Saturday, March 12, 2011

കമലിന്റെ ഗദദാമ, അറബി സമൂഹത്തോട് മലയാളികള്‍ മാപ്പ് പറയണം.

(ഈ ലേഖനം ആര്‍ എഴുതി എന്ന് എനിക്കറിയില്ല എങ്ങിനെയോ എന്റെ മെയിലില്‍ എത്തിയ ഈ ലേഖനം പ്രസക്തമായി എനിക്ക് തോന്നിയത് കൊണ്ടും പതിനഞ്ചു വര്‍ഷത്തെ ഗള്‍ഫ് പരിചയത്തില്‍ എനിക്ക് ഈ ലേഖനത്തില്‍ പറയുന്ന പോലെ ഉള്ള ഒരു അറബിയും കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടും ഈ ലേഖനത്തില്‍ പറയുന്ന പോലെ ആണ് ഇതിന്റെ കഥ എങ്കില്‍ അത് പ്രതികരിക്കേണ്ടത് ആണെന്ന് തൊന്നൂന്നതു കൊണ്ടും ആണ് ഇത് എന്റെ ബ്ലോഗിലേക്ക് ഉള്‍പെടുത്തുന്നത്‌. ഇതിന്റെ യഥാര്‍ത്ഥ ലേഖകനെ എനിക്കറിയില്ല എങ്കിലും അദ്ദേഹത്തിനു എതിരുണ്ടാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. )
-----മലയാളത്തില്‍ നിന്നും അറബ് തീരത്തേക്ക് സഞ്ചരിച്ച ആദ്യ മലയാളി വസ്കോടഗാമ ആരാണെന്ന് ഒരു ചരിത്ര പുസ്തക്കത്തിലും എഴുതപ്പെട്ടിട്ടില്ല. കേരളത്തിന്റെ പ്രകൃതി വിഭവങ്ങള്‍ തേടിയെത്തിയ അറബി കച്ചവടക്കാര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ കേരളത്തില്‍ സജീവമായി നില ഉറപ്പിച്ചിട്ടുണ്ട്.പല അറബികളും മലയാളികളുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മരവും കറുത്ത പൊന്നുമായി അറബ് തീരത്തേക്ക് മടങ്ങിയ പത്തെ മാരികളില്‍ ഒപ്പം കൂടിയ ആദ്യ മലയാളിയെ അത്തരം ഒരു സാഹസ യാത്രക്ക് പ്രേരിപ്പിച്ചത് കൂടപ്പിറപ്പുകളുടെ അന്നത്തിനു വേണ്ടി ഉള്ള കരച്ചില്‍ ആയിരിക്കാം എന്നതില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവില്ല. ജന്മികളുടെ കൃഷി ഭൂമിയില്‍ അടിമകള്‍ ആയി ജീവിച്ചു മരിക്കുന്നതിലും ഭേദമാണ് അന്യ ദേശത്തെ ജീവിതം എന്ന് അക്കാലത്തെ യുവ സമൂഹം ചിന്തിച്ചിരിക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്തെ കേരളീയ സാഹചര്യം പഠന വിധേയമാക്കിയാല്‍ ഈ അവസ്ഥ ആര്‍ക്കും മനസ്സിലാകും.ജന്മിമാരും നാട്ടു രാജാക്കന്മാരും അട്ടിമകള്‍ ആക്കി കൊണ്ട് നടക്കുകയായിരുന്നു മനുഷ്യരെ. പാര്‍പ്പിടവും അന്നവും ഇല്ലാതെ വരുതിയില്‍ വസിച്ച മനുഷ്യരില്‍ നിന്ന് കടല്‍ യാത്ര എന്നാ ആ സാഹസത്തിനു മുതിര്‍ന്ന ആ മലയാളി വെട്ടിയ പാത നൂറ്റാണ്ടിനു ഇപ്പുറവും ഗതാഗത യോഗ്യവും ആള്‍തിരക്ക്‌ ഏറിയതും ആണ്.
പാസ്പോര്‍ട്ടും വിസയും ഇല്ലാതെ ചരക്കു കൊണ്ട് പോകുന്ന പായകപ്പലുകളില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിച്ച മലയാളി ചെറുപ്പക്കാരില്‍ ആയിരങ്ങള്‍ ഇന്നും ഗള്‍ഫിലും കേരളത്തിലും ആയി ജീവിക്കുന്നുണ്ട്. ഭാഷയും വേലയും അറിയാതെ കടല്‍ കടന്നു അറബ് മരുഭൂമിയില്‍ ചെന്നിറങ്ങിയ അവരില്‍ പലരും പ്രവാസത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. തങ്ങളുടെ രാജ്യത്തേക്ക് രേഖകളില്ലാതെ കള്ളവണ്ടി കയറി വന്നു കുടിയെരിയവരെ ഒരു അറബി പോലീസും വെടിവെച്ചു കൊന്നതായോ കല്‍ തുറന്കില്‍ അടച്ചു തൂക്കിക്കൊന്നതായോ നാളിതുവരെ കേട്ടിട്ടില്ല. കടല്‍ കടന്നെത്തിയ വിദേശികളെ സഹോദരന്മാര്‍ ആയി കണ്ടു അവര്‍ക്ക് അന്നവും അഭയവും നല്‍കുകയായിരുന്നു അറബികള്‍ ചെയ്തത്. തരിശു നിലങ്ങളില്‍ വര്‍ണ മനോഹര സൌധങ്ങളും റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും പണിതുയര്‍ത്തി അറബ് രാജ്യങ്ങള്‍ മുഖം മോഡി വരുത്തിയപ്പോള്‍ ആ പ്രവര്‍ത്തിയുടെ പിന്നില്‍ മലയാളികളുടെ കരങ്ങളും പങ്കു ചേര്‍ന്നു. അറബ് രാജ്യങ്ങളിലെ എണ്ണ കിണറുകള്‍ ഡോളര്‍ ചുരത്തിയപ്പോള്‍ അറബ് രാജ്യങ്ങളുടെ വികസനവും മിഴി ചിമ്മിതുരക്കുന്ന വേഗതയില്‍ ആയി. ഇന്ത്യയിലെ ഇതൊരു സംസ്ഥാനത്തെക്കളും സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസ പരമായും ഭൌതിക സൌകര്യങ്ങള്‍ കൊണ്ടും ഉന്നതിയില്‍ ആണ് എന്റെ സംസ്ഥാനം എന്ന് കേരളീയര്‍ തെല്ലൊരു അഹങ്കാരത്തോടെ പറയാറുണ്ട്‌.ഈ കാണുന്ന സുഖ സൌകര്യങ്ങള്‍ ഒരുക്കിതന്നത് മാറി മാറി വന്ന ഇടതു വലതു സര്‍ക്കാരുകള്‍ അല്ല എന്നും സകള്‍ അയ്ശ്വര്യങ്ങള്‍ക്കും പിന്നിലെ ചാലക ശക്തി ഗള്‍ഫ്‌ സമ്പത്തായിരുന്നു എന്നും പറഞ്ഞാല്‍ എതിരഭിപ്രായം ഉണ്ടാവില്ല. കമല്‍ സംവിധാനിച്ചു ഒരുക്കിയ ഗദദാമ എന്ന ചലച്ചിത്രമാണ് പ്രവാസ ചരിത്രത്തിന്റെ താഴ്വേരുകള്‍ തേടി അല്പമെങ്കിലും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചത്.
കാവ്യാ മാധവന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രം ആണ് അശ്വതി എന്ന ഗദ്ദാമ. അറബി വീട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളെ ആണ് ഗദ്ദാമ എന്ന് പറയുന്നത്. ഈ ചിത്രം മുന്നോട്ടു വെക്കുന്നത് ഗള്‍ഫു നാട്ടില്‍ ജോലിക്കെത്തുന്ന സ്ത്രീകളുടെ ദുരിത പര്‍വ്വമാണ് (അത്തരം ഒരു ശ്രമം ചിത്രത്തില്‍ ഇല്ലെങ്കിലും) കുറഞ്ഞ വേതനത്തിന് അറബി നാട്ടില്‍ ജോലിക്കെത്തുന്ന അടിമകളെപ്പോലെ അറബി വീട്ടില്‍ ജീവിക്കേണ്ടി വരുന്ന സ്ത്രീ തൊഴിലാളികളുടെ ദൈന്യതയിലേക്ക് ആണ് ക്യാമറ കടന്നു ചെല്ലുന്നത് എങ്കിലും ചിത്രം ആ വിഷയത്തേക്കാള്‍ കൂടുതല്‍ സംസാരിക്കുന്നത് അറബ് ജനതയെ കുറിച്ചാണ്. അശ്വതി എന്ന അമുസ്ലിം മലയാളി പെണ്‍കുട്ടിയുടെ പാസ്പോര്‍ട്ട്‌ സൌദി എയര്‍പോര്‍ട്ടില്‍ വെച്ച് പരിശോധിക്കുന്ന ഒരു രംഗത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത്. പൊട്ടു തൊട്ടു തല മറക്കാതെ വന്നിറങ്ങിയ പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ പാസ്പോര്‍ട്ട്‌ പരിശോധകയായ സ്ത്രീ ക്രൂരമായാണ് നോക്കുന്നത്. 
ദേഷ്യത്തോടെ പസ്സ്പോര്‍തില്‍ സീല്‍ പതിക്കുന്നതും കൂടെ കണ്ടപ്പോള്‍ പറയാന്‍ പോകുന്ന കഥയുടെ ടെമ്പോ നിലനിര്‍ത്താന്‍ ആയിരിക്കും എന്നാണു കരുതിയത്‌.പക്ഷെ ചിത്രത്തില്‍ ഉടനീളം അറബികളെ പെണ്ണ് പിടിയന്മാരും ക്രൂരന്മാരും ആയി ചിത്രീകരിച്ചത് കണ്ടപ്പോഴാണ് ഗദ്ദാമ  കൈപിടിയില്‍ ഒതുങ്ങുകയില്ല എന്ന് മനസ്സിലായത്.
ചിത്രത്തില്‍ ഒരിടത്തും അറബികളെ വെറുതെ വിട്ടിട്ടില്ല കമല്‍. മലയാളി ഡ്രൈവറും ഇന്തോനഷ്യക്കാരി ഗദ്ദാമയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഏര്‍പ്പെട്ടത് അറിഞ്ഞതോടെ ആണ് അറബി പീഡന മുറകള്‍ ആരംഭിച്ചത്. ആ  വീട്ടില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത് അശ്വതിയുടെ അറിവോടെ ആണെന്ന് പറഞ്ഞാണ് കഥാനായികയുടെ നേരെ അറബിയും കുടുംബവും തിരിയുന്നത്. തന്റെ കുടുംബത്തിനു ചീത്ത പേരുണ്ടാക്കിയ ജീവനക്കാരെ പോലീസില്‍ ഏല്‍പിക്കാതെ ബെല്‍റ്റ്‌ കൊണ്ട് അടിക്കുന്ന അറബിയുടെത് ആണ് ഒരു രംഗം. വീട്ടില്‍ ഉള്ള മന്ദ ബുദ്ധിയായ അറബി ചെറുക്കാന്‍ ആകട്ടെ കിട്ടുന്നിടത്തു വെച്ചെല്ലാം അശ്വതിയെ ദേഹോപദ്രവം ഏല്പിക്കുന്നു. അറുപത്തഞ്ചു പിന്നിട്ട അറബി കിളവന്‍ പോലും ലൈംഗിക ച്ചുവയോടെ ആണ് നോക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സഹികെട്ട് വീട്ടില്‍ നിന്നും ഒളിച്ചോടുന്ന അശ്വതി ഏറെ നാളത്തെ അലച്ചിലിന്നോടുവില്‍ എത്തിപ്പെടുന്നതും അറബികളുടെ കയ്യിലാണ്. മരുഭൂമിയില്‍ ആടിനെ വളര്‍ത്തുന്ന അറബികള്‍ തങ്ങളുടെ വാഹനത്തില്‍ കയറ്റി അശ്വതിയെ ഫാമില്‍ എത്തിക്കുന്നു. ആഹാരം നല്‍കി എങ്കിലും അന്ന് രാത്രി അവളെ ശാരീരികമായി ഉപയോഗിക്കുക എന്നതായിരുന്നു വരുടെ ലക്‌ഷ്യം. മലയാളി ആട്ടിടയന്റെയും ഡ്രൈവെരുടെയും അവസരോചിത ഇടപെടലാണ് അറബികളുടെ കാമ ബ്രന്തില്‍ നിന്നും അശ്വതിയെ രക്ഷപ്പെടുത്തുന്നത്. ബഷീര്‍ എന്ന ആട്ടിടയനെ ഇതിന്റെ പേരില്‍ ക്രൂരമായി ശിക്ഷിക്കുന്ന അറബികലെയാണ് ചിത്രം കാണിക്കുന്നത്. തങ്ങളുടെ രതി ശമനത്തിനുള്ള ഇരയെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ ബഷീറിനെ അറബികള്‍ മണ്ണ് വെട്ടി   കൊണ്ട് അടിച്ചു കൊല്ലുന്നു. ഇങ്ങിനെ ചിത്രത്തില്‍ ഉടനീളം കമല്‍ അറിഞ്ഞോ അറിയാതെയോ അറബി വിരോധം സ്രിഷ്ടിചെടുത്തിരിക്കുന്നു. സിനിമ കണ്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും ഒരു അമുസ്ലിം സ്ത്രീ പറയുന്നത് കേട്ടു വല്ലാത്തൊരു ദുഷ്ടന്മാര്‍ ആണല്ലേ ഈ അറബികള്‍. ഗദ്ദാമ നല്‍കുന്ന സന്ദേശവും ഇതാണ്. എത്ര നീചന്മാര്‍ ആണ് ഈ അറബികള്‍. തന്നെ കൊണ്ട് വന്ന മലയാളിയുടെ അടുത്തു എത്തിച്ചാല്‍ മതി എന്നാണ് ആട്ടിടയാന്‍ ആയ ബഷീറിനോടും ഡ്രൈവെരോടും അശ്വതി പറഞ്ഞത്. എന്നാല്‍ അയാള്‍ ഏറ്റെടുത്തില്ല. അവസാനം അവസാനം ഡ്രൈവര്‍ ഭക്ഷണവും വസ്ത്രവും നല്‍കി തന്റെ ചെറിയ മുറിയില്‍ അശ്വതിയെ കിടത്തി പുറത്തു വണ്ടിയില്‍ കാവല്‍ കിടക്കുന്നു. പുരുഷന്മാര്‍ മാത്രം താമസിക്കുന്നിടത്ത്‌ സ്ത്രീയെ കണ്ടപ്പോള്‍ പോലീസ് ഇരുവരെയും പോക്കുന്നു. മൂന്നു മാസം തടവും മുന്നൂറു അടിയും ശിക്ഷ വിധിക്കുന്നു. കോടതി അശ്വതി യുടെ ശരീരത്തില്‍ അടി നടപ്പാക്കുന്ന ഒരു രംഗം ഉണ്ട് ചിത്രത്തില്‍. കടത്ത ശിക്ഷ രീതി എന്ന് തോന്നിപ്പിക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു രംഗം. തീര്‍ന്നില്ല കമല്‍ ചിത്രത്തിന്‍റെ അറബ് വിരോധം ശരീഅത് നിയമം ഇങ്ങിനെ ഒക്കെ ആണ്  എന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ റസാകിനെ കൊണ്ട് പരയിക്കുമ്പോള്‍ മാത്രം ആണ് കമല്‍ ഈ ചിത്രത്തിലൂടെ പറയാതെ പറഞ്ഞത് എന്താണെന്ന് നമുക്ക് ബോധ്യമാകുക. കമല്‍ ഒരുക്കിയ ഗദ്ദാമ ഒരു മലയാള ചിത്രം ആണെങ്കിലും അത് ഒരു പാട് മനസ്സുകളെ മുറിപ്പെടുത്തും എന്നതില്‍ സംശയമില്ല. ഒരു മുസ്ലിം പശ്ചാത്തലത്തില്‍ ഉള്ള കഥ പറഞ്ഞാല്‍ കഥ ആരും ശ്രദ്ധിക്കുകയില്ല എന്നും നിര്‍മ്മാതാവ് കുത്തുപാള എടുക്കേണ്ടി വരും എന്നും കമലിന് നന്നായി അറിയാം. അത് കൊണ്ട് തന്നെ ആണ് അശ്വതി എന്ന പട്ടാമ്പിക്കാരി പെണ്‍കുട്ടിയെ മുഖ മക്കനയിട്ടു പൊതു മയ്പിച്ചു കൊണ്ട് വന്നത്. അറബി ഒരു മുസ്ലിം ഗദ്ദാമ യോടാണ് ഇങ്ങിനെ ക്രൂരതകള്‍ അത്രയും നടത്തിയതെങ്കില്‍ ഹിന്ദു ജനസമൂഹത്തിന് ഇത്രയും വിരോധം അറബികളോട് തോന്നുമായിരുന്നില്ല. ഭര്‍ത്താവ് മരണപ്പെട്ടതോടെ രണ്ടു കുടുംബങ്ങളുടെയും ഭാരം ചുമലില്‍ ആയ അശ്വതി എന്ന പെണ്‍കുട്ടി പ്രരപ്തങ്ങളില്‍ നിന്നുള്ള മോചനത്തിനാണ്‌ അറബി വീട്ടിലെ എച്ചില്‍ പത്രം വൃത്തിയാക്കാന്‍ ഇറങ്ങി തിരിച്ചത്. ഗദ്ദാമ കള്‍ ആയി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന്‌ സ്ത്രീകളുടെ ദുരിതത്തിലെക്കും ആ തൊഴില്‍ മേഖലയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനത്തിലെക്കും തുറക്കേണ്ടിയിരുന്നു  കമലിന്റെ ക്യാമറ കണ്ണുകള്‍. പക്ഷെ ഗദ്ദാമ പറയാന്‍ ഉദ്ദേശിച്ചത് അതാണെങ്കിലും പറഞ്ഞു വന്നപ്പോള്‍ അറബി വിരോധം മാത്രം ആയി എന്ന് മാത്രം. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവര്‍ ആണ് ഗദ്ദാമമാര്‍. ഒഴിവു ദിവസങ്ങള്‍ ഇല്ല  എന്ന് മാത്രമല്ല, പലര്‍ക്കും രാത്രിയില്‍ ഉറങ്ങാന്‍ കിട്ടുന്ന നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ആണ് ഒഴിവു സമയം. അറബ് ലേബര്‍ നിയമത്തില്‍ പോലും  ഉള്പെടാതെ അടിമകളെ പോലെ അറബി വീടിന്റെ കനത്ത മതില്‍ കെട്ടിനുള്ളില്‍ ജീവിക്കുന്ന നിരവധി പേരുണ്ട്. ശാരീരികവും മാനസികവും ആയ പീഡനങ്ങള്‍ അനുഭവിക്കുന്ന ആ സഹോദരിമാരുടെ ദൈന്യതയുടെ മുഖം ആയിരുന്നു ഗദ്ദാമ വരച്ചു കാട്ടെണ്ടിയിരുന്നത്. ഇന്ത്യന്‍ ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാനും ലോക ജനതയ്ക്ക് മുന്നില്‍ ഈ തൊഴില്‍ സമൂഹത്തിന്റെ വേവലാതികള്‍ ചെന്നെത്താനും ഗദ്ദാമ എന്ന ചിത്രം കാരണം ആവെണ്ടിയിരുന്നു. ലോകത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന നല്ല ഒരു പ്രമേയത്തെ കുടുസ്സായ അറബ് വിരോധത്തില്‍ തളച്ചിട്ടു മലബാറിലെ ഹോം സിനിമ കളുടെ നിലവാരത്തെക്കാളും താഴ്ന്നു പോയി ഗദ്ദാമ.
പതിറ്റാണ്ടുകള്‍ ആയി സൌദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന കെ യു ഇഖ്ബാല്‍ എന്നാ പത്ര പ്രവര്‍ത്തകന്റെതാണ് ഗദ്ടംയുടെ കഥ. കമല്‍ തിരക്കഥയും കെ ഗിരീഷ്‌ കുമാര്‍ സംഭാഷണവും നിര്‍വഹിച്ച ഗദ്ദാമയില്‍ പറഞ്ഞ പോലെ ഉള്ള അറബ് സമൂഹത്തെ ഇഖ്ബാല്‍ സാഹിബ് നാള്‍ ഇതുവരെ കണ്ടിട്ടുണ്ടോ? കാവ്യയുടെ കഥാപാത്രത്തിന്റെ ദുരിതാഭിനയത്തിനു കൊഴുപ്പ് കൂട്ടാന്‍ വേണ്ടിയാണ് നിരവധി രംഗങ്ങള്‍ ചെര്‍ത്തതെങ്കിലും അവയെല്ലാം രൂപപ്പെടുത്തിയ ആകെ തുക അറബ് വിരോധം ആയി. ജയില്‍ വാര്‍ഡന്‍ ആയ അറബി സ്ത്രീ പോലും വളരെ പരുക്കന്‍ ആയാണ് ചിത്രത്തില്‍ പെരുമാറുന്നത്. എന്നാല്‍ യഥാര്‍ത്ഥ അറബ് പോലീസുകാര്‍ സലാം പറഞ്ഞു ക്ഷേമാന്വേഷണങ്ങള്‍ അന്വേഷിച്ചു കൊണ്ടാണ് കുട്ടവാളികളോട് പോലും പെരുമാറുക എന്ന് ഒരിക്കലെങ്കിലും ഇവിടങ്ങളിലെ പോലീസ് സ്റ്റെഷനുകളില്‍ കയറിയ ഏതൊരാള്‍ക്കും നേരിട്ട് അനുഭവപ്പെടുന്നതാണ്. അറബ് സമൂഹത്തിനും സംസ്കാരത്തിനും എതിരെ ഇത്തരം അസത്യങ്ങള്‍ ഉന്നയിച്ചു കമല്‍ ആരുടെ കയ്യടിയാണ് പ്രതീക്ഷിക്കുന്നത്. അറബ് ജനതയുടെ കാരുണ്യത്തിന്റെ പങ്കു പറ്റിയാണ് കേരളവും കേരളീയരും ഇന്ന് ജീവിക്കുന്നത്. എല്ലാ അറബികളും നല്ലവരാണ് എന്നോ അശ്വതിയെ പോലെ ഉള്ള ഗദ്ദാമമാര്‍ ഇല്ല എന്നോ ഈ ഉള്ളവന് അഭിപ്രായം ഇല്ല. പക്ഷെ കമല്‍ പറഞ്ഞ പോലെ അറബികള്‍ എല്ലാം സ്ത്രീ ലംബടന്മാരും ക്രൂരന്മാരും ആണെന്ന് എനിക്കും നന്നേ ചുരുങ്ങിയത് ഒരിക്കല്‍ എങ്കിലും മരുഭൂവില്‍ കാലു കുത്തിയ മലയാളിക്കും അഭിപ്രായം ഇല്ല എന്ന് കമലും സംഘവും അറിയുക. അറബ് രാജ്യത്തെ തൊഴില്‍ നിയമത്തിന്റെ പരിരക്ഷ പോലും ലഭിക്കാതെ അടിമകളെ പോലെ ജീവിക്കുന്ന ഗദ്ദാമമാരുടെ ജീവിതം വരച്ചു കാട്ടുക എന്ന പേരില്‍ അറബ് രാജ്യത്ത് തന്നെ ചിത്രീകരിച്ച ഗദ്ടാമ ഉയര്‍ത്തുന്ന സന്ദേശം ഏറെ അപകടം ഉയര്‍ത്തുന്നതാണ്. തിന്നും കുടിച്ചും സുഖിച്ച്ചും ജീവിക്കുന്ന മനസ്സിനും ശരീരത്തിനും ദുര്‍മേദസ്സ് പിടിപെട്ടവര്‍ യാണ് അറബികളെ ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ ഉണ്ടാവാം ഒരു സമൂഹത്തില്‍. സൌമ്യ എന്ന പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു ക്രൂരമായി പീഡിപ്പിച്ച  ഗോവിന്ദ ചാമി എന്ന തമിഴനെ മുന്‍ നിര്‍ത്തി തമിഴ് നാട്ടുകാര്‍ എല്ലാം ഇത്തരക്കാര്‍ എന്ന് പറയാന്‍ കമല്‍ മുതിരുമോ? ചിത്രത്തില്‍ ഒരിടത്തെങ്കിലും മനുഷ്യ സ്നേഹിയായ ഒരു അറബിയെ എങ്കിലും ചേര്‍ക്കാം ആയിരുന്നു. ഇതിനു കമല്‍ തയാറായില്ല എന്നതാണ് അറബ് സമൂഹത്തെ അടച്ചാക്ഷേപിക്കുക എന്ന അജണ്ടയാണ് കമലിനുള്ളത് എന്ന് നമ്മില്‍ സംശയം ജനിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെ കാലമായി അന്നവും അഭയവും തന്നു മലയാളിയെ പോറ്റിയ ജനതയ്ക്ക് കമല്‍ നല്‍കിയ ഉപഹാരം ബഹു ബോഷായിട്ടുണ്ട്. ഇങ്ങിനെ തന്നെ വേണം ഉണ്ട ചോറിനു നന്ദി കാണിക്കാന്‍.
ഈ ചിത്രം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത് ഗദ്ദാമമാരുടെ ജീവിതം ആയിരുന്നു. പക്ഷെ ചര്ച്ചയാകുന്നത് അറബികളുടെ ക്രൂരത ആണെന്ന് മാത്രം. അശ്വതിയുടെ കഥാപാത്രത്തിന് മിഴിവേകാന്‍ കമല്‍ ഒരുക്കിയ തിരക്കഥാ രൂപം ഒരു സംസ്കാരത്തിന്റെ മേലുള്ള കടന്നാക്രമണം ആയി പോയി. അറബികള്‍ ആട് ഫാമില്‍ നിസ്കരിക്കുംബ്ഴാനു മലയാളിയായ ആട്ടിടയന്‍ അശ്വതിയെ രക്ഷപ്പെടുത്തിയത്. നമസ്കാരം കഴിഞ്ഞു വ്യഭിചരിക്കാന്‍ ആണ് അവരുടെ പദ്ധതി എന്ന് ആര്‍ക്കും ബോധ്യമാവും. ഒരേ സമയം മത ആചാരങ്ങള്‍ പാലിക്കുകയും ധാര്മികതക്ക് എതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആണ് അറബികളും മുസ്ലിംകളും എന്ന് ബോധ്യപ്പെടുത്തുകയാണ് കമല്‍ ഇത്തരം രംഗങ്ങളിലൂടെ. മലയാളത്തിനു വേണ്ടി മലയാളി ഗദ്ദാമയുടെ കഥ പറയുകയാണ്‌ കമല്‍ ചെയ്യുന്നത് എങ്കിലും വലിയ ഒരു സമൂഹത്തെ ആണ് വേട്ടക്കാരന്‍ ആയി ചിത്രീകരിക്കുന്നത്.  വേട്ടക്കാരന്റെ വേലത്തരങ്ങള്‍ പോലിപിച്ചുവെങ്കില്‍ മാത്രമേ ഗദ്ദാമയെന്ന ഇരക്ക് പ്രാധാന്യം ഉള്ളൂ എന്ന് കമലിന് അറിയാം. പക്ഷെ വേട്ടക്കാരന്‍ മറ്റൊരു രാജ്യവും അവിടത്തെ പൌരന്മാരും ആണെന്ന ബോധത്തില്‍ അല്പം മാന്യത ആകാമായിരുന്നു.
വിധവകളും നിരാലംഭരും ആയ ആയിരക്കണക്കിന് പുരുഷ തണലില്ലാത്ത മലയാളി പെണ്ണുങ്ങള്‍ അറബ് രാജ്യത്തേക്ക് വിമാനം കയറി ആണ് തങ്ങളുടെ വീടുകളില്‍ അടുപ്പില്‍ തീ പടര്‍ത്തിയത്. മക്കളെ കെട്ടിച്ചയച്ചും വീടുണ്ടാക്കിയും പഠിപ്പിച്ചും മാതാപിതാക്കളെ സംരക്ഷിച്ചും ജീവിക്കുന്ന ഗദ്ദാമ മാര്‍ക്ക് ഇന്ത്യന്‍ ഭരണ കൂടം ഒരു പരിഗണനയും സൌകര്യവും നല്‍കുന്നില്ല. കനത്ത തുക എജെന്റിനു നല്‍കി ദുരിതക്കയത്തിലേക്ക് നീന്തുന്ന ആ സഹോദരിമാര്‍ക്ക് അതാതു നാട്ടിലെ എംബസികളും വേണ്ടതൊന്നും ചെയ്യുന്നില്ല. യൂറോപ്യന്‍ രാജങ്ങളുടെ ഹൌസ് മൈഡ് മാര്‍ക്കുള്ള സൌകര്യങ്ങളുടെ പത്തിലൊന്ന് പോലും ഗള്‍ഫ് അറബ് രാജ്യത്ത് ഇവര്‍ക്കില്ല. ഇത്തരം പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍ പരാമര്‍ശിക്കുക പോലും ചെയ്യാതെ അറബിയെന്ന വേട്ടക്കാരന്റെ പിന്നാലെ പോയ കമല്‍ ഗദ്ദാമ എന്ന വിലാപ കാവ്യത്തെ വക്രീകരിച്ചു കളഞ്ഞു. മതം, രാഷ്ട്രം, ജനത, നിയമം, നിയമ പാലകര്‍, എന്ന് വേണ്ട രാജ്യത്തിന്റെ സകലതിനെയും കമല്‍ പരിഹസിക്കുന്നു. ഏതൊരു രാജ്യത്തെ കുറിച്ച് ആയാലും ഇവ്വിധം തെറ്റുകള്‍ പരത്താന് ഒരു മാധ്യമവും ത്തുനിയുന്നത് നന്നല്ല. കമല്‍ എന്നാ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രവാസി പ്രശ്നങ്ങളില്‍ ഇട പെട്ടില്ലെങ്കിലും വേണ്ട കിട്ടുന്ന ചോറില്‍ മണല്‍ വാരി ഇടാതിരുന്നാല്‍ മതി.
------ഈ ലേഖനത്തിനു അനുബന്ധം ആയി എനിക്ക് കുറിക്കാന്‍ ഉള്ളത് കൂടി ഇവിടെ കുറിക്കട്ടെ. എല്ലാത്തിനും മാന്യത കല്പിക്കുന്ന നാം വെറുതെ സ്വയം സാംസ്കാരിക നായകര്‍ ആയി ചമയുമ്പോള്‍ കേരളത്തെയും ഗള്‍ഫിനെയും ചില അനുഭവങ്ങളില്‍ നിന്ന് വില ഇരുത്തട്ടെ.
1 നമ്മുടെ നാട്ടുകാര്‍ തന്നെ ആണ് അയല്‍ക്കാര്‍ ആയ തമിഴന്മാര്‍. ആ തമിഴന്മാര്‍ വരാന്‍ സാധ്യത ഉണ്ട് എന്നും ജാഗ്രത പാലിക്കണം എന്നും നമ്മുടെ നാട്ടില്‍ (പാലക്കാട്‌ ആണെന്ന് തോന്നുന്നു) ഒരു കമ്മിഷണര്‍ ഒരിക്കല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ മറ്റു ഒരു രാജ്യത്തിന്റെ സന്തതികള്‍ ആയിട്ട് പോലും ഒരു പോലീസുകാരനും ഇവിടെ ഒന്നും ഇങ്ങിനെ ഒരു രാജ്യത്തിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കാറില്ല.
2 ഞാന്‍ ഒരിക്കല്‍ എന്റെ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ അന്ന് വീട്ടില്‍ വിറകു കീറാന്‍ വന്ന തമിഴനു ഉമ്മ ഭക്ഷണം വിളമ്പുന്നത് കണ്ടു. വരാന്തയില്‍ വെച്ച്. ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു. നല്ല സംസ്കാരം ഇതേ അവസ്ഥയിലാണ് ഞങ്ങള്‍ മറ്റൊരു നാട്ടില്‍ താമസിക്കുന്നത് എന്ന് ഇടക്കെങ്കിലും ഓര്‍ക്കുക. അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു ഞാന്‍ അകത്തു കേറി ഇരിക്കാന്‍ പറഞ്ഞിട്ടും കേറി ഇരിക്കുന്നില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ അകത്തു കേറി ഇരിക്കോഒ. അദ്ദേഹം പറഞ്ഞത് പത്തിലധികം വര്‍ഷമായി കേരളത്തില്‍ എത്തിയ അദ്ദേഹത്തിനും മറ്റുള്ള അദേഹത്തിന്റെ നാട്ടുകാര്‍ക്കും ഒരാളും അകത്തു ഭക്ഷണം നല്‍കാറില്ല എന്നാണു. ഇവിടെയും ഓര്‍ക്കുക. സ്വന്തം നാട്ടുകാരായ അവരെ നമ്മള്‍ എങ്ങിനെ അവഗണിക്കുന്നു എന്ന്. എന്നാല്‍ ഏതു സദസ്സിലായാലും ഒരു അറബിയും നിങ്ങള്ക്ക് നാം മലയാളികള്‍ തമിഴന്മാരോടും മറ്റു സംസ്ഥാനക്കരോടും പെരുമാറുന്ന പോലെ വീട്ടിലെ ഏറ്റവും മോശപ്പെട്ട പാത്രത്തില്‍ ഏറ്റവും മോശപ്പെട്ട സ്ഥലത്ത് വെച്ച് ഭക്ഷണം തരില്ല. പകരം അവര്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവരുടെ പാത്രത്തില്‍ നിന്ന് തന്നെ നമ്മളും തിന്നണം എന്നതാണ് അവരുടെ സംസ്കാരം. മാത്രമല്ല അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരാള്‍ അങ്ങോട്ട്‌ കയറി വന്നാല്‍ അവര്‍ നമ്മെ ഭക്ഷണത്തിനു ക്ഷണിക്കുന്ന ഒരു വചനം ഉണ്ട്. ഫദല്‍ എന്ന പദം. ഈ പദത്തിന്റെ അര്‍ഥം കൂടി മനസ്സിലാകുന്ബോഴേ ആ ആതിഥ്യ മര്യാദ യുടെ മഹത്തം അറിയൂ. നിങ്ങള്‍ ഞങ്ങളുടെ കൂടെ ഈ ഭക്ഷണത്തില്‍ പങ്കെടുത്തു ഞങ്ങളെ ശ്രേഷ്ടപ്പെടുത്തനം എന്ന്. നമ്മള്‍ അവരുടെ കൂടെ ഭക്ഷണത്തില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ ആദരിക്കപ്പെടുന്നു എന്ന സന്ദേശം. ഈ സംസ്കാരം ആണ് അറബികളുടെത്. നമ്മെ പോലെ നായക്ക് ഭക്ഷണം കൊടുക്കുന്ന പോലെ ഒരു ജോലിക്കാരനും അവര്‍ ഭക്ഷണം തരില്ല എന്ന് സാരം.
3 ഇനി മറ്റൊരു അനുഭവം പറയാം. 1995 ന്റെ അവസാന ഭാഗം. എന്റെ അമ്മാവന്റെ മകന്‍ റിയാദില്‍ നിന്ന് നാട്ടില്‍ എത്തിയ സമയം. ഞാനും അവനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു ബഹളം കേട്ട് പുറത്തേക്ക് നോക്കുമ്പോള്‍ ജോലി അന്വേഷിച്ചു വന്ന രണ്ടു തമിഴന്മാരുടെ കൂടെ കുട്ടികള്‍ കൂകി വിളിച്ചും കല്ലെറിഞ്ഞും വരുന്നു. കാണുന്ന നാട്ടുകാരില്‍ ആരും അത് ശ്രദ്ധിക്കുന്നു പോലുമില്ല. അന്ന് അവന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ഇതിനൊക്കെ അല്പമെങ്കിലും തിരിച്ചു കിട്ടണം എങ്കില്‍ ഇവരൊക്കെ ഗള്‍ഫില്‍ എത്തുക തന്നെ വേണം. അതെ എന്നിട്ടും ഞാന്‍ പറയുന്നു അന്ന് ഞാന്‍ എന്റെ നാട്ടില്‍ കണ്ട അത്ര മാത്രം പീഡനങ്ങള്‍ ഇവിടെ ഞാന്‍ കണ്ടിട്ടില്ല.
4  ജ്വല്ലറിയില്‍ മാല നഷ്ടപെട്ടപ്പോള്‍ മോഷ്ടിചിട്ടുണ്ടാവാം എന്ന ഊഹത്തില്‍ പോലീസില്‍ പോലും പറയുന്നതിന് മുന്നേ ഗര്‍ഭിണിയായ സ്ത്രീയെയും അവരുടെ കുട്ടികളെയും നഗ്നയാക്കി ആക്രമിച്ച ഒരു സംഭവം ഓര്‍മയില്‍ എത്തുമ്പോള്‍ ഇവിടെ അതിന്റെ പത്തില്‍ ഒരു അംശം പീഡനം മറ്റൊരു രാജ്യത്തിന്റെ പുത്രന്മാര്‍ക്കു പോലും അനുഭവിക്കാറില്ല.
 ഓര്‍ക്കുക നമ്മള്‍ അന്യന്റെ നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ സ്വന്തം നെഞ്ചിലേക്ക് ചൂണ്ടുന്നത് നാല് വിരലുകള്‍ ആണ്.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.