Saturday, February 4, 2012

മാര്‍ക്സിസ്റ്റുകാരന്റെ യേശു ദേവ പ്രേമം.

ലോക ജനതയ്ക്ക് വേണ്ടി പോരാടി മരിച്ച രക്ത സാക്ഷികളുടെ കൂട്ടത്തില്‍ കൂട്ടി യേശു ദേവന്‍ എന്ന് ക്രിസ്ത്യാനികളും ഈസ നബി (അ) എന്ന് മുസ്ലിംകളും വിശേഷിപ്പിക്കുന്ന ഒരു മഹാ മനുഷ്യനെ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തിനു രണ്ടായിരത്തില്‍ അധികം വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ക്സിസ്റ്റുകാരന്‍ ആദരിച്ചു തുടങ്ങിയിരിക്കുന്നു. ഈ അടുത്ത കാലം വരെ അങ്ങിനെ ഒരാള്‍ ജീവിച്ചിരുന്നു എന്ന് പോലും അംഗീകരിക്കാന്‍ സമ്മതിക്കാതിരുന്ന ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ ഇത്ര മധുരതരമായി ആ പുണ്യ ദേഹത്തെ പ്രകീര്‍ത്തിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്ത് പറ്റി ഇവര്‍ക്ക് എന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കാം. അതിനു കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല. ഒരല്പം പിന്നോട്ട് തിരിഞ്ഞു നോക്കിയാല്‍ മതി. മുന്പ് മലപ്പുറത്ത് ഇവരുടെ സമ്മേളനം നടന്നപ്പോള്‍ മുസ്ലിം നേതാക്കളുടെയും പണ്ഡിതന്മാരുടെയും മൌലീട് പാരായണം ആയിരുന്നു ഇവരുടെ മുഖ്യ അജണ്ട. അതോടു കൂടി മലപ്പുറത്ത് നിന്ന് മുസ്ലിം ലീഗിനെ കെട്ടു കെട്ടിക്കാം എന്നും മുസ്ലിം ബഹുജനങ്ങളില്‍ ഒരു വോട്ട് ബാങ്ക് തുറക്കാം എന്നും ആയിരുന്നു ഇവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ തങ്ങളുടെ മതത്തെയും മത നേതാക്കളെയും കുറിച്ചു സാമാന്യ ബോധമുള്ള മുസ്ലിം ജന സമൂഹത്തിനു ഇവരുടെ ഉദ്ദേശം മനസ്സിലായി. അത് കൊണ്ട് തന്നെ ചില പണ്ഡിത നാമധാരികളെയും ചരിത്ര കരന്മാരെയും ഒക്കെ രംഗത്തിറക്കി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മലപ്പുറത്തെ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സലാത് മജിലിസില്‍ പോയി സലാത് ചൊല്ലിയിട്ടും മലപ്പുറക്കാര്‍ ഇവരെ ഗൌനിച്ചില്ല അതോടെ ഇപ്പോള്‍ അവരുടെ മുസ്ലിം സ്നേഹം അല്പമൊക്കെ കുറഞ്ഞു. ആ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ കഴിയില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി പുതിയ ഒരു അക്കൗണ്ട്‌ തുടങ്ങണം. അതിനു നല്ലത് ക്രിസ്ത്യന്‍ സമൂഹമാണ് എന്ന് അവര്‍ മനസ്സിലാക്കി. ആ ബാങ്കില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ ഉള്ള ഒരു അപ്ലിക്കേഷന്‍ ഫോം മാത്രമാണ് അവര്‍ക്ക് യേശു. ഇനി മറ്റൊരു കാര്യം കൂടി. ക്രിസ്തീയ വിശ്വാസ പ്രകാരം എങ്ങിനെ എന്ന് വിശദീകരിക്കാന്‍ എനിക്ക് കഴിയില്ല എങ്കിലും ഇസ്ലാമിക ഭൂമികയില്‍ വെച്ചു ഈസ നബിയെ കുറിച്ചു പഠിക്കുമ്പോള്‍ അവര്‍ക്കൊന്നും അവര്‍ പ്രബോധന രംഗത്ത് സജീവമാകുന്നതിനു മുന്നേ ഭരണകൂടങ്ങളില്‍ നിന്ന് അത്ര മാത്രം എതിര്‍പ്പുകള്‍ ഒന്നും കണ്ടിരുന്നില്ല. എന്നാല്‍ അവര്‍ക്ക് എതിരാളികള്‍ ഉണ്ടായത് അവര്‍ പ്രബോധനം തുടങ്ങിയപ്പോള്‍ ആണ്. അഥവാ ഇവര്‍ പറയുമ്പോലെ ഉള്ള ഒരു വിപ്ലവകാരി ആയിരുന്നില്ല ഈസ നബി എന്നാ യേശു ക്രിസ്തു. എന്നാല്‍ വിപ്ലവ രംഗത്ത് ആദ്യ ചരിത്രം കുറിച്ച ഒരു മഹാനായ പ്രവാചകന്‍ ഉണ്ട്. ചരിത്രത്തിന്റെ ഉപാധികള്‍ വെച്ചു പരിശോധിച്ചാല്‍ പോലും ജനിച്ചതിനും വളര്ന്നതിനും ഒക്കെ തെളിവ് കണ്ടെത്തിയ മൂസ നബി (അ). മോശ എന്ന് ക്രിസ്തനികള്‍ക്കിടയില്‍ അറിയപ്പെടുന്ന ആ പുണ്യ ദേഹം ഈസ നബി (അ) നു ആയിരത്തി എഴുനൂറ്റി പതിനേഴു വര്‍ഷം മുന്നേ ജീവിച്ച ഒരു മഹാനായ പ്രവാചകന്‍ ആണ്. അവരുടെ ജനനത്തിനു മുന്നേ തന്നെ ജോതിഷത്തിലൂടെ ഫരോവയെ തകര്‍ക്കാന്‍ ഒരു പ്രവാചകന്‍ വരുന്നു എന്ന് ഫരോവയെ അറിയ്ച്ചു എന്നാ കാരണം പറഞ്ഞു അവരുടെ സമുദായമായ ഇസ്രായേലി സമൂഹത്തിലെ കുട്ടികളെ മുഴുവന്‍ ഫറോവ കൊല്ലാന്‍ ഉത്തരവിട്ടു. മാത്രവുമല്ല ഫരോവമാരുടെ അടിമ തുല്യമായ പരിചാരകര്‍ മാത്രമായിരുന്നു മൂസ നബിയുടെ (അ) സമൂഹം. ആ സമൂഹത്തിന്റെ അവകാശങ്ങളെ കുറിച്ചു അതെ ഫറോവയുടെ കൊട്ടാരത്തില്‍ പോയി പ്രസംഗിച്ചു കൊണ്ടാണ് മൂസ നബിയുടെ(അ) പ്രബോധനം തുടങ്ങുന്നത്. തീര്‍ത്തും അടിമത്തത്തില്‍ നിന്ന് കര കയറ്റാന്‍ വന്ന ധീരനായ ഒരു പോരാളി. എന്നാല്‍ ഈ പ്രവാചകനെ മാര്‍ക്സിസ്റ്റുകാര്‍ കണ്ടില്ല. കാരണം ഈ പ്രവാചകന്റെ അനുയായികള്‍ ജൂത സമൂഹമാണ്. അവര്‍ക്ക് ഇന്ത്യയില്‍ വോട്ടും കുറവാണ്. ജൂത സമൂഹത്തിനു വോട്ടു ബാങ്ക് ഉണ്ടാകുന്നത് വരെ മൂസ നബിയെ(അ) കുറിച്ചു പഠിക്കേണ്ട കാര്യം മാര്‍ക്സിസ്ടുകാരനില്ല.