Monday, June 21, 2010

കേരളം പുരോഗമിക്കുന്നുവോ?

നാം കേരളീയര്‍ എന്ത് പറഞ്ഞാലും നാം തന്നെ മേലെ എന്ന് പറഞ്ഞു നടക്കും. എന്നാല്‍ കേരളത്തിന്‌ എത്രമാത്രം പുരോഗമനം ഉണ്ട്. കേരളീയരുടെ വിയര്‍പ്പു കൊണ്ട് ഗള്‍ഫ് മേഖല മുഴുവന്‍ പുരോഗമിച്ചപ്പോള്‍ കേരളം കേരളീയനെ ക്കൊണ്ട് പുരോഗമിച്ചോ അതോ അധപതിച്ചോ? എന്റെ വീക്ഷണത്തില്‍ ലോകത്ത് എവിടെ ചെന്നാലും ഞാനടക്കമുള്ള മലയാളികള്‍ എല്ല് മുറിയെ പണിയെടുക്കും എന്നാല്‍ സ്വന്തം നാട്ടില്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കാവില്ല. നമ്മുടെ സര്‍ക്കാരുകള്‍ അവരുടെ വോട്ടുബാങ്കുകള്‍ ലക്ഷ്യമാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മലയാളിയെ തകര്‍ത്ത് എന്ന് പറയാന്‍ ആണ് എനിക്കിഷ്ടം. അഞ്ചു കൊല്ലത്തെ ഭരണം ലഭിക്കാന്‍ വേണ്ടി ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ മൊത്തം കടക്കെണിയിലേക്ക് തള്ളിവിടുന്നു. നമ്മുടെ റോഡ്‌ നന്നാക്കുന്നത് മുതല്‍ കക്കൂസ് നിര്‍മ്മാണം വരെ എന്ത് കാര്യമാണെങ്കിലും അതൊക്കെ സര്‍ക്കാരിന്റെ തൊഴിലാണെന്നു കരുതുന്ന മലയാളി. ഞാന്‍ ഓര്‍ക്കുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഏഷ്യാനെറ്റില്‍ ആണെന്ന് തോന്നുന്നു വന്ന ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ കണ്ട ഒരു കഥ. ഏതോ ഒരു തീര ദേശത്തു സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്ത വീടുകള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ല എന്നതാണ് പരാതി. അതില്‍ ഒരു ചേച്ചിയുടെ അലര്‍ച്ച ഇപ്പോഴും കാതില്‍ മുഴങ്ങുന്നു അവര്‍ പറയുന്നതിങ്ങനെയാണ്. സര്‍ക്കാര്‍ ഈ വീടുകള്‍ ഉണ്ടാക്കിത്തന്നിട്ടു എട്ടു കൊല്ലം കഴിഞ്ഞു അതിനു ശേഷം ഇതൊന്നു പെയിന്റ് ചെയ്യുക പോലും ചെയ്തിട്ടില്ല ഇപ്പോള്‍ ഇതൊക്കെ അകെ പൊളിഞ്ഞു വീഴാറായിരിക്കുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ക്ക് ഇന്നും വീടും സ്ഥലവുമില്ല. എന്നാല്‍ ഒന്നുകില്‍ അവര്‍ വോട്ടില്ലത്തവരാകും അല്ലെങ്കില്‍ സംഘടന യില്ലാത്ത ആദിവാസികള്‍ അവര്‍ക്കൊന്നും ഒന്നുമില്ല പക്ഷെ സംഘനയില്ലാത്തവര്‍ക്കൊന്നുമില്ല. എന്നിട്ടെന്തു നേടി. നാട്ടുകാര്‍ മടിയന്മാരായി. സര്‍ക്കാര്‍ കടത്തിലായി. സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ പണക്കാരായി. ഒരു കേരളീയനെന്ന നിലയില്‍ ഞാന്‍ അടക്കമുള്ള ഓരോരുത്തര്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട്. അത് നല്കാന്‍ അതതു കാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് ബാധ്യതയും ഉണ്ട്. എന്നാല്‍ കേരളത്തിലുള്ള ലക്ഷോപലക്ഷം ജനങ്ങളില്‍ മിക്കവര്‍ക്കും ഒരു സംഘടനയുണ്ട്. അവക്കൊക്കെ അവകാശ സംരക്ഷണ റാലിയുമുണ്ട് എന്നാല്‍ ഇന്ന് വരെ ആരെങ്കിലും ഒരാള്‍ തങ്ങളുടെ കടമകളെ ക്കുറിച്ച് സംസാരിക്കുന്നതോ റാലി നടത്തുന്നതോ കേട്ടിട്ടും കണ്ടിട്ടുമില്ല. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് പലര്‍ക്കും തങ്ങളുടെ അവകാശത്തിനെതിരെയുള്ള കടന്നു കയറ്റമായിരുന്നു വെങ്കില്‍ കൊയ്ത്തു മെഷീനും അങ്ങിനെ തന്നെ. സമരങ്ങള്‍ ക്കല്ലാതെ നമുക്കൊന്നിനും സമയമില്ല. ഞാന്‍ ഓര്‍ക്കുന്നു എന്റെ ജേഷ്ടന്‍ ഗള്‍ഫിലേക്ക് പോന്ന കാലം. അവനു വിളിക്കുന്നതിന്നായി മഞ്ചേരിയിലേക്ക് കുടുംബ സമേതം ഓട്ടോ റിക്ഷ യും വിളിച്ചു പോവുന്ന കാലം രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ഡിസ്കൌണ്ട് ഉണ്ടെന്നു പറഞ്ഞു അര്‍ദ്ധ രാത്രി വീട് പൂട്ടി പോയ കാലം കാരണം ഒരു മിനിറ്റ് സംസാരിക്കാന്‍ അന്ന് നോടീ നാല്‍പതു രൂപയായിരുന്നു ഒരാളുടെ കൂലി അന്ന് നാട്ടില്‍ നൂറ്റി ഇരുപത്തഞ്ചു രൂപയായിരുന്നു. അത് കഴിഞ്ചു മറ്റു ചില കമ്പനികള്‍ ഈ രംഗത്തേക്ക് വന്നപ്പോഴും തുടങ്ങി നമ്മുടെ അവകാശ ബോധവും സമര വീര്യവും കുറെ വാഹനങ്ങളും ഓഫീസുകളും അന്നും നാം തല്ലിത്തകര്‍ത്തു. ഇന്ന് ആ നമ്മുടെ ഒക്കെ കയ്യില്‍ ബി എസ് എന്‍ എല്‍ ഉം ഐഡിയ യും റിലയന്‍സ് ഉം ഒക്കെയാണ്. ഈ കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ പോയപ്പോള്‍ എന്റെ അനുജന്റെ കൂടെ പഠിച്ചിരുന്ന ഒരു വിദ്യാര്‍ഥി വീട്ടിലേക്കു വിരുന്നു വന്നിരുന്നു. എന്നെ സ്വീകരിക്കാന്‍ അവനും ഉണ്ടായിരുന്നു എയര്‍പോര്‍ട്ടില്‍. തിരുവനന്ത പുറത്തുള്ള അവന്‍ മലപ്പുറത്തുള്ള എന്റെ വീട്ടില്‍ ഞങ്ങള്‍ തിരിച്ചെത്തിയ പാടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്ക് പോയി. എന്റെ നാട്ടിലുള്ള അനുജന് അന്ന് രണ്ടു കല്യാണങ്ങള്‍ക്കും അവനു മൂന്നു കല്യാണങ്ങള്‍ക്കും ക്ഷണമുണ്ടായിരുന്നു. ഞാന്‍ കരുതിയത് അവന്‍ വെറുതെ ക്ഷണിക്കാതെ പോയതാണെന്നാണ്. അനുജന്‍ അപ്പോള്‍ പറഞ്ഞു അല്ല അവന്‍ ആ കല്യാണങ്ങള്‍ക്ക് പങ്കെടുക്കാന്‍ വന്നതാണ്‌. എങ്ങിനെ ഞാന്‍ ചോദിച്ചു അവര്‍ തമ്മിലെന്തു ബന്ധം അവന്‍ പറഞ്ചു അതാണ് ഹച് ടു ഹച് ചങ്ങാത്തം ഇതൊക്കെ പറഞ്ഞത് അന്ന് നാം സമരം ചെയ്യാന്‍ പറഞ്ഞ കാരണങ്ങളും ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും തുല്യപ്പെടുത്താനാണ്. അന്ന് പറഞ്ചത് കമ്പനി വന്നാല്‍ ചാര്‍ജ് കൂടും പീക്ക് ടൈം നഷ്ടപ്പെടും. എന്നാല്‍ നൂറ്റി നാല്പതുണ്ടായിരുന്ന സൗദി യിലേക്ക് ഇന്ന് ആര് രൂപയാണ് നൂറ്റി ഇരുപത്തഞ്ചു കൂലി ഉണ്ടായിരുന്ന ആള്‍ക്ക് ഇന്ന് കൂലി മുന്നൂറ്റി അന്‍പതും. അത് മാത്രമാണോ നമ്മള്‍ സമരം ചെയ്തത്
ഇപ്പോളിത ഒരു പുതിയ സമരത്തിന്റെ കോലാഹലം വരുന്ന മൊബൈല്‍ ടവറുകള്‍ ക്കൊക്കെ എതിരെ സമരം ഉത്കാടനം നാട്ടിലെ കുട്ടി നേതാക്കള്‍ വക കാരണം റേഡിയോ കിരണങ്ങള്‍ പ്രശ്നമാണെന്ന്, ഇതിനു എല്ലാം മുദ്രാവാക്യം വിളിക്കുന്ന കുട്ടിക്കുരങ്ങുകള്‍ക്ക് അറിയുമോ അവരുടെ യൊക്കെ മടിയില്‍ എത്ര മൊബൈല്‍ ഫോണുകള്‍ കിടന്നു വിളിച്ചു കൂവുന്നു എന്ന്.
എല്ലാറ്റിനും സമരം എന്നും സമരം കേരളത്തിന്റെ പുരോഗതിയില്‍ ഇവരൊക്കെ വാദിക്കുന്ന പോലെ സമരങ്ങള്‍ക്കോ സര്‍ക്കാര്‍ നയങ്ങള്ക്കോ ഒന്നും ഒരു പങ്കുമില്ല. ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണിയെടുത് പാട് പെടുന്ന ഒരു കൂട്ടര്‍ അവരുടെ മക്കള്‍ക്കും മറ്റു കൂടുകുടുംബങ്ങള്‍ക്കും ചൈന യുടെയും മറ്റ് ഇതര രാജ്യങ്ങളുടെയും വില കുറഞ്ഞ സാധങ്ങള്‍ പരിചയപ്പെടുത്തിയിട്ടല്ലയിരുന്നെങ്കില്‍ കാണാമായിരുന്നു നമ്മുടെ പുരോഗതി. ഇതിനെ അംഗീകരിക്കത്തവരുണ്ടാവാം അവര്‍ താന്‍ തങ്ങളുടെ വീട്ടുപകരനമെങ്കിലും പരിശോദിക്കട്ടെ. കുറച്ചു കാലമായി സര്‍ക്കാര്‍ നയങ്ങളൊക്കെ ചില പ്രത്യക കൂട്ടര്‍ക്ക് മാത്രം ഉപകാരം കിട്ടുന്ന വയായി മാറുന്നു പൊതു പുരോഗതി ലക്‌ഷ്യം വെച്ച് ഒന്നും ചെയ്യുന്നില്ല എന്ന് പറയേണ്ടി വരുന്നു,അത് മാറണം സമരക്കാര്‍ സമരം ചെയ്യട്ടെ സര്‍ക്കാര്‍ ഇച്ചാശക്തി യോടെ പെരുമാറണം രണ്ടു കിലോമീറ്റര്‍ റോഡ്‌ ആണെങ്കിലും അത് അഞ്ചു കൊല്ലത്തിന്റെ പരിധി വിട്ടു ദീര്‍ഘ കാലം നില്‍ക്കുമെന്ന് ഉറപ്പു വരുത്തണം ചെയ്യുന്നത് ദീര്‍ഘ വീക്ഷണത്തോടെ ചെയ്യണം അപ്പോള്‍ നമുക്കും പുരോഗമിക്കാം സര്‍ക്കാരിന്റെ ചിലവില്‍ അല്ലെങ്കിലുള്ള പുരോഗതി അന്യന്റെ ചിലവിലാകും അത് നമ്മെ നാഷത്തിലെത്തിക്കും

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.