Friday, November 5, 2010

കോടികള്‍ മറിയുന്ന ജിഹാദ് വിരുദ്ധ യുദ്ധം.

(മുസ്ലിം വിരുദ്ധത പടര്‍ത്തി കോടികള്‍ കൊയ്യുന്ന അമേരിക്കന്‍ N G O കളെ കുറിച്ച് മീഡിയ മാറ്റെഴ്സ് ആക്ഷന്‍ നെറ്റ് വര്കിന്റെ സീനിയര്‍ ഫോറിന്‍ പോളിസി ഫെലോ M J റോസന്‍ ബെര്‍ഗ് അല്‍ ജസീറയില്‍ എഴുതിയ ലേഖനം - ഗള്‍ഫ് മാധ്യമം, നവംബര്‍ o4 2010 .നു പ്രസിദ്ധീകരിച്ചത്.)
അമേരിക്കയിലെ മുസ്ലിം വിരുദ്ധ കുരിശു യുദ്ധം ഒരു റാക്കറ്റ് ആണെന്ന് ഞാന്‍ മുന്‍പേ സംശയിച്ചിരുന്നു. പൊതുവേ ഭയന്ന് ജീവിക്കുന്നവരെ പാട്ടിലാക്കി പണം തട്ടാനുള്ള ഒരു തന്ത്രം. ഞങ്ങളുടെ പോരാട്ടത്തെ പിന്‍ തുണച്ചില്ല എങ്കില്‍ അമേരിക്കയെ അവര്‍ പിഴുതെറിയും എന്നാ ധാരണ പരത്തിയാണ്‌ ഈ പണം പിടുങ്ങല്‍.
വെറുപ്പ്‌, അതെന്നും ലാഭകരമായ വ്യവസായമാണ്‌. മുസ്ലിമ്കള്‍ക്കും അവരുടെ വിശ്വാസത്തിനും എതിരെയാണ് ആ വ്യവസായം ഇന്ന് നിരന്തരം പ്രവര്‍ത്തിക്കുന്നത് എന്ന് മാത്രം.
റാഡിക്കല്‍ ഇസ്ലാമിന്റെ ഭീഷണിയില്‍ നിന്ന് ഇസ്രായേലിനെയും അമേരിക്കയെയും രക്ഷിക്കാന്‍ എന്റെ സംഭാവന ആവശ്യപ്പെടുന്ന അഭ്യര്‍ഥന മെയില്‍ കൈ പറ്റാത്തതായി ഒരു ദിവസം പോലും ഈയിടെ ഉണ്ടായിട്ടില്ല യൂറോപ്പിനെ ആകെ ഈ മത ഭീകരത വിഴുങ്ങി ത്തുടങ്ങി യിരിക്കുന്നതായ വിവരങ്ങള്‍ മെയിലില്‍ ഉണ്ടാകും. ജാഗ്രത പാലിച്ചില്ലെങ്കില്‍ അടുത്തത്‌ അമേരിക്കയാണ് എന്നുള്ള മുന്നറിയിപ്പും. o20 വര്‍ഷത്തിനകം അമേരിക്കന്‍ പ്രസിഡന്റിനെ തന്നെ തിരഞ്ഞെടുക്കാനാവും വിധം ഈ നാട്ടില്‍ മുസ്ലിംകള്‍ പെരുകും എന്നും ചെയിന്‍ മൈലുകളിലെ സ്ഥിരം പല്ലവി ആണ്. ഭീതി പരത്തുന്ന മെയില്‍ കളോട് പൊതുവേ എനിക്ക് വെറുപ്പാണ്. എനാല്‍ ഒരു പ്രത്യേക സംഭവത്തെ ചുറ്റി പറ്റി മാത്രം അല്ല ഈ മെയിലുകള്‍ പ്രചരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അവര്‍ വിജയം കൊയ്താല്‍ നമ്മുടെ ഗതി എന്താകും എന്നാ മട്ടില്‍ എഴുതി പിടിപ്പിച്ചാണ്‌ സര്‍കാരില്‍ നിന്നും നികുതി ഇളവു ലഭിക്കുന്ന സംകടനകള്‍ പണം സ്വരൂപിക്കുന്നത്. ഭയ വ്യാപന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികളും പിറകിലല്ല. അടിസ്ഥാന പരമായി ഇത് നിയമ വിരുദ്ധമാണ്. സര്‍ക്കാര്‍ സംകടനകള്‍ക്ക് നികുതി ഇളവു നല്‍കുന്നത് അവരടെ പോക്കെറ്റ് വീര്‍പ്പിക്കാന്‍ അല്ല. എന്തിനു വേണ്ടിയാണോ നിലകൊള്ളുന്നത് അതിനെ പിന്‍ തുണക്കുന്ന പ്രവര്‍ത്തനത്തിന് വേണ്ടി ആവണം പണം സ്വരൂപിക്കള്‍ (ഇതില്‍ സംഖടന നില കൊള്ളുന്നത്‌ നല്ല കാര്യത്തിനോ ചീത്ത കാര്യത്തിനോ എന്നതൊന്നും പ്രശ്നമല്ല). എന്നാല്‍ ദക്ഷിണ അമേരിക്ക യിലെ പ്രമുഖ പത്രമായ 'ദി ടെന്നിസിയന്റെ' റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്തെ പ്രധാന ജിഹാദ് വിരുദ്ധ സംകടനയുടെ പണി മുലിം വിരുദ്ധത പടര്ത്തല്‍ മാത്രമല്ല മറിച്ച്‌ ഈ വികാരം വിറ്റ് കച്ചവടം നടത്തുകയാണ് അവര്‍.
അമേരിക്കന്‍ ജീവിതത്തിനു മുസ്ലിംകള്‍ എന്നും ഭീഷണിയാണെന്ന സന്ദേശം പടര്‍ത്താന്‍ ജീവിതം തന്നെ ഉഴിഞ്ഞു വെച്ച സ്റ്റീവ് എമെഴ്സന്‍ ഈ കച്ചവടത്തില്‍ വലിയ ലാഭം ഉണ്ടാക്കിയ ആളാണ് എന്നാണ് പത്രം വ്യക്തമാക്കുന്നത്.
മുസ്ലിം വിരുദ്ധ ധന ശേഖരണത്തില്‍ മിടുക്കനായ എമെഴ്സനെക്കുറിച്ചു ടെന്നിസിയന്‍ രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നിന്ന്-
സ്റ്റീവ് എമെഴ്സന്‍ മുസ്ലിംകളെ വെറുക്കാന്‍ o3,390,000, കാരണങ്ങളുണ്ട്. o2008 ല്‍ ഇങ്ങനെ ഒരു മുദ്രാവാക്യവും ആയാണ് എമെഴ്സ്ന്റെ ലാഭ രഹിത സംഘടന എസ് എ ഇ പ്രോടക്ഷന്‍സ് പണം സ്വീകരിച്ചത്.
വാഷിംഗ്ടണ്‍ ആണ് ഇവരുടെ ആസ്ഥാനം. അമേരിക്കന്‍ മുസ്ലിംകളും മറ്റു രാജ്യങ്ങളിലെ ഭീകരവാദവും തമ്മിലുള്ള ബന്ധം കണ്ടു പിടിക്കാന്‍ ആയിരുന്നു പ്രധാനമായും ഈ ധന ശേഖരണം. നിങ്ങളെ മുസ്ലിംകള്‍ നോട്ടമിട്ടിരിക്കുന്നു എന്ന് ഭീഷണി മുഴക്കി പ്രവര്‍ത്തിക്കുന്ന ഇന്‍വസ്ടിഗടീവ് പ്രോജെക്റ്റ്‌ ഓണ്‍ ടെററിസം ഫൌണ്ടേഷന്‍ എന്നൊരു സംഘടനയും എമെഴ്സന് ഉണ്ട്. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും മുസ്ലിം വിരുദ്ധത പടര്‍ത്തുന്ന സ്വയം പ്രഖ്യാപിത വിദഗ്ധര്‍ നടത്തുന്ന കോടികളുടെ ബിസിനെസ്സിലെ തല എടുപ്പുള്ള മുതിര്‍ന്ന ഈ ആള്‍-
കാര്യം മനസ്സിലായോ? എമെഴ്സന്‍ പിടിച്ചെടുത്ത കോടിക്കണക്കിനു ഡോളര്‍ (ലാഭ രഹിത സംഘടന കള്‍ക്ക് വേണ്ടി) ബിസിനെസ്സിലേക്ക് മറിച്ച് ലാഭ പൂര്‍ണം ആക്കുക ആയിരുന്നു.
സഹായ സംഘടനകളുടെ വിശ്വാസ്യതയെ വിലയിരുത്തുന്നതില്‍ പ്രശസ്തരായ ചാരിറ്റി നവിഗേട്ടെര്‍ ന്റെ അധ്യക്ഷന്‍ 'കെന്‍ ബെര്‍ഗേര്‍' എമെഴ്സന്റെ പ്രവര്‍ത്തനങ്ങളെ അങ്ങേ അറ്റം അവിശ്വസനീയം ആണെന്ന് പറഞ്ഞു. ലാഭ രഹിത സംഘടനയുടെ മറവില്‍ ലാഭ പൂര്‍ണമായ കച്ചവടം ആണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
o90 കള്‍ മുതല്‍ മുസ്ലിംകള്‍ രാജ്യത്തുണ്ടാക്കുന്ന ഭീഷണികളെ കുറിച്ചു സംസാരിച്ചാണ് എമെഴ്സന്‍ പ്രശസ്തന്‍ ആയതു.
തുടര്‍ന്ന് അങ്ങോട്ട്‌ ലാഭ രഹിത സംഘടനകള്‍ വഴി ഒരു യുഉദ്ധം തന്നെ ആയിരുന്നു
എമെഴ്സന്‍ ഉള്‍പ്പടെ നിരവധി പേരാണ് മുസ്ലിം ഭീഷണി യുടെ ഇര മത്സ്യം ഇട്ട ചൂണ്ട എറിഞ്ഞു കോടികള്‍ കരക്കെത്തിച്ചത്. അവരെ സംബന്ധിച്ച് ഈ ഭീഷണി ഒരിക്കലും വിട്ടു മാറില്ല. കാരണം നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് മികച്ച തുക പ്രതിഫലം ആയി ലഭിക്കുന്നത് നല്ല കാര്യം ആണല്ലോ! ആ ജോലി വിദ്വേഷം പടര്ത്തല്‍ ആണെങ്കിലും.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.