Monday, November 8, 2010

സായിപ്പിനെ കാണുമ്പോള്‍ കാവാത്തു മറക്കുന്നവര്‍.

അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. ഇന്ത്യക്കാരുടെ ഒരുക്കങ്ങള്‍ കാണുമ്പോള്‍ ഇന്നും ഇന്ത്യന്‍ നേതാക്കള്‍ ഇംഗ്ലീഷ് നേതാക്കളെ ഓച്ചാനിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ ഇന്ത്യന്‍ നേതാക്കള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അറിഞ്ഞിട്ടില്ലേ എന്ന് തോന്നും.ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ മുഖ്യ മന്ത്രി അടക്കമുള്ള നേതാക്കളുടെ ഐഡന്റിറ്റി കാര്‍ഡ്‌ ചോദിയ്ക്കാന്‍ മാത്രം അഹങ്കാരം കനിച്ചവര്‍ക്ക് മുന്നില്‍ നാണവും മാനവും ഇല്ലാതെ ഓച്ഛാനിച്ചു നിന്ന് മൊത്തം ഇന്ത്യക്കാരെയും അപമാനിച്ച ഇന്ത്യന്‍ നേതാക്കളാണ് ഇന്ത്യക്കാര്‍ക്ക് ഒബാമയെക്കാള്‍ വലിയ ശത്രുക്കള്‍. ഒബാമയും അമേരിക്കയും അവരുടെ ഊതിപ്പെരുപ്പിച്ച കണക്കുകള്‍ കാട്ടി അവരുടെ അജയ്യത ഉത്ഗോഷിക്കുമ്പോള്‍ എല്ലാം തമ്പ്രാന്‍ പറയും പോലെ എന്ന് ഏറ്റു വിളിക്കുന്ന നമ്മുടെ നേതാക്കളെ കുറിച്ച് എന്ത് പറയാന്‍. നമ്മുടെ കുറുന്തോട്ടി മുതല്‍ അരിക്ക് വാരെ പാറ്റന്റ് എഴുതി വാങ്ങിയ ഇവര്‍ കാലു കുത്തിയ മുഴുവന്‍ സ്ഥലങ്ങളും കുളം തോന്ടിയെ പോയിട്ടുള്ളൂ എന്ന് നാം ഓര്‍ക്കണം. ഭീകര വിരുദ്ധ മുദ്രാവാക്യവും ആയി രംഗത്തെത്തുന്ന ഇവര്‍ തന്നെയാണ് മുഴുവന്‍ ഭീകര വാദികളെയും ഉണ്ടാക്കിയത് എന്നാ കാര്യം മറക്കരുത്. സാമ്പത്തികമായി വളരെ വേഗം പുരോഗമിക്കുന്ന ഇന്ത്യയെ ഒന്ന് പിടിച്ചു കെട്ടുക എന്ന ഉദ്ദേശം അല്ലാതെ ഒരു സദുദ്ദേശം ഒബാമയുടെ വരവിനു ഉണ്ടാകും എന്ന് ഏതായാലും എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങളില്‍ ഒക്കെയും അടക്കി വാഴുന്ന ഭീകര വാദം മുഴുവന്‍ അമേരിക്കന്‍ സൃഷ്ടി ആണ് എന്ന കാര്യം മറക്കരുത്. പാകിസ്താനില്‍, ഇറാനില്‍, ഇറാകില്‍, ചൈനയില്‍, അഫ്ഗാനിസ്ഥാനില്‍, ഫലസ്തീനില്‍, തുടങ്ങി എവിടെയൊക്കെ ഭീകരവാദം, നിലവിലുണ്ടോ അതൊക്കെയും അമേരിക്കന്‍ പിന്തുണയോടെ ആണെന്ന് കാണാന്‍ വലിയ ബുദ്ധി ഒന്നും വേണ്ട. താലിബാന്‍, അല്‍-കൈദ, തുടങ്ങിയതൊക്കെ അവരുടെ സൃഷ്ടി. പാകിസ്താനില്‍ മുസ്ലിം ഭീകരവാദം. ഭീകര വാദികള്‍ ബോംബ്‌ വെക്കുന്നത് വെള്ളിയാഴ്ച ജുമുആ സമയത്ത് പള്ളിക്കുള്ളിലും!. പള്ളിക്കുള്ളില്‍ മുസ്ലിമും അമ്പലത്തില്‍ ഹിന്ദുവും ചര്‍ച്ചില്‍ ക്രിസ്ത്യനും ബോംബ്‌ വെച്ച് എന്ന് അമേരിക്ക പറയും. നമ്മള്‍ അത് വിശ്വസിച്ചെക്കണം. മുഴുവന്‍ തെളിവുകളുമായി ഇന്ത്യ ഹെടലി ക്കെതിരെ ആക്ഷേപം ഉന്നയിച്ചിട്ടും അയാളെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കാന്‍ തയ്യാറാവാത്ത അമേരിക്കയാണ് ഇന്ത്യയെ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഒന്നിച്ചു നില്‍ക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം. അമേരിക്കന്‍ കച്ചവടക്കാരുടെ സാധനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള ചന്തയും തേടി നടക്കുന്ന ഒബാമ മറ്റുള്ള സകല രാജ്യക്കാര്‍ക്കും അമേരിക്കയില്‍ ഉണ്ടായിരുന്ന കച്ചവടം ഒക്കെയും പാട്ടയും ഗ്ലാസും എടുത്ത് വെപ്പിച്ചിട്ടാണ് ഇങ്ങോട്ട് കച്ചവടത്തിന് വന്നത് എന്ന് പോലും നമ്മള്‍ ഓര്‍ത്തില്ലല്ലോ. അവരുടെ സാധനങ്ങള്‍ മറ്റുള്ള സകല സ്ഥലങ്ങളിലും വില്‍ക്കണം. അവിടെ ഒന്നും പാടില്ല. എന്റെ മാതാവിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്ന കാലം അവര്‍ ചില സ്വഭാവക്കാരെ പറ്റി പറയുമായിരുന്നു"എന്റെ ഇണ്ണി എന്നെ കാണാന്‍ വന്നാല്‍ എനിക്കെന്തെങ്കിലും തരിക, ഞാന്‍ എന്റെ ഇണ്ണിയെ കാണാന്‍ ചെന്നാല്‍ എനിക്കെന്തെങ്കിലും തരിക". അതെ അത് തന്നെയാണ് അമേരിക്കയുടെ സ്വഭാവവും.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.