Thursday, March 17, 2011

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ

തിരു മുടിക്കെട്ട്‌, കാന്തപുരത്തിന് പിഴച്ചതെവിടെ
എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിലെ പഴുതുകള്‍ മുഴുവനും അടക്കാനും എത്ര വലിയ ഭീമ അബദ്ധങ്ങള്‍ പിനഞ്ഞാലും വീണത്‌ വിദ്യ ആക്കാനും കഴിവുള്ള കാന്തപുരം മുസ്ലയാരും അനുയായികളും വെറും ഒരു മുടിയില്‍ തൂങ്ങുന്നത് കാണുമ്പോള്‍ അദ്ദേഹത്തിനു പിഴച്ചത് എന്ത് എന്ന് പലവട്ടം ആലോചിച്ചു പോയി.
എഴുപത്തിരണ്ട് സെന്റി മീറ്റര്‍ നീളം ഉള്ള മുടി യുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയായും മൊബൈലുകള്‍ വഴിയായും പ്രചരിക്കുന്നത് കൊണ്ട് പൊരുതി മുട്ടിയപ്പോള്‍ ബയ്ലക്സിലെ അവരുടെ ചാറ്റ് റൂമുകളിലെ അട്മിനുകള്‍ക്ക് ഇതെല്ലാം മുജാഹിദുകള്‍ കെട്ടിച്ചമച്ചു ഉണ്ടാക്കിയതാണെന്നും പറയേണ്ടി വന്നു. പക്ഷെ എന്നിട്ടും ഈ സാധുക്കള്‍ക്ക് രക്ഷ ഉണ്ടായോ? ഒരു വിധം പറഞ്ഞൊപ്പിച്ചു എന്ന രീതിയില്‍ ഈ സാധുക്കള്‍ ഒന്ന് നെടു വീര്‍പ്പിടുംബോഴാനു അതാ കിടക്കുന്നു ശൈഖുനാന്റെ സ്വന്തം സൈറ്റില്‍ നല്ല ഒന്നാംതരം ചിത്രം ഇതേ ചിത്രത്തിന്‍റെ ഇതിനേക്കാള്‍ വ്യക്തതയുള്ള ചിത്രം. തിരുമുടിക്കീടില്‍ വിശ്വാസം ഇല്ലാത്ത ഈ മുജാഹിദുകള്‍ ഉണ്ടോ വിടുന്നു. പിന്നെ അത് കണ്ടെത്തി ആ ചിത്രം ശൈഖുനന്റെ സൈറ്റില്‍ നിന്നും പറിച്ചെടുത്തു ഇനി അവിടെ അത് മുളക്കരുത് എന്ന നല്ല ഉദ്ദേശത്തില്‍ അവിടെ വേറൊരു ചിത്രവും കുഴിച്ചിട്ടു അല്പം വെള്ളവും ഒഴിച്ച് ഊര ഒന്ന് നിവര്‍ത്തിയാതെ ഉള്ളൂ. അതിനിടയില്‍ ഏതോ ഒരു കശ്മലന്‍ ഈ അട്മിനുകള്‍ പണിപ്പെട്ടു പറഞ്ഞു ഒപ്പിച്ചെടുത്ത തിരു മൊഴികള്‍ മേല്‍ പറയപ്പെട്ട സൈറ്റുകളുടെ ഒക്കെ യഥാര്‍ത്ഥ ചിത്രത്തിന്‍റെ പിന്തുണയോടെ യുടുബ് ആയ യുടുബിലും മൊബൈല്‍ ആയ മൊബൈലിലും ഒക്കെ കേറ്റി വിട്ടിരിക്കുന്നു. ഇതു കാന്ത പുരം അയാളും ക്ഷമിക്കുന്നതിനൊക്കെ ഒരു അതിര്‍ ഇല്ലേ. അത് നഷ്ടപ്പെട്ടാല്‍ ആരാണെങ്കിലും ശരി കൊട്ടേഷന്‍ സംഘത്തെ വിളിച്ചു പോകും. അതെ അവരും ചെയ്തുള്ളൂ. ഗതി മുട്ടിയപ്പോള്‍ ദയനീയമായി അവര്‍ ബയ്ള്‍ക്സിലെ റൂമില്‍ നിന്ന് ചോദിക്കുന്ന ചോദ്യം കേട്ടപ്പോള്‍ സങ്കടം വന്നു പോയി. കൊട്ടേഷന്‍ രംഗത്തെ പ്രമുഖര്‍ ആയ NDF നോട് അവര്‍ ചോദിച്ചു പോയി നിങ്ങള്‍ ജോസഫ്‌ മാസ്റ്ററുടെ കൈ എടുത്ത പോലെ ഈ ഓ അബ്ദുള്ളയുടെയും മറ്റും ഒക്കെ കൈ ഒന്ന് എടുത്തു തരുമോ എന്ന്. അവര്‍ ഒരു വിധം കൊട്ടശന്‍ ഏറ്റെടുക്കും എന്ന് വന്നപ്പോള്‍ ആണ് ഇപ്പുറത്തു നിന്ന് മറ്റൊരു വിളിയാളം വരുന്നത്. പ്രത്യക്ഷത്തില്‍ സമൂഹത്തിനു ദോഷം വരാത്ത എന്നാല്‍ സമുദായത്തിന്റെ ഹൃദയത്തിനെ ഒരു പാട് കീറി മുറിച്ച ജോസഫ്‌ മാഷുടെ കൈ എടുക്കാമെങ്കില്‍ കാലങ്ങളായി രസൂലിന്റെ മുടി വിറ്റു കാശ് ഉണ്ടാക്കുകയും സമുദായത്തിന്റെ ഈമാനും അത് മൂലം പരലോകവും കൊള്ളയടിക്കുകയും ചെയ്യുന്ന കാന്ത പുരാദി മാഷന്മാരുടെ തല അല്ലെ എടുക്കേണ്ടത് എന്ന്. ഏതു NDF കാരന്‍ ആയാലും കാണുമല്ലോ അല്പം കണ്ഫൂശന്‍. അവര്‍ തല എടുക്കണോ കൈ എടുക്കണോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതാ വരുന്നു വീണ്ടും പ്രശ്നങ്ങള്‍. ഒരു തരം ഭൂകമ്പത്തിനു ശേഷം ഉള്ള സുനാമി പോലെ. ഇത് കാണാത്ത ഉസ്താദ് എന്ത് പറഞ്ഞാലും കുരു കളയാതെ വിഴുങ്ങുന്ന സഖാഫിമാരുടെ മുന്നിലേക്ക്‌ ഇതാ ഈ വഹ്ഹാബികള്‍ അവരുടെ പുതിയ കണ്ടെത്തലും ആയി വരുന്നു ശൈഖുനാന്റെ സൈറ്റിലെ മറ്റൊരു ഉദ്ദരണി. വെളുക്കാന്‍ തേച്ചത് പണ്ട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. മുടിയുടെ ശ്രേഷ്ടത പറഞ്ഞു പരത്തി നാല് കാശ് ഉണ്ടാക്കാന്‍ ആണ് അയാളെ കൊണ്ട് ഈ ലേഖനം ഒക്കെ എഴുതിപ്പിച്ചത്. കൂട്ടത്തില്‍ നീളം കൂടുതല്‍ ഉള്ളതിന് ആധികാരികത വരുത്താന്‍ വേണ്ടി ആണ് ഷെയ്ഖ്‌ എന്ന നെറ്റിപ്പട്ടം ഒക്കെ അയാള്‍ക്ക്‌ കെട്ടി കൊടുത്തത്, അയാള്‍ പറഞ്ഞു വന്നപ്പോള്‍ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ എന്നതിന് പകരം ഒരു മീറ്ററോളം എന്ന് പറയുകയും ചെയ്തു. അത് സൈറ്റില്‍ നിന്ന് നീക്കം ചെയ്യാന്‍ കണ്ടതുമില്ല. പിന്നെ അതായി പൊല്ലാപ്പ്. ഈ മുജാഹിടുകളെ വേണ്ട ഒരു പണി. അതിന്റെ മൌലവിമാര്‍ക്ക് ഒരു പണിയും ഇല്ല താനും. നിസ്കാരം കഴിഞ്ഞാല്‍ ഉടനെ എണീറ്റ്‌ പോരാം ചുരുങ്ങിയത് പത്തു മിനിട്ട് ലാഭം ദിവസം അങ്ങിനെ തന്നെ ആയി അമ്പതു മിനിട്ട്. പിന്നെ ഹദ്ദാദ്‌ ഈ കൂട്ടരുടെ അടുത്തു കൂടെ പോയിട്ടില്ല. ഒരു മണിക്കൂര്‍ അങ്ങിനെയും കിട്ടി. പിന്നെ മൌലൂദ് മാല റാതീബ് ദികിര്‍ ഹല്‍ഖ കലണ്ടര്‍ കച്ചോടം സലാത് വ്യവസായം ഇതൊന്നുമില്ലാത്ത അവര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ കിതാബുകള്‍ ഒക്കെ നോക്കാമല്ലോ, അല്ലെങ്കില്‍ തന്നെ ആരോര്‍ത്തു വെറും ഒരു മുടിക്ക് പോലും ഇത്ര അധികം ഹദീസുകള്‍ എഴുതി വെച്ചിട്ടേ ഇവിടം വിട്ടു പോകൂ എന്ന്. ഏതായാലും നമ്മുടെതാണെന്ന് (മനസ്സില്‍ ഇല്ലെങ്കിലും) ഇടയ്ക്കിടയ്ക്ക് കൊട്ടിഘോഷിക്കുന്ന ഈ ഇമാമുമാര്‍ നമ്മള്‍ക്കിട്ടു തന്നെ ഇത്തരം ഒരു പണി തന്നത് ഒട്ടും ശരി ആയില്ല. മാത്രമല്ല എല്ലാവരും അംഗീകരിക്കുന്ന ഇമാമുകള്‍ ആണ് താനും. പാളകിതാബ് എന്ന് പറഞ്ഞു ഒഴിയാന്‍ പോലും കഴിയുന്നില്ല, വേറെ പണി ഒന്നും ഇല്ലാത്ത വഹ്ഹബികള്‍ക്ക് ഒന്നും അറിയില്ല എന്നും അവര്‍ ഇതിന്റെ ആധിക്കാരികത നോക്കി നടക്കില്ല എന്നുമാണ് കരുതിയത്. പക്ഷെ സൌദിയിലെ വഹ്ഹാബികള്‍ കിതബുകളുടെ കെട്ടുകള്‍ അല്ലെ ഇന്റര്‍ നെറ്റിലും സി ഡി ആയും പ്രചരിപ്പിക്കുന്നത്. എന്ത് പറഞ്ഞാലും രണ്ടു മിനിറ്റു കൊണ്ട് ഈ പുത്തന്‍ വാദികള്‍ അതിന്റെ ആധികാരികത വെളിപ്പെടുത്തുന്നു.ചൈന കാരോടും ഉണ്ട് രണ്ടു വാക്ക് പറയാന്‍ നന്ദി വേണം നന്ദി. നിങ്ങള്‍ ചോദിക്കുന്നുണ്ടാകും ഞങ്ങളും തിരുമുടിക്കെട്ടും തമ്മില്‍ എന്ത് ബന്ധം എന്ന്. നിങ്ങള്‍ ഇങ്ങനെ വിലകുറച്ച് കമ്പ്യൂട്ടര്‍കള്‍ വിപണിയില്‍ എത്തിക്കുന്നത് കൊണ്ട് മുഴുവന്‍ വഹാബികളും സഖാഫികളും കമ്പ്യൂട്ടറും ആയിട്ടാണ് നടക്കുന്നത്. മിണ്ടാന്‍ വയ്യ എന്നായിരിക്കുന്നു. ലോകത്തുള്ള ഒരു മത നേതാവും അംഗീകരിക്കാത്ത ദൈവത്തിനുള്ളത് ദൈവത്തിനു സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്നാ സിദ്ധാന്തം മഹത്തപ്പെട്ടതാക്കി കൊണ്ട് നടന്നത് ഞങ്ങള്‍ മാത്രം ആണ്. എന്നിട്ടും നിങ്ങള്‍ ഇങ്ങനെ ചെയ്തത് സങ്കടകരം തന്നെ. നിങ്ങള്‍ക്കറിയാമോ ഇതൊക്കെ മുന്നില്‍ കണ്ടാണ്‌ ഞങ്ങള്‍ മദ്രസ എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം മാ ദറസ എന്നാണെന്ന് പറഞ്ഞപ്പോള്‍ അതിനര്‍ത്ഥം മാ ദറസ എന്നല്ലെന്നും മാ രക്ഷ ഒരു രക്ഷയും ഇല്ല എന്നാണെന്നും നിങ്ങള്‍ മനസ്സിലാക്കിയില്ലല്ലോ. ഇത്തരം ഇടങ്ങേട് സമയത്ത് സഹായിക്കേണ്ട കൂടപ്പിറപ്പുകള്‍ ആയ ഇ കെ കാര്‍ റസൂലിനെ ഞങ്ങള്‍ വില്‍ക്കുന്നത് തടയാന്‍ എന്ന് പറഞ്ഞു ഒളിഞ്ഞും തെളിഞ്ഞും കുത്തി നോവിക്കുന്നു. പിന്നെ രസൂലിന്റെ മു അ ജിസത് എന്ന് പറഞ്ഞു ഒരു വിധം ഒപ്പിച്ചു വന്നതാണ്. അപ്പോഴാണ്‌ ഈ വഹ്ഹബികളുടെ ഒരു തരം ഉത്തരം മുട്ടിക്കുന്ന ചോദ്യം. ഈ മുടിക്ക് നിഴല്‍ ഉണ്ടോ. പണ്ട് രസൂലിനു നിഴല്‍ ഇല്ല എന്ന് പറഞ്ഞത് തള്ളിപോകാതിരിക്കാന്‍ വേണ്ടി ഖസരാജി അത് പരീക്ഷിച്ചു എന്നും നിഴല്‍ ഇല്ല എന്നും പറഞ്ഞതാണ്. സഖാഫികള്‍ ഒരു വിധം വിശ്വസിച്ചും വന്നതാണ്. അപ്പോഴാണ്‌ മറ്റൊരു ചോദ്യം. പിന്നെ എങ്ങിനെ ഫോട്ടോ കിട്ടി. നിഴല്‍ ഇല്ലാത്ത വസ്തുവിന് എങ്ങിനെ ഫോട്ടോ കിട്ടും. നിഴല്‍ ഇല്ലാത്ത വസ്തു വിനു ഫോട്ടോ ഉണ്ടാകില്ല എന്ന് നമുക്കുണ്ടോ അറിയുന്നു. ഇനി അതിനു മറുപടി കിട്ടാന്‍ എന്തൊക്കെ വ്യഖനിക്കേണ്ടി വരുമോ ആവൊ
ഈ ചോദ്യത്തില്‍ നിന്നാല്‍ സമാധാനം ആയിരുന്നു. അപ്പോഴാണ്‌ ഒരു ചോദ്യം. ആരാണ് മുടി വളരുന്നുണ്ട് എന്ന് പറഞ്ഞത്. ഖസരാജി പറഞ്ഞു എന്ന് പറഞ്ഞാല്‍ അത് തീരും എന്നാണു കരുതിയത്‌. അപ്പോഴാണ്‌ അവര്‍ മറ്റൊരു ചോദ്യം തിരുകി കേറ്റുന്നതു. അപ്പോള്‍ ഇത്രേ വളര്‍ന്നതുള്ളൂ എന്നാ ഒരു പരിഹാസം. കസരാജി വളരുന്നത്‌ കാണുന്നു എന്നാണു പറഞ്ഞത്. അപ്പോള്‍ അവരുടെ മറു ചോദ്യം ഇങ്ങനെ. ആയിരത്തി നാനൂറു വര്ഷം മുമ്പ് വഫാതായ രസൂലിന്റെ മുടി കണ്ടവര്‍ മുഖേന ഇമാമുമാര്‍ നിവേദനം ചെയ്യുന്നത് ചെവി വരെ നീളം എന്നും. ചെവിക്കും തോളിനും ഇടയില്‍ വരെ എന്നും ഒക്കെയാണ്. അങ്ങിനെ എങ്കില്‍ കൂടിയാല്‍ മുപ്പത്തഞ്ചു സെന്റെ മീറ്റര്‍ അല്ലെങ്കില്‍ അതില്‍ കുറവ് ആയിരിക്കും അന്നത്തെ നീളം. ഇനി കുറഞ്ഞാല്‍ രണ്ടു സെന്റി മീറ്റര്‍ ആയിരിക്കും. ഇനി ഈ ആയിരത്തി നാനൂര്‍ വര്ഷം കൊണ്ട് വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ മുടി ഇപ്പോള്‍ എഴുപത്തിരണ്ട് സെന്റി മീറ്റര്‍ ആയെങ്കില്‍ വളര്‍ന്നത് കൂടിയാല്‍ എഴുപതു സെന്റിമീറ്റര്‍. അപ്പോള്‍ ഇരുപതു കൊല്ലം കൊണ്ട് ഒരു സെന്റിമീറ്റര്‍. വഫത്താകുമ്പോള്‍ രണ്ടു സെന്റി മീറ്ററില്‍ അധികം ഉണ്ടായിരുന്നു എങ്കില്‍ അതിലും കുറവ് ആണ് വളര്‍ച്ച. ഇരുപതു വര്ഷം കൊണ്ട് ഒരു സെന്റിമെറെര്‍ വളരുന്ന ഒരു സാധനം വളരുന്നു എന്ന് കസരജിക്ക് എങ്ങിനെ മനസ്സിലായി, ഇത്രമാത്രം സൂഷ്മത ഉള്ള ഭൂതക്കന്നടി കൊണ്ടാണോ കസരജിയുടെ കണ്ണ് എന്നതാണ് മറ്റൊരു ചോദ്യം.
ഇനി ഇതില്‍ നില്ക്കുന്നുണ്ടോ ഇവരുടെ ചോദ്യ ശരങ്ങള്‍. എന്തെ ആദ്യം മര്‍കസില്‍ ഉണ്ടായിരുന്ന മുടി വളര്‍ന്നില്ല എന്നതാണ് മറ്റൊരു ചോദ്യം. രസൂലിന്റെ ഒരു മുടി വളര്‍ന്നു എന്നും മറ്റേ മുടി വളര്‍ന്നില്ല എന്നും വരുമോ. ഒരു മുടിക്ക് മാത്രം ആണോ മുഅജിസത് ഉള്ളത് എന്നാണു ഇപ്പോള്‍ അവര്‍ ചോദിക്കുന്നത്. റസൂലിന്റെ ഒരു മുടിക്ക് മുഅജിസത് ഉണ്ട് എന്നും മറ്റേതിനു ഇല്ല എന്നും വിശ്വസിക്കാന്‍ അവര്‍ക്ക് ആകില്ലത്രേ. പത്തു രൂപ ഉണ്ടാക്കാന്‍ പാട് പെട്ട് കൊണ്ടുവന്നത് ഇങ്ങിനെ ഒരു പാര ആകും എന്ന് ആര് കരുതി. മാത്രവുമല്ല സ്മാര്‍ട്ട്‌ സിറ്റി കൊണ്ട് വരാന്‍ ഗവണ്മെന്റ് നടത്തുന്ന ഈ എടാകൂടങ്ങള്‍ ഒന്നും ഇല്ലാതെ കേരളത്തില്‍ ഒരു യു എ ഇ നിക്ഷേപം കൊണ്ട് വരാം എന്ന് കരുതിയാണ് കസരജിയെ കൂട്ടിയത്. ഇപ്പോള്‍ കാന്തപുരത്തിന് എന്ത് പറ്റി എന്നാണു എല്ലാരും ചോദിക്കുന്നത്. ചിലര്‍ കാരണവും പറയുന്നു. എന്റെ പേരില്‍ ആരെങ്കിലും കളവു പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഒരു ഇരിപ്പിടം പ്രതീക്ഷിച്ചു കൊള്ളട്ടെ എന്ന് നബി (സ) പറഞ്ഞിരിക്കുന്നു എന്നാണു ഇപ്പോള്‍ അവര്‍ ആകെ പറഞ്ഞു നടക്കുന്നത്. ഈ മുജാഹിദുകളെ കൊണ്ട് തോറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
പലവട്ടം പറഞ്ഞു നോക്കി നമ്മള്‍ അങ്ങിനെ നുണ പറയാറില്ല എന്നൊക്കെ. എന്നിട്ടും കേള്‍ക്കാത്തത് കൊണ്ട് മൌലവി കോടതിയില്‍ പിഴ ഒടുക്കിയതും കളവു മത്സരം നടത്തിയതും ഒക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അവര്‍ പറയുന്നത് സാധാരണ നടക്കാത്ത കാര്യം അല്ലെ മത്സരം നടത്തൂ എന്നാണു. കളവു പറഞ്ഞു പരിജയം ഇല്ലാത്തവര്‍ കളവു പറഞ്ഞപ്പോള്‍ കോടതിക്ക് അത് കളവാണെന്ന് മനസ്സിലായി എന്നും എന്നാല്‍ സ്വന്തം തിരഞ്ഞെടുത്ത നുണകളുടെ ഒന്നാംതരം പുസ്തകം ഇറക്കാന്‍ മാത്രം വലിയ നുണ സാഹിത്യം സംഭാവന ചെയ്തത് നിങ്ങളല്ലേ എന്നാണു മറു ചോദ്യം. ഇതൊക്കെ ഈ കൂടെപ്പിറപ്പുകള്‍ പറ്റിച്ച പണി ആണെന്ന് പറഞ്ഞിട്ടൊന്നും അവര്‍ കേള്‍ക്കില്ലാന്നെ. അവരിപ്പോള്‍ പറയുന്നത് അങ്ങിനെ ആണെങ്കില്‍ റസൂല്‍ (സ) യുടെ പേരില്‍ നുണ പറഞ്ഞാല്‍ മഹ്ഷരയില്‍ നിന്നല്ലേ ശിക്ഷ കിട്ടൂ എന്നാണു. പിന്നെ ഇത്രമാത്രം നാണം കെടാന്‍ മാത്രം എന്ത് തെറ്റാണ് ഞങ്ങളുടെ ശൈഖുണ ചെയ്തത് എന്നൊക്കെ പറഞ്ഞു നോക്കി. അപ്പോള്‍ അതാ അവര്‍ വീണ്ടും പറയുന്നു. നമ്മുടെ പണ്ഡിതന്മാര്‍ തന്നെ പല പ്രസംഗങ്ങളിലും പറഞ്ഞ ഒരു കാര്യം. ഈ ഹദീസ് ഉദ്ടരിക്കാന്‍ ഉള്ള ഒരു കാരണം. ഒരാള്‍ പറഞ്ഞത്രേ ഇന്നാലിന്ന ഒരു സ്ത്രീയെ തനിക്കു വിവാഹം കഴിച്ചു തരാന്‍ റസൂല്‍(സ) പറഞ്ഞിരിക്കുന്നു എന്ന്. അത് അറിഞ്ഞ റസൂല്‍ (സ) പറഞ്ഞതാണത്രെ ഈ വചനം. കൂട്ടത്തില്‍ അയാളെ കണ്ടാല്‍ കൊല്ലാനും പറഞ്ഞു എന്നും എന്നാല്‍ നിങ്ങള്ക്ക് അയാളെ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല എന്ന് പറഞ്ഞു എന്നും കൊല്ലാന്‍ വന്നവന്‍ കാണുന്നതിനു മുന്നേ കൊല്ലപ്പെടേണ്ട ആള്‍ പാന്പ് കടിച്ചു മരിച്ചു എന്നും ആണ് ആ കഥ. കൂട്ടത്തില്‍ ഒരു ചോദ്യവും നമ്മുടെ നെഞ്ച് പിളര്‍ത്തുന്ന ചോദ്യം. ഒരു  പെണ്ണ് കെട്ടാന്‍ വേണ്ടി സമൂഹത്തിനോ സമുടായത്തിണോ ദോഷം ചെയ്യാത്ത ഒരു നുണ അല്ലാഹുവിന്റെ പ്രവാചകനെ പറ്റി പറഞ്ഞ ആളെ പാമ്പിനെ വിട്ടു കടിപ്പിച്ച അള്ളാഹു തന്റെ പ്രവാചകന്റെ മേല്‍ നുണ പറഞ്ഞു സമൂഹത്തിന്റെയും സമുടായത്തിറെയും സന്ബത്തും ഈമാനും മൊത്തം കൊള്ളയടിക്കുന്നവരെ വെറുതെ വിടുമോ എന്ന്. അവസാനം സഹി കേട്ട് ചോദിച്ചു പോയി ഞങ്ങള്‍ എന്ത് നുണ യാണ് പറഞ്ഞത് എന്ന്. അപ്പോള്‍ അവര്‍ പറയുന്നതോ എഴുപത്തിരണ്ട് സെന്റിമീറ്റര്‍ ഉള്ള മുടി റസൂലിന്റെ മുടി ആണെങ്കില്‍ സാധാരണ വലിപ്പം ഉള്ള മുടി റസൂലിന്റെ ആണെന്ന് പറഞ്ഞു ജനങ്ങളെ കൊണ്ട് മുടി നീര് കുടിപിച്ചതും നുണ. അത് ശരിയായ മുടി ആണെങ്കില്‍  ഇപ്പോള്‍ കൊണ്ട് നടക്കുന്ന എഴുപത്തി രണ്ടു സെന്റിമീറ്റര്‍ നീളമുള്ള മുടിയും നുണ. അതുമല്ലെങ്കില്‍ ഈ രണ്ടു മുടികളും നുണ.
ഇനി എന്ത് ചെയ്യും കുപ്പസ്വാമി തങ്ങളെ കാക്കണേ മുനമ്പത്തെ ചേച്ചി ബീവിയെ കാക്കണേ എന്ന് പ്രാര്‍ഥിക്കുക അല്ലാതെ

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.