Tuesday, November 16, 2010

ബാല വേലയും സര്‍ക്കാരും

ഇന്ത്യ മഹാ രാജ്യം ബാല വേല നിരോധിച്ചു മാതൃക കട്ടി എന്നാണ് നമ്മുടെ അവകാശം. എന്നാല്‍ നമ്മള്‍ ബാലവേല നിരോധിച്ചോ?. പൂര്‍ണമായി നിരോധിച്ചില്ല എന്ന് മാത്രമല്ല പലതിനെയും നമ്മുടെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പത്ര, ദ്രിശ്യ, മാധ്യമങ്ങളും തദൈവ. ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാതെ അന്യ  സംസ്ഥാനങ്ങളിലെ ഹോട്ടെല്‍, കരിങ്കല്‍ ക്വാറികള്‍, അന്യന്റെ തോട്ടങ്ങള്‍, ഇഷ്ടിക കമ്പനികള്‍, തുടങ്ങിയവയില്‍ ജോലിക്കെത്തിയാല്‍ നാം അവര്‍ക്ക് ജോലി കൊടുക്കില്ല. കാരണം പിന്നാലെ പോലീസ് എത്തും. അവസാനം അവന്‍ പട്ടിണി കിടന്നു നരകിക്കുമ്പോള്‍ വല്ലതും മോഷ്ടിച്ചാല്‍ നാം അവനെ പൊതിരെ തല്ലും. പിന്നെ പോലീസ് കൊണ്ട് പോകും. പിന്നെ നല്ല നടപ്പിനു ജുവനൈല്‍ ഹോമില്‍. അവിടെ നിന് അവന്‍ ഒരു നല്ല ഒന്നാംതരം കള്ളന്‍ ആയി പുറത്തു വരും. ഏതെങ്കിലും ഒരു സാധു ഇത്തരം ഒരു കുട്ടിയുടെ ദയനീയത കണ്ടിട്ട് വല്ല ജോലിയും കൊടുത്താലോ അവനു പിന്നെ കോടതിയില്‍ നിന്ന് ഇറങ്ങാന്‍ സമയം ഉണ്ടാവില്ല.എന്നാല്‍ ഒരു നിയമവും സര്‍ക്കാരും എങ്ങിനെ അവന്‍ പണി തേടി നടക്കാന്‍ നിര്‍ബന്ധിതന്‍ ആയി എന്ന് ചിന്തിക്കുകയോ അതിനൊരു പരിഹാരം കാണുകയോ ചെയ്യില്ല. ഇതൊരു വശം. എന്നാല്‍ മറ്റൊരു വശത്ത്‌ കാണുന്നതോ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്‌ കുട്ടികള്‍. സിനിമകളില്‍ തന്തമാര്‍ ലക്ഷങ്ങളുടെ കരാര്‍ എഴുതി ഒപ്പിട്ടു കുട്ടികളെ കൊണ്ട് അഭിനയിപ്പിക്കുന്നു. ലക്ഷങ്ങളും ആയിരങ്ങളും വാങ്ങുന്ന ഇതൊന്നും തൊഴിലില്‍ പെടുന്നില്ല. ലക്ഷങ്ങള്‍ വാങ്ങുന്നു എന്ന് മാത്രം അല്ല അതിനൊക്കെ സര്‍ക്കാര്‍ അവാര്‍ഡും കൊടുക്കുന്നു. അത് പോകട്ടെ ഇപ്പോഴിതാ കേരള സര്‍ക്കാരിനെ പുതിയ ഒരു തമാശ. കുട്ടികളെ കന്നു പൂട്ടാനും തോട്ടം കിളക്കാനും ഏല്‍പ്പിക്കുന്നു. ഗ്രൈസ് മാര്‍ക്ക് കൊടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയോട് പറയും എന്ന് കൃഷി വകുപ്പ് മന്ത്രിയുടെ വാഗ്ദാനവും. ഇതൊക്കെ മഹത്തായ കാര്യങ്ങള്‍. എന്ന് വെച്ചാല്‍ പാണന് കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെ. അതുമല്ലെങ്കില്‍ പി ടി ഉഷ ഓടിയാല്‍ കായികം. സാധാരണക്കാരന്‍ ഓടിയാല്‍ മാനസികം.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.