Wednesday, June 30, 2010

ഇന്ത്യന്‍ നിയമത്തിലെ അന്യായങ്ങള്‍

ഇന്ത്യന്‍ കോടതികളുടെ ചില വിധികള്‍ കാണുമ്പോള്‍ ഞാന്‍ ഓര്‍ത്ത്‌ പോകുന്നത് ഞങ്ങളുടെ പ്രീഡിഗ്രി അധ്യാപകനായിരുന്ന ഒരാള്‍ എന്തോ ഒരു കാര്യം പറഞ്ഞപ്പോള്‍ പറഞ്ഞു നമ്മുടെ കോടതികളില്‍ നിന്ന് എന്തിനു ന്യായം പ്രതീക്ഷിക്കണം പേര് തന്നെ അന്യായക്കോടതി എന്നല്ലേ. പല നിയമങ്ങളെയും വ്യക്യനിച്ചു കാണുമ്പോള്‍ അത് തോന്നിപ്പോവുന്നതാണ് അവസ്ഥ. ഉദാഹരണത്തിന് ഇന്ന് (ജൂണ്‍ ഇരുപത്താര്‍ രണ്ടായിരത്തി പത്ത്) രാവിലെ വാര്‍ത്ത കണ്ടപ്പോള്‍ മഅദനി യുടെ ജാമ്യാപേക്ഷ നീട്ടി വെച്ച് കൊണ്ട് ഒരു പ്രസ്താവന കണ്ടു. അതില്‍ കേരളത്തിനു പുറത്ത് അദ്ദേഹം ഗൂഢാലോചന നടത്തി എന്ന ആരോപണം തെറ്റാണു എന്ന് തെളിയിക്കാന്‍ ഉള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്നു. ഒരാള്‍ താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ എന്ത് രേഖയാണ് ഹാജരാക്കുക. പകരം കോടതി ചെയ്യേണ്ടിയിരുന്നത് ജാമ്യം നിഷേധിക്കാന്‍ ആവശ്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ പരാതി തന്നവരോട് ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ന് ഇന്ത്യന്‍ കോടതികളില്‍ ആര്‍ക്കെതിരെയും എങ്ങിനെയും കേസ് കൊടുക്കാം എന്ന് വന്നിരിക്കുന്നു. അത് സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. മാത്രവുമല്ല രാഷ്ട്രീയക്കാര്‍ അവരുടെ വിരോധികളെ തകര്‍ക്കാനുള്ള ആരായുധമായി ഇതിനെ ഉപയോകിക്കുകയും ചെയ്യുന്നു. സമാനമായ പല ഉദാഹരണങ്ങളും നമുക്കറിയാം. ഇന്ത്യയില്‍ എന്നല്ല ഗള്‍ഫ്‌ നാടുകളില്‍ വരെ കോളിളക്കം ഉണ്ടാക്കിയ കുഞ്ഞാലിക്കുട്ടി യുടെ റജീന കേസ് ഉദാഹരണം. ഈ കേസ് ന്റെ സമയത്ത് ബഹുമാന്യനായ ശ്രീ വെളിയം ഭാര്‍ഘവനുമായി ഇന്ത്യ വിഷന്‍ നടത്തിയ ഒപ്പം നടന്നു എന്ന പരിപാടിയില്‍ വെളിയം പറഞ്ഞ ചില തമാശകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം പറഞ്ഞത് പി ടി ചാക്കോ ആണെന്നാണ് എന്റെ ഓര്‍മ്മ അദ്ദേഹമാനത്രേ കേരളത്തില്‍ ആദ്യമായി ഒരു സ്ത്രീ വിഷയവുമായി ഊരാക്കുടുക്കില്‍ പെടുന്ന ആദ്യത്തെ രാഷ്ട്രീയക്കാരന്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ. പി ടി ചാക്കോ ഒരു കാറില്‍ തന്റെ പാര്‍ടി യുടെ ജില്ല കമ്മിറ്റി അംഗമായ ഒരു സ്ത്രീയുമായി പോവുകയായിരുന്നു വഴിയില്‍ അവരുടെ കാര്‍ കേടായി - അല്ലെങ്കില്‍ അപകടത്തില്‍ പെട്ടു- സ്ത്രീ യുള്ള വിവരം ഞങ്ങള്‍ അറിഞ്ഞു പി ടി ചാക്കോ അത്തരക്കാരനല്ല എന്ന് ഞങ്ങള്‍ക്കറിയാം പക്ഷെ രാഷ്ട്രീയമല്ലേ ഞങ്ങള്‍ അദ്ദേഹത്തിനെതിരെ നിയമ സഭയില്‍ പ്രക്ഷോഭം തുടങ്ങി അദ്ദേഹം രാജി വെച്ചു ഈ മാത്രക എന്ത് കൊണ്ട് കുഞ്ഞാലിക്കുട്ടി ക്ക് സ്വീകരിച്ചു കൂടാ, അതായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. വി എം സുധീരനും പറഞ്ഞു ഇതേ രീതിയില്‍ തന്നെ കുഞ്ഞാലിക്കുട്ടിക്ക് എന്ത് കൊണ്ട് രാജി വെച്ചു കോടതിയില്‍ നിരപരാധിത്തം തെളിയിച്ചു കൂടാ. അഥവാ പരാതിക്കാരന് പരാധി കൊടുത്ത് കഴിഞ്ഞാല്‍ ജോലി തീര്‍ന്നു പിന്നെ നിരപരാധിത്തം തെളിയിക്കേണ്ടത് പ്രതിയാണ്. അതില്‍ അവര്‍ക്ക് നിരപരാധിത്തം തെളിയിച്ചാല്‍ രക്ഷപ്പെടാം ഇല്ലെങ്കില്‍ അകത്തു കടക്കാം അതൊക്കെ കോടതിയുടെയും പ്രതി യുടെയും പണി പരാതിക്കാരന് ജോലി യൊന്നുമില്ല പലരും കോടതിയില്‍ ഹാജരാവാറു പോലുമില്ല. ഇത് മാറണം ഒരാള്‍ക്കെതിരെ പരാതിയുമായി മറ്റൊരാള്‍ വന്നാല്‍ അത് തെളിയിക്കേണ്ട ബാധ്യത പരാതിക്കരനായിരിക്കണം. പരാതി ശരിയാണെങ്കില്‍ കൊടുക്കവുന്നതിന്റെ പരമാവധി ശിക്ഷ കൊടുക്കണം. പരാതി ശരിയല്ല എങ്കില്‍ കോടതി സ്വമേധയാ പരാതിക്കാരന് എതിരെയും കേസ് എടുക്കണം. അല്ലാത്തിടത്തോളം കോടതിയെ വിശ്വസിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. മറ്റൊന്ന് സുതാര്യതയാണ്. പ്രതികള്‍ക്ക് പറയാനുള്ളത് പൊതുജനങ്ങള്‍ അറിയരുത് എന്നും പോലീസ് പറയുന്നതൊക്കെ സത്യമാണെന്നും വിശ്വസിക്കാന്‍ ശരാശരി പൊതു ജനത്തിനാവില്ല. ഈയിടെ അറസ്റ്റ് ചെയ്യപ്പെട്ട തടിയന്ടവിട നസീറും കൂട്ടരും ഭീകരവാധികളാണ് എന്ന് പോലീസ് പറയുന്നു പലരെയും പ്രതി ചേര്‍ക്കുന്നു ഇതൊക്കെ അവര്‍ പറഞ്ഞതാണെന്ന് പറയുന്നു പത്ര സമ്മേളനം നടത്തുന്നു അത് പൊതു ജനം വിശ്വസിക്കണമെന്ന് ശഠിക്കുന്നു എന്നാല്‍ അവര്‍ പറഞ്ഞു എന്ന് പോലീസ് പറഞ്ഞതൊന്നും സത്യമല്ല എന്ന് അവര്‍ പറയുമ്പോള്‍ സാധാ പോലീസ് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വരെ വിരലി പിടിക്കുന്നു എന്തിനു എന്ന് പൊതുജനം സംശയിക്കുന്നു. ഈ സ്ഥിതി മാറണം പോക്കറ്റടി മുതല്‍ ഭീകര വാദം വരെ എന്ത് കുറ്റം ചെയ്താലും കൊടുക്കാവുന്നതിന്റെ പരമാവധി ശിക്ഷ തന്നെ കോടതികള്‍ നല്‍കണം ഒപ്പം ഇതിലെ വിധിയും ചോദ്യം ചെയ്യലും ഉത്തരങ്ങളും ഒക്കെ ഇന്നതയിരുന്നു എന്ന് പൊതു ജനത്തിനു ബോധ്യപ്പെടണം. അത് അപ്രായോഗികം എന്നൊക്കെ പറഞ്ഞു തടിതപ്പുന്നത് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വസ്തത നസ്ടപ്പെടുത്തും. ഇനി സുരക്ഷാ കാരണങ്ങളാണ് പ്രശ്നമെങ്കില്‍ വെറും ഒരു ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വി പോരെ അതിനു പരിഹാരം കാണാന്‍. ലോകത്തെ ഏറ്റവും വലിയ ഭീകര വാദി യായി അമേരിക്ക ചിത്രീകരിച്ച സദ്ദാം ഹുസൈനെ പോലും ചോദ്യം ചെയ്തപ്പോള്‍ ജനം അറിഞ്ഞിരുന്നു. അതിന്‍ ഒരു വിശ്വസ്തത വന്നിരുന്നു. എന്നാല്‍ കസബിനെ ഇന്ത്യയില്‍ ചോദ്യം ചെയ്തപ്പോള്‍ അയാളുടെ സുരക്ഷയ്ക്ക് മുപ്പത്തഞ്ചു കോടി ചിലവഴിച്ചു എന്ന് സര്‍ക്കാര്‍ പറയുന്നു. ഇത്രയും വ്യക്തമായ തെളിവുകളോടെ പിടിച്ച ഒരു കുറ്റവാളിയെ സംരക്ഷിക്കാന്‍ എന്തിനിത്ര വ്യഗ്രത. പക്ഷെ പൊതു ജനങ്ങളില്‍ പലരും കരുതുന്നത് അയാളുടെ വാചകങ്ങള്‍ പുരത്താരെങ്കിലും അറിഞ്ഞാല്‍ നമ്മുടെ നാട്ടിലെ പല ഉന്നതന്മാരും കുടുങ്ങിയെക്കാം അതിനാലാണ് അത് ചെയ്തത് അത് പാകിസ്ഥാനെ പേടിച്ചല്ല പകരം പത്രക്കാരെ പേടിച്ചാണ് എന്നാണു. ഇവരൊക്കെ പറയുന്നത് പൊതുജനം കേള്‍ക്കട്ടെ. അവര്‍ ചെയ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ പൊതു ജന മധ്യത്തില്‍ തന്നെ നടത്തട്ടെ. അല്ലാതെ മുഖം മൂടി ധരിപ്പിക്കുകയല്ല വേണ്ടത്.

1 comment:

THANKS FOR YOUR VALUABLE COMMENTS.