Thursday, April 28, 2011

എന്‍ഡോസള്‍ഫാന്‍ ഒരു മറു ചിന്ത.

ഈ ലേഖനം ഞാന്‍ എഴുതുന്നത്‌ ഈ മാരക കീട നാശിനിയെ വെള്ള പൂശാന്‍ അല്ല. പകരം നമ്മുടെ നാട്ടില്‍ ഇതിനു പിന്നില്‍ നടക്കുന്ന ചില രാഷ്ട്രീയ കളികള്‍ കാണുമ്പോള്‍ ഉള്ള ഒരു സംശയം മാത്രം ആണ്.
കാസര്‍ഗോഡ്‌ ഈ മാരക വിഷം തെളിച്ചത് കൊണ്ട് ഒരു പാട് വിഷമങ്ങള്‍ അനുഭവിക്കുന്ന പലരും ഉണ്ട് എന്ന്. പല രംഗങ്ങളും നമ്മുടെ കണ്ണുകള്‍ നനയിക്കുകയും ചെയ്യുന്നു. എന്നാല്‍ ലോകത്ത് എന്‍ഡോസള്‍ഫാന്‍ നാം മാത്രം അല്ല ഉപയോഗിക്കുന്നത്. പിന്നെ എങ്ങിനെ കേരളത്തിലെ കാസര്‍ഗോഡ്‌ മാത്രം ഇങ്ങിനെ ഒരു വിഷമം സംഭവിച്ചു. മറ്റുള്ള സ്ഥലങ്ങളില്‍ ഒന്നും ഇല്ലാത്ത ഇത്രയും ഭീകരത സംഭവിക്കണം എങ്കില്‍ ഒന്നുകില്‍ കൂടുതല്‍ അളവില്‍ അത് നാം ഉപയോഗിച്ചു. അല്ലെങ്കില്‍ മറ്റെന്തോ ഉദ്ദേശത്തിനു വേണ്ടി അവിടെ ഉണ്ടായ ദുരന്തത്തെ ആരെല്ലാമോ എന്ടോസുള്‍ഫാനിന്റെ പേരില്‍ വെച്ച് കെട്ടുന്നു. ഒരാള്‍ ഒരു സ്ഥലത്ത് പെട്രോള്‍ ഒഴിച്ച് തീ കൊടുത്താല്‍ അതിലുണ്ടാവുന്ന നാശങ്ങള്‍ക്ക്ഒരിക്കലും പെട്രോള്‍ നിര്‍മിച്ച കമ്പനി ഉത്തര വാദി ആകുകയില്ല മരിച്ചു തീ ഇട്ടവന്‍ ആണ് അതിലെ അക്രമി. അങ്ങിനെ ആണെങ്കില്‍ കാസര്‍ഗോഡ്‌ ഒന്നാം പ്രതി ആകേണ്ടത് കേരള സര്‍ക്കാരിന്റെ കീഴില്‍ ഉള്ള പ്ലാന്റേഷന്‍ കോര്പരെഷനും. കാരണം അവര്‍ ആണ് എന്ടോസള്‍ഫാന്‍ ഉപയോഗിച്ചത് എന്നത് എല്ലാവര്ക്കും അറിയുന്നതും ആണ്. എന്നാല്‍ അവരെ പ്രതി ആക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ തയ്യാറല്ല താനും. ചുരുക്കത്തില്‍ നഷ്ട പരിഹാരം പോലും നല്‍കാന്‍ അവരെ നിര്‍ബന്ധിക്കുന്നില്ല എന്നോര്‍ക്കുമ്പോള്‍ ആര്‍ക്കോ പിണഞ്ഞ കൈ പിഴ എന്ടോസള്‍ഫാനിന്റെ പേരില്‍ കെട്ടി വെക്കുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മാത്രവും അല്ല ഇന്നും അത് ഉപയോഗിക്കുന്ന കര്‍ഷകര്‍ മറ്റുള്ള കീട നാശിനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ ഒരു ബുദ്ധിമുട്ട് ഒന്നും ഇത് കൊണ്ട് ഉണ്ടാകുന്നതായി പറയുന്നും ഇല്ല. ഇത്ര മാത്രം മാരകം ആണ് ഇത് എങ്കില്‍ ഈ കീട നാശിനി തെളിക്കുന്നവര്‍ക്കും ഇങ്ങിനെ സംഭവിക്കില്ലേ. എന്ടോസള്‍ഫാന്‍ മേടിക്കുന്ന അതെ അളവില്‍ അതെ ഗുണ നിലവാരം ഉള്ള മറ്റൊരു കീട നാശിനി വാങ്ങണം എങ്കില്‍ അതിന്റെ പത്തിരട്ടിയോളം വില നല്‍കണം എന്ന് ചില കര്‍ഷകര്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ സാധനങ്ങള്‍ നമ്മുടെ മാര്‍കെറ്റില്‍ ഇറക്കുന്നതിനു വേണ്ടി അവര്‍ എല്ലാവരും കൂടെ നടത്തിയ നാടകം ആയിരുന്നോ ഇതെന്നും പ്ലന്ടശന്‍ കോര്പരഷനും അതില്‍ പങ്കാളി യോ എന്നും കൂടെ പഠന വിധേയം ആക്കെണ്ടാതായിരുന്നു. പ്രത്യകിച്ചും തങ്ങളുടെ സാധനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്ത് തറ വേലകളും ചെയ്യാറുള്ള അമേരിക്ക കൂടി എന്ടോസള്‍ഫാന്‍ നിരോധിക്കണം എന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ കുറിച്ച് കൂടി ചിന്തിക്കല്‍ നിര്‍ബന്ധം ആണെന്ന് തോന്നുന്നു.