത ആകാമായിരുന്നു.
വിധവകളും നിരാലംഭരും ആയ ആയിരക്കണക്കിന് പുരുഷ തണലില്ലാത്ത മലയാളി പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക് വിമാനം കയറി ആണ് തങ്ങളുടെ വീടുകളില്‍ അടുപ്പില്‍ തീ പടര്‍ത്തിയത്. മക്കളെ കെട്ടിച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണ കൂടം ഒരു പരിഗണനയും സൌകര്യവും നല്‍കുന്നില്ല. കനത്ത തുക എജെന്റിനു നല്‍കി ദുരിതക്കയത്തിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാതു നാട്ടിലെ എംബസികളും വേണ്ടതൊന്നും ചെയ്യുന്നില്ല. യൂറോപ്യന്‍ രാജങ്ങളുടെ ഹൌസ് മൈഡ് മാര്‍ക്കുള്ള സൌകര്യങ്ങളുടെ പത്തിലൊന്ന് പോലും ഗള്‍ഫ് അറബ് രാജ്യത്ത് ഇവര്‍ക്കില്ല. ഇത്തരം പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ പരാമര്‍ശിക്കുക പോലും ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമ എന്ന വിലാപ കാവ്യത്തെ വക്രീകരിച്ചു കളഞ്ഞു. മതം, രാഷ്ട്രം, ജനത, നിയമം, നിയമ പാലകര്‍, എന്ന് വേണ്ട രാജ്യത്തിന്റെ സകലതിനെയും കമല്‍ പരിഹസിക്കുന്നു. ഏതൊരു രാജ്യത്തെ കുറിച്ച് ആയാലും ഇവ്വിധം തെറ്റുകള്‍ പരത്താന് ഒരു മാധ്യമവും ത്തുനിയുന്നത് നന്നല്ല. കമല്‍ എന്നാ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളില്‍ ഇട പെട്ടില്ലെങ്കിലും വേണ്ട കിട്ടുന്ന ചോറില്‍ മണല്‍ വാരി ഇടാതിരുന്നാല്‍ മതി.
------ഈ ലേഖനത്തിനു അനുബന്ധം ആയി എനിക്ക് കുറിക്കാന്‍ ഉള്ളത് കൂടി ഇവിടെ കുറിക്കട്ടെ. എല്ലാത്തിനും മാന്യത കല്പിക്കുന്ന നാം വെറുതെ സ്വയം സാംസ്കാരിക നായകര്‍ ആയി ചമയുമ്പോള്‍ കേരളത്തെയും ഗള്‍ഫിനെയും ചില അനുഭവങ്ങളില്‍ നിന്ന് വില ഇരുത്തട്ടെ.
1 നമ്മുടെ നാട്ടുകാര്‍ തന്നെ ആണ് അയല്‍ക്കാര്‍ ആയ തമിഴന്മാര്‍. ആ തമിഴന്മാര്‍ വരാന്‍ സാധ്യത ഉണ്ട് എന്നും ജാഗ്രത പാലിക്കണം എന്നും നമ്മുടെ നാട്ടില്‍ (പാലക്കാട്‌ ആണെന്ന് തോന്നുന്നു) ഒരു കമ്മിഷണര്‍ ഒരിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മറ്റു ഒരു രാജ്യത്തിന്റെ സന്തതികള്‍ ആയിട്ട് പോലും ഒരു പോലീസുകാരനും ഇവിടെ ഒന്നും ഇങ്ങിനെ ഒരു രാജ്യത്തിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കാറില്ല.
2 ഞാന്‍ ഒരിക്കല്‍ എന്റെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ അന്ന് വീട്ടില്‍ വിറകു കീറാന്‍ വന്ന തമിഴനു ഉമ്മ ഭക്ഷണം വിളമ്പുന്നത് കണ്ടു. വരാന്തയില്‍ വെച്ച്. ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു. നല്ല സംസ്കാരം ഇതേ അവസ്ഥയിലാണ് ഞങ്ങള്‍ മറ്റൊരു നാട്ടില്‍ താമസിക്കുന്നത് എന്ന് ഇടക്കെങ്കിലും ഓര്‍ക്കുക. അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു ഞാന്‍ അകത്തു കേറി ഇരിക്കാന്‍ പറഞ്ഞിട്ടും കേറി ഇരിക്കുന്നില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അകത്തു കേറി ഇരിക്കോഒ. അദ്ദേഹം പറഞ്ഞത് പത്തിലധികം വര്‍ഷമായി കേരളത്തില്‍ എത്തിയ അദ്ദേഹത്തിനും മറ്റുള്ള അദേഹത്തിന്റെ നാട്ടുകാര്‍ക്കും ഒരാളും അകത്തു ഭക്ഷണം നല്‍കാറില്ല എന്നാണു. ഇവിടെയും ഓര്‍ക്കുക. സ്വന്തം നാട്ടുകാരായ അവരെ നമ്മള്‍ എങ്ങിനെ അവഗണിക്കുന്നു എന്ന്. എന്നാല്‍ ഏതു സദസ്സിലായാലും ഒരു അറബിയും നിങ്ങള്ക്ക് നാം മലയാളികള്‍ തമിഴന്മാരോടും മറ്റു സംസ്ഥാനക്കരോടും പെരുമാറുന്ന പോലെ വീട്ടിലെ ഏറ്റവും മോശപ്പെട്ട പാത്രത്തില്‍ ഏറ്റവും മോശപ്പെട്ട സ്ഥലത്ത് വെച്ച് ഭക്ഷണം തരില്ല. പകരം അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പാത്രത്തില്‍ നിന്ന് തന്നെ നമ്മളും തിന്നണം എന്നതാണ് അവരുടെ സംസ്കാരം. മാത്രമല്ല അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരാള്‍ അങ്ങോട്ട്‌ കയറി വന്നാല്‍ അവര്‍ നമ്മെ ഭക്ഷണത്തിനു ക്ഷണിക്കുന്ന ഒരു വചനം ഉണ്ട്. ഫദല്‍ എന്ന പദം. ഈ പദത്തിന്റെ അര്‍ഥം കൂടി മനസ്സിലാകുന്ബോഴേ ആ ആതിഥ്യ മര്യാദ യുടെ മഹത്തം അറിയൂ. നിങ്ങള്‍ ഞങ്ങളുടെ കൂടെ ഈ ഭക്ഷണത്തില്‍ പങ്കെടുത്തു ഞങ്ങളെ ശ്രേഷ്ടപ്പെടുത്തനം എന്ന്. നമ്മള്‍ അവരുടെ കൂടെ ഭക്ഷണത്തില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ ആദരിക്കപ്പെടുന്നു എന്ന സന്ദേശം. ഈ സംസ്കാരം ആണ് അറബികളുടെത്. നമ്മെ പോലെ നായക്ക് ഭക്ഷണം കൊടുക്കുന്ന പോലെ ഒരു ജോലിക്കാരനും അവര്‍ ഭക്ഷണം തരില്ല എന്ന് സാരം.
3 ഇനി മറ്റൊരു അനുഭവം പറയാം. 1995 ന്റെ അവസാന ഭാഗം. എന്റെ അമ്മാവന്റെ മകന്‍ റിയാദില്‍ നിന്ന് നാട്ടില്‍ എത്തിയ സമയം. ഞാനും അവനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം കേട്ട് പുറത്തേക്ക് നോക്കുമ്പോള്‍ ജോലി അന്വേഷിച്ചു വന്ന രണ്ടു തമിഴന്മാരുടെ കൂടെ കുട്ടികള്‍ കൂകി വിളിച്ചും കല്ലെറിഞ്ഞും വരുന്നു. കാണുന്ന നാട്ടുകാരില്‍ ആരും അത് ശ്രദ്ധിക്കുന്നു പോലുമില്ല. അന്ന് അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇതിനൊക്കെ അല്പമെങ്കിലും തിരിച്ചു കിട്ടണം എങ്കില്‍ ഇവരൊക്കെ ഗള്‍ഫില്‍ എത്തുക തന്നെ വേണം. അതെ എന്നിട്ടും ഞാന്‍ പറയുന്നു അന്ന് ഞാന്‍ എന്റെ നാട്ടില്‍ കണ്ട അത്ര മാത്രം പീഡനങ്ങള്‍ ഇവിടെ ഞാന്‍ കണ്ടിട്ടില്ല.
4  ജ്വല്ലറിയില്‍ മാല നഷ്ടപെട്ടപ്പോള്‍ മോഷ്ടിചിട്ടുണ്ടാവാം എന്ന ഊഹത്തില്‍ പോലീസില്‍ പോലും പറയുന്നതിന് മുന്നേ ഗര്‍ഭിണിയായ സ്ത്രീയെയും അവരുടെ കുട്ടികളെയും നഗ്നയാക്കി ആക്രമിച്ച ഒരു സംഭവം ഓര്‍മയില്‍ എത്തുമ്പോള്‍ ഇവിടെ അതിന്റെ പത്തില്‍ ഒരു അംശം പീഡനം മറ്റൊരു രാജ്യത്തിന്റെ പുത്രന്മാര്‍ക്കു പോലും അനുഭവിക്കാറില്ല.
 ഓര്‍ക്കുക നമ്മള്‍ അന്യന്റെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ സ്വന്തം നെഞ്ചിലേക്ക് ചൂണ്ടുന്നത് നാല് വിരലുകള്‍ ആണ്.

Thursday, March 10, 2011

അന്ധവിശ്വാസത്തിന് ആടാന്‍ ഒരു തലമുടി -ഒ. അബ്‌ദുല്ല thejas online

മഹാന്മാരായ പ്രവാചകന്മാരുടെ ബോഡി വേസ്റ്റ്- ശരീരവിസര്ജ്യം- പരിശുദ്ധമോ അതോ മറ്റേതൊരു മനുഷ്യന്റേതും പോലെ ദൂരെ കളയേണ്ട മാലിന്യമോ? സൃഷ്ടിശ്രേഷ്ഠനായ മുഹമ്മദ് നബി തിരുമേനിയുടേത് എന്നു പറഞ്ഞു കാന്തപുരം .പി വിഭാഗം സുന്നികള്കാരന്തൂര് മര്കസില്സൂക്ഷിക്കുന്ന തലമുടി(?) കഴുകിയ വെള്ളം പവിത്രമായി കരുതി കുപ്പികളിലും കന്നാസുകളിലുമാക്കി ആളുകള്കൊണ്ടുപോവുന്നതു നേരില്ക്കണ്ടപ്പോഴാണ് അന്ധവിശ്വാസങ്ങള്ക്കും അനാചാരങ്ങള്ക്കും ആധുനികയുഗത്തില്ലഭിച്ചുവരുന്ന സ്വീകാര്യതയില്അമ്പരപ്പു തോന്നിയത്. മുഹമ്മദ് നബിയുടെ ജന്മമാസമായ റബീഉല്അവ്വല് തന്നെ രോമദര്ശനത്തിനു തിരഞ്ഞെടുത്തത് തികച്ചും ബോധപൂര്വമാണ്. മകരസംക്രാന്തിനാളില്ദേവസ്വം ബോര്ഡും സംസ്ഥാന വൈദ്യുതി ബോര്ഡും സഹകരിച്ചു കര്പ്പൂരം കത്തിച്ചുണ്ടാക്കുന്ന പ്രകാശത്തെ ദിവ്യവെളിച്ചമായി ചിത്രീകരിച്ച് ഒരുവശത്തു പാവപ്പെട്ട ഹിന്ദുവിശ്വാസികളെ ഭീകരമായി ചൂഷണം ചെയ്യുമ്പോള്, എവിടെനിന്നോ കൊണ്ടുവന്ന ഒരു തലനാര്(?) വെള്ളത്തിലിട്ടു മുക്കി മുസ്ലിംവിശ്വാസികളെക്കൊണ്ടുതന്നെ കുടിപ്പിച്ചു മറ്റൊരു കൂട്ടര്തങ്ങള്ക്കു ചുറ്റുമുള്ളവരെ അന്ധവിശ്വാസത്തിന്റെ കൊടുംകാട്ടില്ശാശ്വതമായി അടച്ചുപൂട്ടുന്നു. രണ്ടിലുമടങ്ങിയ മഠയത്തരം പകല്പോലെ പ്രകടമാണെങ്കിലും തിരഞ്ഞെടുപ്പും വോട്ടുബാങ്കും മുമ്പില്ക്കണ്ട് എതിര്ശബ്ദം പുറപ്പെടുവിക്കാതിരിക്കാന്ഓരോരുത്തരും പരമാവധി കരുതലെടുക്കുന്നു
102 പേര്ചവിട്ടിയരയ്ക്കപ്പെടുകയും ഹൈക്കോടതി ഗത്യന്തരമില്ലാതെ ഇടപെടുകയും ചെയ്തപ്പോഴാണ് ശബരിമലയിലെ പൊന്നമ്പലമേട്ടില്മകരവിളക്കുദിവസം തെളിയുന്ന തട്ടിപ്പിന്റെ ഗുട്ടന്സ് മറനീക്കി പുറത്തുകൊണ്ടുവരാന്പൊതുസമൂഹം മുന്നിട്ടിറങ്ങിയത്. കാരന്തൂര്മര്കസിനു മുമ്പില്നിശ്ചിതദിവസം കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ആളുകള്അറിഞ്ഞുതുടങ്ങുകയും തുര്ക്കിയിലേതുപോലെ വിശുദ്ധകേശപ്രദര്ശനത്തോടനുബന്ധിച്ചു തലമുടി ഉറൂസും മറ്റും വര്ഷാവര്ഷം അരങ്ങേറുകയും ചെയ്യുമ്പോള്, ഗതാഗതക്കുരുക്കിനു ശക്തികൂടി അപകടം സംഭവിക്കുമ്പോള്ഒരുപക്ഷേ, ഇക്കാര്യത്തിലും ബന്ധപ്പെട്ടവര് കണ്ണുതുറക്കുമായിരിക്കും. അതുവരെ വിശ്വാസികള്രോമവെള്ളം കുടിച്ചു വയര് വീര്പ്പിക്കട്ടെ.
പച്ചമലയാളത്തില്തലമുടി എന്നോ തലനാര് എന്നോ ശിരോരോമമെന്നോ പറയുന്നതിനു പകരം 'ശഅ്റെ മുബാറക്' എന്നാണു മര്കസുകാര്തങ്ങളുടെ കൈവശമുള്ള മുടിനാരിനെ പരിചയപ്പെടുത്തിക്കണ്ടത്. അറബിഭാഷയിലുള്ള 'ശഅ്റി'നെ ഉര്ദു സ്റൈലില്മുബാറക്കിലേക്കു ചേര്ത്തു മുടിയെ രണ്ട് അന്യഭാഷകള്ക്കിടയില് ഒളിപ്പിച്ചതിന്റെ ഗുട്ടന്സ് സഖാഫി പണ്ഡിറ്റുകള്വിശദീകരിക്കുമായിരിക്കും. തിരുനബിയുടെ തിരുകേശം എന്നോ കശ്മീരികളെപ്പോലെ വിശുദ്ധമുടി എന്നര്ഥത്തില്ഹസ്രത്ത് ബാല്എന്നോ പറയാതെ, മുടിയെ ശഅ്റെ മുബാറക്കാക്കിയതു തൊട്ട് ആരംഭിക്കുന്നു ഇത്തരം കാര്യങ്ങളിലുള്ള നിഗൂഢതകള്‍. ഇരിക്കട്ടെ, കാരന്തൂരിലുണ്െടന്നു പറയുന്ന രോമം 1500 വര്ഷത്തിനപ്പുറം ജീവിച്ച മുഹമ്മദ് നബിയുടേതു തന്നെയാണ് എന്നു കൃത്യമായി തെളിഞ്ഞാല്പ്പോലും പ്രവാചകകേശത്തെ ബഹുമാനിക്കാനും അതു കാലങ്ങളിലൂടെ സൂക്ഷിച്ച് അതു കഴുകിയ വെള്ളം പാനം ചെയ്യാനും വിശ്വാസി ആജ്ഞാപിക്കപ്പെട്ടിട്ടുണ്േടാ എന്നത് ആഴത്തില്പരിശോധിക്കേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിനു മുമ്പ് കൈയിലിരിപ്പ് തിരുമേനിയുടേതാണെന്നു തെളിയേണ്ടതുണ്ട്. പ്രവാചകശരീരത്തിലെ അല്പ്പം രോമങ്ങള് തുര്ക്കിയിലെ ടോപ് കാപിയിലും കശ്മീരിലെ ഹസ്രത്ത് ബാല്മസ്ജിദിലുമുള്ളതായി വിശ്വസിക്കപ്പെടുന്നു എന്നതു വാസ്തവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്മസ്ജിദിന്റെ മുന്വശം, വിശുദ്ധകേശം പള്ളിയില്എങ്ങനെ വന്നു എന്നതിനെക്കുറിച്ച രേഖ എഴുതിവച്ചത് ലേഖകന്വളരെ സമയമെടുത്തു ചേര്ത്തുവായിച്ചുനോക്കിയിട്ടുണ്ട്. നബിതിരുമേനിയുടേത് എന്ന് ഉറപ്പിച്ചുപറയാവുന്നവിധം തലമുടികൈമാറ്റത്തിന്റെ പരമ്പര- സനദ്- സമര്ഥിക്കുന്ന കാര്യത്തില്പ്രസ്തുത രേഖ അപര്യാപ്തവും അപൂര്ണവുമാണ്.
നബി കരീം ഒരു കാര്യം പറഞ്ഞു, അല്ലെങ്കില്ചെയ്തു എന്നു കണിശമായി പറയാന്അംഗീകൃതമായ, എല്ലാവര്ക്കുമറിയാവുന്ന ചില മാനദണ്ഡങ്ങളുണ്ട്. നബിയുടെ പേരക്കുട്ടി ഹുസയ്ന്റെ കൈവശമുണ്ടായിരുന്ന തിരുമേനിയുടെ തിരുകേശം ഹുസയ്ന്റെ സന്താനപരമ്പരകളില്പ്പെട്ട മദീനയിലെ സയ്യിദ് ഹാമിദിന്റെ പക്കലെത്തിയെന്നും അദ്ദേഹമത് അശ്ഹരി എന്നു പേരായ ഇന്ത്യന്കച്ചവടക്കാരനു വിറ്റുവെന്നും പറയുമ്പോള് അത് ഒരു ആഖ്യാനമേ ആവുന്നുള്ളൂ. ആര്ക്കും അത്തരം ചരിത്രം നിര്മിച്ചു പറയാം. തലമുടി വിശ്വാസത്തിന്റെയും മതപരമായ അനുഷ്ഠാനത്തിന്റെയും ഭാഗമാവുമ്പോള്സ്വീകാര്യയോഗ്യമായ ഒരു ഹദീസിന്റെ കാര്യത്തില്പുലര്ത്തുന്ന നിഷ്ഠയും കണിശതകളും മുടിയുടെ ഉദ്ഭവത്തിലും അതിന്റെ കൈമാറ്റക്കാര്യത്തിലും പാലിക്കപ്പെടേണ്ടതായിട്ടുണ്ട്. ഹസ്രത്ത് ബാല്മസ്ജിദിലെ വിശുദ്ധകേശത്തിന്റെ തുടര്ന്നുള്ള ചരിത്രം നല്ലൊരു വായനാവിനോദമാണ്. തലമുടിയെക്കുറിച്ചു മുഗള്ചക്രവര്ത്തിയായ ഔറംഗസീബ് അറിഞ്ഞു. ചക്രവര്ത്തി തലമുടി നബിതിരുമേനിയുടേതു തന്നെയാണോ എന്ന് ഉറപ്പുവരുത്താന് വിവിധതരത്തിലുള്ള പരിശോധനകള്നടത്തി (തലമുടി നബിതിരുമേനിയുടേതാണ് എന്നതിനു വിശ്വസനീയമായ രേഖകളും തെളിവുകളുമുണ്ടായിരുന്നെങ്കില്ഇത്തരമൊരു രാസപരിശോധന ആവശ്യമായി വരുമായിരുന്നില്ല!). തന്റെ മുമ്പില്ഹാജരാക്കിയ തലമുടിയില്തേന് പുരട്ടുകയായിരുന്നു രാജാവ് ആദ്യമായി ചെയ്തത്. തിരുനബിയുടേതാണു തലമുടിയെങ്കില് തേന്പുരട്ടിയാലും അതില്ഈച്ച വന്നിരിക്കില്ല. പ്രതീക്ഷിച്ചപോലെ തന്നെ ഔറംഗസീബിന്റെ ലാബിലെ തേന്പുരട്ടിയ തലമുടിയിലും ഒരൊറ്റ ഈച്ചയും വന്നിരുന്നില്ല (ഇതിന്റെ മറ്റൊരു അര്ഥം, മുഹമ്മദ് നബിയുടെ ശരീരത്തില്ജീവിതത്തില് ഒരിക്കല്പ്പോലും ഒരീച്ചയും വന്നിരുന്നിട്ടില്ല എന്നുകൂടിയാണ്!).

അടുത്ത പരീക്ഷണം തലമുടി കത്തിക്കലായിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ തലമുടി പ്രവാചകന്റേതാകയാല്‍ അതു കത്താന്‍ കൂട്ടാക്കിയില്ല. സൂര്യപ്രകാശത്തില്‍ വച്ചു. മുടിക്ക് നിഴലുണ്േടാ എന്നു പരിശോധിക്കലായിരുന്നു അടുത്ത ഘട്ടം. അതിലും മുടി വിജയിച്ചു. തിരുകേശത്തിനു നിഴലില്ല. അതോടെ ഉറപ്പായി, തലനാര് മുഹമ്മദ് നബിയുടേതുതന്നെ. കാന്തപുരം ഗ്രൂപ്പിന്റെ പക്കലുള്ള തലമുടി പരീക്ഷണാര്‍ഥം ഒന്നു കത്തിച്ചുനോക്കാന്‍ ഈയുള്ളവന്‍ ഒരിക്കലും പറയില്ല; അഥവാ, അതു കത്തിപ്പോയാല്‍! ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പ്രധാനം, പോരിശയാക്കപ്പെട്ട മര്‍കസിലെ തലമുടി പ്രവാചകന്റേതാണ് എന്നുവന്നാല്‍ തന്നെയും പ്രവാചകന്മാരുടെ മുടിയോ നഖമോ എടുത്തു സൂക്ഷിക്കാനും അതു നിക്ഷേപിച്ച പാനീയം ആണ്ടിലൊന്നോ രണ്േടാ തവണ പുറത്തെടുത്തു കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണ്േടാ എന്നതാണ്. നബിതിരുമേനി ഹജ്ജ്കര്‍മത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യവെ അദ്ദേഹത്തിന്റെ തലമുടി വിശ്വാസികളില്‍ ചിലര്‍ വാരിയെടുത്തതായും അതു മറ്റുള്ളവര്‍ക്കിടയില്‍ വീതിച്ചുനല്‍കാന്‍ പ്രവാചകന്‍ അരുളിയതായും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു നേരാണ്. നബിതിരുമേനിയുടെ മലമോ മൂത്രമോ രക്തമോ നജസല്ലെന്നു പറഞ്ഞവരെ അറബി-ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. അത്തരം വരികള്‍ കാണുമ്പോള്‍ ചാടിക്കടന്നുപോവലാണ് ഞങ്ങളെപ്പോലുള്ളവരുടെ പതിവ്. അശുദ്ധമല്ലെങ്കില്‍ പിന്നെ അവ രണ്ടും നിര്‍വഹിച്ച നബി ശൌച്യം ചെയ്യുകയോ ശരീരഭാഗം കഴുകുകയോ ചെയ്യേണ്ടതുണ്ടായിരുന്നില്ല എന്നാണര്‍ഥം. അതേയവസരം നബി ശൌച്യം ചെയ്തതിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം കുളിച്ചു ശരീരശുദ്ധി വീണ്െടടുത്തതിനും നിരവധി തെളിവുകളുണ്ട്. അതിന്റെ വ്യവസ്ഥകളാവട്ടെ, കര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍ ഏറെയുണ്ടുതാനും.




വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂലോകത്തെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി പ്രവാചകനാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ ആവാത്തപക്ഷം വിശ്വാസം പൂര്‍ണമാവുകയില്ല. എന്നാല്‍, പ്രവാചകനെ അതിമാനുഷനാക്കി അദ്ദേഹത്തെ പരിഹാസ്യനാക്കലല്ല പ്രവാചകസ്നേഹം. 'മുഹമ്മദ് നബി നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യന്‍ മാത്രമാണ്' എന്നു പറയുന്നത് നബിതിരുമേനിക്ക് അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്‍ ആണ്. അപ്പോഴേ അദ്ദേഹത്തിനു വെളിപ്പെട്ട ദിവ്യവചനങ്ങള്‍ക്ക് അമാനുഷികത കൈവരൂ. ഒരു സാധാരണ മനുഷ്യനായിട്ടും പ്രതിസന്ധികള്‍ക്കു മുമ്പില്‍ അദ്ദേഹം പര്‍വതം കണക്കെ ഉറച്ചുനിന്നു; കഠിനതരങ്ങളായ പീഡനങ്ങളെ പൂപോലെ നേരിട്ടു; ഭൂമിയോളം ക്ഷമിച്ചു; ജനഹൃദയങ്ങളെ തലമുറ വ്യത്യാസമില്ലാതെ കീഴടക്കി. അദ്ദേഹം സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങിയും ഉണര്‍ന്നുമാണ് ഇത്രയും സംഘടിപ്പിച്ചത്. മനുഷ്യസഹജമായ ബലങ്ങളും ദുര്‍ബലതകളുമില്ലെങ്കില്‍ ഈ പറയുന്നതിലൊക്കെ എന്തര്‍ഥമാണുള്ളത്? പ്രവാചകസ്നേഹമെന്നത് തിരുമേനിയുടെ മുടിയോടോ നഖത്തോടോ ഉള്ള സ്നേഹമല്ല. അതായിരുന്നുവെങ്കില്‍ 23 വര്‍ഷത്തെ അദ്ദേഹത്തിന്റെ ശരീരമാലിന്യങ്ങള്‍ എടുത്തു സൂക്ഷിക്കാത്ത പൂര്‍വികതലമുറകള്‍ മനുഷ്യരാശിയോടു വന്‍ പാതകമാണു ചെയ്തിരിക്കുന്നത്. അവര്‍ക്ക് എളുപ്പം മോക്ഷം ലഭിക്കുമായിരുന്ന ചില മാധ്യമങ്ങളാണല്ലോ അവരുടെ അശ്രദ്ധ കാരണം നഷ്ടപ്പെട്ടുപോയത്.

പി ഉസ്താദിനോട് ഒരു കാര്യം ഉണര്ത്തട്ടെ. പരസ്പരം തലതല്ലിക്കീറാന്ഇഷ്ടംപോലെ വിഷയങ്ങള്വേറെയിരിക്കുന്നു എന്നിരിക്കെ, ദയവായി സമുദായത്തെ, എവിടെനിന്നോ കടത്തിക്കൊണ്ടുവന്ന തലനാര് മുക്കിയ വെള്ളം കുടിപ്പിച്ചു പരസ്പരം ഒരു പുതിയ തമ്മില്ത്തല്ലിനു കളമൊരുക്കേണ്ട