Tuesday, July 26, 2011

ഉദ്യോഗസ്ഥ സമരങ്ങളും മാന്യതയുടെ അതിര്‍ വരമ്പുകളും.

കേരളം അവകാശ സമരങ്ങളുടെ നാടാണ്. എന്നും സമരം. എന്തിനും സമരം. അവകാശങ്ങളെ കുറിച്ചു മാത്രം അന്വേഷിക്കുന്ന കേരളീയന് ഒരിക്കലും കടമകളെ കുറിച്ചു അറിയില്ല. അവനു ആരോടും കടമയില്ല. എന്നാല്‍ കേരളീയന്‍ സമരം ചെയ്യുന്നത് അവകാശങ്ങള്‍ക്ക് വേണ്ടിയാണോ. അല്ല എന്ന് ഏതൊരാള്‍ക്കും മനസ്സിലാകും. ശമ്പളം കൂട്ടി വേണം എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍ സമരം ചെയ്യുന്നത് എന്ത് അവകാശത്തിന്റെ പേരില്‍ ആണ്. ഒരാള്‍ ഒരു കമ്പനിയിലോ സര്‍ക്കാര്‍ സ്ഥാപനത്തിലോ ജോലി ചെയ്യാന്‍ സന്നദ്ധനാവുകയും അതിനു അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്ന സമയത്ത് തന്നെ ആ കമ്പനി അവനു എത്ര ശമ്പളം നല്‍കും എന്ന് വ്യക്തമാക്കുന്നുണ്ട്. അതിനു സമ്മതം ആണെന്ന് രേഖാമൂലം എഴുതി ഒപ്പിട്ടു നല്‍കുകയും ആ വ്യവസ്ഥ പ്രകാരം ജോലി സ്വീകരിക്കുകയും ചെയ്ത ശേഷം പിന്നീട് അതില്‍ കൂടുതല്‍ ലഭിക്കാന്‍ എനിക്ക് അര്‍ഹത ഉണ്ട് എന്ന് പറയുന്നത് മാന്യതുള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്ന് മാത്രമല്ല അതിനെ ഗുണ്ടായിസം എന്ന് കൂടി പറയേണ്ടി വരും. നൂറു രൂപയ്ക്കു നിങ്ങള്‍ മറ്റൊരാളുമായി കരാറില്‍ ഏര്‍പ്പെട്ട ജോലി കഴിയുമ്പോള്‍ നിങ്ങള്ക്ക് നൂറു രൂപ ലഭിക്കാന്‍ അവകാശം ഉണ്ട്. അത് തൊണ്ണൂറ്റി ഒന്‍പതു രൂപ നല്‍കുമ്പോള്‍ നിങ്ങള്ക്ക് ഒരു രൂപയ്ക്കു അവകാശം ഉണ്ട്. എന്നാല്‍ നൂറ്റി ഒന്ന് രൂപ വേണം എന്ന് പറഞ്ഞാല്‍ അതിനു പറയുന്ന പേര് ഗുണ്ടായിസം എന്ന് തന്നെയാണ്. നിങ്ങളുടെ ജോലി കഴിയുമ്പോള്‍ നിങ്ങള്‍ നല്ല പോലെ ജോലി ചെയ്തു എന്ന് തൊഴില്‍ ദാതാവിന് തോന്നുകയാണെങ്കില്‍ അദ്ദേഹം കൂട്ടി നല്‍കും. എന്നാല്‍ അത് ജോലി ചെയ്യുന്നവരുടെ അവകാശമല്ല. എന്നാല്‍ നിങ്ങള്‍ തൊഴില്‍ ദാതാവുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞ ജോലി കരാറില്‍ പറഞ്ഞ സംഖ്യക്ക് കരാറില്‍ പറഞ്ഞ രീതിയില്‍ നല്‍കാന്‍ നിങ്ങള്ക്ക് കടമയുണ്ട്. അത് നിര്‍വഹിച്ചു കിട്ടാന്‍ തൊഴില്‍ ദാതാവിന് അവകാശം ഉണ്ട്. എന്നാല്‍ കടമകളെ കാറ്റില്‍ പറത്തി തൊഴില്‍ ദാതാവിന്റെ അവകാശങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു തൊഴില്‍ ദാതാവുമായി ഉണ്ടാക്കിയ കരാറുകളിലെ മുഴുവന്‍ അവകാശങ്ങളും നേടിയിട്ടും ഇനിയും കൂടുതല്‍ കിട്ടാന്‍ ഞങ്ങള്‍ക്ക് അവകാശം ഉണ്ട് എന്ന് പറഞ്ഞു സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കുക. ഇത് ഗുണ്ടായിസം ആണ്. നിങ്ങളുടെ ഗുണ്ടായിസം കണ്ടു പൊറുതി മുട്ടുമ്പോള്‍ സര്‍ക്കാരുകള്‍ വീണ്ടും വീണ്ടും നിങ്ങള്ക്ക് പുതിയ പുതിയ ആനുകൂല്യങ്ങള്‍ നല്‍കുകയും പിന്നെയും പിന്നെയും നിങ്ങള്‍ ഈ രീതി തുടരുകയും ചെയ്യുമ്പോള്‍ നിങ്ങള്ക്ക് ശമ്പളം നല്‍കാന്‍ നികുതി നല്‍കുന്ന പൊതു ജനം അവരുടെ അവകാശത്തില്‍ പെട്ട നിങ്ങളുടെ സേവനം ലഭിക്കാതിരിക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് സേവനം ലഭ്യം ആക്കുക എന്ന ഉദ്ദേശത്തില്‍ നിങ്ങള്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ താങ്ങാന്‍ ചിലപ്പോള്‍ നിങ്ങളുടെ സംഘടന ശക്തിക്ക് കഴിയാതെ വരും പിന്നെ അതിനെ ഗുണ്ടായിസം എന്നോ ഭീകര വാദം എന്നോ അതുമല്ലെങ്കില്‍ നെക്സലിസം എന്നോ മുദ്ര കുത്തിയിട്ട് ഉപകാരം ഉണ്ടാവുകയില്ല. നിങ്ങളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ നിങ്ങള്‍ തൃപ്തരല്ല എങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സേവനം നിര്‍ത്തിപ്പോകുക. അത് നിങ്ങള്‍ക്കുള്ള അവകാശം ആണ്. അത് നിങ്ങള്ക്ക് അവകാശം ഉള്ള കാര്യമാണ്. നിങ്ങള്ക്ക് സര്‍ക്കാര്‍ തരാം എന്ന് പറഞ്ഞ ആനുകൂല്യം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക. അതും നിങ്ങളുടെ അവകാശം ആണ്. നിങ്ങളോട് സര്‍ക്കാരുകള്‍ ജോലിക്ക് നിങ്ങള്‍ കയറുമ്പോള്‍ പറഞ്ഞ അതെ ജോലി തന്നെ ആണോ എടുപ്പിക്കുന്നത് എന്ന് നോക്കുക. അതും നിങ്ങളുടെ അവകാശം ആണ്. എന്നാല്‍ നിങ്ങള്‍ക്കില്ലാത്ത അവകാശം ഉണ്ടാക്കിപ്പറഞ്ഞു സമരങ്ങള്‍ ഒരു വഴിപാടക്കുന്ന ഈ രീതി നിര്‍ത്തുക. നിങ്ങളുടെയും പൊതു ജനങ്ങളുടെയും നന്മക്കു.

No comments:

Post a Comment

THANKS FOR YOUR VALUABLE COMMENTS.